ആള്‍ട്രോസ് ടര്‍ബോയുടെ അനൗദ്യോഗിക ബുക്കിംഗ് ആരംഭിച്ചു; സ്ഥിരീകരിക്കാതെ ടാറ്റ

പുതുവര്‍ഷത്തില്‍ പ്രീമിയം ഹാച്ച്ബാക്ക് മോഡലായ ആള്‍ട്രോസിന്റെ ടര്‍ബോ പതിപ്പിനെ വിപണിയില്‍ അവതരിപ്പിക്കാന്‍ ഒരുങ്ങുകയാണ് ടാറ്റ. ഏകദേശം ഒരുവര്‍ഷം മുന്നെയാണ് ആള്‍ട്രോസുമായി പ്രീമിയം ഹാച്ച്ബാക്ക് ശ്രേണിയിലേക്ക് ടാറ്റ ചുവടുവെയ്ക്കുന്നത്.

ആള്‍ട്രോസ് ടര്‍ബോയുടെ അനൗദ്യോഗിക ബുക്കിംഗ് ആരംഭിച്ചു; സ്ഥിരീകരിക്കാതെ ടാറ്റ

പുതുവര്‍ഷത്തില്‍ വാഹന പ്രേമികള്‍ ബ്രാന്‍ഡില്‍ നിന്നും ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മോഡല്‍കൂടിയാണിത്. കഴിഞ്ഞ ദിവസം വാഹനത്തിന്റെ വരവറിയിച്ച് നിര്‍മ്മാതാക്കള്‍ പുതിയ ടീസര്‍ പങ്കുവെച്ചിരുന്നു.

ആള്‍ട്രോസ് ടര്‍ബോയുടെ അനൗദ്യോഗിക ബുക്കിംഗ് ആരംഭിച്ചു; സ്ഥിരീകരിക്കാതെ ടാറ്റ

ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ട് അനുസരിച്ച് ഏതാനും ഡീലര്‍ഷിപ്പുകള്‍ വാഹനത്തിനായുള്ള ബുക്കിംഗ് ആരംഭിച്ചുവെന്നാണ്. 5,000 രൂപ ടോക്കണ്‍ തുകയിലാണ് പ്രീ-ബുക്കിംഗ് സ്വീകരിക്കുന്നത്.

MOST READ: മിനി കണ്‍ട്രിമാന്‍ S JCW സ്വന്തമാക്കി യുവരാജ്; ചിത്രങ്ങള്‍ വൈറലാക്കി ആരാധകര്‍

ആള്‍ട്രോസ് ടര്‍ബോയുടെ അനൗദ്യോഗിക ബുക്കിംഗ് ആരംഭിച്ചു; സ്ഥിരീകരിക്കാതെ ടാറ്റ

അതേസമയം ബുക്കിംഗ് സംബന്ധിച്ച് കമ്പനി ഔദ്യോഗികമായി ഒന്നും തന്നെ വെളിപ്പെടുത്തിയിട്ടില്ല. ജനുവരി 13-ന് വാഹനം അവതരിപ്പിക്കുന്ന വേളയില്‍ മാത്രമാകും വില സംബന്ധിച്ച് വിവരങ്ങള്‍ ലഭ്യമാകൂ.

ആള്‍ട്രോസ് ടര്‍ബോയുടെ അനൗദ്യോഗിക ബുക്കിംഗ് ആരംഭിച്ചു; സ്ഥിരീകരിക്കാതെ ടാറ്റ

വിപണിയില്‍ എത്തിയാല്‍ ഹ്യുണ്ടായി i20 ടര്‍ബോ, ഫോക്‌സ് വാഗണ്‍ പോളോ 1.0 TSI എന്നിവരാകും എതിരാളികള്‍. പുതിയൊരു കളര്‍ ഓപ്ഷനും വാഹനത്തിന്റെ സവിശേഷതയാണ്.

MOST READ: കോംപാക്‌ട് എസ്‌യുവി നിരയിൽ മിന്നിതിളങ്ങി കിയ സോനെറ്റ്; വിജയഗാഥ ഇങ്ങനെ

ആള്‍ട്രോസ് ടര്‍ബോയുടെ അനൗദ്യോഗിക ബുക്കിംഗ് ആരംഭിച്ചു; സ്ഥിരീകരിക്കാതെ ടാറ്റ

വരാനിരിക്കുന്ന മോഡലിന് മറീന ബ്ലൂ എന്ന പുതിയ നിറം നല്‍കുമെന്ന് ടാറ്റ അടുത്തിടെ അറിയിച്ചിരുന്നു. ആള്‍ട്രോസ് ടര്‍ബോ പെട്രോള്‍ വേരിയന്റിനായുള്ള എക്‌സ്‌ക്ലൂസീവ് കളര്‍ ഓപ്ഷനായിരിക്കും ഇതെന്നും കമ്പനി അറിയിച്ചു.

ആള്‍ട്രോസ് ടര്‍ബോയുടെ അനൗദ്യോഗിക ബുക്കിംഗ് ആരംഭിച്ചു; സ്ഥിരീകരിക്കാതെ ടാറ്റ

പുതിയ കളര്‍ ഓപ്ഷന്‍ ഒഴികെ വാഹനത്തിന്റെ പുറംഭാഗത്ത് മറ്റ് മാറ്റങ്ങളൊന്നും വരുത്തിയിട്ടില്ല. എന്നിരുന്നാലും, അവതരണ വേളയില്‍ ആള്‍ട്രോസ് ടര്‍ബോയില്‍ വരുത്തിയ ചില ബാഹ്യ മാറ്റങ്ങള്‍ കമ്പനിക്ക് വെളിപ്പെടിയേക്കും.

MOST READ: പരീക്ഷണയോട്ടത്തിനിറങ്ങി ടൊയോട്ട ഫോര്‍ച്യൂണര്‍ ലെജന്‍ഡര്‍; ചിത്രങ്ങള്‍ പുറത്ത്

ആള്‍ട്രോസ് ടര്‍ബോയുടെ അനൗദ്യോഗിക ബുക്കിംഗ് ആരംഭിച്ചു; സ്ഥിരീകരിക്കാതെ ടാറ്റ

അലോയ് വീലുകള്‍, സ്‌മോക്ക്ഡ് ഹെഡ്‌ലാമ്പുകള്‍ എന്നിവയും അതിലേറെയും ഉള്‍പ്പെടെ ബ്ലാക്ക് ഔട്ട് ട്രിമ്മുകള്‍ ഇതില്‍ ഉള്‍പ്പെടുമെന്നാണ് സൂചന. അകത്ത്, സ്റ്റാന്‍ഡേര്‍ഡ് മോഡലിന് സമാനമായ ലേഔട്ടും ഫീച്ചറുകളും വഹിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

ആള്‍ട്രോസ് ടര്‍ബോയുടെ അനൗദ്യോഗിക ബുക്കിംഗ് ആരംഭിച്ചു; സ്ഥിരീകരിക്കാതെ ടാറ്റ

എന്നിരുന്നാലും, സീറ്റുകള്‍ക്കും ഡാഷ്ബോര്‍ഡിനും ഒരു പുതിയ ബ്ലാക്ക് ഔട്ട് ഫിനിഷ് നിര്‍മ്മാതാക്കള്‍ സമ്മാനിച്ചേക്കും. കമ്പനിയുടെ ഔദ്യോഗിക വെബ്സൈറ്റിലും ഇതിനോടകം തന്നെ വാഹനത്തെക്കുറിച്ചുള്ള വിശദാംശങ്ങള്‍ ഉള്‍പ്പെടുത്തുകയും ചെയ്തിട്ടുണ്ട്.

MOST READ: കൂട്ടുകച്ചവടത്തിനില്ല; ഫോർഡും മഹീന്ദ്രയും വേർപിരിഞ്ഞു

ആള്‍ട്രോസ് ടര്‍ബോയുടെ അനൗദ്യോഗിക ബുക്കിംഗ് ആരംഭിച്ചു; സ്ഥിരീകരിക്കാതെ ടാറ്റ

ടെയില്‍ലാമ്പിന് അടുത്തായി നല്‍കിയിരിക്കുന്ന ബാഡ്ജിംഗ് ആണ് ഇത് സംബന്ധിച്ച് സൂചനകള്‍ നല്‍കുന്നത്. 1.2 ലിറ്റര്‍ ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍ എഞ്ചിനാകും വാഹനത്തിന് കരുത്ത് നല്‍കുക. ഈ എഞ്ചിന്‍ 5,500 rpm-ല്‍ 110 bhp കരുത്തും 1,500-5,500 rpm -ല്‍ 140 Nm torque ഉം സൃഷ്ടിക്കും.

ആള്‍ട്രോസ് ടര്‍ബോയുടെ അനൗദ്യോഗിക ബുക്കിംഗ് ആരംഭിച്ചു; സ്ഥിരീകരിക്കാതെ ടാറ്റ

ആറ് സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സുമായി ഈ എഞ്ചിന്‍ ബന്ധിപ്പിക്കും. ആള്‍ട്രോസ് ടര്‍ബോയ്ക്ക് ഓപ്ഷനായി ഏഴ് സ്പീഡ് ഡ്യുവല്‍ ക്ലച്ച് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സും ലഭിക്കും.

Most Read Articles

Malayalam
English summary
Tata Altroz Turbo Unofficial Bookings Open At Dealership. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X