ജിംനി 5-ഡോര്‍ മോഡലിന്റെ അവതരണം ഈ വര്‍ഷം; കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്തി സുസുക്കി

ജാപ്പനീസ് വാഹന നിര്‍മാതാക്കളായ സുസുക്കി ജിംനി ഓഫ്-റോഡറിന്റെ ലോംഗ്-വീല്‍ബേസ് പതിപ്പിന്റെ പരീക്ഷണയോട്ടം അടുത്തിടെ ആരംഭിച്ചിരുന്നു. ഈ പതിപ്പിന്റെ അവതരണം സംബന്ധിച്ച് നിരവധി വിവരങ്ങളാണ് അടുത്തിടെയായി പുറത്തുവരുന്നത്.

ജിംനി 5-ഡോര്‍ മോഡലിന്റെ അവതരണം ഈ വര്‍ഷം; കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്തി സുസുക്കി

ഏറ്റവും പുതിയ റിപ്പോര്‍ട്ട് അനുസരിച്ച്. 2021-ന്റെ രണ്ടാം പകുതിയില്‍ പുതിയ സുസുക്കി ജിംനി 5-ഡോര്‍ മോഡല്‍ ആഗോള വിപണിയില്‍ പുറത്തിറക്കുമെന്നാണ് സൂചന.

ജിംനി 5-ഡോര്‍ മോഡലിന്റെ അവതരണം ഈ വര്‍ഷം; കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്തി സുസുക്കി

നിലവിലുള്ള 3-ഡോര്‍ മോഡലുമായി താരതമ്യപ്പെടുത്തുമ്പോള്‍ സുസുക്കി ജിംനി 5-ഡോര്‍ മോഡലിന് അല്പം വ്യത്യസ്തമായ ഡിസൈന്‍ ഉണ്ടാകും. ജിംനി ലൈനപ്പിന് സുസുക്കി ഒരു മിഡ്ലൈഫ് മേക്ക് ഓവര്‍ നല്‍കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

MOST READ: മഹീന്ദ്ര e20 പ്ലസ് ഇലക്‌ട്രിക്കിന്റെ ശ്രേണി വിപുലീകരിച്ച് നോർത്ത്‌വേ മോട്ടോർസ്പോർട്ട്

ജിംനി 5-ഡോര്‍ മോഡലിന്റെ അവതരണം ഈ വര്‍ഷം; കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്തി സുസുക്കി

ഇത് 5-ഡോര്‍ മോഡലിന്റെ രൂപകല്‍പ്പനയ്ക്കും പ്രചോദനമാകും. ഭൂരിഭാഗം മാറ്റങ്ങളും മുന്‍ പ്രൊഫൈലില്‍ വരുത്തും, അത് ബ്രാന്‍ഡിന്റെ പുതിയ ആഗോള ഡിസൈന്‍ ഫിലോസഫിക്ക് അനുസൃതമായി മാറ്റങ്ങള്‍ സ്വീകരിക്കും.

ജിംനി 5-ഡോര്‍ മോഡലിന്റെ അവതരണം ഈ വര്‍ഷം; കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്തി സുസുക്കി

എസ്‌യുവിക്ക് പുതുക്കിയ ബമ്പറുകള്‍, ഗ്രില്‍, വീലുകള്‍, ഹെഡ്‌ലാമ്പുകള്‍ എന്നിവ ലഭിക്കാന്‍ സാധ്യതയുണ്ട്. എന്നിരുന്നാലും, ജിംനിയുടെ യഥാര്‍ത്ഥ ഡിസൈന്‍ എസ്‌യുവി നിലനിര്‍ത്തും. ഇന്‍സ്ട്രുമെന്റ് കണ്‍സോളില്‍ അപ്ഡേറ്റുചെയ്ത മള്‍ട്ടിമീഡിയ സിസ്റ്റവും പുതിയ ഗ്രാഫിക്‌സും ഇന്റീരിയറിന് ലഭിക്കാന്‍ സാധ്യതയുണ്ട്.

MOST READ: റാപ്പിഡിന്റെ മോണ്ടെ കാർലോ, ഫീനിക്‌സ് വേരിയന്റുകളെ കൂടുതൽ മോടിയാക്കി സ്കോഡ

ജിംനി 5-ഡോര്‍ മോഡലിന്റെ അവതരണം ഈ വര്‍ഷം; കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്തി സുസുക്കി

5 ഡോറുകളുള്ള സുസുക്കി ജിംനി സിയറയെ അടിസ്ഥാനമാക്കിയായിരിക്കുമെന്ന് പുറത്തുവന്ന രേഖകള്‍ വെളിപ്പെടുത്തുന്നു. 300 mm നീളമുള്ള വീല്‍ബേസാകും വാഹനത്തിന് ലഭിക്കുക, നീളം 300 mm ഉയര്‍ത്തും. 3,850 mm നീളവും 1,645 mm വീതിയും 1,730 mm ഉയരവും ഓഫ്-റോഡറിന് ലഭിക്കും.

ജിംനി 5-ഡോര്‍ മോഡലിന്റെ അവതരണം ഈ വര്‍ഷം; കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്തി സുസുക്കി

എസ്‌യുവിയില്‍ 2,550 mm വീല്‍ബേസ് ഉണ്ടാകും, ഗ്രൗണ്ട് ക്ലിയറന്‍സ് 210 mm ആണ്. 5 ഡോറുകളുള്ള ജിംനിക്ക് നീളമേറിയ ബോഡി ഉണ്ടായിരിക്കും, ഇത് വാഹന നിര്‍മാതാക്കളെ മുന്നോട്ട് അഭിമുഖീകരിക്കുന്ന രണ്ടാം നിര സീറ്റുകള്‍ ചേര്‍ക്കാന്‍ സഹായിക്കും.

MOST READ: ടിവിഎസ് ഐക്യുബ് ഇലക്ട്രിക്കിന്റെ വില്‍പ്പന 1,000 യൂണിറ്റുകള്‍ പിന്നിട്ടു; പ്രതിമാസ വില്‍പ്പനയിലും വര്‍ധനവ്

ജിംനി 5-ഡോര്‍ മോഡലിന്റെ അവതരണം ഈ വര്‍ഷം; കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്തി സുസുക്കി

ബൂട്ട് സ്‌പെയ്‌സ് ഗണ്യമായി വര്‍ദ്ധിപ്പിക്കും. നിലവിലെ 3-ഡോര്‍ മോഡല്‍ 85 ലിറ്റര്‍ വീല്‍ബേസ് വാഗ്ദാനം ചെയ്യുന്നു. 1.5 ലിറ്റര്‍ K15B പെട്രോള്‍ എഞ്ചിനാണ് വാഹനത്തിന് കരുത്ത് നല്‍കുക.

ജിംനി 5-ഡോര്‍ മോഡലിന്റെ അവതരണം ഈ വര്‍ഷം; കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്തി സുസുക്കി

ഈ യൂണിറ്റ് 102 bhp പവറും 138 Nm torque ഉം ഉത്പാദിപ്പിക്കും. ഇത് ബ്രാന്‍ഡിന്റെ സ്മാര്‍ട്ട് ഹൈബ്രിഡ് ഇന്ധന സംരക്ഷണ സാങ്കേതികവിദ്യ അവതരിപ്പിക്കാന്‍ സാധ്യതയുണ്ട്. എഞ്ചിന്‍ 5 സ്പീഡ് മാനുവല്‍ അല്ലെങ്കില്‍ 4 സ്പീഡ് ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സുമായി ജോടിയാക്കും.

MOST READ: ഫോണുകളല്ല ഇനി കാറുകൾ: ആദ്യത്തെ എക്സ്റ്റെൻഡഡ് റേഞ്ച് ഇലക്ട്രിക് SF5 എസ്‌യുവിയുമായി ഹുവാവേ

ജിംനി 5-ഡോര്‍ മോഡലിന്റെ അവതരണം ഈ വര്‍ഷം; കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്തി സുസുക്കി

വലിയ കപ്പാസിറ്റി എഞ്ചിന്‍ ഉള്ളതിനാല്‍ സബ് -4 മീറ്റര്‍ വിഭാഗത്തില്‍ കുറഞ്ഞ എക്‌സൈസ് തീരുവയ്ക്ക് എസ്‌യുവി യോഗ്യത നേടില്ല. 2021-ല്‍ സുസുക്കി ജിംനി 5-ഡോര്‍ വിപണിയില്‍ വിപണിയിലെത്തുമെന്ന് പ്രതീക്ഷിക്കുന്നു. ഏകദേശം 10 ലക്ഷം രൂപയോളം വില വരുന്ന ജിംനി മഹീന്ദ്ര ഥാര്‍, ഫോഴ്സ് ഗൂര്‍ഖ എന്നിവയോടാകും മത്സരിക്കുക.

Most Read Articles

Malayalam
English summary
Suzuki Revealed More Details About Jimny 5-Door. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X