രാജ്യമെമ്പാടും പുതിയ സഫാരിയുടെ ഡെലിവറികൾ ആരംഭിച്ച് ടാറ്റ

ടാറ്റ മോട്ടോർസ് തങ്ങളുടെ ആദ്യത്തെ പുതിയ ടാറ്റ സഫാരി പഞ്ചാബി താരം പർമിഷ് വർമ്മയ്ക്ക് കൈമാറി. ചണ്ഡിഗഡിലെ അംഗീകൃത ഡീലർഷിപ്പായ RSA മോട്ടോർസിൽ നിന്നാണ് അദ്ദേഹം വാഹനത്തിന്റെ ഡെലിവറി എടുത്തത്.

രാജ്യമെമ്പാടും പുതിയ സഫാരിയുടെ ഡെലിവറികൾ ആരംഭിച്ച് ടാറ്റ

ഇതൊരു ഡേറ്റോണ ഗ്രേ നിറത്തിൽ വരുന്ന ടോപ്പ് എൻഡ് XZA+ വേരിയന്റാണ്. 2.0 ലിറ്റർ ക്രയോടെക് ഡീസൽ എഞ്ചിനാണ് പുതിയ ടാറ്റ സഫാരിയിൽ പ്രവർത്തിക്കുന്നത്, 170 bhp കരുത്തും 350 Nm torque ഉം എഞ്ചിൻ ഉത്പാദിപ്പിക്കുന്നു.

രാജ്യമെമ്പാടും പുതിയ സഫാരിയുടെ ഡെലിവറികൾ ആരംഭിച്ച് ടാറ്റ

ആറ് സ്പീഡ് മാനുവൽ യൂണിറ്റും ആറ് സ്പീഡ് ഓട്ടോമാറ്റിക് യൂണിറ്റും മോഡലിലെ ട്രാൻസ്മിഷൻ ഓപ്ഷനുകളിൽ ഉൾപ്പെടുന്നു.

MOST READ: 40,000 കടന്ന് മാഗ്നൈറ്റിന്റെ ബുക്കിംഗ്; മൂന്നാം ഷിഫ്റ്റ് ആരംഭിച്ചു, കാത്തിരിപ്പ് കാലയളവ് കുറയും

രാജ്യമെമ്പാടും പുതിയ സഫാരിയുടെ ഡെലിവറികൾ ആരംഭിച്ച് ടാറ്റ

ടാറ്റ സഫാരി മൂന്ന് നിറങ്ങളിലും ആറ് വേരിയന്റുകളിലും ലഭ്യമാണ്. പനോരമിക് സൺറൂഫ്, 18 ഇഞ്ച് അലോയി വീലുകൾ, സിഗ്നേച്ചർ ട്രൈ-ആരോ ഡിസൈനുള്ള ഒരു ക്രോം ഗ്രില്ല് എന്നിങ്ങനെ നിരവധി ബാഹ്യ ഡിസൈൻ ഘടകങ്ങൾ എസ്‌യുവിയിൽ വരുന്നു.

രാജ്യമെമ്പാടും പുതിയ സഫാരിയുടെ ഡെലിവറികൾ ആരംഭിച്ച് ടാറ്റ

കൂടാതെ ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ എന്നിവയ്ക്കൊപ്പം 8.8 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, iRA കണക്റ്റഡ് കാർ ടെക്നോളജി തുടങ്ങിയ സവിശേഷതകൾ ഈ മോഡലിൽ ലഭ്യമാണ്.

MOST READ: A-ക്ലാസ് ലിമോസിൻ വീണ്ടും വിപണിയിലേക്ക്; മൈലേജ് കണക്കുകൾ അറിയാം

രാജ്യമെമ്പാടും പുതിയ സഫാരിയുടെ ഡെലിവറികൾ ആരംഭിച്ച് ടാറ്റ

ഇലക്ട്രോണിക് പാർക്കിംഗ് ബ്രേക്ക്, ക്രൂയിസ് കൺട്രോൾ, ആംബിയന്റ് ലൈറ്റിംഗ്, ബോസ് മോഡ്, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, ആറ് എയർബാഗുകൾ, റോൾ ഓവർ ലഘൂകരണം, കോർണർ സ്റ്റെബിലിറ്റി കൺട്രോൾ എന്നിവയും ഇതിൽ വരുന്നു.

രാജ്യമെമ്പാടും പുതിയ സഫാരിയുടെ ഡെലിവറികൾ ആരംഭിച്ച് ടാറ്റ

വാണിജ്യ സമാരംഭത്തിന് തൊട്ടുപിന്നാലെ പഞ്ചാബിന്റെ ആദ്യത്തെ സഫാരി പർമിഷ് വർമ്മയ്ക്ക് ഡെലിവർ ചെയ്യുന്നതിൽ തങ്ങൾ സന്തുഷ്ടരാണ് എന്ന് ഡെലിവറിയെക്കുറിച്ച് ടാറ്റ മോട്ടോർസിന്റെ നോർത്ത് പാസഞ്ചർ വെഹിക്കിൾസ് ബിസിനസ് യൂണിറ്റ് റീജിയണൽ മാനേജർ ഹിമാൻഷു ബാസ്സി പറഞ്ഞു.

MOST READ: ഡെലിവറിക്കായി 25,000-ത്തിലധികം ഇലക്ട്രിക് വാഹനങ്ങള്‍; പ്രഖ്യാപനവുമായി ഫ്‌ലിപ്കാര്‍ട്ട്

രാജ്യമെമ്പാടും പുതിയ സഫാരിയുടെ ഡെലിവറികൾ ആരംഭിച്ച് ടാറ്റ

സമകാലീന ആലാപനത്തിനും ശൈലിക്കും പേരുകേട്ട വർമയ്ക്ക്, പുതിയ അവതാരത്തിൽ ഡിസൈനിലും ഡ്രൈവിംഗ് ഡൈനാമിക്സിലും സെഗ്മെന്റിൽ ഏറ്റവും മികച്ചത് ഉപഭോക്താക്കൾക്ക് വാഗ്ദാനം ചെയ്യുന്ന സഫാരി വളരെ അനുയോജ്യമാണ്.

രാജ്യമെമ്പാടും പുതിയ സഫാരിയുടെ ഡെലിവറികൾ ആരംഭിച്ച് ടാറ്റ

സ്വന്തം നിയമങ്ങൾക്കനുസൃതമായി ജീവിക്കുന്നവർക്ക് ഇത് തികഞ്ഞ കൂട്ടാളിയാക്കുന്നു. അതിമനോഹരമായ ഇന്റീരിയറുകൾ, അത്യാധുനിക കണക്റ്റിവിറ്റി, പ്രീമിയം സവിശേഷതകൾ എന്നിവ ഉപയോഗിച്ചാണ് സഫാരി വരുന്നത്.

MOST READ: ബിഎസ് VI നിഞ്ച 300 അനൗദ്യോഗിക ബുക്കിംഗ് ആരംഭിച്ചു; അവതരണം മാര്‍ച്ചോടെയെന്ന് കവസാക്കി

രാജ്യമെമ്പാടും പുതിയ സഫാരിയുടെ ഡെലിവറികൾ ആരംഭിച്ച് ടാറ്റ

മാത്രമല്ല, ലൈഫ്‌സ്റ്റൈല്‍ ഘടകത്തെ വളരെയധികം ശ്രദ്ധേയമാക്കുകയും ചെയ്യുന്നു. രാജ്യത്തുടനീളമുള്ള ഉപഭോക്തൃ പ്രതികരണത്തിൽ തങ്ങൾ‌ സന്തുഷ്ടരാണ്, മാത്രമല്ല തങ്ങളുടെ പുതിയ ഉൽ‌പ്പന്നത്തിന് ലഭിക്കുന്ന സ്നേഹത്തിൽ‌ കമ്പനി‌ ആഹ്ലാദിക്കുകയും ചെയ്യുന്നു എന്ന് ബാസ്സി വ്യക്തമാക്കി.

രാജ്യമെമ്പാടും പുതിയ സഫാരിയുടെ ഡെലിവറികൾ ആരംഭിച്ച് ടാറ്റ

ആധുനിക കാലത്തെ ഉപഭോക്താക്കളെ ആകർഷിക്കുന്നതിൽ സഫാരി അതിന്റെ മുൻഗാമികൾ നിശ്ചയിച്ച പാരമ്പര്യം മുന്നോട്ട് കൊണ്ടുപോകുമെന്ന് ഞങ്ങൾ വിശ്വസിക്കുന്നു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Most Read Articles

Malayalam
English summary
Tata Motors Begins The Delivery Of New Safari SUV In India. Read in Malayalam.
Story first published: Friday, February 26, 2021, 11:03 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X