മോടികൂട്ടാൻ ടാറ്റ; ഹാരിയറിലേക്ക് പുതിയ ഓട്ടോമാറ്റിക് വേരിയന്റുകൾ എത്തുന്നു

ഏറെ ആരാധകരുള്ള ഹാരിയർ എസ്‌യുവിയുടെ വേരിയന്റ് ശ്രേണി വിപുലീകരിക്കാൻ ഒരുങ്ങുകയാണ് ടാറ്റ മോട്ടോർസ്. ഉടൻ തന്നെ മോഡൽ ലൈനപ്പിലേക്ക് XTA, XTA+എന്നീ രണ്ട് പുതിയ മിഡ്-സ്പെക്ക് ഓട്ടോമാറ്റിക് വകഭേദങ്ങൾ കൂടി കൂട്ടിച്ചേർക്കാനാണ് കമ്പനി ഇപ്പോൾ പദ്ധതിയിട്ടിരിക്കുന്നത്.

മോടികൂട്ടാൻ ടാറ്റ; ഹാരിയറിലേക്ക് പുതിയ ഓട്ടോമാറ്റിക് വേരിയന്റുകൾ എത്തുന്നു

ഏവരെയും മയക്കുന്ന ലുക്കും അതിനൊത്ത പെർഫോമൻസും സമന്വയിപ്പിക്കുന്നതാണ് ഹാരിയറിന്റെ ജനപ്രീതി. അതോടൊപ്പം ടാറ്റയുടെ ബ്രാൻഡിംഗും കൂടിയായതോടെ എസ്‌യുവി സെഗ്മെന്റിലെ പ്രതാപിയാകാനും ഹാരിയറിന് അതിവേഗം സാധിച്ചിട്ടുണ്ട്.

മോടികൂട്ടാൻ ടാറ്റ; ഹാരിയറിലേക്ക് പുതിയ ഓട്ടോമാറ്റിക് വേരിയന്റുകൾ എത്തുന്നു

ഹാരിയറിന്റെ ഓട്ടോമാറ്റിക് വേരിയന്റുകൾ ഈ മാസം തന്നെ വിപണിയിൽ എത്തുമെന്നാണ് റിപ്പോർട്ട്. നിലവിൽ മിഡ്-സൈസ് എസ്‌യുവിയ്ക്ക് മൂന്ന് ഓട്ടോമാറ്റിക് വേരിയന്റുകളാണ് നിരയിലുള്ളത്. അതിൽ XMA, XZA, XZA+ എന്നിവ ഉൾപ്പെടുന്നു. ഇവയ്ക്ക് യഥാക്രമം 16.86 ലക്ഷം, 19.60 ലക്ഷം, 20.61 ലക്ഷം രൂപ എന്നിങ്ങനെയാണ് എക്സ്ഷോറൂം വിലയും.

മോടികൂട്ടാൻ ടാറ്റ; ഹാരിയറിലേക്ക് പുതിയ ഓട്ടോമാറ്റിക് വേരിയന്റുകൾ എത്തുന്നു

ഡ്യുവൽ-ടോൺ XZA+ മോഡൽ 20.81 ലക്ഷം രൂപയ്ക്ക് ലഭ്യമാണ്. XZA ഓട്ടോമാറ്റിക് ഡാർക്ക് എഡിഷനും ക്യാമോ എഡിഷനും 19.60 ലക്ഷം രൂപ വിലയുള്ളപ്പോൾ XZA+ ഓട്ടോമാറ്റിക് ഡാർക്ക്, ക്യാമോ എഡിഷനുകൾക്ക് 20.81 ലക്ഷം രൂപയാണ് എക്സ്ഷോറൂം വിലയായി മുടക്കേണ്ടത്.

മോടികൂട്ടാൻ ടാറ്റ; ഹാരിയറിലേക്ക് പുതിയ ഓട്ടോമാറ്റിക് വേരിയന്റുകൾ എത്തുന്നു

എസ്‌യുവി ഇപ്പോൾ മൊത്തം 22 വേരിയന്റുകളിലായാണ് വിപണിയിൽ അണിനിരക്കുന്നത്. പുതിയ വേരിയന്റുകളിൽ മറ്റ് മാറ്റങ്ങളൊന്നും ടാറ്റ മോട്ടോർസ് വരുത്തില്ല. വരാനിരിക്കുന്ന ടാറ്റ ഹാരിയർ XTA, XTA+ ഓട്ടോമാറ്റിക് മോഡലുകൾ അതേ 2.0 ലിറ്റർ ഡീസൽ എഞ്ചിൻ തന്നെയാണ് ഉപയോഗിക്കുക.

മോടികൂട്ടാൻ ടാറ്റ; ഹാരിയറിലേക്ക് പുതിയ ഓട്ടോമാറ്റിക് വേരിയന്റുകൾ എത്തുന്നു

അത് പരമാവധി 168 bhp കരുത്തിൽ 350 Nm torque ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. നിലവിൽ ആറ് സ്പീഡ് മാനുവൽ അല്ലെങ്കിൽ ആറ് സ്പീഡ് ടോർഖ് കൺവെർട്ടർ ഓട്ടോമാറ്റിക് ഗിയർബോക്‌സിനൊപ്പം വാഹനം തെരഞ്ഞെടുക്കാനും സാധിക്കും.

മോടികൂട്ടാൻ ടാറ്റ; ഹാരിയറിലേക്ക് പുതിയ ഓട്ടോമാറ്റിക് വേരിയന്റുകൾ എത്തുന്നു

2019-ലാണ് അരങ്ങേറ്റം നടക്കുന്നതെങ്കിലും പല കാരണങ്ങളാൽ ആദ്യം വിപണിയിൽ കാര്യമായ വിൽപ്പന നേടാൻ സാധിക്കാതെ പോയ മോഡലായിരുന്നു ഹാരിയർ. എന്നാൽ പരിഷ്ക്കാരങ്ങളിലൂടെ ഇത്രയും മികവ് നേടിയ മറ്റൊരു വാഹനം വിപണിയിൽ ഇല്ലെന്നും വേണമെങ്കിൽ പറയാം.

മോടികൂട്ടാൻ ടാറ്റ; ഹാരിയറിലേക്ക് പുതിയ ഓട്ടോമാറ്റിക് വേരിയന്റുകൾ എത്തുന്നു

അങ്ങനെ എസ്‌യുവി ശ്രേണിയുടെ തലപ്പത്തേക്ക് എത്തിയ ഹാരിയർ അനേകം വേരിയന്റുകളും വ്യത്യ‌സ്‌ത കളർ ഓപ്ഷനുകളുമാണ് അവതരിപ്പിക്കുന്നത്. ആറോളം നിറങ്ങളിലാണ് ഇന്ന് എസ്‌യുവി അണിഞ്ഞൊരുങ്ങി വിൽപ്പനയ്ക്ക് എത്തുന്നത്.

മോടികൂട്ടാൻ ടാറ്റ; ഹാരിയറിലേക്ക് പുതിയ ഓട്ടോമാറ്റിക് വേരിയന്റുകൾ എത്തുന്നു

8.8 ഇഞ്ച് ടച്ച്‌സ്‌ക്രീൻ സിസ്റ്റം, ക്രൂയിസ് കൺട്രോൾ, പനോരമിക് സൺറൂഫ്, ആറ് തരത്തിൽ ഇലക്ട്രിക്കലായി ക്രമീകരിക്കാവുന്ന ഡ്രൈവർ സീറ്റ്, സെനോൺ HID പ്രൊജക്ടർ ഹെഡ്‌ലാമ്പുകൾ, ജെ‌ബി‌എല്ലിൽ‌ നിന്നുള്ള 9 സ്പീക്കർ പ്രീമിയം ഓഡിയോ സിസ്റ്റം തുടങ്ങിയ അനേകം സവിശേഷതകളുടെ ബാഹുല്യവും ടാറ്റയുടെ ഈ മിഡ്-സൈസ് എസ്‌യുവിക്ക് അവകാശപ്പെടാനുണ്ട്.

മോടികൂട്ടാൻ ടാറ്റ; ഹാരിയറിലേക്ക് പുതിയ ഓട്ടോമാറ്റിക് വേരിയന്റുകൾ എത്തുന്നു

ആറ് എയർബാഗുകൾ, ഹിൽ ഡിസന്റ് കൺട്രോൾ, കോർണർ സ്റ്റെബിലിറ്റി കൺട്രോൾ, ഇബിഡിയുള്ള എബിഎസ് എന്നിവ ഹാരിയറിന്റെ സുരക്ഷാ സവിശേഷതകളിലും ഹാരിയർ സമ്പന്നനാണെന്നതും ശ്രദ്ധേയം.

മോടികൂട്ടാൻ ടാറ്റ; ഹാരിയറിലേക്ക് പുതിയ ഓട്ടോമാറ്റിക് വേരിയന്റുകൾ എത്തുന്നു

ഇന്ത്യൻ വിപണിയിൽ ജീപ്പ് കോമ്പസ്, എംജി ഹെക്ടർ, മഹീന്ദ്ര XUv500 എന്നിവയുമായി മാറ്റുരയ്ക്കുന്ന ടാറ്റ ഹാരിയറിന് 14.29 ലക്ഷം മുതൽ 20.81 ലക്ഷം രൂപ വരെയാണ് എക്സ്ഷോറൂം വില. നിലവിൽ ഒരൊറ്റ ഓയിൽ ബർണർ എഞ്ചിനിൽ മാത്രം എത്തുന്ന മോഡലിന് ഒരു പെട്രോൾ എഞ്ചിൻ ഓപ്ഷൻ സമ്മാനിക്കാനും കമ്പനിക്ക് താത്പര്യമുണ്ട്.

മോടികൂട്ടാൻ ടാറ്റ; ഹാരിയറിലേക്ക് പുതിയ ഓട്ടോമാറ്റിക് വേരിയന്റുകൾ എത്തുന്നു

ടാറ്റ പുതുതായി വികസിപ്പിച്ച 1.6 ലിറ്റർ ടർബോചാർജ്ഡ് പെട്രോൾ എഞ്ചിനായിരിക്കും ഹാരിയറിലേക്ക് എത്തുകയെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. എന്നാൽ കമ്പനിയുടെ ഭാഗത്തുനിന്നും ഇതുവരെ ഔദ്യോഗിക സ്ഥിരീകരണങ്ങളൊന്നും പുറത്തുവന്നിട്ടില്ല എന്നതും യാഥാർഥ്യമാണ്.

മോടികൂട്ടാൻ ടാറ്റ; ഹാരിയറിലേക്ക് പുതിയ ഓട്ടോമാറ്റിക് വേരിയന്റുകൾ എത്തുന്നു

എന്നിരുന്നാലും എസ്‌യുവി വിപണിയിൽ പെട്രോൾ എഞ്ചിൻ മോഡലുകൾക്ക് ലഭിക്കുന്ന സ്വീകാര്യത കണക്കിലെടുക്കുമ്പോൾ ഹാരിയറിലേക്ക് കൂടുതൽ ഉപഭോക്താക്കളെ ആകർഷിക്കാൻ പുതിയ പെട്രോൾ പതിപ്പ് സഹായിക്കുമെന്നും ഉറപ്പാണ്.

മോടികൂട്ടാൻ ടാറ്റ; ഹാരിയറിലേക്ക് പുതിയ ഓട്ടോമാറ്റിക് വേരിയന്റുകൾ എത്തുന്നു

ഇതേ എഞ്ചിൻ ഹാരിയറിന്റെ മൂന്നുവരി പതിപ്പായ സഫാരിയിലേക്കും ചേക്കേറുമെന്നും ഊഹിക്കാം. ഈ യൂണിറ്റ് 160 bhp കരുത്തും 250 Nm torque ഉം വികസിപ്പിക്കാൻ പ്രാപ്‌തമായിരിക്കുമെന്നാണ് സൂചന. പിന്നീട് കൂടുതൽ കാര്യക്ഷമമാക്കുന്നതിനായി ഹാരിയറിൽ പെട്രോൾ ഹൈബ്രിഡ് എഞ്ചിനും ടാറ്റ വാഗ്ദാനം ചെയ്തേക്കാം.

Most Read Articles

Malayalam
English summary
Tata harrier model lineup will update with new two automatic variants launch soon
Story first published: Wednesday, August 4, 2021, 15:29 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X