Safari XT, XZ വേരിയന്റുകൾക്ക് പുത്തൻ ഫീച്ചറുകൾ അവതരിപ്പിച്ച് ടാറ്റ

ടാറ്റ മോട്ടോർസ് തങ്ങളുടെ മുൻനിര സഫാരി എസ്‌യുവിയുടെ XT, XZ ട്രിമ്മുകളിൽ ഒരു കൂട്ടം പുതിയ സവിശേഷതകൾ ചേർത്തിരിക്കുകയാണ്.

Safari XT, XZ വേരിയന്റുകൾക്ക് പുത്തൻ ഫീച്ചറുകൾ അവതരിപ്പിച്ച് Tata

XT, XTA വേരിയന്റുകളിൽ ഇപ്പോൾ എയർ പ്യൂരിഫയർ സജ്ജീകരിച്ചിട്ടുണ്ടെങ്കിലും, XZ, XZA വേരിയന്റുകൾക്ക് എയർ പ്യൂരിഫയറും വയർലെസ് ചാർജറും വയർലെസ് ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ കണക്റ്റിവിറ്റിയും ലഭിക്കും. ഈ ട്രിമ്മുകളിൽ മറ്റ് മാറ്റങ്ങളൊന്നും നിർമ്മാതാക്കൾ വരുത്തിയിട്ടില്ല.

Safari XT, XZ വേരിയന്റുകൾക്ക് പുത്തൻ ഫീച്ചറുകൾ അവതരിപ്പിച്ച് Tata

നിലവിൽ, ടാറ്റ സഫാരി XT ട്രിം എട്ട് സ്പീക്കർ ഓഡിയോ സിസ്റ്റം, iRA കണക്റ്റഡ് കാർ ടെക്നോളജി, റിയർ വ്യൂ ക്യാമറ, ആംബിയന്റ് ലൈറ്റിംഗ്, റിയർ സെന്റർ ആംറെസ്റ്റ്, കീലെസ് എൻട്രി ആൻഡ് ഗോ, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, ക്രൂയിസ് കൺട്രോൾ, ടയർ പ്രഷർ മോണിറ്ററിംഗ് സിസ്റ്റം (TPMS), പവർ ഫോൾഡിംഗ് വിംഗ് മിററുകൾ, ഓട്ടോ ഹെഡ്‌ലാമ്പുകളും വൈപ്പറുകളും, എൽഇഡി ഡിആർഎല്ലുകളും 18 ഇഞ്ച് അലോയ് വീലുകളുമായി വരും.

Safari XT, XZ വേരിയന്റുകൾക്ക് പുത്തൻ ഫീച്ചറുകൾ അവതരിപ്പിച്ച് Tata

സഫാരി XZ, XZA എന്നിവയ്ക്ക് XT ട്രിമ്മിനേക്കാൾ ഉപരി ചില സവിശേഷതകൾ ലഭിക്കുന്നു. അവയിൽ 8.8 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയിൻമെന്റ് സിസ്റ്റം, ഒമ്പത് സ്പീക്കർ ജെബിഎൽ ഓഡിയോ സിസ്റ്റം, 7.0 ഇഞ്ച് TFT ഡിസ്‌പ്ലേയുള്ള സെമി-ഡിജിറ്റൽ ഇൻസ്‌ട്രുമെന്റ് കൺസോൾ, ആറ് തരത്തിൽ ഇലക്ട്രിക് അഡ്ജസ്റ്റ് ഡ്രൈവർ സീറ്റ്, ഓട്ടോ ഡിമ്മിംഗ് റിയർ വ്യൂ മിറർ, പേൾ വൈറ്റ് ലെതറെറ്റ് അപ്ഹോൾസ്റ്ററി, ടെറൈൻ റെസ്‌പോൺസ് മോഡുകൾ, ഓട്ടോ ഹോൾഡുള്ള ഇലക്ട്രോണിക് പാർക്കിംഗ് ബ്രേക്ക്, ഹിൽ ഡീസന്റ് കൺട്രോൾ, ആറ് എയർബാഗുകൾ, ISOFIX ചൈൽഡ് സീറ്റ് ആങ്കറുകൾ, 18 ഇഞ്ച് മെഷീൻ അലോയികൾ, കോർണറിംഗ് ഫംഗ്ഷനോടു കൂടിയ സെനോൺ HID പ്രൊജക്ടർ ഹെഡ്‌ലാമ്പുകൾ എന്നിവ ലഭിക്കുന്നു.

Safari XT, XZ വേരിയന്റുകൾക്ക് പുത്തൻ ഫീച്ചറുകൾ അവതരിപ്പിച്ച് Tata

ഹുഡിന് കീഴിൽ, ടാറ്റ സഫാരിയിൽ 2.0 ലിറ്റർ ക്രയോടെക് ഡീസൽ എഞ്ചിനാണ് വരുന്നത്, അത് 170 bhp പരമാവധി കരുത്തും 350 Nm പീക്ക് torque ഉം പുറപ്പെടുവിക്കുന്നു.

Safari XT, XZ വേരിയന്റുകൾക്ക് പുത്തൻ ഫീച്ചറുകൾ അവതരിപ്പിച്ച് Tata

ഹാരിയറിൽ ഡ്യൂട്ടി ചെയ്യുന്ന അതേ പവർട്രെയിനാണ് ഇത്. വാഹനത്തിൽ ആറ് സ്പീഡ് മാനുവൽ ട്രാൻസ്മിഷൻ സ്റ്റാൻഡേർഡ് ആയിരിക്കുമ്പോൾ, ആറ് സ്പീഡ് ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക് ഗിയർബോക്സ് ഓപ്ഷണലായി തെരഞ്ഞെടുക്കാവുന്ന ചില വേരിയന്റുകൾ വാഗ്ദാനം ചെയ്യുന്നു.

Safari XT, XZ വേരിയന്റുകൾക്ക് പുത്തൻ ഫീച്ചറുകൾ അവതരിപ്പിച്ച് Tata

അടുത്തിടെ, പ്രാദേശിക നിർമ്മാതാക്കൾ ടാറ്റ സഫാരി ഗോൾഡ് എഡിഷൻ പുറത്തിറക്കി. അകത്തും പുറത്തും സൗന്ദര്യവർധക മാറ്റങ്ങളുമായിട്ടാണ് പുതിയ മോഡൽ കമ്പനി അവതരിപ്പിച്ചത്.

Safari XT, XZ വേരിയന്റുകൾക്ക് പുത്തൻ ഫീച്ചറുകൾ അവതരിപ്പിച്ച് Tata

ഫ്രോസ്റ്റ് വൈറ്റ് ബോഡി കളർ, ബ്ലാക്ക് റൂഫുമായി വരുന്ന വൈറ്റ് ഗോൾഡ്, ബ്ലാക്ക് ബോഡി കളർ, ഗോൾഡ് ഹൈലൈറ്റുകൾ എന്നിവയുള്ള ബ്ലാക്ക് ഗോൾഡ് എന്നിങ്ങനെ മോഡൽ രണ്ട് കളർ ഓപ്ഷനുകളിൽ വരുന്നു.

Safari XT, XZ വേരിയന്റുകൾക്ക് പുത്തൻ ഫീച്ചറുകൾ അവതരിപ്പിച്ച് Tata

XZ+ മാനുവൽ വേരിയന്റിന്റെ പുതിയ ഗോൾഡ് എഡിഷന്റെ വില 21.89 ലക്ഷം രൂപയും XZA+ ഓട്ടോമാറ്റിക് വേരിയന്റിന് 23.18 ലക്ഷം രൂപയുമാണ് എക്സ്-ഷോറൂം വില.

Most Read Articles

Malayalam
English summary
Tata fills safari xt and xz variants with new features
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X