ഹ്യുണ്ടായി i20-യെ കവച്ചുവെച്ച് ടാറ്റ ആൾട്രോസിന്റെ മുന്നേറ്റം

പ്രീമിയം ഹാച്ച്ബാക്ക് വിഭാഗത്തിൽ മുമ്പെങ്ങും കാണാത്തത്ര മത്സരമാണ് സമീപകാലത്തായി നടക്കുന്നത്. ശ്രേണിയിലേക്ക് ടാറ്റ ആൾട്രോസ് കൂടി കടന്നുവന്നതോടെ ഇത്തര കാറുകൾക്ക് കൂടുതൽ ശ്രദ്ധനേടാനും സാധിച്ചു.

ഹ്യുണ്ടായി i20-യെ കവച്ചുവെച്ച് ടാറ്റ ആൾട്രോസിന്റെ മുന്നേറ്റം

ആൾ‌ട്രോസിന് സമീപകാലത്ത് ഇന്ത്യൻ വിപണിയിൽ വളരെയധികം പ്രശസ്തി നേടിയിടുക്കാനുമായതോടെ. എതിരാളികൾ കൂടുതൽ വിയർക്കുകയാണ്. 2021 ഏപ്രിലിൽ മൊത്തം 6,649 യൂണിറ്റ് ആൾ‌ട്രോസാണ് നിരത്തിലെത്തിയതും.

ഹ്യുണ്ടായി i20-യെ കവച്ചുവെച്ച് ടാറ്റ ആൾട്രോസിന്റെ മുന്നേറ്റം

ഹ്യുണ്ടായി i20-യുടെ 5,002 യൂണിറ്റുകളാണ് കഴിഞ്ഞ മാസം വിറ്റത്. അങ്ങനെ പ്രീമിയം ഹാച്ച്ബാക്ക് വിൽപ്പനയിൽ കൊറിയക്കാരനായ i20-യെ ഇന്ത്യക്കാരനായ ആൾട്രോസ് കടത്തിവെട്ടി സെഗ്മെന്റിൽ രണ്ടാം സ്ഥാനത്തെത്തി.

MOST READ: സ്ട്രാറ്റോലാഞ്ച്; ലോകത്തിലെ ഏറ്റവു വലിയ വിമാനത്തിന്റെ രണ്ടാം പറക്കലും വിജയകരം

ഹ്യുണ്ടായി i20-യെ കവച്ചുവെച്ച് ടാറ്റ ആൾട്രോസിന്റെ മുന്നേറ്റം

ടാറ്റ ആൾ‌ട്രോസിന്റെ വിൽ‌പന കഴിഞ്ഞ മാസം ഹ്യുണ്ടായി i20 മോഡലിനെ അപേക്ഷിച്ച് 32.93 ശതമാനം ഉയർന്നു. ഇത് തികച്ചും ശ്രദ്ധേയമായ നേട്ടമാണ്. ഇന്ത്യൻ വിപണിയിൽ ആൾ‌ട്രോസിന്റെ ജനപ്രീതി വർധിക്കുന്നതിന് പിന്നിൽ ധാരാളം കാരണങ്ങളാണുള്ളത്.

ഹ്യുണ്ടായി i20-യെ കവച്ചുവെച്ച് ടാറ്റ ആൾട്രോസിന്റെ മുന്നേറ്റം

അതിൽ ഏറ്റവും മുൻപന്തിയിൽ നിൽക്കുന്നത് വാഹനത്തിന്റെ സുരക്ഷാ ഘടകമാണ്. ഗ്ലോബൽ NCAP ക്രാഷ് ടെസ്റ്റിൽ 5-സ്റ്റാർ സുരക്ഷാ റേറ്റിംഗും ഉള്ള ആൽ‌ട്രോസ് നിലവിൽ ഇന്ത്യയിൽ വിൽ‌പനയ്‌ക്കെത്തുന്ന ഏറ്റവും സുരക്ഷിതമായ ഹാച്ച്ബാക്കാണ്.

MOST READ: 2021 മെയ് മാസത്തിലും മോഡലുകള്‍ക്കായി വന്‍ ഓഫറുമായി റെനോ

ഹ്യുണ്ടായി i20-യെ കവച്ചുവെച്ച് ടാറ്റ ആൾട്രോസിന്റെ മുന്നേറ്റം

രണ്ടാമത്തെ ഘടകമാണ് വൈവിധ്യമാർന്ന എഞ്ചിൻ ഓപ്ഷനുകളുടെ സാന്നിധ്യം. ആൾട്രോസിൽ മൂന്ന് എഞ്ചിൻ ഓപ്ഷനുകളാണ് തെരഞ്ഞെടുക്കാൻ സാധിക്കുന്നത്. അതിൽ ആദ്യത്തേത് 1.2 ലിറ്റർ NA പെട്രോൾ യൂണിറ്റാണ്. ഇത് 86 bhp കരുത്തിൽ 113 Nm torque ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്.

ഹ്യുണ്ടായി i20-യെ കവച്ചുവെച്ച് ടാറ്റ ആൾട്രോസിന്റെ മുന്നേറ്റം

രണ്ടാമത്തേത് 1.5 ലിറ്റർ ടർബോ-ഡീസൽ മോട്ടോർ ആണ്. ഇത് 90 bhp പവറും 200 Nm torque ഉം ആണ് വികസിപ്പിക്കുന്നത്. മൂന്നാമത്തെ എഞ്ചിൻ ഓപ്ഷൻ 1.2 ലിറ്റർ ടർബോ-പെട്രോൾ യൂണിറ്റാണ്. ഇത് 110 bhp കരുത്തും 140 Nm torque ഉം സൃഷ്‌ടിക്കാൻ പ്രാപ്‌തമാണ്.

MOST READ: കൂടുതൽ മിടുക്കാനായി, പുത്തൻ ഫാബിയ ഹാച്ച്ബാക്കിനെ അവതരിപ്പിച്ച് സ്കോഡ

ഹ്യുണ്ടായി i20-യെ കവച്ചുവെച്ച് ടാറ്റ ആൾട്രോസിന്റെ മുന്നേറ്റം

എന്നാൽ മൂന്ന് എഞ്ചിനുകളും ഒരൊറ്റ അഞ്ച് സ്പീഡ് മാനുവൽ ഗിയർബോക്‌സുമായാണ് ജോടിയാക്കിയിരിക്കുന്നത്. അതായത് ആൾട്രോസിൽ ഓട്ടോമാറ്റിക് ഓപ്ഷൻ ലഭ്യമല്ലെന്ന് സാരം. എന്നാൽ ഒരു ഡ്യുവൽ ക്ലച്ച് ഓട്ടോമാറ്റിക് വേരിയന്റ് ഈ വർഷം തന്നെ വിപണിയിൽ ഇടംപിടിക്കുമെന്നാണ് സൂചന.

ഹ്യുണ്ടായി i20-യെ കവച്ചുവെച്ച് ടാറ്റ ആൾട്രോസിന്റെ മുന്നേറ്റം

ഇന്ത്യൻ വിപണിയിൽ മൂന്ന് എഞ്ചിൻ ഓപ്ഷനുകളുമായാണ് ഹ്യുണ്ടായി i20 ഹാച്ചും കളംനിറയുന്നത്. ആദ്യത്തേത് 1.2 ലിറ്റർ NA പെട്രോൾ എഞ്ചിനാണ്. ഇത് പരമാവധി 88 bhp പവറും 115 Nm torque ഉം ആണ് വികസിപ്പിക്കുന്നത്. ഇതിന്റെ ഓട്ടോമാറ്റിക് വേരിയന്റ് 83 bhp കരുത്തും വാഗ്‌ദാനം ചെയ്യുന്നു.

ഹ്യുണ്ടായി i20-യെ കവച്ചുവെച്ച് ടാറ്റ ആൾട്രോസിന്റെ മുന്നേറ്റം

അഞ്ച് സ്പീഡ് മാനുവൽ ഗിയർബോക്സ് അല്ലെങ്കിൽ സിവിടി ഉപയോഗിച്ച് ഇത് തെരഞ്ഞെടുക്കാം. രണ്ടാമത്തേത് 100 bhp കരുത്തിൽ 240 Nm torque വികസിപ്പിക്കാൻ ശേഷിയുള്ള 1.5 ലിറ്റർ ടർബോ-ഡീസൽ എഞ്ചിനാണ്. ഇത് 6 സ്പീഡ് ഗിയർബോക്‌സുമായാണ് ജോടിയാക്കിയിരിക്കുന്നത്.

ഹ്യുണ്ടായി i20-യെ കവച്ചുവെച്ച് ടാറ്റ ആൾട്രോസിന്റെ മുന്നേറ്റം

1.0 ലിറ്റർ ടർബോ-പെട്രോൾ മോട്ടോറാണ് അവസാന എഞ്ചിൻ ഓപ്ഷൻ. ഇത് 120 bhp പവറിൽ 172 Nm torque വികസിപ്പിക്കാനാണ് പ്രാപ്‌തമാക്കിയിരിക്കുന്നത്. ഇതിന് രണ്ട് 6 സ്പീഡ് ഐഎംടി, 7 സ്പീഡ് ഡിസിടി എന്നിങ്ങനെ രണ്ട് ഗിയർബോക്‌സ് ഓപ്ഷനും കമ്പനി വാഗ്‌ദാനം ചെയ്യുന്നുണ്ട്.

ഹ്യുണ്ടായി i20-യെ കവച്ചുവെച്ച് ടാറ്റ ആൾട്രോസിന്റെ മുന്നേറ്റം

ഗിയർബോക്‌സ്, എഞ്ചിൻ ഓപ്ഷനുകൾ എന്നീ കാര്യത്തിൽ ആൾ‌ട്രോസിനേക്കാൾ ഹ്യുണ്ടായി i20 തന്നെയാണ് മുൻപന്തിയിൽ ഉള്ളത്. എന്നാൽ വില നിർണയത്തിന്റെ കാര്യം എത്തുമ്പോൾ ആൾട്രോസ് തന്നെയാകും മികച്ച തെരഞ്ഞെടുപ്പ്.

ഹ്യുണ്ടായി i20-യെ കവച്ചുവെച്ച് ടാറ്റ ആൾട്രോസിന്റെ മുന്നേറ്റം

ആൾട്രോസിന് 5.69 ലക്ഷം മുതൽ 9.45 ലക്ഷം രൂപ വരെയാണ് എക്സ്ഷോറൂം വില. അതേസമയം ഹ്യുണ്ടായി i20-ക്കായി 6.85 ലക്ഷം മുതൽ 11.34 ലക്ഷം രൂപ വരെ എക്സ്ഷോറൂം വിലയായി മുടക്കേണ്ടി വരും.

Most Read Articles

Malayalam
English summary
Tata Altroz Beaten Hyundai i20 On The Premium Hatchback Sales. Read in Malayalam
Story first published: Thursday, May 6, 2021, 11:24 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X