Punch-നായി ആക്‌സസറി പായ്ക്കുകള്‍ അവതരിപ്പിച്ച് Tata; വിശദാംശങ്ങള്‍ ഇതാ

ആഭ്യന്തര വിപണിയില്‍ അടുത്തകാലത്തായി ഏറെ ചര്‍ച്ചയായ മോഡലാണ് നിര്‍മാതാക്കളായ ടാറ്റയില്‍ നിന്നുള്ള മൈക്രോ എസ്‌യുവിയായ പഞ്ച്. മൈക്രോ എസ് യുവി എന്നൊക്കെ വിളിക്കുന്നുണ്ടെങ്കിലും കാഴ്ചയില്‍ ആളൊരു എസ്‌യുവി മോഡല്‍ തന്നെയെന്ന് വേണമെങ്കില്‍ പറയാം.

Punch-നായി ആക്‌സസറി പായ്ക്കുകള്‍ അവതരിപ്പിച്ച് Tata; വിശദാംശങ്ങള്‍ ഇതാ

നിരവധി ഫീച്ചറുകളും, സവിശേഷതകളുമായിട്ടാണ് വാഹനത്തിന്റെ അരങ്ങേറ്റം. 5.49 ലക്ഷം രൂപ മുതലാണ് വാഹനത്തിന്റെ എക്‌സ്‌ഷോറൂം വില ആരംഭിക്കുന്നത്. പഞ്ച് എത്തിയതോടെ തിരിച്ചടിയായിരിക്കുന്നത് ഹാച്ച്ബാക്ക് മോഡലുകള്‍ക്കും മറ്റ് മൈക്രോ എസ്‌യുവികള്‍ക്കുമാണ്. വരും മാസങ്ങളിലെ വില്‍പ്പന കണക്കുകള്‍ പറയും പഞ്ചിന്റെ വരവ് മറ്റ് പ്രാരംഭ ശ്രേണികള്‍ക്ക് എങ്ങനെ തിരിച്ചടിയാകുമെന്ന്.

Punch-നായി ആക്‌സസറി പായ്ക്കുകള്‍ അവതരിപ്പിച്ച് Tata; വിശദാംശങ്ങള്‍ ഇതാ

ടാറ്റ നിലവില്‍ പഞ്ചിനെ നാല് വ്യത്യസ്ത ട്രിം ലെവലുകളിലാണ് വില്‍പ്പനയ്ക്ക് എത്തിക്കുന്നത്. അതായത് പ്യുവര്‍, അഡ്വഞ്ചര്‍, അക്കംപ്ലിഷ്ഡ്, ക്രിയേറ്റീവ് എന്നിങ്ങനെയാണ് ട്രിം ലെവലുകള്‍.

Punch-നായി ആക്‌സസറി പായ്ക്കുകള്‍ അവതരിപ്പിച്ച് Tata; വിശദാംശങ്ങള്‍ ഇതാ

ഇപ്പോഴിതാ വാഹനത്തിന് കസ്റ്റമൈസേഷന്‍/ആക്‌സസറി പായ്ക്കുകളുടെ ഒരു നിര തന്നെ അവതരിപ്പിച്ചിരിക്കുകയാണ് കമ്പനി. റിഥം, ഡാസല്‍, iRA എന്നിങ്ങനെ മൂന്ന് പേരുകളിലാണ് ഈ ആക്‌സസറി പായ്ക്കുകള്‍ കമ്പനി അവതരിപ്പിച്ചിരിക്കുന്നത്. ഇവയില്‍ ഓരോന്നിലും എന്തെല്ലാമാണ് വാഗ്ദാനം ചെയ്യുന്നതെന്ന് ഒന്ന് പരിശോധിക്കാം.

Punch-നായി ആക്‌സസറി പായ്ക്കുകള്‍ അവതരിപ്പിച്ച് Tata; വിശദാംശങ്ങള്‍ ഇതാ

റിഥം പായ്ക്ക്

പ്യുവര്‍ ട്രിമിന്റെ എക്സ്ഷോറൂം വിലയേക്കാള്‍ 35,000 രൂപ അധിക വിലയ്ക്കാണ് റിഥം പായ്ക്ക് കമ്പനി നല്‍കുന്നത്. റിഥം പായ്ക്ക് പ്യുവര്‍, അഡ്വഞ്ചര്‍ ട്രിമ്മുകള്‍ക്ക് മാത്രമുള്ളതാണ്. പ്യുവര്‍ ട്രിമില്‍, റിഥം പായ്ക്ക് 3.5 ഇഞ്ച് ഇന്‍ഫോടെയ്ന്‍മെന്റ് യൂണിറ്റ് നാല് സ്പീക്കറുകളും സ്റ്റിയറിംഗ് മൗണ്ടഡ് ഓഡിയോ കണ്‍ട്രോളുകളും ഉള്‍ക്കൊള്ളുന്നു.

Punch-നായി ആക്‌സസറി പായ്ക്കുകള്‍ അവതരിപ്പിച്ച് Tata; വിശദാംശങ്ങള്‍ ഇതാ

ഉയര്‍ന്ന അഡ്വഞ്ചര്‍ ട്രിമില്‍, റിഥം പായ്ക്കിലേക്ക് കൂടുതല്‍ ഫീച്ചറുകള്‍ കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്. ആന്‍ഡ്രോയിഡ് ഓട്ടോ, ആപ്പിള്‍ കാര്‍പ്ലേ, റിവേഴ്‌സ് പാര്‍ക്കിംഗ് ക്യാമറ, രണ്ട് ട്വീറ്ററുകള്‍ എന്നിവയുള്ള 7 ഇഞ്ച് ടച്ച്സ്‌ക്രീന്‍ സൗണ്ട് സിസ്റ്റം എന്നിവയാണ് അഡ്വഞ്ചര്‍ ട്രിമിനായി റിഥം പായ്ക്കില്‍ കമ്പനി വാഗ്ദാനം ചെയ്യുന്നത്.

Punch-നായി ആക്‌സസറി പായ്ക്കുകള്‍ അവതരിപ്പിച്ച് Tata; വിശദാംശങ്ങള്‍ ഇതാ

ഡാസല്‍ പായ്ക്ക്

അക്കംപ്ലിഷ്ഡ് പതിപ്പ് വാങ്ങുന്നവര്‍ക്കായി മാത്രമാണ് ഡാസില്‍ പായ്ക്ക് വാഗ്ദാനം ചെയ്തിരിക്കുന്നത്. 45,000 രൂപയോളമാണ് ഇതിന്റെ വില. മിഡ്-സ്‌പെക്ക് പഞ്ച് റേഞ്ച്-ടോപ്പിംഗ് വേരിയന്റ് പോലെ കാണുവാന്‍ ഈ പായ്ക്ക് സഹായിക്കുമെന്നാണ് കമ്പനി പറയുന്നത്.

Punch-നായി ആക്‌സസറി പായ്ക്കുകള്‍ അവതരിപ്പിച്ച് Tata; വിശദാംശങ്ങള്‍ ഇതാ

16 ഇഞ്ച് ഡ്യുവല്‍ ടോണ്‍ അലോയ് വീലുകള്‍, എല്‍ഇഡി ഡിആര്‍എല്‍, പ്രൊജക്ടര്‍ ഹെഡ്‌ലാമ്പുകള്‍, ബ്ലാക്ക് ഔട്ട് A-പില്ലറുകള്‍ എന്നിവ ഡാസില്‍ പാക്കില്‍ ഉള്‍പ്പെടുന്നു. ഡാസില്‍ പായ്ക്ക് തെരഞ്ഞെടുക്കുന്നതോടെ, പഞ്ച് അക്കംപ്ലിഷ്ഡ് വേരിയന്റിന്റെ എക്‌സ്‌ഷോറൂം വില 7.74 ലക്ഷം രൂപയായി ഉയരുമെന്നും കമ്പനി അറിയിച്ചു.

Punch-നായി ആക്‌സസറി പായ്ക്കുകള്‍ അവതരിപ്പിച്ച് Tata; വിശദാംശങ്ങള്‍ ഇതാ

iRA പായ്ക്ക്

iRA പായ്ക്ക് ടോപ്പ്-സ്‌പെക്ക് ക്രിയേറ്റീവ് ട്രിമിന് മാത്രമുള്ളതാണ്. ഏകദേശം 30,000 രൂപയോളം ഈ പായ്ക്കിനായി നല്‍കണം. iRA പായ്ക്ക് കമ്പനിയുടെ കണക്റ്റുചെയ്ത കാര്‍ സാങ്കേതികവിദ്യ ഉപയോഗിച്ച് പ്രവര്‍ത്തിക്കാന്‍ പഞ്ചിനെ സഹായിക്കുന്നു.

Punch-നായി ആക്‌സസറി പായ്ക്കുകള്‍ അവതരിപ്പിച്ച് Tata; വിശദാംശങ്ങള്‍ ഇതാ

റിമോട്ട് വെഹിക്കിള്‍ കണ്‍ട്രോള്‍, ജിയോഫെന്‍സിംഗ്, വാഹന സുരക്ഷാ സവിശേഷതകള്‍ എന്നിവയും അതിലേറെയും ഉപയോഗിക്കുന്നതിനുള്ള ആനുകൂല്യം ഇത് വാങ്ങുന്നവര്‍ക്ക് നല്‍കുന്നു.

Punch-നായി ആക്‌സസറി പായ്ക്കുകള്‍ അവതരിപ്പിച്ച് Tata; വിശദാംശങ്ങള്‍ ഇതാ

മറ്റ് ടാറ്റ വാഹനങ്ങളിലും കണ്ടിരിക്കുന്ന 1.2 നാച്ചുറലി ആസ്പിറേറ്റഡ് പെട്രോള്‍ മോട്ടോറുമായിട്ടാണ് പഞ്ച് വിപണിയില്‍ എത്തുന്നത്. ഇത് 86 bhp പരമാവധി കരുത്തും 113 Nm പരമാവധി ടോര്‍ക്കും പുറപ്പെടുവിക്കുന്നു. എഞ്ചിന്‍ 5 സ്പീഡ് മാനുവല്‍ അല്ലെങ്കില്‍ 5 സ്പീഡ് AMT ഗിയര്‍ബോക്‌സുമായിട്ടാണ് ജോടിയാക്കിയിരിക്കുന്നത്.

Punch-നായി ആക്‌സസറി പായ്ക്കുകള്‍ അവതരിപ്പിച്ച് Tata; വിശദാംശങ്ങള്‍ ഇതാ

ടാറ്റയുടെ ഇംപാക്റ്റ് 2.0 ഡിസൈന്‍ ഭാഷയെ അടിസ്ഥാനമാക്കി ഒരുങ്ങുന്ന മോഡലാണ് പഞ്ച്. 2020 ഓട്ടോ എക്സ്പോയില്‍ HBX കണ്‍സെപ്റ്റ് രൂപത്തിലാണ് വാഹനത്തെ കമ്പനി അവതരിപ്പിക്കുന്നത്. പിന്നീട് പ്രൊഡക്ഷന്‍ പതിപ്പിലേക്ക് എത്തുമ്പോഴും സമാനമായ ഡിസൈന്‍ തന്നെ കമ്പനി തുടര്‍ന്നുകൊണ്ടുപോയിരിക്കുന്നത് കാണാന്‍ സാധിക്കും.

Punch-നായി ആക്‌സസറി പായ്ക്കുകള്‍ അവതരിപ്പിച്ച് Tata; വിശദാംശങ്ങള്‍ ഇതാ

187 mm ഗ്രൗണ്ട് ക്ലിയറന്‍സാണ് വാഹനത്തിനുള്ളത്. രാജ്യത്തെ ഏറ്റവും വെല്ലുവിളി നിറഞ്ഞ റോഡ് അവസ്ഥകള്‍ ഏറ്റെടുക്കാന്‍ ഇത് പ്രാപ്തമാണെന്ന് കമ്പനി അവകാശപ്പെടുന്നു. 7 ബാഹ്യ കളര്‍ ചോയിസുകളിലാണ് വാഹനം അവതരിപ്പിച്ചിരിക്കുന്നത്.

Punch-നായി ആക്‌സസറി പായ്ക്കുകള്‍ അവതരിപ്പിച്ച് Tata; വിശദാംശങ്ങള്‍ ഇതാ

പ്രൊജക്ടര്‍ ഹെഡ്‌ലാമ്പുകള്‍, എല്‍ഇഡി ഡിആര്‍എല്‍, സിഗ്‌നേച്ചര്‍ എല്‍ഇഡി ടെയില്‍ ലാമ്പുകള്‍, വീല്‍ ആര്‍ച്ചുകള്‍ എന്നിവയില്‍ വ്യത്യസ്തമായ ക്ലാഡിംഗ് നല്‍കുന്നു. റൂഫ് റെയിലുകള്‍, വെള്ളയും കറുപ്പും ഉള്ള ഡ്യുവല്‍ ടോണ്‍ റൂഫ് ഓപ്ഷനുകള്‍ എന്നിവയും വാഹനത്തിന് ലഭിക്കുന്നു.

Punch-നായി ആക്‌സസറി പായ്ക്കുകള്‍ അവതരിപ്പിച്ച് Tata; വിശദാംശങ്ങള്‍ ഇതാ

R16 ഡയമണ്ട് കട്ട് അലോയ് വീലുകളിലാണ് പഞ്ചിന് ലഭിക്കുന്നത്. ട്രൈ ആരോ ഡിസൈന്‍, ലെതര്‍ റാപ്ഡ് സ്റ്റിയറിംഗ് വീല്‍, ഗിയര്‍ നോബ് ഷിഫ്റ്റുകള്‍, ബോഡി നിറമുള്ള എസി വെന്റുകള്‍, ഗ്ലേസിയര്‍ ഗ്രേ ഇന്‍സെര്‍ട്ടുകളുള്ള ഗ്രാനൈറ്റ് ബ്ലാക്ക് ഡാഷ്ബോര്‍ഡ്, സ്‌പോര്‍ട്‌സ് പ്രീമിയം ഫാബ്രിക് സീറ്റുകള്‍ എന്നിവ ടാറ്റ പഞ്ചിന്റെ ഇന്റീരിയര്‍ മനോഹരമാക്കുന്നു.

Punch-നായി ആക്‌സസറി പായ്ക്കുകള്‍ അവതരിപ്പിച്ച് Tata; വിശദാംശങ്ങള്‍ ഇതാ

7.0 ഇഞ്ച് ഹര്‍മന്‍ ടച്ച്സ്‌ക്രീന്‍ സിസ്റ്റം, 7.0 ഇഞ്ച് ടിഎഫ്ടി സെമി-ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, വാട്ട് 3 വേര്‍ഡ്‌സ്, നാച്ചുറല്‍ വോയ്സ് ടെക്‌നോളജി എന്നിവയുള്ള iRA കണക്റ്റുചെയ്ത കാര്‍ സാങ്കേതികവിദ്യ എന്നിവ സവിശേഷതകളില്‍ ഉള്‍പ്പെടുന്നു.

Punch-നായി ആക്‌സസറി പായ്ക്കുകള്‍ അവതരിപ്പിച്ച് Tata; വിശദാംശങ്ങള്‍ ഇതാ

ഓട്ടോമാറ്റിക് ഹെഡ്‌ലൈറ്റുകളും ഓട്ടോ എസിയും ഇതിലുണ്ട്. ഓട്ടോ ഫോള്‍ഡ് ORVM- കള്‍, ഒരു തണുത്ത ഗ്ലൗ ബോക്‌സ്, സ്റ്റിയറിംഗ് മൗണ്ടഡ് കണ്‍ട്രോളുകള്‍, അഡ്ജസ്റ്റ് ചെയ്യാവുന്ന ഡ്രൈവര്‍ സീറ്റ്, ടില്‍റ്റ് സ്റ്റിയറിംഗ് എന്നിവയും 25 -ലധികം യൂട്ടിലിറ്റി സ്‌പെയ്‌സുകളും ഉള്ള വാഹനമാണ് പഞ്ച്. ബൂട്ട് സ്‌പേസ് 366 ലിറ്ററാണ്. എന്നിരുന്നാലും, ഇതി ഒരു സണ്‍റൂഫ് കമ്പനി വാഗ്ദാനം ചെയ്യുന്നില്ല.

Most Read Articles

Malayalam
English summary
Tata motors introduced accessory packs for punch complete details here
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X