തലമുറമാറ്റത്തിനൊരുങ്ങി സുസുക്കി സ്വിഫ്റ്റ്; പുതുതലമുറ പതിപ്പിന്റെ അരങ്ങേറ്റം 2022 ഓടെ

ജാപ്പനീസ് നിര്‍മാതാക്കളായ സുസുക്കി പുതിയ 5-ാം തലമുറ സ്വിഫ്റ്റ് വിപണിയില്‍ അവതരിപ്പിക്കാനൊരുങ്ങുകയാണ്. 2022 ഓടെ പുതിയ 5-തലമുറ സ്വിഫ്റ്റ് പുറത്തിറക്കാന്‍ സുസുക്കി ഒരുങ്ങുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

തലമുറമാറ്റത്തിനൊരുങ്ങി സുസുക്കി സ്വിഫ്റ്റ്; പുതുതലമുറ പതിപ്പിന്റെ അരങ്ങേറ്റം 2022 ഓടെ

ജാപ്പനീസ് ഓട്ടോമോട്ടീവ് മാഗസിന്‍ ബെസ്റ്റ് കാര്‍ 5-ാം തലമുറ സ്വിഫ്റ്റിന്റെ 3D റെന്‍ഡറിംഗ് ചിത്രങ്ങള്‍ ഇപ്പോള്‍ പങ്കുവെച്ചു. അടുത്തിടെയാണ് ഇന്ത്യന്‍ വിപണിയില്‍ മോഡലിന് ഒരു ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പ് കമ്പനി സമ്മാനിച്ചത്.

തലമുറമാറ്റത്തിനൊരുങ്ങി സുസുക്കി സ്വിഫ്റ്റ്; പുതുതലമുറ പതിപ്പിന്റെ അരങ്ങേറ്റം 2022 ഓടെ

3D റെന്‍ഡറിംഗ് ചിത്രത്തിലൂടെ പോകുമ്പോള്‍, പുതുതലമുറ സ്വിഫ്റ്റില്‍ വളരെ വലിയ എയര്‍ ഡാം, നേര്‍ത്ത തിരശ്ചീന ഫോഗ് ലാമ്പുകള്‍, മുന്‍വശത്ത് സ്ലിമ്മര്‍ എല്‍ഇഡി ഹെഡ്‌ലാമ്പുകള്‍ എന്നിവ കാണാന്‍ സാധിക്കും.

MOST READ: ഐക്യൂബ് ഇലക്ട്രിക്കിന്റെ വില്‍പ്പന വര്‍ധിപ്പിക്കുക ലക്ഷ്യം; അണിയറയില്‍ വന്‍ പദ്ധതികളുമായി ടിവിഎസ്

തലമുറമാറ്റത്തിനൊരുങ്ങി സുസുക്കി സ്വിഫ്റ്റ്; പുതുതലമുറ പതിപ്പിന്റെ അരങ്ങേറ്റം 2022 ഓടെ

നേര്‍ത്ത വരകളും ലംബമായി മൗണ്ട് ചെയ്ത പിന്‍ വാതില്‍ ഹാന്‍ഡിലുകളും ഉപയോഗിച്ച് പ്രൊഫൈലിന്റെ വശങ്ങളും ബാക്കി ഭാഗങ്ങളും കമ്പനി സ്‌പോര്‍ട്ടിയാക്കുന്നു. ഡിസൈനില്‍ ചില ചെറിയ മെച്ചപ്പെടുത്തലുകള്‍ ഉണ്ടെങ്കിലും, നിലവിലെ തലമുറ സ്വിഫ്റ്റിന്റെ അതേ HEARTECT പ്ലാറ്റ്‌ഫോം ഉപയോഗിക്കുന്നത് തുടരും.

തലമുറമാറ്റത്തിനൊരുങ്ങി സുസുക്കി സ്വിഫ്റ്റ്; പുതുതലമുറ പതിപ്പിന്റെ അരങ്ങേറ്റം 2022 ഓടെ

5-ാം തലമുറ സ്വിഫ്റ്റ് വികസിപ്പിക്കുന്നതില്‍ സുരക്ഷ മെച്ചപ്പെടുത്തുന്നതില്‍ സുസുക്കി ശ്രദ്ധ കേന്ദ്രീകരിച്ചേക്കാമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. വാഹനത്തില്‍ ലഭിക്കാവുന്ന മറ്റൊരു മാറ്റാം, സ്വിഫ്റ്റിന്റെ ജാപ്പനീസ് പതിപ്പില്‍ ഒരു പൂര്‍ണ്ണ-ഹൈബ്രിഡ് പവര്‍ട്രെയിന്‍ അവതരിപ്പിക്കും.

MOST READ: കാണാൻ എന്താ ചേല്, പുതിയ 2021 മോഡൽ XSR125 ബൈക്കിനെ അവതരിപ്പിച്ച് യമഹ

തലമുറമാറ്റത്തിനൊരുങ്ങി സുസുക്കി സ്വിഫ്റ്റ്; പുതുതലമുറ പതിപ്പിന്റെ അരങ്ങേറ്റം 2022 ഓടെ

സ്‌പോര്‍ട്‌സ് മോഡല്‍ മൈല്‍ഡ്-ഹൈബ്രിഡ് സാങ്കേതികവിദ്യ ഉപയോഗിക്കുന്നത് തുടരും. നിലവിലെ 12 വോള്‍ട്ട് സിസ്റ്റത്തെ മാറ്റിസ്ഥാപിക്കുന്ന 48 വോള്‍ട്ട് ആര്‍ക്കിടെക്ചറുള്ള 1.2 ലിറ്റര്‍ നാച്ചുറലി ആസ്പിറേറ്റഡ് എഞ്ചിനാണ് അടിസ്ഥാന എഞ്ചിന്‍.

തലമുറമാറ്റത്തിനൊരുങ്ങി സുസുക്കി സ്വിഫ്റ്റ്; പുതുതലമുറ പതിപ്പിന്റെ അരങ്ങേറ്റം 2022 ഓടെ

ആഗോള അരങ്ങേറ്റത്തിന് തൊട്ടുപിന്നാലെ 5-ാം തലമുറ സുസുക്കി സ്വിഫ്റ്റ് ഇന്ത്യന്‍ വിപണിയില്‍ വിപണിയിലെത്തുമെന്ന് പ്രതീക്ഷിക്കുന്നു. നിലവില്‍ ഇന്ത്യന്‍ വിപണിയില്‍ കോംപാക്ട് ഹാച്ച്ബാക്കുകളിലെ മിന്നും താരമാണ് സ്വിഫ്റ്റ്.

MOST READ: 50-ാം വര്‍ഷികം ആഘോഷിച്ച് ടൊയോട്ട; ഇന്നോവ ക്രിസ്റ്റ ലിമിറ്റഡ് എഡിഷന്‍ മോഡല്‍ ഇതാ, വീഡിയോ

തലമുറമാറ്റത്തിനൊരുങ്ങി സുസുക്കി സ്വിഫ്റ്റ്; പുതുതലമുറ പതിപ്പിന്റെ അരങ്ങേറ്റം 2022 ഓടെ

അടുത്തിടെ നവീകരണത്തോടെ വിപണിയില്‍ എത്തിയ മോഡലിന് 5.73 ലക്ഷം രൂപ മുതല്‍ 8.41 ലക്ഷം രൂപ വരെയാണ് എക്‌സ്‌ഷോറൂം വില. സ്‌റ്റൈലിംഗില്‍ വലിയ മാറ്റങ്ങളോടെയാണ് ഈ പതിപ്പ് വിപണിയില്‍ എത്തുന്നത്.

തലമുറമാറ്റത്തിനൊരുങ്ങി സുസുക്കി സ്വിഫ്റ്റ്; പുതുതലമുറ പതിപ്പിന്റെ അരങ്ങേറ്റം 2022 ഓടെ

എഞ്ചിനിലെ മാറ്റമാണ് 2021 സ്വിഫ്റ്റിലെ മറ്റൊരു പ്രധാന ആകര്‍ഷണമായി എടുത്തു പറയേണ്ടത്. 1.2 ലിറ്റര്‍ ഡ്യുവല്‍ ജെറ്റ് നാച്ചുറലി ആസ്പിറേറ്റഡ് K12N യൂണിറ്റാണ് 2021 സ്വിഫ്റ്റില്‍ മാരുതി അവതരിപ്പിച്ചിരിക്കുന്നത്.

MOST READ: വിൽപ്പനയില്ല, മറാസോയും KUV100 NXT മൈക്രോ എസ്‌യുവിയും കളമൊഴിയുന്നു

തലമുറമാറ്റത്തിനൊരുങ്ങി സുസുക്കി സ്വിഫ്റ്റ്; പുതുതലമുറ പതിപ്പിന്റെ അരങ്ങേറ്റം 2022 ഓടെ

ഈ യൂണിറ്റ് പരമാവധി 90 bhp കരുത്തും 113 Nm torque ഉത്പാദിപ്പിക്കാന്‍ ശേഷിയുള്ളതാണ്. അഞ്ച് സ്പീഡ് മാനുവല്‍ അല്ലെങ്കില്‍ അഞ്ച് സ്പീഡ് എഎംടിയാണ് ഗിയര്‍ബോക്സ്. മികച്ച ഇന്ധനക്ഷമത നല്‍കുന്ന ഒരു ഐഡിള്‍ സ്റ്റാര്‍ട്ട്-സ്റ്റോപ്പ് സാങ്കേതികവിദ്യയും 2021 സ്വിഫിറ്റില്‍ കമ്പനി സജ്ജീകരിച്ചിട്ടുണ്ട്.

Source: Best Car

Most Read Articles

Malayalam
English summary
Suzuki Planning To Launch Next-Generation Swift By 2022, Find Here More Details. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X