ഹാരിയർ ഡാർക്ക് എഡിഷന്റെ മൂന്ന് വേരിയന്റുകൾ നിർത്തലാക്കി ടാറ്റ, ഇനി പനോരമിക് സൺറൂഫ് ഓപ്ഷൻ സ്റ്റാൻഡേർഡാകും

എസ്‌യുവി വിപണിയിൽ വളരെ പതുക്കെ ജനഹൃദയങ്ങൾ കീഴടക്കിയ ഒരു മിടുക്കനാണ് ടാറ്റ ഹാരിയർ. 2019-ലാണ് അരങ്ങേറ്റം നടക്കുന്നതെങ്കിലും പല പരിഷ്ക്കാരങ്ങളിലൂടെ മികവ് നേടിയ ഒരു വാഹനം കൂടിയായിരുന്നു ഇത്.

ഹാരിയർ ഡാർക്ക് എഡിഷന്റെ മൂന്ന് വേരിയന്റുകൾ നിർത്തലാക്കി ടാറ്റ, ഇനി പനോരമിക് സൺറൂഫ് ഓപ്ഷൻ സ്റ്റാൻഡേർഡാകും

ഇപ്പോൾ ഹാരിയറിന്റെ ഡാർക്ക് എഡിഷന് ഇന്ത്യയിൽ ഒരു വേരിയന്റ് അപ്‌ഡേറ്റ് ലഭിച്ചിരിക്കുകയാണ്. ഇനി മുതൽ മൂന്ന് വേരിയന്റുകളിൽ മാത്രമേ എസ്‌യുവി ലഭ്യമാകൂ എന്നാണ് കമ്പനി ഡീലർമാരെ അറിയിച്ചിരിക്കുന്നത്.

ഹാരിയർ ഡാർക്ക് എഡിഷന്റെ മൂന്ന് വേരിയന്റുകൾ നിർത്തലാക്കി ടാറ്റ, ഇനി പനോരമിക് സൺറൂഫ് ഓപ്ഷൻ സ്റ്റാൻഡേർഡാകും

ടാറ്റയുടെ മുൻനിര എസ്‌യുവിയുടെ ജനപ്രിയ വേരിയന്റുകളിലൊന്നായ ഹാരിയർ ഡാർക്ക് എഡിഷൻ 2019 മുതൽ വിൽപ്പനയ്‌ക്കെത്തുന്ന മോഡലാണ്. XT, XZ, XZA, XT+, XZ+, XZA+ എന്നിങ്ങനെ ആറ് വേരിയന്റുകളുമായാണ് ഈ സ്പെഷ്യൽ പതിപ്പ് ലഭ്യമായിരുന്നതും.

MOST READ: GLA എസ്‌യുവിയുടെയും വില വർധിപ്പിച്ച് മെർസിഡീസ്, ഇനി അധികം മുടക്കേണ്ടത് 1.50 ലക്ഷം രൂപ

ഹാരിയർ ഡാർക്ക് എഡിഷന്റെ മൂന്ന് വേരിയന്റുകൾ നിർത്തലാക്കി ടാറ്റ, ഇനി പനോരമിക് സൺറൂഫ് ഓപ്ഷൻ സ്റ്റാൻഡേർഡാകും

എന്നാൽ ഹാരയർ ഡാർക്ക് എഡിഷന്റെ XT, XZ, XZA വേരിയന്റുകളെ ഒഴിവാക്കാനാണ് ടാറ്റയുടെ പുതിയ തീരുമാനം. അതിന്റെ ഭാഗമായി ഈ മോഡലുകൾക്കായുള്ള ബുക്കിംഗ് സ്വീകരിക്കുന്നത് നിർത്താനും കമ്പനി ഡീലർമാരെ അറിയിച്ചിട്ടുണ്ട്.

ഹാരിയർ ഡാർക്ക് എഡിഷന്റെ മൂന്ന് വേരിയന്റുകൾ നിർത്തലാക്കി ടാറ്റ, ഇനി പനോരമിക് സൺറൂഫ് ഓപ്ഷൻ സ്റ്റാൻഡേർഡാകും

അതായത് ഹാരിയർ ഡാർക്ക് എഡിഷൻ ഇപ്പോൾ സ്റ്റാൻഡേർഡ് സവിശേഷതയായി പനോരമിക് സൺറൂഫ് ഉപയോഗിച്ച് ശേഷിക്കുന്ന മൂന്ന് വേരിയന്റുകളിലും ലഭ്യമാകും. XT +, XZ +, XZA + എന്നിവയ്‌ക്കായുള്ള ബുക്കിംഗുകൾ പതിവുപോലെ തന്നെ മുന്നോട്ടുപോകും.

ഹാരിയർ ഡാർക്ക് എഡിഷന്റെ മൂന്ന് വേരിയന്റുകൾ നിർത്തലാക്കി ടാറ്റ, ഇനി പനോരമിക് സൺറൂഫ് ഓപ്ഷൻ സ്റ്റാൻഡേർഡാകും

കൂടാതെ ഹാരിയറിന്റെ ഉപകരണങ്ങളിലോ സവിശേഷതകളിലോ മറ്റ് മാറ്റങ്ങളൊന്നും ടാറ്റ നടപ്പിലാക്കിയിട്ടുമില്ല. എസ്‌യുവിയുടെ ഡാർക്ക് എഡിഷനിൽ ഒരു പുതിയ അറ്റ്ലസ് ബ്ലാക്ക് എക്സ്റ്റീരിയർ നിറം, ഡാർക്ക് കോസ്മെറ്റിക് ബിറ്റുകൾ എന്നിവയെല്ലാമാണ് ഉൾചേർത്തിരിക്കുന്നത്.

ഹാരിയർ ഡാർക്ക് എഡിഷന്റെ മൂന്ന് വേരിയന്റുകൾ നിർത്തലാക്കി ടാറ്റ, ഇനി പനോരമിക് സൺറൂഫ് ഓപ്ഷൻ സ്റ്റാൻഡേർഡാകും

ബ്ലാക്ക്-ഫിനിഷ്ഡ് ഫോക്സ് സ്കിഡ് പ്ലേറ്റുകളും ഗ്രേ ഹെഡ്‌ലാമ്പ് ഇൻസേർട്ടുകളും ഒരു പ്രത്യേക ഭംഗി തന്നെയാണ് എസ്‌യുവിക്ക് സമ്മാനിക്കുന്നത്. അതോടൊപ്പം കറുത്ത ഫിനിഷ്ഡ് 17 ഇഞ്ച് അലോയ് വീലുകളും വാഗ്‌ദാനം ചെയ്യുന്നതിനാൽ ഡാർക്ക് എഡിഷൻ തീർത്തും സ്പോർട്ടിയാണെന്ന് നിസംശയം പറയാം.

MOST READ: പുതുതലമുറ ഒക്ടാവിയയുടെ ഇന്റീരിയർ എക്സ്റ്റീരിയർ സവിശേഷതകൾ വെളിപ്പെടുത്തി സ്കോഡ

ഹാരിയർ ഡാർക്ക് എഡിഷന്റെ മൂന്ന് വേരിയന്റുകൾ നിർത്തലാക്കി ടാറ്റ, ഇനി പനോരമിക് സൺറൂഫ് ഓപ്ഷൻ സ്റ്റാൻഡേർഡാകും

ഇനി അകത്തളത്തിലേക്ക് നോക്കിയാലോ അതും പൂർണമായും കറുപ്പിലാണ് അണിയിച്ചൊരുക്കിയിരിക്കുന്നത്. ഡാഷ്‌ബോർഡിലെ ഫോക്‌സ്-വുഡ് ഉൾപ്പെടുത്തലുകൾക്ക് പകരം ഒരു പുതിയ 'ബ്ലാക്ക്സ്റ്റോൺ മാട്രിക്സ്' ഘടകമാണ് കമ്പനി കൂട്ടിച്ചേർത്തത്. ഡാഷ്‌ബോർഡിലുടനീളം പ്രവർത്തിക്കുന്ന ഹ്യൂമാനിറ്റി ലൈൻ പോലുള്ള ഇന്റീരിയർ ട്രിം ബിറ്റുകൾ ഗൺമെറ്റൽ ഗ്രേയിലും പൂർത്തിയാക്കി.

ഹാരിയർ ഡാർക്ക് എഡിഷന്റെ മൂന്ന് വേരിയന്റുകൾ നിർത്തലാക്കി ടാറ്റ, ഇനി പനോരമിക് സൺറൂഫ് ഓപ്ഷൻ സ്റ്റാൻഡേർഡാകും

അപ്ഹോൾസ്റ്ററിയുടെ കാര്യത്തിൽ ഡാർക്ക് എഡിഷന് കറുത്ത ലെതറെറ്റ് സീറ്റുകളും ഡോർ ഇൻസേർട്ടുകളും ഡോർ ഹാൻഡിലുകളിൽ സുഷിരമുള്ള കറുത്ത ലെതർ ഫിനിഷും ലഭിക്കും. 2019 ജനുവരി മുതൽ വിൽപ്പനയ്ക്കെത്തിയ ടാറ്റ ഹാരിയർ ഇപ്പോൾ 22 വേരിയന്റുകളിൽ ലഭ്യമാണ്.

ഹാരിയർ ഡാർക്ക് എഡിഷന്റെ മൂന്ന് വേരിയന്റുകൾ നിർത്തലാക്കി ടാറ്റ, ഇനി പനോരമിക് സൺറൂഫ് ഓപ്ഷൻ സ്റ്റാൻഡേർഡാകും

2.0 ലിറ്റർ ഡീസൽ എഞ്ചിനാണ് എസ്‌യുവിയുടെ കരുത്ത്. ആറ് സ്പീഡ് മാനുവൽ അല്ലെങ്കിൽ ആറ് സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്‌സ് ഓപ്ഷനും ഹാരിയറിൽ തെരഞ്ഞെടുക്കാം. 14.30 ലക്ഷം രൂപ മുതൽ 20.82 ലക്ഷം രൂപ വരെയാണ് വാഹനത്തിന്റെ എക്സ്ഷോറൂം വില.

Most Read Articles

Malayalam
English summary
Tata Harrier Dark Edition Received A Variant Update In India. Read in Malayalam
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X