ഐതിഹാസിക മോഡല്‍ സഫാരിയുമായി ടാറ്റ നിരത്തുകളിലേക്ക്; വീഡിയോ

ടാറ്റ മോട്ടോര്‍സ് പുതിയ (2021) സഫാരി എസ്‌യുവി ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കാന്‍ ഒരുങ്ങുകയാണ്. 2021 ടാറ്റ സഫാരി ഈ മാസം രാജ്യത്ത് വില്‍പ്പനയ്ക്കെത്തും. അവതരിപ്പിച്ചു കഴിഞ്ഞാല്‍, എസ്‌യുവി ബ്രാന്‍ഡിന്റെ ഏറ്റവും പുതിയ മുന്‍നിര മോഡലാകും, അതിന്റെ അഞ്ച് സീറ്റര്‍ പതിപ്പായ ഹാരിയറിന് മുകളിലാണ് ഇത് ഇടംപിടിക്കുക.

2021 ഫെബ്രുവരിയില്‍ സമാരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്ന പുതിയ ഏഴ് സീറ്റര്‍ എസ്‌യുവിയുടെ ആദ്യ ഡൈവ് ഇംപ്രഷനുകളാണ് ഇവിടെ വീഡിയോയിൽ പങ്കുവെയ്ക്കുന്നതും.

ഹാരിയറിന് സമാനമായ രൂപകല്‍പ്പനയാണ് പുതിയ സഫാരിക്കും ലഭിക്കുന്നത്. അതേ 2.0 ലിറ്റര്‍ 'ക്രയോടെക്' ഡീസല്‍ എഞ്ചിനും സഫാരിയുടെ ഭാഗമായിട്ടുണ്ട്. ഈ യൂണിറ്റ് 168 bhp കരുത്തും 350 Nm torque ഉം ഉത്പാദിപ്പിക്കുന്നു.

ഐതിഹാസിക മോഡല്‍ സഫാരിയുമായി ടാറ്റ നിരത്തുകളിലേക്ക്; വീഡിയോ

ഇത് ആറ് സ്പീഡ് മാനുവല്‍ അല്ലെങ്കില്‍ ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ് ഓപ്ഷനുകളുമായി ജോടിയാക്കുന്നു. ടൂ വില്‍ ഡ്രൈവ് (2WD) സിസ്റ്റം വഴി എഞ്ചിന്‍ ഫ്രണ്ട് വീലുകളെ ശക്തിപ്പെടുത്തുന്നു. ടോപ്പ്-സ്‌പെക്ക് ട്രിം ഉള്‍പ്പെടെയുള്ള വേരിയന്റുകളൊന്നും ഓപ്ഷണല്‍ ഫോര്‍ വീല്‍ ഡ്രൈവ് (4WD) സിസ്റ്റത്തില്‍ വരുന്നില്ല.

Most Read Articles

Malayalam
English summary
Tata Introduced New Safari Here Is First Drive Review Video.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X