Just In
- 8 hrs ago
പ്രാദേശികമായി കൂട്ടിച്ചേര്‍ത്ത ആദ്യത്തെ 'M' കാര്‍; ബിഎംഡബ്ല്യു M340i എക്സ്ഡ്രൈവിന്റെ റിവ്യൂ വിശേഷങ്ങള്‍
- 9 hrs ago
മാര്‍ച്ച് മാസത്തിലും മോഡലുകളില്‍ ആകര്‍ഷമായ ഓഫറുകള്‍ പ്രഖ്യാപിച്ച് ഡാറ്റ്സന്‍
- 9 hrs ago
2020 -ലെ വനിതകളുടെ ഇഷ്ടകാറുകൾ ഏതെല്ലാം; WWCOTY അവാർഡുകൾ ഇന്ന്
- 9 hrs ago
പുതുതലമുറ ടി-റോക്ക്, ടിഗുവാൻ മോഡലുകൾക്ക് പ്ലഗ്-ഇൻ-ഹൈബ്രിഡ് സംവിധാനവും
Don't Miss
- News
കൊല്‍ക്കത്തയില്‍ വന്‍ തീപിടിത്തം; ഏഴ് പേര് കൊല്ലപ്പെട്ടു, കൊല്ലപ്പെട്ടവരിൽ അഗ്നിശമനസേന ജീവനക്കാരും
- Movies
അഞ്ജലി നായർക്കൊപ്പമുള്ള വിവാഹ ചിത്രം,സത്യം വെളിപ്പെടുത്തി കണ്ണൻ നായർ
- Finance
ഓഹരിയില്‍ വമ്പന്‍ ഇടിവ് നേരിട്ട് മുത്തൂറ്റ് ഫിനാന്‍സ്, എംജി ജോര്‍ജ് മുത്തൂറ്റിന്റെ മരണത്തിന് പിന്നാലെ
- Travel
ധൈര്യമായി യാത്രയ്ക്കിറങ്ങാം...സ്ത്രീകള്‍ക്കു തനിച്ചു യാത്രചെയ്യുവാന്‍ സുരക്ഷിതമായ നഗരങ്ങള്‍
- Sports
'സെവാഗ് ഇടം കൈകൊണ്ട് ബാറ്റ് ചെയ്യുന്നപോലെ തോന്നുന്നു'- റിഷഭിനെ പ്രശംസിച്ച് ഇന്‍സമാം
- Lifestyle
സമ്മര്‍ദ്ദം ചര്‍മ്മത്തെ ബാധിക്കുന്നോ, എങ്കില്‍ അല്പം ശ്രദ്ധിക്കണം
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
മോഡൽ നിരയിലുടനീളം 26,000 രൂപ വരെ വില വർധനയുമായി ടാറ്റ
പാസഞ്ചർ വാഹന ശ്രേണിയിൽ വിലവർധനയുമായി ടാറ്റ മോട്ടോർസ്. ജനുവരി 22 മുതൽ ഉയർത്തിയ നിരക്കുകൾ ബാധകമാവും എന്ന് കമ്പനി അധികൃതർ വ്യക്തമാക്കി.

വർധിച്ചുവരുന്ന ഇൻപുട്ട് ചെലവും സ്റ്റീലും മറ്റ് ഘടകങ്ങളുമുൾപ്പടെയുള്ളവയുടെ മെറ്റീരിയൽ ചെലവും ഉപഭോക്താവിലേക്ക് ഇതിന്റെ ഒരു ഭാഗം കൈമാറാൻ കമ്പനിയെ നിർബന്ധിതമാക്കി.

ടാറ്റാ മോട്ടോർസ് മോഡലുകളേയും വേരിയന്റുകളേയും ആശ്രയിച്ച് 26,000 രൂപ വരെയാണ് വില ഉയർത്തിയത്. ടാറ്റ പാസഞ്ചർ വാഹനങ്ങൾ ജനുവരി 21-നോ അതിനുമുമ്പോ ബുക്ക് ചെയ്ത ഉപയോക്താക്കൾക്ക് വിലവർധനയിൽ നിന്ന് കമ്പനി പരിരക്ഷ നൽകും.
MOST READ: 27 കിലോമീറ്റർ മൈലേജ്; ഹോണ്ട സിറ്റിയുടെ ഹൈബ്രിഡ് പതിപ്പ് ഈ വർഷം പകുതിയോടെ വിപണിയിലേക്ക്

തങ്ങളുടെ കാറുകൾക്കും എസ്യുവികൾക്കുമുള്ള ശക്തമായ ഡിമാൻഡാണ് പാസഞ്ചർ വാഹന വിപണിയിലെ കണക്കുകൾ വ്യക്തമാക്കുന്നതെന്നും 2021 സാമ്പത്തിക വർഷത്തിൽ 2020 -നെ അപേക്ഷിച്ച് 39 ശതമാനം വർധനയുണ്ടായെന്നും കമ്പനി അവകാശപ്പെടുന്നു.

2021 -ന്റെ മൂന്നാം പാദത്തിൽ, ടാറ്റ മോട്ടോർസ് കഴിഞ്ഞ 33 പാദങ്ങളിൽ വെച്ച് ഏറ്റവും കൂടുതൽ വിൽപ്പന രേഖപ്പെടുത്തി. ഇതേ കാലയളവിൽ ടാറ്റ മോട്ടോർസ് ആഭ്യന്തര വിൽപ്പന 150,958 യൂണിറ്റായി ഉയർന്നു.
MOST READ: അടുത്ത അഞ്ച് വർഷത്തിനുള്ളിൽ പുതിയ 50 മോഡലുകൾ; ഹീറോയുടെ പദ്ധതികൾ ഇങ്ങനെ

നേരത്തെ, 2019 ഡിസംബറിനെ അപേക്ഷിച്ച് 2020 ഡിസംബറിൽ മൊത്തവ്യാപാരം 84 ശതമാനം ഉയർന്നതായി കമ്പനി പ്രഖ്യാപിച്ചിരുന്നു. റീട്ടെയിൽ വിൽപ്പന ഡിസംബർ മാസത്തെ മൊത്തവ്യാപാരത്തേക്കാൾ 18 ശതമാനം കൂടുതലാണെന്നും കമ്പനി അവകാശപ്പെടുന്നു.

ഇലക്ട്രോണിക് ഘടകങ്ങളുടെ ലഭ്യതയെ അഭിസംബോധന ചെയ്യുന്നതിനിടയിൽ സപ്ലൈ ചെയിനെ തടസ്സരഹിതമാക്കാനും വർധിച്ച ആവശ്യകത നിറവേറ്റുന്നതിനായി ഔട്ട്പുട്ട് വർധിപ്പിക്കാനും ശ്രമിക്കുന്നതായും ടാറ്റ മോട്ടോർസ് അവകാശപ്പെടുന്നു.
MOST READ: നാല് പതിറ്റാണ്ടുകൾക്കുമേൽ വിപണിയിൽ തിളങ്ങിയ ഗോൾഫ് ഹാച്ച്ബാക്ക് നിർത്തലാക്കി ഫോക്സ്വാഗൺ

അതോടൊപ്പം ടാറ്റ മോട്ടോർസ് അടുത്തിടെ വരാനിരിക്കുന്ന എസ്യുവിയെ വെളിപ്പെടുത്തി. പുതിയ ലോഞ്ചിനൊപ്പം കമ്പനി സഫാരി ബ്രാൻഡ് വീണ്ടും അവതരിപ്പിക്കും.

ഹാരിയറിന്റെ രൂപകൽപ്പനയിലാണ് സഫാരി നിർമ്മിക്കുന്നതെങ്കിലും ദൈർഘ്യമേറിയ ചാസിയും മൂന്നാം നിര സീറ്റുകളും ഇതിന് ലഭിക്കും. ഈ മാസം അവസാനം കാർ ഔദ്യോഗികമായി വിപണിയിലെത്തും.