കൊവിഡ് പ്രതിസന്ധി; പാസഞ്ചർ വാഹനങ്ങളുടെ വാറണ്ടി നീട്ടി നൽകി ടാറ്റ

ഇന്ത്യയിലെ കൊവിഡ് -19 പകർച്ചവ്യാധിയുടെ രണ്ടാം തരംഗത്തെത്തുടർന്ന് രൂക്ഷമായ പ്രതിസന്ധികൾക്കിടയിൽ, രാജ്യത്തുടനീളമുള്ള നിരവധി സംസ്ഥാന സർക്കാരുകൾ ചുരുങ്ങിയ കാലയളവുകളിലേക്ക് ലോക്ക്ഡൗണുകൾ പ്രഖ്യാപിച്ചിരിക്കുകയാണ്.

കൊവിഡ് പ്രതിസന്ധി; പാസഞ്ചർ വാഹനങ്ങളുടെ വാറണ്ടി നീട്ടി നൽകി ടാറ്റ

ഈ സാഹചര്യം കേന്ദ്രീകരിച്ച്, ആഭ്യന്തര വാഹന നിർമാതാക്കളായ ടാറ്റ മോട്ടോർസ് പാസഞ്ചർ വാഹന ഉടമകൾക്ക് വാറണ്ടിയും സൗജന്യ സർവ്വീസ് കാലാവധിയും നീട്ടുമെന്ന് പ്രഖ്യാപിച്ചു.

കൊവിഡ് പ്രതിസന്ധി; പാസഞ്ചർ വാഹനങ്ങളുടെ വാറണ്ടി നീട്ടി നൽകി ടാറ്റ

2021 ഏപ്രിൽ 1 -നും 2021 മെയ് 31 -നും ഇടയിൽ കാലഹരണപ്പെടുന്ന പാസഞ്ചർ വാഹനങ്ങളുടെ വാറണ്ടിയും സൗജന്യ സേവന കാലയളവും 2021 ജൂൺ 30 വരെ നീട്ടുമെന്ന് വാഹന നിർമാതാക്കൾ പ്രസ്താവനയിൽ അറിയിച്ചു.

MOST READ: ഇന്റര്‍സെപ്റ്റര്‍ 650 അടിസ്ഥാനമാക്കി സുല്‍ത്താന്‍ 650 കണ്‍സെപ്റ്റ് വെളിപ്പെടുത്തി നീവ് മോട്ടോര്‍സൈക്കിള്‍

കൊവിഡ് പ്രതിസന്ധി; പാസഞ്ചർ വാഹനങ്ങളുടെ വാറണ്ടി നീട്ടി നൽകി ടാറ്റ

സംസ്ഥാന ലോക്ക്ഡൗൺ കാരണം ഈ കാലയളവിൽ അറ്റകുറ്റപ്പണികൾക്കായി ഷെഡ്യൂൾ ചെയ്തിട്ടുള്ള നിരവധി വാഹന ഉടമകൾക്ക് അവരുടെ വാഹനങ്ങൾ സർവ്വീസ് ചെയ്യാൻ കഴിയാത്തതിനാൽ, ഈ സംരംഭം അവരെ സഹായിക്കുമെന്ന് ടാറ്റ മോട്ടോർസ് അവകാശപ്പെടുന്നു.

കൊവിഡ് പ്രതിസന്ധി; പാസഞ്ചർ വാഹനങ്ങളുടെ വാറണ്ടി നീട്ടി നൽകി ടാറ്റ

കൊവിഡ് -19 വ്യാപനം കുറയ്ക്കുന്നതിനായുള്ള നിയന്ത്രണങ്ങൾ കാരണമായി രാജ്യത്തുടനീളമുള്ള ഉപഭോക്താക്കൾക്ക് വാഹനങ്ങൾ സർവ്വീസിന് കൊണ്ടുവരാനോ അയയ്ക്കാനോ കഴിയില്ലെന്നും ടാറ്റ മോട്ടോർസ് PVBU കസ്റ്റമർ കെയർ (ഡൊമസ്റ്റിക് & IB) മേധാവി ഡിംപിൾ മേത്ത പറഞ്ഞു.

MOST READ: 50-ാം വര്‍ഷികം ആഘോഷിച്ച് ടൊയോട്ട; ഇന്നോവ ക്രിസ്റ്റ ലിമിറ്റഡ് എഡിഷന്‍ മോഡല്‍ ഇതാ, വീഡിയോ

കൊവിഡ് പ്രതിസന്ധി; പാസഞ്ചർ വാഹനങ്ങളുടെ വാറണ്ടി നീട്ടി നൽകി ടാറ്റ

ഷെഡ്യൂൾ ചെയ്ത അറ്റകുറ്റപ്പണികൾക്കോ ​​സർവ്വീസുകൾക്കോ ​​ടാറ്റ മോട്ടോർസിന്റെ അംഗീകൃത സേവന കേന്ദ്രങ്ങളിലേക്ക്, നിലവിലുള്ള ലോക്ക്ഡൗൺ സമയത്ത് വാഹനങ്ങൾ എത്തിക്കാൻ കഴിയാത്തതും ഇതേ സാഹചര്യത്തിൽ പോളിസി മാനദണ്ഡങ്ങൾക്കനുസൃതമായി വാറണ്ടിയും സൗജന്യ സേവന കാലയളവുകളും കാലഹരണപ്പെടുന്നത് ഒരു വെല്ലുവിളിയായി മാറും എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കൊവിഡ് പ്രതിസന്ധി; പാസഞ്ചർ വാഹനങ്ങളുടെ വാറണ്ടി നീട്ടി നൽകി ടാറ്റ

ഉപഭോക്താക്കളോട് തങ്ങൾ പ്രതിജ്ഞാബദ്ധരാണ്, 2021 ജൂൺ 30 വരെ വാഹനങ്ങളുടെ വാറണ്ടിയും സൗജന്യ സേവന കാലാവധിയും നീട്ടിക്കൊണ്ട് ഈ ദുഷ്‌കരമായ സമയങ്ങളിൽ അവർക്ക് പരമാവധി പിന്തുണ കമ്പനി വാഗ്ദാനം ചെയ്യുന്നു.

MOST READ: 45,000 രൂപ വരെയുള്ള ആനുകൂല്യങ്ങൾ, പോളോ, വെന്റോ മോഡലുകളിൽ പുത്തൻ ഓഫറുമായി ഫോക്‌സ്‌വാഗണ്‍

കൊവിഡ് പ്രതിസന്ധി; പാസഞ്ചർ വാഹനങ്ങളുടെ വാറണ്ടി നീട്ടി നൽകി ടാറ്റ

ഈ സംരംഭത്തിലൂടെ, ഉപഭോക്താക്കളുമായി തങ്ങളുടെ ബ്രാൻഡ് ബന്ധം വർധിപ്പിക്കുകയും അവർക്ക് തടസ്സരഹിതമായ ഉടമസ്ഥാവകാശ അനുഭവം വാഗ്ദാനം ചെയ്യുകയും ചെയ്യുന്നു എന്ന് മേത്ത വ്യക്തമാക്കി.

കൊവിഡ് പ്രതിസന്ധി; പാസഞ്ചർ വാഹനങ്ങളുടെ വാറണ്ടി നീട്ടി നൽകി ടാറ്റ

അതേസമയം, ഇന്ത്യയിൽ 400 ലധികം ഇടങ്ങളിൽ 608 -ലധികം സർവ്വീസ് കേന്ദ്രങ്ങളുമായി സേവന ശൃംഖല വിപുലീകരിച്ചതായും വാഹന നിർമാതാക്കൾ അറിയിച്ചു.

Most Read Articles

Malayalam
English summary
Tata Motors Extends Free Service And Warranty For Passenger Vehicles Amidst Covid Lockdown. Read in Malayalam.
Story first published: Tuesday, May 11, 2021, 19:34 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X