ഒറ്റ ദിവസത്തിൽ സെഞ്ചുറിയടിച്ച് ടാറ്റ സഫാരി ഡെലിവറി

2021 ഫെബ്രുവരി അവസാന വാരത്തിലാണ് ടാറ്റ മോട്ടോർസ് രണ്ടാം തലമുറ സഫാരി അവതരിപ്പിച്ചത്. എസ്‌യുവിയ്ക്ക് ഉപഭോക്താക്കളിൽ നിന്ന് മികച്ച പ്രതികരണമാണ് ലഭിക്കുന്നതെന്നും മിക്ക ബുക്കിംഗുകളും ഓർക്കസ് വൈറ്റ്, റോയൽ ബ്ലൂ പെയിന്റ് സ്കീമിൽ എത്തുന്ന XZA+ വേരിയന്റിനാണ് എന്നും കാർ നിർമ്മാതാക്കൾ വെളിപ്പെടുത്തുന്നു.

ഒറ്റ ദിവസത്തിൽ സെഞ്ചുറിയടിച്ച് ടാറ്റ സഫാരി ഡെലിവറി

വാഹനത്തിന്റെ ഡെലിവറികൾ ഇതിനകം രാജ്യത്തുടനീളം ആരംഭിച്ചു. പുതിയ ടാറ്റാ സഫാരിയുടെ 100 യൂണിറ്റുകൾ ഡൽഹി NCR -ൽ ഒരേ ദിവസം കാർ നിർമ്മാതാക്കൾ ഡെലിവറി ചെയ്തിരിക്കുകയാണ്.

Note: Images are representative purpose only.

ഒറ്റ ദിവസത്തിൽ സെഞ്ചുറിയടിച്ച് ടാറ്റ സഫാരി ഡെലിവറി

ഡൽഹി-NCR -ൽ, 2021 സാമ്പത്തിക വർഷത്തിൽ മൊത്തം പാസഞ്ചർ വാഹന വിഭാഗത്തിൽ 9.0 ശതമാനം വളർച്ചയാണ് പ്രാദേശിക കാർ നിർമ്മാതാക്കൾ രേഖപ്പെടുത്തിയത്.

ഒറ്റ ദിവസത്തിൽ സെഞ്ചുറിയടിച്ച് ടാറ്റ സഫാരി ഡെലിവറി

2020 ഒക്ടോബർ മുതൽ പ്രതിമാസം 23,000 പാസഞ്ചർ വാഹനങ്ങൾ വിൽക്കാൻ കമ്പനിക്ക് കഴിഞ്ഞു, ഇത് കഴിഞ്ഞ 33 പാദങ്ങളിൽ ഏറ്റവും ഉയർന്ന വിൽപ്പന രജിസ്റ്റർ ചെയ്തു. വളരുന്ന എസ്‌യുവി വിഭാഗത്തിൽ ടാറ്റ നേടിയ വിൽപ്പനയുടെ വേഗത പുതിയ സഫാരി വർധിപ്പിക്കും.

ഒറ്റ ദിവസത്തിൽ സെഞ്ചുറിയടിച്ച് ടാറ്റ സഫാരി ഡെലിവറി

2021 ടാറ്റ സഫാരി XE, XM, XT, XT +, XZ, XZ +, അഡ്വഞ്ചർ എഡിഷൻ എന്നിങ്ങനെ ഏഴ് ട്രിമ്മുകളിൽ ലഭ്യമാണ്. വിലകൾ 14.69 ലക്ഷം രൂപയിൽ നിന്ന് ആരംഭിച്ച് 20.20 ലക്ഷം രൂപ വരെ ഉയരും.

ഒറ്റ ദിവസത്തിൽ സെഞ്ചുറിയടിച്ച് ടാറ്റ സഫാരി ഡെലിവറി

കുറച്ച് കോസ്മെറ്റിക് മാറ്റങ്ങളും എക്സ്ക്ലൂസീവ് പുതിയ ട്രോപ്പിക്കൽ മിസ്റ്റ് കളർ സ്കീമുമുള്ള സഫാരി അഡ്വഞ്ചർ എഡിഷൻ സാധാരണ മോഡലിൽ നിന്ന് അല്പം വ്യത്യസ്തമാണ്.

ഒറ്റ ദിവസത്തിൽ സെഞ്ചുറിയടിച്ച് ടാറ്റ സഫാരി ഡെലിവറി

ഫ്രണ്ട് ഗ്രില്ലിലെ ത്രികോണ ഘടകവും, 18 ഇഞ്ച് അലോയി വീലുകളും, റൂഫ് റെയിലുകളും ബ്ലാക്ക്ഔട്ട് ചെയ്തിരിക്കുന്നു. സാധാരണ ബ്ലാക്ക് ആൻഡ് വൈറ്റ് ഇന്റീരിയർ തീമിന് പകരം അഡ്വഞ്ചർ എഡിഷന് ബ്രൗൺ ആൻഡ് വൈറ്റ് ഫിനിഷ് ലഭിക്കുന്നു.

ഒറ്റ ദിവസത്തിൽ സെഞ്ചുറിയടിച്ച് ടാറ്റ സഫാരി ഡെലിവറി

OMEGA Arc പ്ലാറ്റ്‌ഫോമിൽ ഇരിക്കുന്ന പുതിയ ടാറ്റ സഫാരി ഹാരിയറിൽ നിന്ന് കടമെടുത്ത 2.0 ലിറ്റർ കൈറോടെക് ടർബോ ഡീസൽ എഞ്ചിൻ ഉപയോഗിക്കുന്നു.

ഒറ്റ ദിവസത്തിൽ സെഞ്ചുറിയടിച്ച് ടാറ്റ സഫാരി ഡെലിവറി

ആറ് സ്പീഡ് മാനുവൽ, ആറ് സ്പീഡ് ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക് ഗിയർബോക്‌സ് ഓപ്ഷനുകളുമായാണ് മോട്ടോർ വരുന്നത്. ഇതിന്റെ പവർ, ടോർക്ക് ഔട്ട്‌പുട്ടുകൾ യഥാക്രമം 170 bhp, 350 Nm എന്നിങ്ങനെയാണ്.

ഒറ്റ ദിവസത്തിൽ സെഞ്ചുറിയടിച്ച് ടാറ്റ സഫാരി ഡെലിവറി

സഫാരിയുടെ OMEGA ആർക്കിടെക്ചർ 4WD (ഫോർ-വീൽ ഡ്രൈവ്) സിസ്റ്റത്തെ പിന്തുണയ്ക്കുമ്പോൾ, ഇത് 2WD സിസ്റ്റത്തിൽ മാത്രം വാഗ്ദാനം ചെയ്യുന്നു. കാർ നിർമ്മാതാക്കൾ അതിന്റെ 4X4 വേരിയൻറ് അടുത്തഘട്ടത്തിൽ കൊണ്ടുവന്നേക്കാം.

Image Courtesy: Cargo TATA Gandhidham

Most Read Articles

Malayalam
English summary
Tata Motors Delivered 100 Units Of Safari SUV In Delhi NCR. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X