വിപണിയിൽ തിളങ്ങി ടാറ്റ; ജൂലൈ വിൽപ്പയിൽ നേടിയത് 92 ശതമാനം വളർച്ച

ടാറ്റ മോട്ടോർസ് കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ആഭ്യന്തര വിൽപ്പനയിൽ മികവ് പുലർത്തി. കഴിഞ്ഞ വർഷം ഇതേകാലയളവിലെ 27,024 യൂണിറ്റ് വിൽപ്പനയുമായി താരതമ്യപ്പെടുത്തുമ്പോൾ 51,981 യൂണിറ്റ് വിൽപ്പനയുമായി 92 ശതമാനം വളർച്ചയാണ് കമ്പനി രേഖപ്പെടുത്തിയത്.

വിപണിയിൽ തിളങ്ങി ടാറ്റ; ജൂലൈ വിൽപ്പയിൽ നേടിയത് 92 ശതമാനം വളർച്ച

ഈ വർഷം ജൂണിൽ വിറ്റ 43,704 യൂണിറ്റുകളെ അപേക്ഷിച്ച് പ്രതിമാസ വിൽപ്പനയിൽ 19 ശതമാനം നേട്ടവും ബ്രാൻഡ് കൈവരിച്ചു. ആഭ്യന്തര, അന്തർദേശീയ വിപണികളിൽ കമ്പനിയുടെ മൊത്ത വിൽപ്പന കഴിഞ്ഞ മാസം 54,119 വാഹനങ്ങളായിരുന്നു, ഇത് 2020 ജൂലൈയിൽ 27,711 യൂണിറ്റുകൾ മാത്രമായിരുന്നു.

വിപണിയിൽ തിളങ്ങി ടാറ്റ; ജൂലൈ വിൽപ്പയിൽ നേടിയത് 92 ശതമാനം വളർച്ച

ആഭ്യന്തര വിപണിയിൽ, ടാറ്റ മോട്ടോർസ് 30,185 യൂണിറ്റ് പാസഞ്ചർ വാഹനങ്ങൾ വിറ്റഴിച്ചു. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ 15,012 യൂണിറ്റുകളുമായി താരതമ്യപ്പെടുത്തുമ്പോൾ 101 ശതമാനം വളർച്ചയാണ് നിർമ്മാതാക്കൾ ഈ വർഷം രേഖപ്പെടുത്തിയത്.

വിപണിയിൽ തിളങ്ങി ടാറ്റ; ജൂലൈ വിൽപ്പയിൽ നേടിയത് 92 ശതമാനം വളർച്ച

2020 ജൂലൈയിൽ 12,012 യൂണിറ്റുകളുമായി താരതമ്യം ചെയ്യുമ്പോൾ കഴിഞ്ഞ മാസം ആഭ്യന്തര നിർമാതാക്കൾ 21,796 യൂണിറ്റ് കൊമേർഷ്യൽ വാഹനങ്ങൾ വിറ്റു. ഇത് 81 ശതമാനം വളർച്ചയിലേക്ക് വിവർത്തനം ചെയ്യുന്നു.

വിപണിയിൽ തിളങ്ങി ടാറ്റ; ജൂലൈ വിൽപ്പയിൽ നേടിയത് 92 ശതമാനം വളർച്ച

ഈ വർഷം ജൂണിൽ വിറ്റ 19,594 യൂണിറ്റ് കൊമേർഷ്യൽ വാഹനളെ അപേക്ഷിച്ച് പ്രതിമാസ വിഷപ്പന 11 ശതമാനം വളർച്ച കൈവരിച്ചു. ആഭ്യന്തര വിൽപ്പന കണക്കുകളിൽ കമ്പനി വളർച്ച കാണുന്നുണ്ടെങ്കിലും സെമികണ്ടക്ടർ ക്ഷാമം കാരണം വിതരണ തടസ്സങ്ങൾ നേരിടുന്നത് തുടരുന്നു.

വിപണിയിൽ തിളങ്ങി ടാറ്റ; ജൂലൈ വിൽപ്പയിൽ നേടിയത് 92 ശതമാനം വളർച്ച

തങ്ങളുടെ ഉൽപ്പന്ന കോൺഫിഗറേഷനുകളിൽ മാറ്റങ്ങൾ വരുത്തിയും സ്റ്റോക്കിസ്റ്റുകളിൽ നിന്ന് നേരിട്ട് ചിപ്പുകൾ വാങ്ങിയും പ്രതിസന്ധി നേരിടാൻ കമ്പനി പദ്ധതിയിട്ടിട്ടുണ്ട്. വിതരണത്തെ ഏറ്റവും കൂടുതൽ ബാധിക്കുന്ന ഘടകങ്ങളിൽ വിവിധ തരത്തിലുള്ള ചിപ്പുകൾ ഉപയോഗിക്കാനും ബ്രാൻഡ് ആഗ്രഹിക്കുന്നു.

വിപണിയിൽ തിളങ്ങി ടാറ്റ; ജൂലൈ വിൽപ്പയിൽ നേടിയത് 92 ശതമാനം വളർച്ച

സ്റ്റീൽ, പ്രെഷ്യസ് മെറ്റലുകൾ തുടങ്ങിയ അവശ്യ വസ്തുക്കളുടെ ​​ചെലവ് കുത്തനെ ഉയരുന്നതിനാൽ വാഹനങ്ങളുടെ വില വർധിപ്പിക്കുമെന്ന് കാർ നിർമ്മാതാവ് പ്രഖ്യാപിച്ചിരുന്നു.

വിപണിയിൽ തിളങ്ങി ടാറ്റ; ജൂലൈ വിൽപ്പയിൽ നേടിയത് 92 ശതമാനം വളർച്ച

ഈ മാസം പുതുക്കിയ വില പാസഞ്ചർ കാറുകളുടെ ശ്രേണിയിലുടനീളം പ്രാബല്യത്തിൽ വരും. ജനുവരി, മേയ് മാസങ്ങളിൽ പ്രഖ്യാപിച്ച വിലവർധനവിന് ശേഷം ഈ വർഷം ടാറ്റ മോട്ടോർസ് നടത്തുന്ന മൂന്നാമത്തെ വിലവർധനയാണിത്.

വിപണിയിൽ തിളങ്ങി ടാറ്റ; ജൂലൈ വിൽപ്പയിൽ നേടിയത് 92 ശതമാനം വളർച്ച

അവശ്യവസ്തുക്കളുടെ സംഭരണച്ചെലവ് കുത്തനെ ഉയരുന്നതിന്റെ ആഘാതം കുറയ്ക്കുന്നതിന് കമ്പനി നിരവധി ചെലവ് കുറയ്ക്കൽ നീക്കങ്ങളും ആരംഭിച്ചിട്ടുണ്ട്.

Most Read Articles

Malayalam
English summary
Tata Motors Clocks 92 Percent Growth In 2021 July Sales In India. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X