കരുത്തൻ ആൾട്രോസ് ജനുവരി 13-ന് വിപണിയിലേക്ക്; വ്യത്യസ്‌തനാവാൻ ഐടർബോ ബാഡ്‌ജിംഗും

പുതുവർഷത്തിന്റെ മോടികുറയുന്നതിനു മുന്നോടിയായി പ്രീമിയം ഹാച്ച്ബാക്കായ ആൾട്രോസിന്റെ ടർബോ പതിപ്പിനെ വിപണിയിൽ എത്തിക്കാൻ ഒരുങ്ങുകയാണ് ടാറ്റ മോട്ടോർസ്. കഴിഞ്ഞ വർഷം ജനുവരിയിൽ പുറത്തിറങ്ങിയതിനുശേഷം മികച്ച സ്വീകാര്യതയാണ് മോഡലിന് ലഭിക്കുന്നത്.

കരുത്തൻ ആൾട്രോസ് ജനുവരി 13-ന് വിപണിയിലേക്ക്; വ്യത്യസ്‌തനാവാൻ ഐടർബോ ബാഡ്‌ജിംഗും

നിലവിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന ടാറ്റ കാറാണ് ആൾട്രോസ്. 2021 ജനുവരി 13-ന് ടർബോ കരുത്തോടെ നിരത്തിലേക്കിറങ്ങാൻ തയാറെടുത്തിരിക്കുന്ന മോഡലിൽ ഐടർബോ എന്ന ബാഡ്‌ജിംഗാകും ഇടംപിടിക്കുക.

അത് സ്ഥിരീകരിക്കുന്ന പുതിയൊരു വീഡിയോയും കമ്പനി പുറത്തുവിട്ടിട്ടുണ്ട്. XE, XM, XM +, XT, XZ, XZ + എന്നീ ആറ് വേരിയന്റുകളിലാണ് ആൾ‌ട്രോസ് വാഗ്ദാനം ചെയ്യുന്നത്. എന്നാൽ XT, XZ and XZ+ എന്നീ മൂന്ന് വേരിയന്റുകളിലാകും ഐടർബോ വിപണിയിലെത്തുക.

MOST READ: പുതിയ അവൻസ ഈ വർഷം തന്നെ വിപണിയിലെത്തിക്കാനൊരുങ്ങി ടൊയോട്ട

കരുത്തൻ ആൾട്രോസ് ജനുവരി 13-ന് വിപണിയിലേക്ക്; വ്യത്യസ്‌തനാവാൻ ഐടർബോ ബാഡ്‌ജിംഗും

ടർബോ പെട്രോൾ പതിപ്പിൽ സ്‌പോർട്ട്, സിറ്റി എന്നീ ഡ്രൈവിംഗ് മോഡുകൾ ഉണ്ടായിരിക്കും. R14 ഹാഫ് ക്യാപ്, ബ്ലാക്ക് കോൺട്രാസ്റ്റ് റൂഫ്, രണ്ട് ട്വീറ്ററുകൾ എന്നിവ ആൾ‌ട്രോസ് ഐടർ‌ബോ വേരിയന്റുകളിൽ ലഭ്യമാണ്.

MOST READ: മഹീന്ദ്ര ഥാറിനും ഇനി അധികം മുടക്കണം; പുതുക്കിയ വില ഇങ്ങനെ

കരുത്തൻ ആൾട്രോസ് ജനുവരി 13-ന് വിപണിയിലേക്ക്; വ്യത്യസ്‌തനാവാൻ ഐടർബോ ബാഡ്‌ജിംഗും

കൂടാതെ ഡ്രൈവിംഗ്, ട്രിപ്പ് അനലിറ്റിക്സ്, ലൊക്കേഷൻ അധിഷ്ഠിത സേവനങ്ങൾ, റിമോട്ട് ആക്സസ്, കമാൻഡുകൾ, സുരക്ഷ, എന്നിവയിലുടനീളം ഇത് നിരവധി കണക്റ്റിവിറ്റി സവിശേഷതകൾ വാഗ്ദാനം ചെയ്യുന്നുണ്ട്. നിലവിൽ കണക്റ്റുചെയ്‌ത സവിശേഷതകൾ ഉപഭോക്താക്കളുടെ പ്രിയപ്പെട്ട ഒന്നായി മാറിയിട്ടുണ്ട്.

കരുത്തൻ ആൾട്രോസ് ജനുവരി 13-ന് വിപണിയിലേക്ക്; വ്യത്യസ്‌തനാവാൻ ഐടർബോ ബാഡ്‌ജിംഗും

ഇത് ആൾട്രോസിന്റെ വിൽപ്പന വർധിപ്പിക്കാനുള്ള കാരണങ്ങളിൽ ഒന്നായി മാറും. ടർബോ പെട്രോൾ യൂണിറ്റ് നിലവിൽ നെക്‌സോണിനൊപ്പം ഉപയോഗിക്കുന്നതിന് സമാനമായിരിക്കും. എന്നിരുന്നാലും ഉയർന്ന മൈലേജ് കൈവരിക്കുന്നതിന് ഇത് റീ-ട്യൂൺ ചെയ്യാൻ സാധ്യതയുണ്ട്.

MOST READ: ജനഹൃയങ്ങൾ കീഴടക്കാൻ വീണ്ടും ടാറ്റ; ജനുവരിയിൽ മോഡലുകൾക്ക് സൂപ്പർ ഓഫറുകൾ

കരുത്തൻ ആൾട്രോസ് ജനുവരി 13-ന് വിപണിയിലേക്ക്; വ്യത്യസ്‌തനാവാൻ ഐടർബോ ബാഡ്‌ജിംഗും

നെക്‌സോണിൽ 1.2 ലിറ്റർ 3 സിലിണ്ടർ റിവോട്രോൺ ടർബോചാർജ്ഡ് പെട്രോൾ എഞ്ചിൻ 118 bhp കരുത്തും 170 Nm torque ഉം ഉത്പാദിപ്പിക്കാൻ പ്രാപ്തമാണ്. ആൾട്രോസിൽ പവർ ഔട്ട്പുട്ട് 110 bhp വരെയാകാനാണ് സാധ്യത. 13 സെക്കൻഡിനുള്ളിൽ 0-100 കിലോമീറ്റർ വേഗത കൈവരിക്കാൻ ഇതിന് കഴിയും.

കരുത്തൻ ആൾട്രോസ് ജനുവരി 13-ന് വിപണിയിലേക്ക്; വ്യത്യസ്‌തനാവാൻ ഐടർബോ ബാഡ്‌ജിംഗും

ആൾ‌ട്രോസ് ടർബോ പെട്രോളിന് 5 സ്പീഡ് മാനുവൽ ഗിയർബോക്‌സായിരിക്കും ഉണ്ടായിരിക്കുക. പിന്നീട് ഒരു ഡിസിടി ഓപ്ഷൻ കൂടി മോഡലിൽ ചേർക്കാൻ സാധ്യതയുണ്ട്. പ്രീമിയം ഹാച്ച്ബാക്ക് വിഭാഗത്തിൽ ഹ്യുണ്ടായി i20 മാത്രമാണ് നിലവിൽ ഡിസിടി ഓപ്ഷൻ വാഗ്‌ദാനം ചെയ്യുന്നുള്ളൂ.

MOST READ: ഷെവർലെ ഉപഭോക്താക്കൾക്ക് ആശ്വസിക്കാം; ഇന്ത്യയിലെ വിൽപ്പനാനന്തര സേവനങ്ങൾ തുടരും

കരുത്തൻ ആൾട്രോസ് ജനുവരി 13-ന് വിപണിയിലേക്ക്; വ്യത്യസ്‌തനാവാൻ ഐടർബോ ബാഡ്‌ജിംഗും

7 ഇഞ്ച് ടച്ച്സ്ക്രീൻ ഇൻഫോടെയ്ൻമെന്റ് സിറ്റം, ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ എന്നിവയ്ക്കുള്ള പിന്തുണ, സ്റ്റിയറിംഗ് മൗണ്ട്ഡ് കൺട്രോളുകൾ, ആംബിയന്റ് ലൈറ്റിംഗ്, റിയർ എസി വെന്റുകൾ, ഉയരം ക്രമീകരിക്കാവുന്ന ഡ്രൈവർ സീറ്റ്, ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ എന്നിങ്ങനെയുള്ള സവിശേഷതകൾ 2021 ആൾട്രോസിൽ തുടർന്നും നൽകും.

കരുത്തൻ ആൾട്രോസ് ജനുവരി 13-ന് വിപണിയിലേക്ക്; വ്യത്യസ്‌തനാവാൻ ഐടർബോ ബാഡ്‌ജിംഗും

ടോപ്പ് എൻഡ് XZ+ വേരിയന്റിൽ ലെതറെറ്റ് സീറ്റുകൾ, വ്യക്തിഗത വാൾപേപ്പർ, റിയർ ഫോഗ് ലാമ്പ്, ബ്ലാക്ക് കോൺട്രാസ്റ്റ് റൂഫ് എന്നിവയെല്ലാം ലഭിക്കും. സുരക്ഷാ സവിശേഷതകളും മുമ്പത്തേതിന് സമാനമായിരിക്കും.

കരുത്തൻ ആൾട്രോസ് ജനുവരി 13-ന് വിപണിയിലേക്ക്; വ്യത്യസ്‌തനാവാൻ ഐടർബോ ബാഡ്‌ജിംഗും

അതായത് പ്രീമിയം ഹാച്ച്ബാക്കിൽ ഡ്യുവൽ എയർബാഗുകൾ, എബിഎസ് വിത്ത് ഇബിഡി, റിയർ പാർക്കിംഗ് സെൻസറുകൾ, സെൻട്രൽ ലോക്കിംഗ്, പെരിമെട്രിക് അലാറം സിസ്റ്റം, ക്രൂയിസ് കൺട്രോൾ, ഫോളോ മി ഹോം ലാമ്പുകൾ എന്നിവയെല്ലാം വാഹനത്തിൽ ഉണ്ടാകുമെന്ന് സാരം.

Most Read Articles

Malayalam
English summary
Tata Altroz iTurbo Badge Revealed. Read in Malayalam
Story first published: Monday, January 11, 2021, 13:47 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X