മിന്നിത്തിളങ്ങി ടാറ്റ ആൾട്രോസ്, മാർച്ചിലെ വിൽപ്പനയിൽ വൻ വർധനവ്

പോയ വർഷം ആരംഭത്തോടെയാണ് ടാറ്റ മോട്ടോർസ് ഇന്ത്യൻ വിപണിയിലെ പ്രീമിയം ഹാച്ച്ബാക്ക് വിഭാഗത്തിലേക്ക് പ്രവേശിക്കുന്നത്. ആൾട്രോസുമായി എത്തിയ കമ്പനിക്ക് അതിവേഗം ജനഹൃയങ്ങളിൽ ഇടംനേടാനുമായി.

മിന്നിത്തിളങ്ങി ടാറ്റ ആൾട്രോസ്, മാർച്ചിലെ വിൽപ്പനയിൽ വൻ വർധനവ്

ഇതുവരെ മാന്യമായ വിൽപ്പന സ്വന്തമാക്കാൻ സാധിച്ച ആൾട്രോസിന് അടുത്തിടെ ഒരു ഐ-ടർബോ പതിപ്പ് കൂടി അവതരിപ്പിച്ചതോടെ വിൽപ്പന കുതിച്ചുയർന്നു. 2021 മാർച്ച് മാസത്തിൽ ടാറ്റ ആൾട്രോസിന്റെ 7,550 യൂണിറ്റുകളാണ് ഇന്ത്യയിൽ വിറ്റഴിച്ചത്.

മിന്നിത്തിളങ്ങി ടാറ്റ ആൾട്രോസ്, മാർച്ചിലെ വിൽപ്പനയിൽ വൻ വർധനവ്

കഴിഞ്ഞ വർഷം ഇതേ മാസത്തിൽ നിരത്തിലെത്തിച്ച 1,147 യൂണിറ്റിനെ അപേക്ഷിച്ച് നോക്കുമ്പോൾ വിൽപ്പനയിൽ 558 ശതമാനം വിൽപ്പന വളർച്ചയാണ് കമ്പനി നേടിയെടുത്തത്. പുതിയ ടർബോ പെട്രോൾ മോഡലിന്റെ അരങ്ങേറ്റം വിൽപ്പന ഉയരാൻ സഹായിച്ചിട്ടുണ്ട്.

MOST READ: ഏഴ് സീറ്റർ സോനെറ്റ് വിപണിയിലെത്തി, അധിക ഫീച്ചറുകൾ നിരത്തി കിയയുടെ തന്ത്രം

മിന്നിത്തിളങ്ങി ടാറ്റ ആൾട്രോസ്, മാർച്ചിലെ വിൽപ്പനയിൽ വൻ വർധനവ്

2021 ഫെബ്രുവരിയിലെ 6,832 യൂണിറ്റുമായി താരതമ്യപ്പെടുത്തിയാൽ ആൾ‌ട്രോസിന്റെ പ്രതിമാസ വിൽപ്പനയിൽ 11 ശതമാനം വളർച്ചയും രേഖപ്പെടുത്തിയിട്ടുണ്ട്. പ്രീമിയം ഹാച്ച്ബാക്ക് ശ്രേണിയിലെ വിൽപ്പനയിൽ മാരുതി സുസുക്കി ബലേനോയ്ക്കും ഹ്യുണ്ടായി i20 മോഡലിനും പിന്നാലെ 2021 മാർച്ചിൽ വിൽ‌പനയിൽ ആൾ‌ട്രോസ് മൂന്നാം സ്ഥാനത്തെത്തി.

മിന്നിത്തിളങ്ങി ടാറ്റ ആൾട്രോസ്, മാർച്ചിലെ വിൽപ്പനയിൽ വൻ വർധനവ്

സെമി ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, 90 ഡിഗ്രി ഓപ്പണിംഗ് ഡോറുകൾ, എൽഇഡി ഡിആർഎല്ലുകളുള്ള പ്രൊജക്ടർ ഹെഡ്‌ലാമ്പുകൾ, ആംബിയന്റ് ലൈറ്റിംഗ്, ക്രൂയിസ് കൺട്രോൾ, റിയർ എസി വെന്റുകൾ, ഡ്രൈവ് മോഡുകൾ എന്നീ സവിശേഷതകളെല്ലാം ഉൾപ്പെടുത്തിയാണ് ടാറ്റ ആൾട്രോസിനെ അണിയിച്ചൊരുക്കിയിരിക്കുന്നത്.

MOST READ: ഏപ്രിൽ മാസത്തിൽ കിക്‌സിന് 80,000 രൂപ വരെയുള്ള ഓഫറുകൾ പ്രഖ്യാപിച്ച് നിസാൻ

മിന്നിത്തിളങ്ങി ടാറ്റ ആൾട്രോസ്, മാർച്ചിലെ വിൽപ്പനയിൽ വൻ വർധനവ്

തീർന്നില്ല, അതോടൊപ്പം ഐഡിൾ സ്റ്റോപ്പ്-സ്റ്റാർട്ട്, മൊബൈൽ സെൻസിംഗ് വൈപ്പർ, വെയറബിൾ കീ, ആപ്പിൾ കാർപ്ലേയും ആൻഡ്രോയിഡ് ഓട്ടോയും ജോടിയാക്കിയ ഹാർമാൻ 7 ഇഞ്ച് ഫ്ലോട്ടിംഗ് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, ഇലക്‌ട്രിക്കലി ക്രമീകരിക്കാവുന്നതും മടക്കാവുന്നതുമായ വിംഗ് മിററുകൾ എന്നിവയും ഈ പ്രീമിയം ഹാച്ചിന്റെ പ്രത്യേകതകളാണ്.

മിന്നിത്തിളങ്ങി ടാറ്റ ആൾട്രോസ്, മാർച്ചിലെ വിൽപ്പനയിൽ വൻ വർധനവ്

മൂന്ന് വ്യത്യസ്ത എഞ്ചിൻ ഓപ്ഷനുകൾ ഉപയോഗിച്ച് ടാറ്റ ആൾട്രോസ് തെരഞ്ഞടുക്കാം. അതിൽ 1.2 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ, 1.5 ലിറ്റർ നാല് സിലിണ്ടർ ഡീസൽ, 1.2 ലിറ്റർ 3 സിലിണ്ടർ ടർബോചാർജ്ഡ് പെട്രോൾ എന്നിവയാണ് കമ്പനി വാഗ്‌ദാനം ചെയ്യുന്നത്.

MOST READ: കാത്തിരിപ്പിന് വിരാമം C5 എയർക്രോസ് പുറത്തിറക്കി സിട്രൺ; വില 29.90 ലക്ഷം രൂപ

മിന്നിത്തിളങ്ങി ടാറ്റ ആൾട്രോസ്, മാർച്ചിലെ വിൽപ്പനയിൽ വൻ വർധനവ്

ആൾട്രോസിന്റെ ഗിയർബോക്‌സ് ഓപ്ഷനുകളിൽ അഞ്ച് സ്പീഡ് മാനുവൽ സ്റ്റാൻഡേർഡായി വാഗ്ദാനം ചെയ്യുന്നു. എന്നാൽ ഒരു ഓട്ടോമാറ്റിക് പതിപ്പ് ഉടൻ എത്തിയേക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. 5.69 ലക്ഷം രൂപ മുതൽ 9.45 ലക്ഷം രൂപ വരെയാണ് കാറിന്റെ എക്സ്ഷോറൂം വില.

മിന്നിത്തിളങ്ങി ടാറ്റ ആൾട്രോസ്, മാർച്ചിലെ വിൽപ്പനയിൽ വൻ വർധനവ്

ഇന്ത്യൻ വിപണിയിലെ ശ്രദ്ധേയമായ പ്രീമിയം ഹാച്ച്ബാക്ക് സെഗ്മെന്റിൽ ഹ്യുണ്ടായി i20, മാരുതി സുസുക്കി ബലേനോ, ഫോക്‌സ്‌വാഗൺ പോളോ, ഹോണ്ട ജാസ്, ടൊയോട്ട ഗ്ലാൻസ എന്നീ ശക്തരായ മോഡലുകളുമായാണ് ടാറ്റ ആൾട്രോസ് മാറ്റുരയ്ക്കുന്നത്.

മിന്നിത്തിളങ്ങി ടാറ്റ ആൾട്രോസ്, മാർച്ചിലെ വിൽപ്പനയിൽ വൻ വർധനവ്

ഈ വർഷാവസാനത്തോടെ ഡ്യുവൽ ക്ലച്ച് ഓട്ടോമാറ്റിക് യൂണിറ്റോടു കൂടി വാഹനം നിരത്തിലെത്തുമ്പോൾ സെഗ്മെന്റിൽ കൂടുതൽ കരുത്താർജിക്കാനും ടാറ്റക്ക് സാധിക്കും. കൂടാതെ ആൾട്രോസിന്റെ ഒരു ഇലക്‌ട്രിക് പതിപ്പും അധികം വൈകാതെ തന്നെ നിരത്തിൽ ഇടംപിടിക്കും.

മിന്നിത്തിളങ്ങി ടാറ്റ ആൾട്രോസ്, മാർച്ചിലെ വിൽപ്പനയിൽ വൻ വർധനവ്

ടാറ്റയുടെ സിപ്ട്രോൺ സാങ്കേതികവിദ്യയിൽ അണിഞ്ഞൊരുങ്ങുന്ന കാറിനെ ഏറെ പ്രതീക്ഷയോടെയാണ് കാത്തിരിക്കുന്നത്. രാജ്യത്തെ ഇലക്ട്രിക് വിപ്ലവത്തിന് ചുക്കാൻ പിടിക്കുന്ന നെക്സോൺ ഇവി നിരയിലേക്ക് ആൾട്രോസ് ഇലക്‌ട്രിക്കും ഇടംപിടിക്കും.

Most Read Articles

Malayalam
English summary
Tata Altroz Premium Hatchback Recorded Massive Sales Growth In March 2021. Read in Malayalam
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X