പുറത്തിറങ്ങി അഞ്ച് മാസത്തിനുള്ളിൽ 10,000 യൂണിറ്റ് ഉൽ‌പാദനം പിന്നിട്ട് ടാറ്റ സഫാരി

ടാറ്റ മോട്ടോർസ് സഫാരിയുടെ 10,000 യൂണിറ്റ് ഉൽ‌പാദനം എന്ന നാഴികക്കല്ല് പിന്നിട്ടിരിക്കുകയാണ്. ഈ വർഷം വിപണിയിലെത്തി അഞ്ച് മാസത്തിനുള്ളിൽ പൂനെയിലെ നിർമാണ കേന്ദ്രത്തിലാണ് കമ്പനി ഈ പുതിയ പ്രൊഡക്ഷൻ നാഴികക്കല്ല് കരസ്ഥമാക്കിയത്.

പുറത്തിറങ്ങി അഞ്ച് മാസത്തിനുള്ളിൽ 10,000 യൂണിറ്റ് ഉൽ‌പാദനം പിന്നിട്ട് ടാറ്റ സഫാരി

കൊവിഡ്-19 മൂലം നിലവിലുള്ള എല്ലാ നിയന്ത്രണങ്ങളും അവഗണിച്ച് 2021 ഫെബ്രുവരിയിൽ കമ്പനി നൂറാമത്തെ മുൻനിര എസ്‌യുവി പുറത്തിറക്കിയിരുന്നു. പുതിയ സഫാരിയുടെ ബാക്കി 9,900 യൂണിറ്റുകൾ നാലുമാസത്തിനുള്ളിൽ നിർമ്മാതാക്കൾ പുറത്തിറക്കി.

പുറത്തിറങ്ങി അഞ്ച് മാസത്തിനുള്ളിൽ 10,000 യൂണിറ്റ് ഉൽ‌പാദനം പിന്നിട്ട് ടാറ്റ സഫാരി

ആറ്/ഏഴ് സീറ്റർ എസ്‌യുവികളിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന എസ്‌യുവികളിലൊന്നാണ് പുതിയ സഫാരി, കൂടാതെ ഈ വിഭാഗത്തിൽ വാഹനത്തിന് 25.2 ശതമാനം വിപണി വിഹിതവുമുണ്ട്.

പുറത്തിറങ്ങി അഞ്ച് മാസത്തിനുള്ളിൽ 10,000 യൂണിറ്റ് ഉൽ‌പാദനം പിന്നിട്ട് ടാറ്റ സഫാരി

അതോടൊപ്പം 2022 സാമ്പത്തിക വർത്തിൽ ഹൈ-എസ്‌യുവി വിഭാഗത്തിൽ 41.2 ശതമാനം വിപണി വിഹിതമാണ് സഫാരിയും ഹാരിയറും നേടിയത് എന്ന് ബ്രാൻഡ് വ്യക്തമാക്കി.

പുറത്തിറങ്ങി അഞ്ച് മാസത്തിനുള്ളിൽ 10,000 യൂണിറ്റ് ഉൽ‌പാദനം പിന്നിട്ട് ടാറ്റ സഫാരി

പുതിയ സഫാരി ഈ സുപ്രധാന നാഴികക്കല്ലിലേക്ക് നാലുമാസത്തിനുള്ളിൽ എത്തിച്ചേർന്നതിൽ തങ്ങൾക്ക് സന്തോഷമുണ്ട് എന്ന് ടാറ്റാ മോട്ടോർസിന്റെ പാസഞ്ചർ വെഹിക്കിൾസ് ബിസിനസ് യൂണിറ്റ് പ്രസിഡന്റ് ശൈലേഷ് ചന്ദ്ര പറഞ്ഞു.

പുറത്തിറങ്ങി അഞ്ച് മാസത്തിനുള്ളിൽ 10,000 യൂണിറ്റ് ഉൽ‌പാദനം പിന്നിട്ട് ടാറ്റ സഫാരി

നമ്മുടെ രാജ്യം അതിന്റെ നീണ്ട ചരിത്രത്തിൽ സഹിച്ച ഏറ്റവും പ്രയാസമേറിയ കാലഘട്ടങ്ങളിലാണ് സഫാരി ഇത്തരമൊരു നേട്ടം കൈവരിച്ചത്. ഈ വിശിഷ്ട മോഡലിന്റെ പുനർജീവനത്തിന് ഉത്തരവാദികളായ വിവിധ ടീമുകൾ നടത്തിയ കൂട്ടായ കഠിനാധ്വാനമാണ് ഇതിനു പിന്നിൽ എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

പുറത്തിറങ്ങി അഞ്ച് മാസത്തിനുള്ളിൽ 10,000 യൂണിറ്റ് ഉൽ‌പാദനം പിന്നിട്ട് ടാറ്റ സഫാരി

ടാറ്റാ മോട്ടോർസിന്റെ ഇംപാക്റ്റ് 2.0 ഡിസൈൻ ശൈലി, ലാൻഡ് റോവറിന്റെ പ്രശസ്തമായ D8 പ്ലാറ്റ്‌ഫോമിൽ നിന്ന് ഉരുത്തിരിഞ്ഞ ആർകിടെക്ച്ചറായ OMEGARC -ന്റെ തെളിയിക്കപ്പെട്ട ശേഷിയുമായി സംയോജിപ്പിച്ച് ലോകമെമ്പാടുമുള്ള എസ്‌യുവികളിൽ ഗോൾഡ് സ്റ്റാൻഡേർഡുള്ള സഫാരി പുതിയ അവതാരത്തിൽ ബ്രാൻഡിന്റെ സമ്പന്നമായ പാരമ്പര്യം മുന്നോട്ട് കൊണ്ടുപോകുന്നു.

പുറത്തിറങ്ങി അഞ്ച് മാസത്തിനുള്ളിൽ 10,000 യൂണിറ്റ് ഉൽ‌പാദനം പിന്നിട്ട് ടാറ്റ സഫാരി

ഈ ഐതിഹാസിക ബ്രാൻഡ് ഇതിനകം തന്നെ ഈ വിഭാഗത്തെ നയിക്കുന്നു. തങ്ങളുടെ ഉപഭോക്താക്കളുടെ പ്രതികരണത്തിൽ കമ്പനി സന്തുഷ്ടരാണ് എന്ന് ശൈലേഷ് ചന്ദ്ര വ്യക്തമാക്കി.

പുറത്തിറങ്ങി അഞ്ച് മാസത്തിനുള്ളിൽ 10,000 യൂണിറ്റ് ഉൽ‌പാദനം പിന്നിട്ട് ടാറ്റ സഫാരി

നിലവിൽ അടിസ്ഥാന വേരിയന്റിന് 14.99 ലക്ഷം രൂപ മുതൽ ഏറ്റവും ഉയർന്ന അഡ്വഞ്ചർ പെർസോണ മോഡലിന് 21.81 ലക്ഷം രൂപ എക്സ്-ഷോറൂം വിലയ്ക്കാണ് പുത്തൻ സഫാരി ടാറ്റ വിൽപ്പനയ്ക്കെത്തിക്കുന്നത്.

പുറത്തിറങ്ങി അഞ്ച് മാസത്തിനുള്ളിൽ 10,000 യൂണിറ്റ് ഉൽ‌പാദനം പിന്നിട്ട് ടാറ്റ സഫാരി

ഹാരിയറിൽ ഡ്യൂട്ടി നിർവഹിക്കുന്ന 2.0 ലിറ്റർ ഡീസൽ എഞ്ചിനാണ് പുതിയ ടാറ്റ സഫാരിയിലും പ്രവർത്തിക്കുന്നത്. ഇത് പരമാവധി 168 bhp കരുത്തും 350 Nm പീക്ക് torque ഉം ഉത്പാദിപ്പിക്കുന്നു. ആറ് സ്പീഡ് മാനുവൽ അല്ലെങ്കിൽ ആറ് സ്പീഡ് ടോർക്ക്-കൺവെർട്ടർ ഓട്ടോമാറ്റിക് ട്രാൻസ്മിഷനുമായി എഞ്ചിൻ യോജിക്കുന്നു.

Most Read Articles

Malayalam
English summary
Tata Motors Achieves 10000 Unit Production Milestone For All New Safari SUV. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X