മാറ്റങ്ങളാവാം, Safari എസ്‌യുവിയുടെ അഡ്വഞ്ചർ എഡിഷനെ പരിഷ്ക്കരിക്കാൻ Tata Motors

ജനപ്രിയ ഏഴ് സീറ്റർ എസ്‌യുവിയായ സഫാരിയുടെ ഗോൾഡ് എഡിഷൻ പുറത്തിറക്കി വിപണിയിൽ ചുവടുറപ്പിക്കുകയാണ് ടാറ്റ മോട്ടോർസ്. അധിക കോസ്മെറ്റിക് പരിഷ്ക്കാരങ്ങളും ചില സവിശേഷതകളും കൂട്ടിച്ചേർത്താണ് പുതിയ വേരിയന്റിനെ കമ്പനി വിപണിയിൽ അവതരിപ്പിച്ചിരിക്കുന്നത്.

മാറ്റങ്ങളാവാം, Safari എസ്‌യുവിയുടെ അഡ്വഞ്ചർ എഡിഷനെ പരിഷ്ക്കരിക്കാൻ Tata Motors

ഇതുവരെ സഫാരി ലൈനപ്പിൽ അഡ്വഞ്ചർ എഡിഷനായിരുന്നു ടോപ്പ് വേരിയന്റ്. എന്നാൽ ഗോൾഡ് എഡിഷൻ എത്തിയതോടെ ഇതായി എസ്‌യുവിയുടെ ഉയർന്ന വകഭേദം. എന്നാൽ അടുത്തിടെ സഫാരിയിൽ പരിചയപ്പെടുത്തിയ പുതിയ സവിശേഷതകളിൽ ചിലത് സഫാരിയുടെ അഡ്വഞ്ചർ എഡിഷനിലേക്ക് കൂടി എത്തുമെന്നാണ് സൂചന.

മാറ്റങ്ങളാവാം, Safari എസ്‌യുവിയുടെ അഡ്വഞ്ചർ എഡിഷനെ പരിഷ്ക്കരിക്കാൻ Tata Motors

വയർലെസ് ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ, വയർലെസ് ചാർജർ, എയർ പ്യൂരിഫയർ എന്നീ സവിശേഷതകളായിരിക്കും സഫാരി അഡ്വഞ്ചർ എഡിഷന് ടാറ്റ സമ്മാനിക്കുക. ഈ സവിശേഷതകൾ മറ്റ് വേരിയന്റുകളിലേക്ക് മാറുമോ എന്ന് ടാറ്റ മോട്ടോർസ് ഇതുവരെ വ്യക്തമായി വെളിപ്പെടുത്തിയിട്ടില്ലെന്നതും ശ്രദ്ധേയമാണ്.

മാറ്റങ്ങളാവാം, Safari എസ്‌യുവിയുടെ അഡ്വഞ്ചർ എഡിഷനെ പരിഷ്ക്കരിക്കാൻ Tata Motors

മുകളിൽ സൂചിപ്പിച്ച എല്ലാ സവിശേഷതകൾക്കും പുറമെ ഒരു ഓസ്റ്റർ വൈറ്റ് ഡയമണ്ട് ക്വിലേറ്റഡ് ലെതർ അപ്ഹോൾസ്റ്ററിയും ഉൾക്കൊള്ളുന്നതാണ് സഫാരി ഗോൾഡ് എഡിഷനിലെ അകത്തളം. ഒന്നും രണ്ടും നിരകൾക്കുള്ള വെന്റിലേറ്റഡ് സീറ്റുകളും ശ്രദ്ധേയമാണ്. മാത്രമല്ല ഇത് ഈ സെഗ്മെന്റിൽ ആദ്യമായാണ് ഒരു വാഹനം പരിചയപ്പെടുത്തിയിരിക്കുന്നത് എന്നകാര്യവും ഏറെ ശ്രദ്ധേയമാണ്.

മാറ്റങ്ങളാവാം, Safari എസ്‌യുവിയുടെ അഡ്വഞ്ചർ എഡിഷനെ പരിഷ്ക്കരിക്കാൻ Tata Motors

ട്രോപ്പിക്കൽ മിസ്റ്റ് എന്ന എക്സ്ക്ലൂസീവ് കളർ ഓപ്ഷനിലാണ് എസ്‌യുവിയുടെ അഡ്വഞ്ചർ പേഴ്‌സണ എഡിഷൻ അണിഞ്ഞൊരുങ്ങിയിരിക്കുന്നത്. ടാറ്റ മോട്ടോർസിന്റെ അഭിപ്രായത്തിൽ നമ്മുടെ രാജ്യത്തിന്റെ ഊർജ്ജസ്വലമായ ഭൂപ്രകൃതികളിലുടനീളമുള്ള സമ്പന്നവും വൈവിധ്യപൂർണവുമായ സസ്യജാലങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ഈ നിറം വാഹനത്തിന് സമ്മാനിച്ചിരിക്കുന്നത്.

മാറ്റങ്ങളാവാം, Safari എസ്‌യുവിയുടെ അഡ്വഞ്ചർ എഡിഷനെ പരിഷ്ക്കരിക്കാൻ Tata Motors

സ്റ്റാൻഡേർഡ് സഫാരിയുടെ പുറംഭാഗത്തുള്ള എല്ലാ ക്രോമുകളും അഡ്വഞ്ചർ എഡിഷനിൽ എത്തുമ്പോൾ കറുപ്പാക്കാനും കമ്പനി പ്രത്യേകംല ശ്രദ്ധിച്ചു. അതിനാൽ ഹെഡ്‌ലാമ്പ്, ഡോർ ഹാൻഡിലുകൾ, വിംഗ് മിററുകൾ, ട്രൈ-ആരോ ഫ്രണ്ട് ഗ്രിൽ, സഫാരി ബാഡ്ജിംഗ് എന്നിവ മുൻവശത്തും പിൻഭാഗത്തും കറുപ്പ് നിറത്തിലാണ് പൂർത്തിയാക്കിയിരിക്കുന്നത്.

മാറ്റങ്ങളാവാം, Safari എസ്‌യുവിയുടെ അഡ്വഞ്ചർ എഡിഷനെ പരിഷ്ക്കരിക്കാൻ Tata Motors

മുൻവശത്തെ സ്കിഡ് പ്ലേറ്റ് പോലും ഇപ്പോൾ കറുപ്പിലാണ് ഒരുങ്ങിയിരിക്കുന്നത്. അലോയ് വീലുകളുടെ രൂപകൽപ്പനയും വലുപ്പവും അതേപടി നിലനിൽക്കുന്നുണ്ട്. പക്ഷേ ഇപ്പോൾ അവ ചാർക്കോൾ ഗ്രേ നിറത്തിലാണ് പൂർത്തിയാക്കിയിരിക്കുന്നത്. അകത്തളത്തിലും ചില മാറ്റങ്ങളുണ്ട്.

മാറ്റങ്ങളാവാം, Safari എസ്‌യുവിയുടെ അഡ്വഞ്ചർ എഡിഷനെ പരിഷ്ക്കരിക്കാൻ Tata Motors

അതിനാൽ സ്റ്റാൻഡേർഡ് സഫാരി വേരിയന്റുകളിലെ ഐവറി വൈറ്റ് അപ്ഹോൾസ്റ്ററിക്ക് പകരം എർത്തി ബ്രൗൺ അപ്ഹോൾസ്റ്ററിയാണ് ടാറ്റ അഡ്വഞ്ചർ എഡിഷനിൽ പരിചയപ്പെടുത്തിയിരിക്കുന്നത്. സ്റ്റിയറിംഗ് വീൽ, എസി വെന്റുകൾ, സെന്റർ കൺസോൾ, ഗ്രാബ് ഹാൻഡിലിന് ചുറ്റിനും, സ്വിച്ചുകളും നോബുകളും പിയാനോ ബ്ലാക്ക് ഫിനിഷുകളും ഉണ്ട്.

മാറ്റങ്ങളാവാം, Safari എസ്‌യുവിയുടെ അഡ്വഞ്ചർ എഡിഷനെ പരിഷ്ക്കരിക്കാൻ Tata Motors

സഫാരിയുടെ ഗോൾഡ് എഡിഷനിൽ രണ്ട് കളർ ഓപ്ഷനുകളാണ് ടാറ്റ മോട്ടോർസ് അവതരിപ്പിച്ചിരിക്കുന്നത്. അതിൽ വൈറ്റ് ഗോൾഡും ബ്ലാക്ക് ഗോൾഡും യഥേഷ്‌ടം തെരഞ്ഞെടുക്കാം. അതേസമയം ഇന്റീരിയറിന് മോണ്ട് ബ്ലാങ്ക് മാർബിൾ ഫിനിഷാണ് ലഭിക്കുന്നത്.

മാറ്റങ്ങളാവാം, Safari എസ്‌യുവിയുടെ അഡ്വഞ്ചർ എഡിഷനെ പരിഷ്ക്കരിക്കാൻ Tata Motors

കറുത്ത മേൽക്കൂരയുള്ള ഫ്രോസ്റ്റ് വൈറ്റിന്റെ ഡ്യുവൽ-ടോൺ പെയിന്റ് സ്കീമും പുറംഭാഗത്തെ വേറിട്ടു നിർത്തുന്നുണ്ട്. കൂടാതെ ഗോൾഡ് എഡിഷൻ എന്ന പേരിന് അടിവരയിടാൻ പുറംഭാഗത്ത് ഗോൾഡൻ ആക്സന്റുകളും ഇടംപിടിച്ചിരിക്കുന്നതും കാണാം.

മാറ്റങ്ങളാവാം, Safari എസ്‌യുവിയുടെ അഡ്വഞ്ചർ എഡിഷനെ പരിഷ്ക്കരിക്കാൻ Tata Motors

ഗോൾഡ് ആക്സന്റുകളുള്ള ഒരു കോഫി ബീൻ നിറത്തിലാണ് ബ്ലാക്ക് ഗോൾഡ് പതിപ്പ് വിപണിയിൽ എത്തുന്നത്. ഗോൾഡ് ആക്‌സന്റുകളുള്ള ഇന്റീരിയറും ബ്ലാക്ക് മാർബിൾ നിറത്തിലാണ് നിർമിച്ചിരിക്കുന്നത്. അപ്ഹോൾസ്റ്ററിയുടെ നിറം രണ്ട് വകഭേദങ്ങളിലും ഒരേപോലെ നിലനിൽക്കുന്നു.

മാറ്റങ്ങളാവാം, Safari എസ്‌യുവിയുടെ അഡ്വഞ്ചർ എഡിഷനെ പരിഷ്ക്കരിക്കാൻ Tata Motors

ഗോൾഡ് എഡിഷനുകൾക്കും അഡ്വഞ്ചർ പേഴ്‌സണ പതിപ്പുകൾക്കും മെക്കാനിക്കൽ മാറ്റങ്ങളൊന്നും ലഭിക്കില്ല. അതിനാൽ ഫിയറ്റിൽ നിന്നും കടമെടുക്കുന്ന 2.0 ലിറ്റർ കൈറോടെക് ഡീസൽ എഞ്ചിനാണ് സഫാരി ശ്രേണിക്ക് തുടിപ്പേകുന്നത്. എംജി ഹെക്ടർ, ഹെക്ടർ പ്ലസ്, ടാറ്റ ഹാരിയർ, ജീപ്പ് കോമ്പസ് എന്നിവയിലും ഇതേ എഞ്ചിനാണ് വാഗ്‌ദാനം ചെയ്യുന്നത്.

മാറ്റങ്ങളാവാം, Safari എസ്‌യുവിയുടെ അഡ്വഞ്ചർ എഡിഷനെ പരിഷ്ക്കരിക്കാൻ Tata Motors

6 സ്പീഡ് മാനുവൽ ഗിയർബോക്സ് അല്ലെങ്കിൽ 6 സ്പീഡ് ടോർഖ് കൺവെർട്ടർ ഓട്ടോമാറ്റിക് ഗിയർബോക്സ് എന്നിവയുമായി ജോടിയാക്കിയിരിക്കുന്ന 2.0 ലിറ്റർ യൂണിറ്റ് പരമാവധി 170 bhp കരുത്തിൽ 350 Nm torque ഉത്പാദിപ്പിക്കാൻ പ്രാപ്‌തമായിരിക്കും.

മാറ്റങ്ങളാവാം, Safari എസ്‌യുവിയുടെ അഡ്വഞ്ചർ എഡിഷനെ പരിഷ്ക്കരിക്കാൻ Tata Motors

നിലവിൽ ടാറ്റ സഫാരിക്ക് 14.99 ലക്ഷം രൂപയാണ് ഇന്ത്യയിലെ പ്രാരംഭ എക്സ്ഷോറൂം വില. എന്നാൽ ഏഴ് സീറ്റർ എസ്‌യുവിയുടെ അഡ്വഞ്ചർ എഡിഷന് 20.58 ലക്ഷം രൂപയും, ഗോൾഡ് എഡിഷന് 21.89 ലക്ഷം രൂപയുമാണ് എക്സ്ഷോറൂം വിലയായി മുടക്കേണ്ടി വരിക.

മാറ്റങ്ങളാവാം, Safari എസ്‌യുവിയുടെ അഡ്വഞ്ചർ എഡിഷനെ പരിഷ്ക്കരിക്കാൻ Tata Motors

ഇപ്പോൾ ഏഴ് സീറ്റർ എസ്‌യുവി മോഡലുകൾക്ക് ഇന്ത്യൻ വിപണിയിൽ ആവശ്യക്കാർ വർധിക്കുമ്പോൾ സഫാരി മികച്ച വിൽപ്പനയാണ് നേടുന്നത്. ഇതേ സെഗ്മെന്റിൽ ഹ്യുണ്ടായി അൽകസാർ, എംജി ഹെക്‌ടർ പ്ലസ്, വരാനിരിക്കുന്ന മഹീന്ദ്ര XUV700 തുടങ്ങിയ മോഡലുകളുമായാണ് ടാറ്റ മോട്ടോർസിന്റെ മത്സരം.

Most Read Articles

Malayalam
English summary
Tata could be update the safari adventure edition with some new features
Story first published: Wednesday, September 22, 2021, 10:57 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X