വിപണി പിടിക്കാൻ മോഡൽ നിരയിലാകെ ഓഫറുമായി ടാറ്റ മോട്ടോർസ്

വിപണി പിടിക്കാൻ മോഡൽ നിരയിലാകെ ഫെബ്രുവരിയിലും കിടിലൻ ഓഫറുകൾ പ്രഖ്യാപിച്ച് ഇന്ത്യയുടെ സ്വന്തം ടാറ്റ മോട്ടോർസ്. ബ്രാൻഡിലേക്ക് എത്തുന്ന പുതിയ ഉപഭോക്താക്കൾക്ക് ക്യാഷ് ഡിസ്കൗണ്ട്, എക്സ്ചേഞ്ച് ബോണസ്, കോർപ്പറേറ്റ് ഡിസ്കൗണ്ട് എന്നിവയുടെ രൂപത്തിലാണ് ആനുകൂല്യങ്ങൾ ലഭിക്കുക.

വിപണി പിടിക്കാൻ മോഡൽ നിരയിലാകെ ഓഫറുമായി ടാറ്റ മോട്ടോർസ്

തിരഞ്ഞെടുത്ത മോഡൽ വേരിയന്റുകളിൽ ഓഫറുകൾ ലഭ്യമാണെന്നും 2021 ഫെബ്രുവരി 28 വരെ സാധുതയുള്ളൂവെന്നും ശ്രദ്ധിക്കേണ്ടതാണ്. ടാറ്റ കാറുകളിലും എസ്‌യുവികളിലും നൽകുന്ന കിഴിവുകൾ ഇങ്ങനെ

വിപണി പിടിക്കാൻ മോഡൽ നിരയിലാകെ ഓഫറുമായി ടാറ്റ മോട്ടോർസ്

70,000 രൂപയുടെ വൻ ഡിസ്കൗണ്ടാണ് ടാറ്റ ഹാരിയറിൽ ലഭ്യമാക്കിയിരിക്കുന്നത്. അതിൽ 25,000 രൂപ ക്യാഷ് ബെനിഫിറ്റ്, 40,000 രൂപ എക്‌സ്‌ചേഞ്ച് ബോണസ്, 5,000 രൂപ കോർപ്പറേറ്റ് ആനുകൂല്യങ്ങൾ എന്നിവ ഉൾപ്പെടുന്നു. എന്നാൽ ഹാരിയർ ക്യാമോ, ഡാർക്ക് എഡിഷനുകൾ ഈ ആനുകൂല്യങ്ങളുടെ കീഴിൽ ഉൾപ്പെടുത്തിയിട്ടില്ല.

MOST READ: ഹോണ്ടക്ക് നല്ലകാലം; ജനുവരിയിലെ വിൽപ്പനയിൽ 113.6 ശതമാനം വർധനവ്

വിപണി പിടിക്കാൻ മോഡൽ നിരയിലാകെ ഓഫറുമായി ടാറ്റ മോട്ടോർസ്

15,000 രൂപ എക്‌സ്‌ചേഞ്ച് ബോണസും 5,000 രൂപ കോർപ്പറേറ്റ് കിഴിവും ഉൾപ്പെടെ നെക്‌സോൺ ഡീസലിൽ ഉപഭോക്താക്കൾക്ക് 20,000 രൂപ വരെ ലാഭിക്കാം. അതേസമയം കോംപാക്‌ട് എസ്‌യുവിയുടെ പെട്രോൾ വേരിയന്റ് 3,000 രൂപയുടെ കോർപ്പറേറ്റ് കിഴിവോടെ മാത്രമാണ് ലഭ്യമാകുന്നത്.

വിപണി പിടിക്കാൻ മോഡൽ നിരയിലാകെ ഓഫറുമായി ടാറ്റ മോട്ടോർസ്

എന്നാൽ നെക്സോൺ ഇലക്‌ട്രിക്കിന് 15,000 രൂപ വരെ എക്‌സ്‌ചേഞ്ച് ബോണസാണ് ലഭിക്കുന്നത്. ടിയാഗൊ ഹാച്ച്ബാക്കിൽ 15,000 രൂപ ക്യാഷ് ഡിസ്കൗണ്ട്, 10,000 രൂപ എക്സ്ചേഞ്ച് ബോണസ്, 3,000 രൂപ അധിക കോർപ്പറേറ്റ് ആനുകൂല്യങ്ങൾ എന്നിവയാണ് ടാറ്റ വാഗ്ദാനം ചെയ്യുന്നത്.

MOST READ: ഫെബ്രുവരിയിൽ മോഡൽ നിരയിലുടനീളം വമ്പിച്ച് ഓഫറുകളുമായി റെനോ

വിപണി പിടിക്കാൻ മോഡൽ നിരയിലാകെ ഓഫറുമായി ടാറ്റ മോട്ടോർസ്

ടിഗോർ കോംപാക്‌ട് സെഡാൻ ഫെബ്രുവരിയിൽ വാങ്ങുന്നവർക്ക് 33,000 രൂപ വരെ ആനുകൂല്യങ്ങൾ ലഭിക്കും. അതിൽ 15,000 രൂപ ക്യാഷ് ഡിസ്കൗണ്ട്, 15,000 രൂപ എക്സ്ചേഞ്ച് ബോണസ്, 3,000 രൂപ കോർപ്പറേറ്റ് ആനുകൂല്യങ്ങൾ എന്നിവയാണ് ഉൾപ്പെടുന്നത്.

വിപണി പിടിക്കാൻ മോഡൽ നിരയിലാകെ ഓഫറുമായി ടാറ്റ മോട്ടോർസ്

ടാറ്റയുടെ ജനപ്രിയ ആൾട്രോസ് പ്രീമിയം ഹാച്ച്ബാക്കിൽ ആനുകൂല്യങ്ങളോ ഓഫറുകളോ കമ്പനി പ്രഖ്യാപിച്ചിട്ടില്ല. 7.73 ലക്ഷം രൂപ മുതൽ 8.85 ലക്ഷം രൂപ വരെ വിലയുള്ള ആൾട്രോസിന്റെ ഐ-ടർബോ വേരിയന്റുകൾ കാർ നിർമാതാവ് അടുത്തിടെ അവതരിപ്പിച്ചിരുന്നു.

MOST READ: മാരുതി സുസുക്കി ട്രൂ വാല്യു വില്‍പ്പന 40 ലക്ഷം കടന്നു; ചരിത്രനേട്ടം 19 വര്‍ഷത്തിനിടെ

വിപണി പിടിക്കാൻ മോഡൽ നിരയിലാകെ ഓഫറുമായി ടാറ്റ മോട്ടോർസ്

ടാറ്റയുടെ മുൻനിര എസ്‌യുവി മോഡലായി വിപണിയിൽ ഇടംപിടിക്കാൻ ഒരുങ്ങുന്ന പുതിയ സഫാരിയെ 2021 ഫെബ്രുവരി 22 ന് പുറത്തിറക്കാനാണ് തീരുമാനം. താത്പര്യമുള്ള ഉപഭോക്താക്കൾക്ക് 30,000 രൂപ ടോക്കൺ തുക നൽകി വാഹനം ഇപ്പോൾ ബുക്ക് ചെയ്യാം.

വിപണി പിടിക്കാൻ മോഡൽ നിരയിലാകെ ഓഫറുമായി ടാറ്റ മോട്ടോർസ്

2.0 ലിറ്റർ, 4 സിലിണ്ടർ ടർബോ ഡീസൽ എഞ്ചിൻ നൽകുന്ന 6 വേരിയന്റുകളിലാണ് മോഡൽ വരുന്നത്. 350 Nm torque ഉപയോഗിച്ച് 170 bhp കരുത്ത് ഉത്പാദിപ്പിക്കാൻ ഈ എഞ്ചിൻ ശേഷിയുള്ളതാണ്.

വിപണി പിടിക്കാൻ മോഡൽ നിരയിലാകെ ഓഫറുമായി ടാറ്റ മോട്ടോർസ്

ആറ് സ്പീഡ് മാനുവൽ ഗിയർബോക്സ് അല്ലെങ്കിൽ ഹ്യുണ്ടായിയിൽ നിന്നുള്ള ആറ് സ്പീഡ് ടോർഖ് കൺവെർട്ടർ ഓട്ടോമാറ്റിക് ഗിയർബോക്‌സ് ഉപയോഗിച്ച് വാഹനം തെരഞ്ഞെടുക്കാം.

Most Read Articles

Malayalam
English summary
Tata Motors Announced Discounts And Benefits For Its Model Lineup In February 2021. Read in Malayalam
Story first published: Friday, February 5, 2021, 11:49 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X