ക്രോസ്ഓവർ ശൈലിയണിഞ്ഞ് ടിയാഗോയുടെ NRG എഡിഷൻ വിപണിയിൽ; വില 6.57 ലക്ഷം മുതൽ

എസ്‌യുവിയും ഹാച്ച്ബാക്കും ഒത്തുചേര്‍ന്നാൽ എങ്ങനെയിരിക്കും? അതിനുള്ള ഉത്തരമാണ് ടിയാഗോയുടെ പുതിയ NRG എഡിഷൻ. ലുക്കിലും ഓട്ടത്തിലും കേമനായി മോഡൽ വിപണിയിലെത്തിയിരിക്കുകയാണിപ്പോൾ.

ക്രോസ്ഓവർ ശൈലിയണിഞ്ഞ് ടിയാഗോയുടെ NRG എഡിഷൻ വിപണിയിൽ; വില 6.57 ലക്ഷം മുതൽ

മാനുവൽ, എഎംടി ഓട്ടോമാറ്റിക് വേരിയന്റുകളിലായി എത്തിയിരിക്കുന്ന ടിയാഗോയുടെ NRG എഡിഷന് 6.57 ലക്ഷം മുതൽ 7.09 ലക്ഷം രൂപ വരെയാണ് എക്സ്ഷോറൂം വിലയായി നിശ്ചയിച്ചിരിക്കുന്നതും. സംശയിക്കേണ്ട, നേരത്തെ നിർത്തലാക്കിയ മോഡലിന്റെ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പ് തന്നെയാണ് ഇപ്പോൾ വിപണിയിൽ എത്തിയിരിക്കുന്നത്.

ക്രോസ്ഓവർ ശൈലിയണിഞ്ഞ് ടിയാഗോയുടെ NRG എഡിഷൻ വിപണിയിൽ; വില 6.57 ലക്ഷം മുതൽ

മുന്‍ മോഡലിനെക്കാള്‍ കൂടുതൽ പുതുമകളുമാണ് NRG എഡിഷൻ ഇപ്പോൾ അവതരിപ്പിച്ചിരിക്കുന്നത്. നേരത്തെ ടിയാഗോയുടെ ക്രോസ് ഓവര്‍ പതിപ്പ് 2018 മുതല്‍ 2020 വരെ വില്‍പ്പനയ്ക്ക് എത്തിയിരുന്നു. എന്നാൽ ഹാച്ച്ബാക്ക് മുഖംമിനുക്കിയതോടെയാണ് സമ്പന്നനായിരുന്ന NRG നിരത്തൊഴിഞ്ഞത്.

ക്രോസ്ഓവർ ശൈലിയണിഞ്ഞ് ടിയാഗോയുടെ NRG എഡിഷൻ വിപണിയിൽ; വില 6.57 ലക്ഷം മുതൽ

സ്റ്റാൻഡേർഡ് ടിയാഗോ ഹാച്ച്ബാക്കില്‍ ബ്ലാക്ക് ഫിനിഷിംഗിലുള്ള ക്ലാഡിംഗുകളും മറ്റും നല്‍കിയാണ് NRG എഡിഷനെ അണിയിച്ചൊരുക്കിയിരിക്കുന്നത്. ഫോറസ്റ്റ ഗ്രീൻ, സ്നോ വൈറ്റ്, ഫയർ റെഡ്, ക്ലൗഡി ഗ്രേ എന്നിങ്ങനെ നാല് നിറങ്ങളിൽ ഈ മോഡൽ ഇനി മുതൽ ലഭ്യമാകുമെന്നതും സ്വാഗതാർഹമാണ്.

ക്രോസ്ഓവർ ശൈലിയണിഞ്ഞ് ടിയാഗോയുടെ NRG എഡിഷൻ വിപണിയിൽ; വില 6.57 ലക്ഷം മുതൽ

കാഴ്ച്ചയിൽ പുതിയ ടിയാഗോ NRG ചുറ്റും ബോഡി ക്ലാഡിംഗ്, മുന്നിലും പിന്നിലും സിൽവർ നിറമുള്ള സ്കിഡ് പ്ലേറ്റുകൾ, 15 ഇഞ്ച് പുതുതായി സ്റ്റൈൽ ചെയ്ത സ്റ്റീൽ വീലുകൾ, ബൂട്ട് ലിഡിൽ കറുത്ത ക്ലാഡിംഗ്, റിയർ വ്യൂ ക്യാമറ, കൂടാതെ മേൽക്കൂര റെയിലുകൾ, റിയർ വ്യൂ മിററുകൾ, ബി-പില്ലറുകൾ, സി-പില്ലറുകൾ, മേൽക്കൂര എന്നിവയുൾപ്പെടെ കറുത്ത നിറമുള്ള ഘടകങ്ങളാണ് കൂട്ടിച്ചേർത്തിരിക്കുന്നത്.

ക്രോസ്ഓവർ ശൈലിയണിഞ്ഞ് ടിയാഗോയുടെ NRG എഡിഷൻ വിപണിയിൽ; വില 6.57 ലക്ഷം മുതൽ

ടിയാഗോയേക്കാൾ 11 മില്ലീമീറ്റർ കൂടുതൽ നീളവും 181 മില്ലീമീറ്റർ ഗ്രൗണ്ട് ക്ലിയറൻസുമാണ് ക്രോസ്ഓവർ പതിപ്പിന്റെ മറ്റൊരു പ്രത്യേകതയായി എടുത്തുപറയാനാവുന്നത്. മോശം റോഡുകളെ മികച്ച രീതിയിൽ കൈകാര്യം ചെയ്യുന്നതിനായി ട്യൂൺ ചെയ്ത ഡ്യുവൽ പാത്ത് സസ്പെൻഷനും വാഹനത്തിന് സമ്മാനിച്ചിട്ടുണ്ട്.

ക്രോസ്ഓവർ ശൈലിയണിഞ്ഞ് ടിയാഗോയുടെ NRG എഡിഷൻ വിപണിയിൽ; വില 6.57 ലക്ഷം മുതൽ

പുറംമോടിയിലേതു പോലെ തന്നെ അകത്തളത്തിലും കാര്യമായ പരിഷ്ക്കാരങ്ങളാണ് ടാറ്റ നടപ്പിലാക്കിയിരിക്കുന്നത്. ഇതിൽ റിയർ വ്യൂ ക്യാമറ, എഞ്ചിൻ സ്റ്റാർട്ട്-സ്റ്റോപ്പ് ബട്ടൺ, ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ എന്നിവയെ പിന്തുണയ്ക്കുന്ന ഏഴ് ഇഞ്ച് ഇൻഫോടെയ്ൻമെന്റ് സ്ക്രീൻ എന്നിവയാണ് ഉൾപ്പെടുന്നത്.

ക്രോസ്ഓവർ ശൈലിയണിഞ്ഞ് ടിയാഗോയുടെ NRG എഡിഷൻ വിപണിയിൽ; വില 6.57 ലക്ഷം മുതൽ

ഇന്റീരിയറിന്റെ ആക്രമണാത്മക ആകർഷണം വർധിപ്പിക്കുന്നതിനായി ചരക്കോൽ ബ്ലാക്കിലാണ് ക്യാബിൻ പൂർത്തിയാക്കിയിരിക്കുന്നത്. കൂടാതെ ഏഴ് സ്പീക്കർ ഹർമൻ കാർഡൺ സൗണ്ട് സിസ്റ്റവും ഡ്രൈവർ ഡിസ്പ്ലേ എല്ലാം ഡിജിറ്റൽ ആണ്. ഡെക്കോ സ്റ്റിച്ചിനൊപ്പം പുതിയ ഫാബ്രിക് സീറ്റുകളും അകത്തളത്തിലെ പ്രത്യേകതയാണ്.

ക്രോസ്ഓവർ ശൈലിയണിഞ്ഞ് ടിയാഗോയുടെ NRG എഡിഷൻ വിപണിയിൽ; വില 6.57 ലക്ഷം മുതൽ

ഒരു ഡിജിറ്റൽ ഇൻസ്ട്രുമെന്റ് കൺസോൾ, മാനുവൽ എസി, ത്രീ-സ്പോക്ക് സ്റ്റിയറിംഗ് വീൽ, പിയാനോ-ബ്ലാക്ക് ഇൻസേർട്ട് ഉള്ള സെന്റർ കൺസോളും ടിയാഗോ NRG എഡിഷന്റെ മാറ്റുകൂട്ടുന്നുണ്ട്.

ക്രോസ്ഓവർ ശൈലിയണിഞ്ഞ് ടിയാഗോയുടെ NRG എഡിഷൻ വിപണിയിൽ; വില 6.57 ലക്ഷം മുതൽ

ഹാച്ച്ബാക്കിന്റെ സ്റ്റാൻഡേർഡ് മോഡലിന്റെ അതേ എഞ്ചിനാണ് 2021 ടാറ്റ ടിയാഗോ ക്രോസ്ഓവറിനും തുടിപ്പേകുന്നത്. 1.2 ലിറ്റർ, മൂന്ന് സിലിണ്ടർ, റിവോട്രോൺ പെട്രോൾ യൂണിറ്റ് 84.5 bhp കരുത്തിൽ 113 Nm torque ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. ഗിയർബോക്‌സ് ഓപ്ഷനിൽ അഞ്ച് സ്പീഡ് മാനുവൽ അല്ലെങ്കിൽ അഞ്ച് സ്പീഡ് എഎംടി എന്നിവയും തെരഞ്ഞെടുക്കാം.

ക്രോസ്ഓവർ ശൈലിയണിഞ്ഞ് ടിയാഗോയുടെ NRG എഡിഷൻ വിപണിയിൽ; വില 6.57 ലക്ഷം മുതൽ

ടാറ്റ കാറുകളിൽ കണ്ടുവരുന്ന എല്ലാവിധ സുരക്ഷാ സവിശേഷതകളും ടിയാഗോയുടെ NRG എഡിഷനിലും ഒരുക്കിയിട്ടുണ്ട്. എബിഎസ്, ഇബിഡി, ഡ്യുവൽ എയർബാഗുകൾ എന്നിവ സ്റ്റാൻഡേർഡായി നൽകുമ്പോൾ കോർണർ സ്റ്റെബിലിറ്റി കൺട്രോൾ ഡേ-നൈറ്റ് IRVM റിയർ പാർക്കിംഗ് ക്യാമറ പ്രിടെൻഷനറുകളുള്ള സീറ്റ് ബെൽറ്റുകൾ എന്നിവയും വാഹനത്തിന്റെ മാറ്റുകൂട്ടാൻ ഇടംപിടിച്ചിട്ടുണ്ട്.

Most Read Articles

Malayalam
English summary
Tata launched the all new tiago nrg edition in india price starts from 6 50 lakhs details
Story first published: Wednesday, August 4, 2021, 12:34 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X