തെരഞ്ഞെടുത്ത മോഡലുകളിൽ കിടിലൻ ഓഫറുകളുമായി ടാറ്റ മോട്ടോർസ്

ഇന്ത്യയിലെ ഉപഭോക്താക്കളിൽ ക്രമാനുഗതമായി പ്രശസ്തി നേടിക്കൊണ്ടിരിക്കുകയാണ് ടാറ്റ മോട്ടോർസ്. വാഹനങ്ങളുടെ മികച്ച നിർമാണ നിലവാരവും സുരക്ഷയുമാണ് ഇത്രയും ജനപ്രീതി നേടിയെടുക്കാൻ കമ്പനിയെ സഹായിച്ചത്.

തെരഞ്ഞെടുത്ത മോഡലുകളിൽ കിടിലൻ ഓഫറുകളുമായി ടാറ്റ മോട്ടോർസ്

വിൽപ്പന കണക്കുകൾ ഉയർന്ന തോതിൽ നിലനിൽക്കുന്നുവെന്ന് ഉറപ്പാക്കുന്നതിനായി ആഭ്യന്തര കാർ നിർമാതാവ് തങ്ങളുടെ മോഡൽ നിരയിലാകെ ഏപ്രിൽ മാസത്തിൽ ഗംഭീര ഓഫറുകളും കിഴിവുകളും പ്രഖ്യാപിച്ചിരിക്കുകയാണ്.

തെരഞ്ഞെടുത്ത മോഡലുകളിൽ കിടിലൻ ഓഫറുകളുമായി ടാറ്റ മോട്ടോർസ്

ടാറ്റ ശ്രേണിയിലെ ഏറ്റവും താങ്ങാനാവുന്ന മോഡലായ ടിയാഗൊ ഹാച്ച്ബാക്കിൽ 15,000 രൂപയുടെ ക്യാഷ് ഡിസ്കൗണ്ടാണ് ഒരുക്കിയിരിക്കുന്നത്. അതോടൊപ്പം തന്നെ 10,000 രൂപ എക്സ്ചേഞ്ച് ബോണസും ഹാച്ച്ബാക്ക് സ്വന്തമാക്കുന്നതിലൂടെ ലാഭിക്കാം.

MOST READ: ലൈസൻസും രജിസ്ട്രേഷനുമില്ലാതെ ഓടിക്കാവുന്ന ഇലക്‌ട്രിക് സ്‌കൂട്ടറുകൾ

തെരഞ്ഞെടുത്ത മോഡലുകളിൽ കിടിലൻ ഓഫറുകളുമായി ടാറ്റ മോട്ടോർസ്

ടിഗോർ കോംപാക്‌ട് സെഡാനിൽ 15,000 രൂപയുടെ ക്യാഷ് ഡിസ്കൗണ്ടാണ് ടാറ്റ മോട്ടോർസിന്റെ പ്രഖ്യാപനം. അതോടൊപ്പം 15,000 രൂപയുടെ എക്സ്ചേഞ്ച് ബോണസും ലഭ്യമാകും. അങ്ങനെ മൊത്തം 30,000 രൂപ ഏപ്രിൽ മാസത്തിൽ ലാഭിക്കാം.

തെരഞ്ഞെടുത്ത മോഡലുകളിൽ കിടിലൻ ഓഫറുകളുമായി ടാറ്റ മോട്ടോർസ്

ടാറ്റയുടെ പ്രീമിയം ഹാച്ച്ബാക്കായ ആൾ‌ട്രോസിന് ഔദ്യോഗിക ഓഫറുകളൊന്നും ലഭ്യമല്ല. നെക്സോൺ കോം‌പാക്‌ട് ക്രോസ്ഓവർ എസ്‌യുവിയെ സംബന്ധിച്ചിടത്തോളം ക്യാഷ് ഡിസ്കൗണ്ട് ഒന്നും ലഭ്യമല്ല.

MOST READ: മഹീന്ദ്ര ഥാർ സ്വന്തമാക്കണേൽ കാത്തിരിക്കേണ്ടത് 11 മാസത്തോളം, ബുക്കിംഗ് കാലയളവ് വീണ്ടും ഉയരുന്നു

തെരഞ്ഞെടുത്ത മോഡലുകളിൽ കിടിലൻ ഓഫറുകളുമായി ടാറ്റ മോട്ടോർസ്

എന്നിരുന്നാലും എക്‌സ്‌ചേഞ്ച് ബോണസായി 15,000 രൂപ വാഗ്ദാനം ചെയ്യുന്നു. പക്ഷേ ഡീസൽ വേരിയന്റുകളിൽ മാത്രമാണ് ഈ ആനുകൂല്യം പുതിയ ഉപഭോക്താക്കൾക്ക് ലഭ്യമാവുക.

തെരഞ്ഞെടുത്ത മോഡലുകളിൽ കിടിലൻ ഓഫറുകളുമായി ടാറ്റ മോട്ടോർസ്

ഹാരിയറിൽ ക്യാമോ, ഡാർക്ക് എഡിഷൻ മോഡലുകൾക്കൊപ്പം XZ +, XZA + വേരിയന്റുകളിലും ക്യാഷ് ഡിസ്കൗണ്ട് ലഭ്യമല്ല. മറ്റെല്ലാ വേരിയന്റുകളിലും 25,000 രൂപ ഉപഭോക്താക്കൾക്കായി കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്.

MOST READ: ഏഥര്‍ 450X, 450 പ്ലസ് ഇലക്ട്രിക് സ്‌കൂട്ടറിന്റെ ഉപഭോക്തൃ ഡെലിവറികള്‍ ഡല്‍ഹിയില്‍ ആരംഭിച്ചു

തെരഞ്ഞെടുത്ത മോഡലുകളിൽ കിടിലൻ ഓഫറുകളുമായി ടാറ്റ മോട്ടോർസ്

കൂടാതെ വേരിയന്റ് പരിഗണിക്കാതെ തന്നെ 40,000 രൂപയുടെ എക്സ്ചേഞ്ച് ബോണസും ഹാരിയറിൽ ലഭ്യമാണ്. ഏറ്റവും പുതിയ മോഡലായതിനാൽ സഫാരി എസ്‌യുവിയിലും ടാറ്റ ഓഫറുകളോ മറ്റ് ആനുകൂല്യങ്ങളോ പ്രഖ്യാപിച്ചിട്ടില്ല.

തെരഞ്ഞെടുത്ത മോഡലുകളിൽ കിടിലൻ ഓഫറുകളുമായി ടാറ്റ മോട്ടോർസ്

ടാറ്റാ ഉടൻ തന്നെ ഒരു മൈക്രോ എസ്‌യുവി കൂടി ഇന്ത്യയിൽ അവതരിപ്പിക്കും. വരാനിരിക്കുന്ന ഈ വാഹനം ബ്രാൻഡിന്റെ ആൽഫ പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയുള്ളതായിരിക്കും. ‘ഹോൺ‌ബിൽ' എന്നോ 'ടൈമറോ' എന്ന പേരിലോ ആകും മോഡലിന് പേരിടുക. ഇതിന് ഏകദേശം അഞ്ച് ലക്ഷം രൂപയായിരിക്കും പ്രാരംഭ വില.

Most Read Articles

Malayalam
English summary
Tata Motors Announced Benefits Worth Up To Rs 65,000 On Its Passenger Vehicles. Read in Malayalam
Story first published: Monday, April 12, 2021, 18:30 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X