മൈക്രോ എസ്‌യുവിയിൽ ക്രൂയിസ് കൺട്രോളും, ടാറ്റ HBX മോഡലിന്റെ പുതിയ ചിത്രങ്ങൾ കാണാം

രാജ്യത്ത് അധികം പ്രചാരമില്ലാത്ത മൈക്രോ എസ്‌യുവി സെഗ്മെന്റിലേക്ക് ചുവടുവെക്കാൻ ഒരുങ്ങുകയാണ് ടാറ്റ മോട്ടോർസ്. 2020 ഓട്ടോ എക്സ്പോയിൽ അവതരിപ്പിച്ച HBX എന്ന കൺസെപ്റ്ര് പതിപ്പിനെയാണ് പ്രൊഡക്ഷൻ പതിപ്പിലേക്ക് എത്തിക്കുന്നത്.

മൈക്രോ എസ്‌യുവിയിൽ ക്രൂയിസ് കൺട്രോളും, ടാറ്റ HBX മോഡലിന്റെ പുതിയ ചിത്രങ്ങൾ കാണാം

മൈക്രോ എസ്‌യുവി ഈ വർഷം അവസാനം ഇന്ത്യയിൽ വിപണിയിലെത്തുമെന്ന് ടാറ്റ മോട്ടോർസ് മാർച്ചിൽ തന്നെ സ്ഥിരീകരിച്ചിരുന്നു. അതിന്റെ ഭാഗമായി കാറിന്റെ സജീവ പരീക്ഷണയോട്ടത്തിലാണ് കമ്പനി.

മൈക്രോ എസ്‌യുവിയിൽ ക്രൂയിസ് കൺട്രോളും, ടാറ്റ HBX മോഡലിന്റെ പുതിയ ചിത്രങ്ങൾ കാണാം

തിരുവനന്തപുരത്ത് പരീക്ഷണയോട്ടം നടത്തുന്ന HBX-ന്റെ ഒരു പുതിയ സ്പൈ ചിത്രങ്ങൾ പുറത്തുവന്നതോടെ വരാനിരിക്കുന്ന മോഡലിന്റെ കൂടുതൽ സവിശേഷതകളാണ് വെളിപ്പെട്ടിരിക്കുന്നത്. ടാറ്റയുടെ ഇംപാക്റ്റ് 2.0 ഡിസൈൻ ഫിലോസഫി അടിസ്ഥാനമാക്കിയാണ് ഈ കുഞ്ഞൻ കാർ തയാറാക്കുന്നത്.

MOST READ: ഓഫ് റോഡിംഗ് അനുഭവം മെച്ചപ്പെടുത്തുക ലക്ഷ്യം; പുതിയ മാറ്റങ്ങളുമായി മഹീന്ദ്ര ഥാര്‍

മൈക്രോ എസ്‌യുവിയിൽ ക്രൂയിസ് കൺട്രോളും, ടാറ്റ HBX മോഡലിന്റെ പുതിയ ചിത്രങ്ങൾ കാണാം

പിയാനോ ബ്ലാക്ക് ഫ്രണ്ട് ഫാസിയയും പരിചിതമായ വൈ-പാറ്റേൺ ഗ്രില്ലും ഇതിലുണ്ട്. പ്രധാന ഹെഡ്‌ലാമ്പ് ക്ലസ്റ്ററുകളുള്ള എൽഇഡി ഡേടൈം റണ്ണിംഗ് ലൈറ്റുകളും കാറിനുണ്ട്. പിൻഭാഗത്ത് Y- ആകൃതിയിലുള്ള ബ്രേക്ക് ലൈറ്റുകളുള്ള ടെയിൽ ലാമ്പ് ക്ലസ്റ്ററുകളാണ് പ്രധാന ആകർഷണം.

മൈക്രോ എസ്‌യുവിയിൽ ക്രൂയിസ് കൺട്രോളും, ടാറ്റ HBX മോഡലിന്റെ പുതിയ ചിത്രങ്ങൾ കാണാം

ഫോഗ് ലാമ്പുകളും ഡ്യുവൽ ടോൺ അലോയ് വീലുകളും ഈ പരീക്ഷണയോട്ടത്തിന് വിധേയമാക്കിയ കാറിൽ സജ്ജീകരിച്ചിട്ടുണ്ട്. ഇന്റീരിയറിൽ HBX പ്രൊഡക്ഷൻ മോഡലിന് ഒരു ഫ്ലോട്ടിംഗ് ടച്ച്സ്ക്രീൻ ഇൻഫോടെയ്ൻമെന്റ് ഹെഡ് യൂണിറ്റ് ലഭിക്കുന്നു.

MOST READ: സിയാസിന്റെ ടൊയോട്ട പതിപ്പിന് പേരിട്ടു "ബെൽറ്റ"

മൈക്രോ എസ്‌യുവിയിൽ ക്രൂയിസ് കൺട്രോളും, ടാറ്റ HBX മോഡലിന്റെ പുതിയ ചിത്രങ്ങൾ കാണാം

കാറിന്റെ ലോവർ വേരിയന്റുകൾക്ക് ചെറിയ സ്‌ക്രീനായിരിക്കും നൽകുക. ടൈമറോ എന്ന് നാമകരണം ചെയ്യാവുന്ന പുതിയ ടാറ്റ HBX സ്റ്റിയറിംഗ് വീലിൽ ക്രൂയിസ് കൺട്രോളും അവതരിപ്പിക്കുമെന്നാണ് പുതിയ വാർത്തകൾ.

മൈക്രോ എസ്‌യുവിയിൽ ക്രൂയിസ് കൺട്രോളും, ടാറ്റ HBX മോഡലിന്റെ പുതിയ ചിത്രങ്ങൾ കാണാം

സ്റ്റിയറിംഗ് മൗണ്ട് ചെയ്ത ഓഡിയോ നിയന്ത്രണങ്ങൾ, ത്രീ-സ്‌പോക്ക് ഫ്ലാറ്റ്-ബോട്ടം സ്റ്റിയറിംഗ് വീൽ, ആൾ‌ട്രോസിൽ നിന്ന് കടമെടുത്ത ഡിജിറ്റൽ അനലോഗ് ഇൻസ്ട്രുമെന്റ് കൺസോൾ, ചതുരാകൃതിയിലുള്ള എസി വെന്റുകൾ, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ എന്നിവയും പരിചയപ്പെടുത്തും.

MOST READ: പുത്തൻ ലോഗോയുമായി കിയ സോനെറ്റ് ഡീലർഷിപ്പുകളിൽ എത്തിത്തുടങ്ങി

മൈക്രോ എസ്‌യുവിയിൽ ക്രൂയിസ് കൺട്രോളും, ടാറ്റ HBX മോഡലിന്റെ പുതിയ ചിത്രങ്ങൾ കാണാം

1.2 ലിറ്റർ പെട്രോൾ എഞ്ചിനായിരിക്കും പ്രാരംഭ ഘട്ടത്തിൽ ടാറ്റ HBX മൈക്രോ എസ്‌യുവിക്ക് സമ്മാനിക്കുക. ഇത് പരമാവധി 85 bhp കരുത്തിൽ 113 Nm torque ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതായിരിക്കും.

മൈക്രോ എസ്‌യുവിയിൽ ക്രൂയിസ് കൺട്രോളും, ടാറ്റ HBX മോഡലിന്റെ പുതിയ ചിത്രങ്ങൾ കാണാം

ഉയർന്ന വേരിയന്റുകളിൽ ടർബോചാർജ്ഡ് 1.2 ലിറ്റർ യൂണിറ്റും പിന്നീട് അവതരിപ്പിച്ചേക്കും. ഗിയർബോക്‌സ് ഓപ്ഷനുകളിൽ അഞ്ച് സ്പീഡ് മാനുവൽ, അഞ്ച് സ്പീഡ് എഎംടി എന്നിവ ഉൾപ്പെടാം.

Source: Team BHP

Most Read Articles

Malayalam
English summary
Tata HBX Micro SUV Will Feature Cruise Control. Read in Malayalam
Story first published: Tuesday, April 20, 2021, 17:10 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X