സസ്പെൻസിന് അവസാനം; Punch മൈക്രോ എസ്‌യുവി ഒക്ടോബർ 4 -ന് അവതരിപ്പിക്കാനൊരുങ്ങി Tata

ടാറ്റ മോട്ടോർസ് 2021 ഒക്ടോബർ 4 -ന് പഞ്ച് മൈക്രോ എസ്‌യുവി അവതരിപ്പിക്കുമെന്ന് സ്ഥിരീകരിച്ചു. 5,000 രൂപ മുതൽ 21,000 രൂപ വരെയുള്ള ടോക്കൺ തുകയിൽ ഡീലർമാർ ഇതിനകം തന്നെ വാഹനത്തിനായുള്ള ബുക്കിംഗ് സ്വീകരിച്ചുതുടങ്ങി. അടുത്ത മാസം ആദ്യം തന്നെ വാഹനത്തിന്റെ ഔദ്യോഗിക വിലകൾ നിർമ്മാതാക്കൾ പ്രഖ്യാപിക്കും.

സസ്പെൻസിന് അവസാനം; Punch മൈക്രോ എസ്‌യുവി ഒക്ടോബർ 4 -ന് അവതരിപ്പിക്കാനൊരുങ്ങി Tata

മിനി എസ്‌യുവിക്ക് അഞ്ച് ലക്ഷം മുതൽ എട്ട് ലക്ഷം രൂപ വരെയാണ് എക്സ്-ഷോറൂം വില. ഈ വില ശ്രേണിയിൽ അവതരിപ്പിക്കുകയാണെങ്കിൽ, പഞ്ച് രാജ്യത്തെ ഏറ്റവും താങ്ങാവുന്ന ടാറ്റ എസ്‌യുവിയായി മാറും. ആൾട്രോസ് ഹാച്ച്ബാക്കിൽ നിന്ന് കടമെടുത്ത ആൽഫ പ്ലാറ്റ്ഫോമിലാവും ഏറ്റവും ചെറിയ ടാറ്റ എസ്‌യുവി ഒരുങ്ങുന്നത്.

സസ്പെൻസിന് അവസാനം; Punch മൈക്രോ എസ്‌യുവി ഒക്ടോബർ 4 -ന് അവതരിപ്പിക്കാനൊരുങ്ങി Tata

പഞ്ച് മൈക്രോ എസ്‌യുവി ബോൾഡ് എസ്‌യുവി ഡിസൈൻ, വിശാലവും സൗകര്യപ്രദവുമായ ഇന്റീരിയറുകൾ, വൈവിധ്യമാർന്നതും മികച്ചതുമായ പെർഫോമെൻസ് എന്നിവ കോം‌പാക്ട് ശ്രേണിയിൽ സംയോജിപ്പിക്കുന്നുവെന്ന് കാർ നിർമ്മാതാക്കൾ പറയുന്നു. ബ്രാൻഡിന്റെ പുതിയ ബ്രീഡ് കാറുകൾക്ക് സമാനമായി, വരാനിരിക്കുന്ന മൈക്രോ എസ്‌യുവി ഇംപാക്റ്റ് 2.0 ഡിസൈൻ ശൈലി അവതരിപ്പിക്കും.

സസ്പെൻസിന് അവസാനം; Punch മൈക്രോ എസ്‌യുവി ഒക്ടോബർ 4 -ന് അവതരിപ്പിക്കാനൊരുങ്ങി Tata

വാഹനത്തിന്റെ ചില ഡിസൈൻ ബിറ്റുകൾ ബ്രാൻഡിന്റെ സഫാരി, ഹാരിയർ തുടങ്ങിയ വലിയ ടാറ്റ എസ്‌യുവികളിൽ നിന്നാണ് കടംകൊണ്ടിട്ടുള്ളത്. കഴിഞ്ഞ വർഷത്തെ ഓട്ടോ എക്സ്പോയിൽ പ്രിവ്യൂ ചെയ്ത HBX കൺസെപ്റ്റിന്റെ പ്രൊഡക്ഷൻ പതിപ്പാണ് പുതിയ ടാറ്റ പഞ്ച്.

സസ്പെൻസിന് അവസാനം; Punch മൈക്രോ എസ്‌യുവി ഒക്ടോബർ 4 -ന് അവതരിപ്പിക്കാനൊരുങ്ങി Tata

അവസാന പ്രൊഡക്ഷൻ മോഡൽ കൺസെപ്റ്റിനൊട് നീതി പുലർത്തിയിട്ടുണ്ട്. എന്നിരുന്നാലും, വാഹനത്തിന്റെ പിൻഭാഗം ചെറുതായി താഴേക്ക് പതിച്ചതായി തോന്നുന്നു. മുൻവശത്ത്, നെക്‌സോണിന് സമാനമായ ഗ്ലോസ് ബ്ലാക്ക് ഗ്രില്ലാണ് മിനി എസ്‌യുവിയുടെ സവിശേഷത.

സസ്പെൻസിന് അവസാനം; Punch മൈക്രോ എസ്‌യുവി ഒക്ടോബർ 4 -ന് അവതരിപ്പിക്കാനൊരുങ്ങി Tata

സൈഡ് പ്രൊഫൈൽ 16 ഇഞ്ച് ഡയമണ്ട് കട്ട്, ഡ്യുവൽ-ടോൺ അലോയി വീലുകൾ, ബൾക്കി വീൽ ആർച്ചുകൾ, ബ്ലാക്ക് ബോഡി ക്ലാഡിംഗ്, ബ്ലാക്ക്ഔട്ട് പില്ലറുകൾ, സംയോജിത ടേൺ ഇൻഡിക്കേറ്ററുകൾ, റൂഫ് റെയിലുകൾ എന്നിവ ഉപയോഗിച്ച് അലങ്കരിച്ചിരിക്കുന്നു. റൂഫിൽ ഘടിപ്പിച്ച സ്‌പോയിലറും പിന്നിൽ എൽഇഡി റാപ്പ്എറൗണ്ട് ടെയിൽലാമ്പുകളും നിർമ്മാതാക്കൾ ഒരുക്കിയിട്ടുണ്ട്.

സസ്പെൻസിന് അവസാനം; Punch മൈക്രോ എസ്‌യുവി ഒക്ടോബർ 4 -ന് അവതരിപ്പിക്കാനൊരുങ്ങി Tata

എസി വെന്റുകളിൽ കളർഡ് ആക്സന്റുകളുള്ള ഡ്യുവൽ-ടോൺ ഇന്റീരിയർ തീം പഞ്ചിന് ലഭിക്കുന്നു എന്ന് ഏറ്റവും പുതിയ ടീസർ വെളിപ്പെടുത്തുന്നു. വാഹനത്തിന്റെ ഡിജിറ്റൽ അനലോഗ് ഇൻസ്ട്രുമെന്റ് ക്ലസ്റ്ററും ഡാഷ്‌ബോർഡ് സംയോജിത ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റവും ആൾട്രോസിൽ നിന്ന് കടമെടുത്തതാണ്. മൈക്രോ എസ്‌യുവിയിൽ ട്രാക്ഷൻ മോഡുകൾ, ഹിൽ ഡീസന്റ് കൺട്രോൾ, ഹിൽ സ്റ്റാർട്ട് അസിസ്റ്റ് എന്നിവയുൾപ്പെടെ ക്ലാസിലെ മുൻനിര സവിശേഷതകളുമുണ്ടാകും.

സസ്പെൻസിന് അവസാനം; Punch മൈക്രോ എസ്‌യുവി ഒക്ടോബർ 4 -ന് അവതരിപ്പിക്കാനൊരുങ്ങി Tata

വരാനിരിക്കുന്ന ടാറ്റ മിനി എസ്‌യുവിയുടെ ഔദ്യോഗിക എൻജിൻ വിശദാംശങ്ങൾ ഇനിയും കമ്പനി വെളിപ്പെടുത്തിയിട്ടില്ല. 85 bhp കരുത്ത് പുറപ്പെടുവിക്കുന്ന 1.2 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ, 1.2 ലിറ്റർ ടർബോ പെട്രോൾ എഞ്ചിനുകൾ എന്നിവ അഞ്ച്-സ്പീഡ് മാനുവൽ അല്ലെങ്കിൽ അഞ്ച്-സ്പീഡ് AMT ഗിയർബോക്‌സുമായി കണക്ട് ചെയ്തിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

സസ്പെൻസിന് അവസാനം; Punch മൈക്രോ എസ്‌യുവി ഒക്ടോബർ 4 -ന് അവതരിപ്പിക്കാനൊരുങ്ങി Tata

ഇന്ത്യൻ വിപണയിൽ അവതരിപ്പിച്ച് കഴിഞ്ഞാൽ ടാറ്റ പഞ്ച് മൈക്രോ എസ്‌യുവി റെനോ കൈഗർ, നിസാൻ മാഗ്നൈറ്റ്, മാരുതി സുസുക്കി ഇഗ്നിസ് എന്നിവയ്ക്കെതിരെ മത്സരിക്കും.

സസ്പെൻസിന് അവസാനം; Punch മൈക്രോ എസ്‌യുവി ഒക്ടോബർ 4 -ന് അവതരിപ്പിക്കാനൊരുങ്ങി Tata

മറ്റ് അനുബന്ധ വാർത്തകളിൽ രാജ്യത്ത് ഇന്ധന വില കുതിച്ചുയരുന്ന ഈ സാഹചര്യത്തിൽ ചെലവ് കുറഞ്ഞ സിഎൻജി ഓപ്ഷനുകൾക്ക് ഡിമാൻഡ് വൻതോതിൽ ഉയർന്ന് വരികയാണ്.

സസ്പെൻസിന് അവസാനം; Punch മൈക്രോ എസ്‌യുവി ഒക്ടോബർ 4 -ന് അവതരിപ്പിക്കാനൊരുങ്ങി Tata

ടിയാഗോ എൻട്രി ലെവൽ ഹാച്ച്ബാക്ക് ടിഗോർ കോംപാക്ട് സെഡാൻ എന്നിവയുടെ സിഎൻജി പതിപ്പുകൾ അവതരിപ്പിച്ച് ഈ വിഭാഗത്തിൽ നല്ലൊരു ശതമാനം ഓഹരി കൈക്കലാക്കാനാണ് പ്രാദേശിക വാഹന നിർമ്മാതാക്കളായ ടാറ്റയുടെ ശ്രമം.

സസ്പെൻസിന് അവസാനം; Punch മൈക്രോ എസ്‌യുവി ഒക്ടോബർ 4 -ന് അവതരിപ്പിക്കാനൊരുങ്ങി Tata

പ്രീമിയം ഹാച്ച്ബാക്ക് മോഡലായ ആൾട്രോസിന്റെ സിഎൻജി പതിപ്പു അടുത്തിടെ ഇന്ത്യൻ നിരത്തുകളിൽ പരീക്ഷണയോട്ടം നടത്തുന്നതായി കണ്ടെത്തിയിട്ടുണ്ട്. വാഹനം താമസിയാതെ വിപണിയിൽ എത്തുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു.

സസ്പെൻസിന് അവസാനം; Punch മൈക്രോ എസ്‌യുവി ഒക്ടോബർ 4 -ന് അവതരിപ്പിക്കാനൊരുങ്ങി Tata

ഇതിനൊപ്പം ഇലക്ട്രിക് വാഹന മേഖലയിലും ബ്രാൻഡ് തങ്ങളുടെ വാഹന ശ്രേണി കൂടുതൽ വിപുലീകരിക്കാനുള്ള ഒരുക്കത്തിലാണ്. അടുത്തിടെ ടാറ്റ പുതുക്കിയ ടിഗോർ ഇവി ഇന്ത്യയിൽ കമ്പനി അവതരിപ്പിച്ചിരുന്നു.

സസ്പെൻസിന് അവസാനം; Punch മൈക്രോ എസ്‌യുവി ഒക്ടോബർ 4 -ന് അവതരിപ്പിക്കാനൊരുങ്ങി Tata

ഇതിന് പിന്നാലെ പ്രീമിയം ഹാച്ച്ബാക്ക് മോഡലായ ആൾട്രോസിന്റെ ഇലക്ട്രിക് പതിപ്പും ബ്രാൻഡിന്റെ അണിയറയിൽ ഒരുങ്ങുന്നുണ്ട്. അടുത്ത വർഷം ആദ്യം പുത്തൻ ഇവി ടാറ്റ പുറത്തിറക്കുമെന്ന് ഞങ്ങൾ വിശ്വസിക്കുന്നു.

Most Read Articles

Malayalam
English summary
Tata all set to launch punch micro suv on october 4th in india
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X