Just In
- 1 hr ago പരസ്യം കൊടുക്കാൻ കിയ കഴിഞ്ഞേ ആളുള്ളൂ, സെൽറ്റോസിന്റെ പ്രചാരണത്തിന് ഇനി ബോബി ഡിയോളും
- 2 hrs ago കണ്ടാല്‍ കണ്ണെടുക്കാന്‍ തോന്നൂല! 'നാഷനല്‍ ക്രഷ്' കാവ്യ മാരന്റെ ഗ്ലാമറസ് കാർ ശേഖരം കണ്ടാലും നോക്കിപ്പോകും
- 3 hrs ago എല്ലാവർക്കും 'പഞ്ചിനെ' മതി, ടാറ്റയുടെ കുഞ്ഞൻ പ്രിയപ്പെട്ടവനാകുന്നതിൻ്റെ കാരണം എന്ത്
- 4 hrs ago ഈ ബൈക്കിന്റെ കവറിന് വില 16,875 രൂപ, ആക്സസറികളുടെ പൈസയുണ്ടേൽ ഒരു ബുള്ളറ്റ് കൂടി വാങ്ങാം
Don't Miss
- News കോൺഗ്രസിന് തിരിച്ചടി; വയനാട് ഡിസിസി ജന.സെക്രട്ടറി ബിജെപിയിൽ ചേർന്നു
- Movies ശോഭനയുടെ പെരുമാറ്റം; ബാലചന്ദ്രമേനോൻ ദേഷ്യപ്പെട്ട് ബിസ്കറ്റ് വലിച്ചെറിഞ്ഞു; അനുഭവങ്ങൾ പങ്കുവെച്ച് വിജി തമ്പി
- Lifestyle 1000 കിലോ ഭാരം, 15 അടി നീളം; ലോകത്തിലെ ഏറ്റവും വലിയ പാമ്പ് വാസുകിയുടെ ഫോസില്‍ കണ്ടെത്തി
- Travel വേനല്‍ ചൂടോ.. ഇവിടെയോ? ഇത് സൈലന്റ് വാലിയാണ്.. വരൂ കാട്ടിൽ സഫാരി പോകാം
- Technology ചാർജിന്റെ കാര്യത്തിൽ ആശങ്ക വേണ്ട, ഇവിയിൽ ധൈര്യമായി ട്രിപ്പ് പോവാം; കൂട്ടിന് കിടിലൻ ഫീച്ചറുമായി ഗൂഗിൾ മാപ്പ്
- Sports IPL 2024: സിഎസ്കെയ്ക്കു പിഴയ്ക്കുന്നതെവിടെ? കുഴപ്പം ഒന്നും രണ്ടുമല്ല! ഇവയ്ക്കു ഉത്തരം വേണം
- Finance 55 ശതമാനം വരെ റിട്ടേൺ, നികുതി ഇളവും ഉറപ്പാണ്, ഇപ്പോൾ നിക്ഷേപിക്കാൻ 5 മ്യൂച്വൽ ഫണ്ടുകൾ
കരുത്തുറ്റ ആൾട്രോസ് ഐ-ടർബോ; ആദ്യ ഡ്രൈവ് വീഡിയോ
ടാറ്റ മോട്ടോർസ് തങ്ങളുടെ പ്രീമിയം ഹാച്ച്ബാക്കിന്റെ കൂടുതൽ ശക്തവും സ്പോർട്ടിയറുമായ പതിപ്പായ ആൾട്രോസ് ഐ-ടർബോ എന്ന മോഡൽ പുറത്തിറക്കിയിരിക്കുകയാണ്. വിപണിയിൽ ടർബോ-പെട്രോൾ വാഹനങ്ങൾക്ക് വർധിച്ചുവരുന്ന ഡിമാൻഡ് നിറവേറ്റുന്നതിനുള്ള ടാറ്റയുടെ പദ്ധതിയുടെ ഭാഗമാണിത്.
പുതിയ ഫീച്ചറുകൾ, കണക്റ്റഡ് സാങ്കേതികവിദ്യ, ഡ്രൈവിംഗ് മോഡുകൾ എന്നിവയുൾപ്പെടെ നിരവധി മാറ്റങ്ങളുമായിട്ടാണ് ടാറ്റ ആൾട്രോസ് ഐ-ടർബോ ഹാച്ച് ഇപ്പോൾ എത്തുന്നത്.
ഞങ്ങൾക്ക് അടുത്തിടെ ടാറ്റ ആൾട്രോസ് ഐ-ടർബോ പെട്രോൾ ഹാച്ച്ബാക്ക് ഓടിക്കാൻ അവസരം ലഭിച്ചു, കരുത്തുറ്റ പ്രീമിയം ഹാച്ച്ബാക്കിനൊപ്പം ചെലവഴിക്കാൻ കുറച്ച് സമയമെ ലഭിച്ചുള്ളൂ എങ്കിലും ഇതിനുള്ളിൽ വാഹനം ഞങ്ങളെ പൂർണ്ണമായും ആകർഷിച്ചു. പുതിയ ടാറ്റ ആൾട്രോസ് ഐ-ടർബോയെക്കുറിച്ചുള്ള ഞങ്ങളുടെ അഭിപ്രായങ്ങളും അനുഭവങ്ങളും ചുവടെയുള്ള വീഡിയോയിൽ പങ്കുവെക്കുന്നു.
പുതിയ ടർബോചാർജ്ഡ് പെട്രോൾ സ്റ്റാൻഡേർഡ് മോഡലിൽ നിന്ന് വേർതിരിച്ചറിയാനുള്ള ഏക മാർഗം ബൂട്ട്-ലിഡിന്റെ ചുവടെ വലതുവശത്തുള്ള 'ഐ-ടർബോ' ബാഡ്ജിംഗാണ്. പ്രീമിയം ഹാച്ച്ബാക്കിന്റെ സ്റ്റൈലിംഗിന് ശരിക്കും അനുയോജ്യമായ 'ഹാർബർ ബ്ലൂ' എന്ന പുതിയ നിറവും ടർബോ പെട്രോൾ വേരിയന്റിൽ ടാറ്റ മോട്ടോർസ് അവതരിപ്പിച്ചു.
XT, XZ, XZ+ എന്നിങ്ങനെ മൂന്ന് വേരിയന്റുകളിൽ വരുന്ന ടാറ്റ ആൾട്രോസ് ഐ-ടർബോയ്ക്ക് 1.2 ലിറ്റർ മൂന്ന് സിലിണ്ടർ ടർബോ-പെട്രോൾ എഞ്ചിനാണ് ശക്തി പകരുന്നത്. ഇത് 5500 rpm -ൽ 108 bhp കരുത്തും 1500-5500 rpm -ൽ 140 Nm torque ഉം ഉത്പാദിപ്പിക്കുന്നു. ഇത് ഒരു സാധാരണ അഞ്ച് സ്പീഡ് മാനുവൽ ഗിയർബോക്സുമായി യൂണിറ്റ് ഇണചേരുന്നു.