Just In
Don't Miss
- News
ലൈംഗിക ആരോപണം: ജാര്‍ക്കിഹോളി കേസില്‍ ട്വിസ്റ്റ്, പരാതിക്കാരന് കേസ് പിന്‍വലിച്ചു, കാരണം ഇതാണ്!!
- Finance
വിപണി നേട്ടത്തില്‍ ഉണര്‍ന്നു; 50,700 തൊട്ട് സെന്‍സെക്സ്, നിഫ്റ്റി 15,000 പോയിന്റിൽ തിരിച്ചെത്തി
- Lifestyle
വനിതാ ദിനത്തില്‍ ആദരമര്‍പ്പിച്ച് ഗൂഗിള്‍ ഡൂഡില്‍
- Sports
IPL 2021: കോലിപ്പടക്ക് കപ്പ് വേണം, ആദ്യ എതിരാളി രോഹിതിന്റെ മുംബൈ, സമ്പൂര്‍ണ്ണ മത്സരക്രമം
- Movies
ചൂടെണ്ണയില്‍ കടുകിട്ട പോല വന്ന മിഷേല്‍; സേഫ് ഗെയിം കളിക്കുന്ന നോബി ക്യാപ്റ്റനാകുമ്പോള്‍!
- Travel
തണുപ്പ് മാറിയിട്ടില്ല!! ഇനിയും പോകാം പൂജ്യത്തിലും താഴെ താപനിലയില്‍ തണുത്തുറഞ്ഞ ഇടങ്ങളിലേക്ക്
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
കരുത്തുറ്റ ആൾട്രോസ് ഐ-ടർബോ; ആദ്യ ഡ്രൈവ് വീഡിയോ
ടാറ്റ മോട്ടോർസ് തങ്ങളുടെ പ്രീമിയം ഹാച്ച്ബാക്കിന്റെ കൂടുതൽ ശക്തവും സ്പോർട്ടിയറുമായ പതിപ്പായ ആൾട്രോസ് ഐ-ടർബോ എന്ന മോഡൽ പുറത്തിറക്കിയിരിക്കുകയാണ്. വിപണിയിൽ ടർബോ-പെട്രോൾ വാഹനങ്ങൾക്ക് വർധിച്ചുവരുന്ന ഡിമാൻഡ് നിറവേറ്റുന്നതിനുള്ള ടാറ്റയുടെ പദ്ധതിയുടെ ഭാഗമാണിത്.

പുതിയ ഫീച്ചറുകൾ, കണക്റ്റഡ് സാങ്കേതികവിദ്യ, ഡ്രൈവിംഗ് മോഡുകൾ എന്നിവയുൾപ്പെടെ നിരവധി മാറ്റങ്ങളുമായിട്ടാണ് ടാറ്റ ആൾട്രോസ് ഐ-ടർബോ ഹാച്ച് ഇപ്പോൾ എത്തുന്നത്.
ഞങ്ങൾക്ക് അടുത്തിടെ ടാറ്റ ആൾട്രോസ് ഐ-ടർബോ പെട്രോൾ ഹാച്ച്ബാക്ക് ഓടിക്കാൻ അവസരം ലഭിച്ചു, കരുത്തുറ്റ പ്രീമിയം ഹാച്ച്ബാക്കിനൊപ്പം ചെലവഴിക്കാൻ കുറച്ച് സമയമെ ലഭിച്ചുള്ളൂ എങ്കിലും ഇതിനുള്ളിൽ വാഹനം ഞങ്ങളെ പൂർണ്ണമായും ആകർഷിച്ചു. പുതിയ ടാറ്റ ആൾട്രോസ് ഐ-ടർബോയെക്കുറിച്ചുള്ള ഞങ്ങളുടെ അഭിപ്രായങ്ങളും അനുഭവങ്ങളും ചുവടെയുള്ള വീഡിയോയിൽ പങ്കുവെക്കുന്നു.

പുതിയ ടർബോചാർജ്ഡ് പെട്രോൾ സ്റ്റാൻഡേർഡ് മോഡലിൽ നിന്ന് വേർതിരിച്ചറിയാനുള്ള ഏക മാർഗം ബൂട്ട്-ലിഡിന്റെ ചുവടെ വലതുവശത്തുള്ള ‘ഐ-ടർബോ' ബാഡ്ജിംഗാണ്. പ്രീമിയം ഹാച്ച്ബാക്കിന്റെ സ്റ്റൈലിംഗിന് ശരിക്കും അനുയോജ്യമായ ‘ഹാർബർ ബ്ലൂ' എന്ന പുതിയ നിറവും ടർബോ പെട്രോൾ വേരിയന്റിൽ ടാറ്റ മോട്ടോർസ് അവതരിപ്പിച്ചു.

XT, XZ, XZ+ എന്നിങ്ങനെ മൂന്ന് വേരിയന്റുകളിൽ വരുന്ന ടാറ്റ ആൾട്രോസ് ഐ-ടർബോയ്ക്ക് 1.2 ലിറ്റർ മൂന്ന് സിലിണ്ടർ ടർബോ-പെട്രോൾ എഞ്ചിനാണ് ശക്തി പകരുന്നത്. ഇത് 5500 rpm -ൽ 108 bhp കരുത്തും 1500-5500 rpm -ൽ 140 Nm torque ഉം ഉത്പാദിപ്പിക്കുന്നു. ഇത് ഒരു സാധാരണ അഞ്ച് സ്പീഡ് മാനുവൽ ഗിയർബോക്സുമായി യൂണിറ്റ് ഇണചേരുന്നു.