4x4 കരുത്തില്‍ ജിംനിയുടെ വാണിജ്യ പതിപ്പിനെ അവതരിപ്പിച്ച് സുസുക്കി

യുകെയില്‍ ജിംനിയുടെ പുതിയ ലൈറ്റ് കൊമേഴ്സ്യല്‍ പതിപ്പ് പുറത്തിറക്കി സുസുക്കി. 16,796 ഡോളര്‍ (17.40 ലക്ഷം രൂപ) മുതലാണ് വാഹനത്തിന്റെ വില ആരംഭിക്കുന്നത്. ഈ വര്‍ഷം പരിമിതമായ അളവില്‍ മാത്രമാകും വാഹനം വില്‍പ്പനയ്ക്ക് എത്തിക്കുകയെന്ന് ജാപ്പനീസ് നിര്‍മാതാവ് അറിയിച്ചു.

4x4 കരുത്തില്‍ ജിംനിയുടെ വാണിജ്യ പതിപ്പിനെ അവതരിപ്പിച്ച് സുസുക്കി

ബ്രാന്‍ഡിന്റെ ശരാശരി CO2 ഉദ്‌വമനത്തില്‍ വലിയ പങ്കുവഹിച്ചതിനാലാണ് ജിംനിയെ വിപണിയില്‍ നിന്ന് പിന്‍വലിച്ചത്. ജിംനി ഇപ്പോള്‍ യുകെയില്‍ 2 സീറ്റര്‍ വാണിജ്യ വാഹനമായി വില്‍ക്കുമെന്ന് കമ്പനി അറിയിച്ചു.

4x4 കരുത്തില്‍ ജിംനിയുടെ വാണിജ്യ പതിപ്പിനെ അവതരിപ്പിച്ച് സുസുക്കി

ജാപ്പനീസ് ബ്രാന്‍ഡില്‍ നിന്നുള്ള ചെറിയ 4x4 ഓഫ്-റോഡര്‍ കഴിഞ്ഞ വര്‍ഷം യുകെ വിപണിയിലെ പാസഞ്ചര്‍ വാഹന വിഭാഗത്തില്‍ നിന്ന് നീക്കം ചെയ്തിരുന്നു. എന്നിരുന്നാലും, കര്‍ശനമായ മലിനീകരണ നിയന്ത്രണങ്ങള്‍ക്ക് വിധേയമായി ജിംനിയെ വാണിജ്യ വാഹനമായി ഹോമോലേറ്റ് ചെയ്യാനും വില്‍ക്കാനും സുസുക്കിക്ക് കഴിഞ്ഞു.

4x4 കരുത്തില്‍ ജിംനിയുടെ വാണിജ്യ പതിപ്പിനെ അവതരിപ്പിച്ച് സുസുക്കി

100 bhp കരുത്ത് ഉത്പാദിപ്പിക്കുന്ന 5 സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സുമായി ജോടിയാക്കിയിരിക്കുന്ന അതേ 1.5 ലിറ്റര്‍ 4 സിലിണ്ടര്‍ പെട്രോള്‍ എഞ്ചിനാണ് സുസുക്കി ജിംനിയുടെ കരുത്ത്. കുറഞ്ഞ ശ്രേണിയിലുള്ള ട്രാന്‍സ്ഫര്‍ കേസുള്ള പാര്‍ട്ട് ടൈം ഓള്‍-വീല്‍ ഡ്രൈവ് സംവിധാനവും ഇത് വാഗ്ദാനം ചെയ്യുന്നു.

4x4 കരുത്തില്‍ ജിംനിയുടെ വാണിജ്യ പതിപ്പിനെ അവതരിപ്പിച്ച് സുസുക്കി

അകത്ത്, ജിംനി കൊമേഴ്സ്യല്‍ പതിപ്പ് ഇപ്പോള്‍ രണ്ട് മുന്‍ സീറ്റുകളുമായി വരുന്നു. പിന്നില്‍, 863 ലിറ്റര്‍ കാര്‍ഗോ സ്‌പെയ്‌സ് വാഗ്ദാനം ചെയ്യുന്നു. ഇതിനായി പിന്നിലെ സീറ്റുകള്‍ സുസുക്കി നീക്കം ചെയ്തു.

4x4 കരുത്തില്‍ ജിംനിയുടെ വാണിജ്യ പതിപ്പിനെ അവതരിപ്പിച്ച് സുസുക്കി

LCV പതിപ്പിലെ ക്യാബിന്‍ കേവലം അടിസ്ഥാന ഉപകരണങ്ങളുമായാണ് വരുന്നതെങ്കിലും, സ്റ്റാന്‍ഡേര്‍ഡ് മോഡലില്‍ നിന്നുള്ള എല്ലാ സുരക്ഷാ സവിശേഷതകളും സുസുക്കി നിലനിര്‍ത്തിയിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

4x4 കരുത്തില്‍ ജിംനിയുടെ വാണിജ്യ പതിപ്പിനെ അവതരിപ്പിച്ച് സുസുക്കി

ഡ്യുവല്‍ സെന്‍സര്‍ ബ്രേക്ക് സപ്പോര്‍ട്ട്, ഹില്‍ ഹോള്‍ഡ് ആന്‍ഡ് ഡിസെന്റ് കണ്‍ട്രോള്‍, ഇ-കോള്‍ അസിസ്റ്റ്, ഓട്ടോമാറ്റിക് എമര്‍ജന്‍സി ബ്രേക്കിംഗ് എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു. കമ്പാര്‍ട്ട്‌മെന്റിലേക്ക് മുകളിലേക്ക് ചരക്ക് നീങ്ങുന്നത് തടയാന്‍ സുരക്ഷാ പാര്‍ട്ടീഷനും സുസുക്കി നല്‍കിയിട്ടുണ്ട്.

4x4 കരുത്തില്‍ ജിംനിയുടെ വാണിജ്യ പതിപ്പിനെ അവതരിപ്പിച്ച് സുസുക്കി

അതേസമയം ക്ലൈമറ്റ് കണ്‍ട്രോള്‍, ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, അലോയ് വീലുകള്‍, പ്രൊജക്ടര്‍ ഹെഡ്‌ലാമ്പുകള്‍ എന്നിവ ഉള്‍പ്പെടെ ടോപ്പ്-സ്പെക്ക് മോഡലിന്റെ എല്ലാ സവിശേഷതകളും ഇല്ലാതാക്കി. അതിനുപകരം, 15 ഇഞ്ച് സ്റ്റീല്‍ വീലുകള്‍, ഹാലോജന്‍ ഹെഡ്‌ലാമ്പുകള്‍, മാനുവല്‍ എയര്‍-കോണ്‍, 2-ഡിന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ക്രൂയിസ് കണ്‍ട്രോള്‍ എന്നിവ LCV-യില്‍ ലഭ്യമാണ്.

4x4 കരുത്തില്‍ ജിംനിയുടെ വാണിജ്യ പതിപ്പിനെ അവതരിപ്പിച്ച് സുസുക്കി

ഇന്ത്യയില്‍, ജിംനിയുടെ അഞ്ച് ഡോര്‍ പതിപ്പിനെ അവതരിപ്പിക്കുമെന്നാണ് റിപ്പോര്‍ട്ട്. 2022 ഓടെ ഈ പതിപ്പിനെ ഷോറൂമുകളില്‍ എത്തിക്കാനാണ് കമ്പനിയുടെ പദ്ധതി. മഹീന്ദ്ര ഥാര്‍, ഫോഴ്സ് ഗൂര്‍ഖ എന്നിവയ്‌ക്കെതിരെ മത്സരിക്കുന്ന മോഡലിന് 10 ലക്ഷം രൂപ മുതലാണ് എക്‌സ്‌ഷോറൂം വില പ്രതീക്ഷിക്കുന്നത്. നിലവില്‍, ജിംനി ഇന്ത്യയില്‍ നിര്‍മ്മിച്ച് വിവിധ അന്താരാഷ്ട്ര വിപണികളിലേക്ക് കയറ്റുമതി ചെയ്യുന്നുണ്ട്.

Most Read Articles

Malayalam
English summary
Suzuki Introduced Jimny Light Commercial Vehicle, Find Here All Details. Read in Malayalam.
Story first published: Wednesday, July 21, 2021, 9:43 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X