ഗ്രീൻ അഴകിൽ വരുന്ന Harrier ഇനി ഇല്ല; എസ്‌യുവിയുടെ ക്യാമോ എഡിഷൻ പിൻവലിച്ച് Tata

ടാറ്റ മോട്ടോർസ് 2020 നവംബറിൽ കാമോ എഡിഷനുമായി തങ്ങളുടെ ജനപ്രിയ ഹാരിയർ എസ്‌യുവിയുടെ മോഡൽ ലൈനപ്പ് വിപുലീകരിച്ചിരുന്നു. എന്നാൽ ഇപ്പോൾ കാമോ ഗ്രീൻ പെയിന്റ് ചെയ്ത മോഡൽ നിർത്തലാക്കിയിരിക്കുകയാണ്.

ഗ്രീൻ അഴകിൽ വരുന്ന Harrier ഇനി ഇല്ല; എസ്‌യുവിയുടെ ക്യാമോ എഡിഷൻ പിൻവലിച്ച് Tata

നോർമൽ പതിപ്പുകളേക്കാൾ 10,000 രൂപ മുതൽ 30,000 രൂപ വരെ അധിക വിലയിൽ തെരഞ്ഞെടുത്ത ട്രിമ്മുകളിലാണ് പ്രത്യേക പതിപ്പ് നിർമ്മാതാക്കൾ വാഗ്ദാനം ചെയ്തിരുന്നത്. 17.24 ലക്ഷം മുതൽ 21.01 ലക്ഷം വരെ എക്സ്-ഷോറൂം വിലയുള്ള ആറ് വേരിയന്റുകളിൽ ഈ മോഡൽ ലഭ്യമായിരുന്നു.

ഗ്രീൻ അഴകിൽ വരുന്ന Harrier ഇനി ഇല്ല; എസ്‌യുവിയുടെ ക്യാമോ എഡിഷൻ പിൻവലിച്ച് Tata

XZA, XZA+ കാമോ ഓട്ടോമാറ്റിക് വേരിയന്റുകൾ യഥാക്രമം 19.81 ലക്ഷം, 21.01 ലക്ഷം രൂപയ്ക്ക് വാഗ്ദാനം ചെയ്തിരുന്നു. XT, XT+, XZ+ XZ+ കാമോ മാനുവൽ വേരിയന്റുകൾക്ക് യഥാക്രമം 17.24 ലക്ഷം, 18.04 ലക്ഷം, 18.54 ലക്ഷം, 19.97 ലക്ഷം രൂപ എന്നിങ്ങനെയായിരുന്നു വില നിർണ്ണയം. മേൽപ്പറഞ്ഞ എല്ലാ വിലകളും എക്സ്-ഷോറൂം റേറ്റുകളാണ്.

ഗ്രീൻ അഴകിൽ വരുന്ന Harrier ഇനി ഇല്ല; എസ്‌യുവിയുടെ ക്യാമോ എഡിഷൻ പിൻവലിച്ച് Tata

ഡാർക്ക് എഡിഷന് സമാനമായി, ടാറ്റ ഹാരിയർ കാമോ പതിപ്പിന് സ്റ്റാൻഡേർഡ് മോഡലിനേക്കാൾ നിരവധി സൗന്ദര്യവർധക മെച്ചപ്പെടുത്തലുകൾ ലഭിച്ചിരുന്നു. അതുല്യമായ കാമോ ഗ്രീൻ പെയിന്റ് സ്കീമിന് പുറമേ, ഹെഡ്‌ലാമ്പ് ചുറ്റുപാടുകൾ, ഗ്രില്ലിന്റെ താഴത്തെ ഭാഗം, സൈഡ് സ്‌കേർട്ടുകൾ, അലോയി വീലുകൾ എന്നിവയെല്ലാം ബ്ലാക്ക് നിറത്തിലാണ് ഒരുക്കിയിരുന്നത്.

ഗ്രീൻ അഴകിൽ വരുന്ന Harrier ഇനി ഇല്ല; എസ്‌യുവിയുടെ ക്യാമോ എഡിഷൻ പിൻവലിച്ച് Tata

ടെയിൽ ഗേറ്റിന് താഴെയുള്ള കറുത്ത സ്ട്രിപ്പും ഗ്ലാസ് ഹൗസിന്റെ ബ്ലാക്ക് ലോവർ സെഷനും വാഹനത്തിന്റെ പോർട്ട്‌ഫോളിയോയിലെ വ്യത്യാസം കൂടുതൽ അടയാളപ്പെടുത്തുന്നു.

ഗ്രീൻ അഴകിൽ വരുന്ന Harrier ഇനി ഇല്ല; എസ്‌യുവിയുടെ ക്യാമോ എഡിഷൻ പിൻവലിച്ച് Tata

കാമോ സ്റ്റെൽത്ത്, കാമോ സ്റ്റെൽത്ത്+ എന്നിങ്ങനെ കമ്പനി രണ്ട് ആക്സസറി പാക്കേജുകളും വാഹനത്തിനൊപ്പം വാഗ്ദാനം ചെയ്തിരുന്നു. ഇതിന് യഥാക്രമം 27,000 രൂപയും 50,000 രൂപയും അധിക ചെലവ് വരും. പാക്കേജുകളിൽ ഹുഡ്, റൂഫ്, ഡോറുകൾ എന്നിവയിൽ പ്രത്യേക കാമോ ഡെക്കലുകൾ, ബോണറ്റിൽ ഹാരിയർ ലെറ്ററിംഗ്, ഫ്രണ്ട് പാർക്കിംഗ് സെൻസറുകൾ, ഒരു സൈഡ് സ്റ്റെപ്പ് എന്നിവ ഉൾപ്പെടുന്നു.

ഗ്രീൻ അഴകിൽ വരുന്ന Harrier ഇനി ഇല്ല; എസ്‌യുവിയുടെ ക്യാമോ എഡിഷൻ പിൻവലിച്ച് Tata

അകത്ത്, ടാറ്റ ഹാരിയർ കാമോ എഡിഷനിൽ സ്പോർട്ടി ഓൾ-ബ്ലാക്ക് തീമാണ് സജ്ജീകിരിച്ചിരിക്കുന്നത്, ബ്ലാക്ക് ലെതററ്റ് സീറ്റുകൾ കോൺട്രാസ്റ്റ് കാമോ ഗ്രീൻ സ്റ്റിച്ചിംഗ് ഫീച്ചർ ചെയ്യുന്നു. ഡാഷ്‌ബോർഡിലെ സ്റ്റാൻഡേർഡ് ഫാക്സ്-വുഡ് ഇൻസെർട്ടുകൾ 'ബ്ലാക്ക്‌സ്റ്റോൺ മാട്രിക്സ്' ഉപയോഗിച്ച് മാറ്റിസ്ഥാപിക്കുന്നു.

ഗ്രീൻ അഴകിൽ വരുന്ന Harrier ഇനി ഇല്ല; എസ്‌യുവിയുടെ ക്യാമോ എഡിഷൻ പിൻവലിച്ച് Tata

ആക്സസറി പാക്കേജിൽ, ഉപഭോക്താക്കൾക്ക് പുതിയ ഒമേഗാർക്ക് സ്കഫ് പ്ലേറ്റുകൾ, 3D മോൾഡഡ് ഫ്ലോർ, ട്രങ്ക് മാറ്റുകൾ, ഫോറസ്റ്റ് കാമോ തീം ബാക്ക് സീറ്റ് ഓർഗനൈസർ, സൺഷെയ്ഡുകൾ എന്നിവ ലഭിക്കും.

ഗ്രീൻ അഴകിൽ വരുന്ന Harrier ഇനി ഇല്ല; എസ്‌യുവിയുടെ ക്യാമോ എഡിഷൻ പിൻവലിച്ച് Tata

ആറ് സ്പീഡ് മാനുവൽ, ആറ് സ്പീഡ് ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക് ഗിയർബോക്സ് ഓപ്ഷനുകളുള്ള അതേ 2.0 ലിറ്റർ ടർബോ ഡീസൽ എഞ്ചിനാണ് ഹാരിയർ കാമോ എഡിഷൻ ഉപയോഗിക്കുന്നത്. ഓയിൽ ബർണർ 170 bhp കരുത്തും 350 Nm torque ഉം സൃഷ്ടിക്കുന്നു. അതേ പവർട്രെയിൻ ടാറ്റ സഫാരിയിലും ഡ്യൂട്ടി ചെയ്യുന്നു.

ഗ്രീൻ അഴകിൽ വരുന്ന Harrier ഇനി ഇല്ല; എസ്‌യുവിയുടെ ക്യാമോ എഡിഷൻ പിൻവലിച്ച് Tata

മറ്റ് അനുബന്ധ വാർത്തകളിൽ നിർമ്മാതാക്കൾ തങ്ങളുടെ മുൻ നിര സഫാരി എസ്‌യുവിയുടെ ചില വേരിയന്റുകൾക്ക് പുതിയ ഫീച്ചറുകളും സവിശേഷതകളും നൽകിയിരുന്നു.

ഗ്രീൻ അഴകിൽ വരുന്ന Harrier ഇനി ഇല്ല; എസ്‌യുവിയുടെ ക്യാമോ എഡിഷൻ പിൻവലിച്ച് Tata

വാഹനത്തിന്റെ XT, XTA വേരിയന്റുകളിൽ നിർമ്മാതാക്കൾ ഇപ്പോൾ എയർ പ്യൂരിഫയർ സജ്ജീകരിക്കുമ്പോൾ XZ, XZA വേരിയന്റുകൾക്ക് എയർ പ്യൂരിഫയറും വയർലെസ് ചാർജർ വയർലെസ് ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ കണക്റ്റിവിറ്റി എന്നിവ ലഭിക്കുന്നു. ഈ വേരിയന്കറുകളിൽ മറ്റ് മാറ്റങ്ങളൊന്നും ബ്രാൻഡ് വരുത്തിയിട്ടില്ല.

ഗ്രീൻ അഴകിൽ വരുന്ന Harrier ഇനി ഇല്ല; എസ്‌യുവിയുടെ ക്യാമോ എഡിഷൻ പിൻവലിച്ച് Tata

അത് കൂടാതെ ഇന്ത്യൻ വിപണിയിൽ പഞ്ച് എന്ന പുത്തൻ മൈക്രോ എസ്‌യുവി അവതരിപ്പിക്കാനുള്ള ഒരുക്കത്തിലാണ് പ്രാദേശിക വാഹന നിർമ്മാതാക്കൾ. ചെറു കാർ വിപണിയിൽ കൂടുതൽ വിഹിതം നേടിയെടുക്കാനാണ് കമ്പനിയുടെ പദ്ധതി.

ഗ്രീൻ അഴകിൽ വരുന്ന Harrier ഇനി ഇല്ല; എസ്‌യുവിയുടെ ക്യാമോ എഡിഷൻ പിൻവലിച്ച് Tata

ഒക്ടോബർ 4 -ന് വാഹനം നിർമ്മാതാക്കൾ പുറത്തിറക്കുമെന്നാണ് ഔദ്യോഗിക റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. വിപണിയിൽ എത്തികഴിഞ്ഞാൽ ഇത് നിസാൻ മാഗ്നൈറ്റ്, റെനോ കൈഗർ, മാരുതി ഇഗ്നിസ് എന്നിങ്ങനെ നിരവധി മോഡലുകളുമായി മത്സരിക്കും.

Most Read Articles

Malayalam
English summary
Tata motors discontinues harrier camo edition in india
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X