കളറായി ഇഗ്നിസ്, പുതിയ ലിമിറ്റഡ് എഡിഷൻ മോഡലിനെ പരിചയപ്പെടുത്തി സുസുക്കി

മാരുതി സുസുക്കി ഇഗ്നിസ് എന്നുകേട്ടാൽ നെറ്റിചുളുക്കിയിരുന്ന ഒരു കാലമുണ്ടായിരുന്നു ഇന്ത്യയിൽ. എന്നാൽ പ്രതിസന്ധികളെയെല്ലാം തരണം ചെയ്‌ത് വളരെയധികം ജനപ്രിയമായി മാറാൻ അർബൻ എസ്‌യുവി എന്നുവിളിക്കുന്ന കോംപാക്‌ട് ഹാച്ച്ബാക്കിന് സാധിച്ചു.

കളറായി ഇഗ്നിസ്, പുതിയ ലിമിറ്റഡ് എഡിഷൻ മോഡലിനെ പരിചയപ്പെടുത്തി സുസുക്കി

ജനപ്രിയ മാരുതി റിറ്റ്സിന്റെ പകരക്കാരനായി വിപണിയിൽ എത്തിയ മോഡലായിരുന്നു ഇഗ്നിസ്. മിടുക്കനായിരുന്നെങ്കിലും പല കാരണങ്ങൾ കൊണ്ട് ഇഗ്നിസിലേക്ക് അടുക്കാൻ പലരും ആഗ്രഹിച്ചതുമില്ല. വിൽപ്പനയ്ക്ക് എത്തിയ ആദ്യ നാളുകളിൽ കാര്യമായി വിപണി പിടിക്കാനോ ശ്രദ്ധയാകർഷിക്കാനോ അമ്പേ പരാജയമായിരുന്നു ഇവൻ.

കളറായി ഇഗ്നിസ്, പുതിയ ലിമിറ്റഡ് എഡിഷൻ മോഡലിനെ പരിചയപ്പെടുത്തി സുസുക്കി

എന്നാൽ പയ്യെ പയ്യെ യുവഉപഭോക്താക്കളെ കൈയിലെടുക്കാൻ ഇഗ്നിസിനെ മാരുതി സുസുക്കി പ്രാപ്‌തമാക്കി. ഇന്ത്യയിലെ ഏറ്റവും വലിയ കാർ നിർമാതാക്കളിൽ നിന്നുള്ള ഒരു യൂണീക് കാറാണ് ഇഗ്നിസ് എന്നുപറയാതെ വയ്യ. ടോൾബോയ് നിലപാടും എസ്‌യുവി പോലുള്ള സൗന്ദര്യവും തന്നെയാണ് ഇഗ്നിസിന്റെ പ്രധാന ആകർഷണം.

കളറായി ഇഗ്നിസ്, പുതിയ ലിമിറ്റഡ് എഡിഷൻ മോഡലിനെ പരിചയപ്പെടുത്തി സുസുക്കി

ദേ ഇപ്പോൾ ജാപ്പനീസ് വാഹന നിർമാതാക്കൾ ആഗോളതലത്തിൽ വിൽക്കുന്ന മാരുതി സുസുക്കി ഇഗ്നിസിന് ഒരു സ്പെഷ്യൽ ലിമിറ്റഡ് എഡിഷൻ മോഡലിനെ സമ്മാനിച്ചിരിക്കുകയാണ്. ഉയർന്നു വരുന്ന മത്സരത്തിൽ മുന്നിട്ടു നിൽക്കാനാണ് കാറിന്റെ പുതിയൊരു വേരിയന്റുമായി കമ്പനി എത്തിയിരിക്കുന്നത്.

കളറായി ഇഗ്നിസ്, പുതിയ ലിമിറ്റഡ് എഡിഷൻ മോഡലിനെ പരിചയപ്പെടുത്തി സുസുക്കി

സുസുക്കി ഇഗ്നിസ് റെഡ് എഡിഷൻ, വൈറ്റ് എഡിഷൻ മോഡലുകളാണിവ. എന്നാൽ ഈ വേരിയന്റിന്റെ വെറും 100 യൂണിറ്റുകൾ മാത്രമായിരിക്കും വിപണിയിൽ എത്തുകയെന്നതാണ് മറ്റൊരു കാര്യം. പരിമിത പതിപ്പായ ഇഗ്നിസ് റെഡ്, വൈറ്റ് കളർ ഓപ്ഷനിൽ അണിഞ്ഞൊരുങ്ങിയാണ് യൂറോപ്യൻ വിപണിയിൽ എത്തുന്നത്.

കളറായി ഇഗ്നിസ്, പുതിയ ലിമിറ്റഡ് എഡിഷൻ മോഡലിനെ പരിചയപ്പെടുത്തി സുസുക്കി

ഇഗ്നിസിന്റെ വൈറ്റ് എഡിഷനിൽ റെഡ് ആക്സന്റുകൾ കാറിനു ചുറ്റും ഒഴുകിയിരിക്കുന്നതു കാണാം. അതേസമയം റെഡ് എഡിഷനിൽ കറുത്ത ആക്സന്റുകളാണ് ഇടംപിടിച്ചിരിക്കുന്നത്. അർബൻ എസ്‌യുവിക്ക് ഒരു സ്പോർട്ടി ഭാവം നൽകുകയാണ് ഇതിലൂടെ കമ്പനി ഉന്നംവെച്ചിരിക്കുന്നത്.

കളറായി ഇഗ്നിസ്, പുതിയ ലിമിറ്റഡ് എഡിഷൻ മോഡലിനെ പരിചയപ്പെടുത്തി സുസുക്കി

സി-പില്ലറിൽ സ്ഥിതിചെയ്യുന്ന റിയർ-വ്യൂ മിററുകളിലും റിയർ ഗില്ലുകളിലും കളർ ആക്സന്റുകൾ സമ്മാനിച്ചിരിക്കുന്നത് ഇന്ത്യയുൾപ്പെടെയുള്ള മറ്റ് ആഗോളതലത്തിൽ ലഭ്യമായ ഇഗ്നിസ് മോഡലുകളേക്കാൾ ആകർഷകമായ ലുക്ക് നൽകുന്നതിന് ഏറെ സഹായകരമായിട്ടുണ്ട്.

കളറായി ഇഗ്നിസ്, പുതിയ ലിമിറ്റഡ് എഡിഷൻ മോഡലിനെ പരിചയപ്പെടുത്തി സുസുക്കി

ഈ കളർ തീം ക്യാബിനുള്ളിലും തുടർച്ച നിലനിർത്തിയിട്ടുണ്ട്. സെന്റർ കൺസോളിന്റെ താഴത്തെ ഭാഗത്ത് ചുവന്ന ആക്സന്റുകൾ, എയർ വെന്റുകൾ അല്ലെങ്കിൽ ആംറെസ്റ്റുകൾ. സ്റ്റിയറിംഗ് വീലിലുള്ള ബ്ലൂടൂത്ത്, യുഎസ്ബി കണക്റ്റിവിറ്റി മൾട്ടിഫംഗ്ഷൻ നിയന്ത്രണങ്ങൾ എന്നിവയിലും ഈ കളർ കോമ്പിനേഷൻ കാണാനാകും.

കളറായി ഇഗ്നിസ്, പുതിയ ലിമിറ്റഡ് എഡിഷൻ മോഡലിനെ പരിചയപ്പെടുത്തി സുസുക്കി

ലിമിറ്റഡ് എഡിഷൻ സുസുക്കി ഇഗ്നിസ് റെഡ് ആൻഡ് വൈറ്റിൽ 16 ഇഞ്ച് വീലുകളിലാണ് വിപണിയിൽ എത്തുക. കൂടാതെ ഓൾ-വീൽ ഡ്രൈവ് സിസ്റ്റവും വാഗ്ദാനം ചെയ്യുന്നു. അതിനാൽ തന്നെ ഒരു മിനി എസ്‌യുവിയെന്ന് വാഹനത്തെ ഒരു സംശയവുമില്ലാതെ വിളിക്കാം. മൈൽഡ്-ഹൈബ്രിഡ് സാങ്കേതികവിദ്യയുള്ള 1.2 ലിറ്റർ ഡ്യുവൽജെറ്റ് എഞ്ചിനാണ് ഈ മോഡലിനും തുടിപ്പേകുന്നത്.

കളറായി ഇഗ്നിസ്, പുതിയ ലിമിറ്റഡ് എഡിഷൻ മോഡലിനെ പരിചയപ്പെടുത്തി സുസുക്കി

ഇത് പരമാവധി 83 bhp കരുത്തിൽ 107 Nm torque ഉത്പാദിപ്പിക്കാൻ പ്രാപ്‌തമാണ്. ഓൾഗ്രിപ്പ് ഓട്ടോ ഓൾ-വീൽ ഡ്രൈവിലും ഇഗ്നിസ് റെഡ്, വൈറ്റ് എഡിഷൻ പതിപ്പുകൾ ലഭ്യമാണ്. കാറിന്റെ പ്രധാനപ്പെട്ട ഡ്രൈവിംഗ് സഹായ സംവിധാനങ്ങളിൽ ഡ്യുവൽ ക്യാമറ ബ്രേക്ക് സപ്പോർട്ട്, പ്രിഡക്‌ടീവ് ബ്രേക്കിംഗ് കൺട്രോൾ, ലെയ്ൻ ഡിപ്പാർച്ചർ അലർട്ട് അല്ലെങ്കിൽ ആന്റി-ഫാറ്റിജ് അലേർട്ട് എന്നിവ ഉൾപ്പെടുന്നു.

കളറായി ഇഗ്നിസ്, പുതിയ ലിമിറ്റഡ് എഡിഷൻ മോഡലിനെ പരിചയപ്പെടുത്തി സുസുക്കി

കൂടാതെ രണ്ട് വരികൾക്കും ഫ്രണ്ട്, സൈഡ്, കർട്ടൻ എയർബാഗുകളും സുസുക്കി വാഗ്‌ദാനം ചെയ്യുന്നുണ്ട്. അതായത് ഇന്ത്യയിലേക്കാളും മികവുറ്റ മോഡലാണ് യൂറോപ്പിൽ എത്തുന്നതെന്ന് സാരം. പുതിയ ലിമിറ്റ്ഡ് എഡിഷൻ പതിപ്പ് ആഭ്യന്തര വിപണിയിൽ എത്താൻ സാധ്യതയില്ല. മാരുതി സുസുക്കി ഇഗ്നിസിന് ഇന്ത്യയിൽ ഉടൻ തന്നെ ഒരു ഫെസ്‌ലിഫ്റ്റ് പതിപ്പ് ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

കളറായി ഇഗ്നിസ്, പുതിയ ലിമിറ്റഡ് എഡിഷൻ മോഡലിനെ പരിചയപ്പെടുത്തി സുസുക്കി

ടാറ്റ പഞ്ച് മൈക്രോ എസ്‌യുവിയുമായുള്ള മത്സരത്തിൽ മുന്നേറി നിൽക്കാൻ ഈ മാറ്റം സഹായകരമായേക്കാം. നിലവിൽ മാരുതി ഇഗ്നിസിന് 5.02 ലക്ഷം രൂപ മുതൽ 7.53 ലക്ഷം രൂപ വരെയാണ് ഇന്ത്യയിലെ എക്സ്ഷോറൂം വില. ഇന്ത്യൻ വിപണിയിൽ വരാനിരിക്കുന്ന പുതിയ ഇഗ്നിസിന് 1.2 ലിറ്റർ നാല് സിലിണ്ടർ ബിഎസ്-VI കംപ്ലയിന്റ് പെട്രോൾ എഞ്ചിൻ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

കളറായി ഇഗ്നിസ്, പുതിയ ലിമിറ്റഡ് എഡിഷൻ മോഡലിനെ പരിചയപ്പെടുത്തി സുസുക്കി

അഞ്ച് സ്പീഡ് മാനുവൽ ഗിയർബോക്‌സും ഒരു ഓട്ടോമാറ്റിക് ഗിയർബോക്‌സുമായി ജോടിയാക്കിയ എഞ്ചിൻ പരമാവധി 83 bhp കരുത്തിൽ 113 Nm torque തന്നെയായിരിക്കും ഉത്പാദിപ്പിക്കുക. 20.80 കിലോമീറ്റർ ഇന്ധനക്ഷമതയാണ് മാരുതി വാഹനത്തിൽ വാഗ്‌ദാനം ചെയ്യുന്നത്.

കളറായി ഇഗ്നിസ്, പുതിയ ലിമിറ്റഡ് എഡിഷൻ മോഡലിനെ പരിചയപ്പെടുത്തി സുസുക്കി

മോഡലിന് കോസ്മെറ്റിക് പരിഷ്ക്കാരങ്ങൾ മാത്രമാകും ലഭിക്കുകയെന്നാണ് സൂചന. ജാപ്പനീസ് ബ്രാൻഡിന്റെ ഭാരം കുറഞ്ഞ ഹാർടെക്റ്റ് പ്ലാറ്റ്ഫോമിൽ നിർമിച്ചിരിക്കുന്ന ഇഗ്നിസിന് 3.7 മീറ്റർ നീളവും 1.69 മീറ്റർ വീതിയും 1.59 മീറ്റർ ഉയരവും 2.43 മീറ്റർ നീളമുള്ള വീൽബേസുമാണുള്ളത്.

Most Read Articles

Malayalam
English summary
Suzuki unveiled the ignis red and white limited edition models
Story first published: Wednesday, October 13, 2021, 18:13 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X