ഫൈവ് സ്റ്റാർ സേഫ്റ്റി റേറ്റിംഗോടെ Punch മൈക്രോ എസ്‌യുവി പുറത്തിറക്കി Tata; വില 5.49 ലക്ഷം രൂപ

നാളുകളായി ഇന്ത്യൻ വിപണി കാത്തിരുന്ന പഞ്ച് സബ് കോംപാക്ട് എസ്‌യുവി ടാറ്റ മോട്ടോർസ് ഒടുവിൽ രാജ്യത്ത് ലോഞ്ച് ചെയ്തു. 5.49 ലക്ഷം രൂപ മുതൽ 9.09 ലക്ഷം രൂപ വരെ വിലയുള്ള പുതിയ പഞ്ച് ടാറ്റയുടെ നിരയിൽ ടിയാഗോയ്ക്കും ആൾട്രോസ്/നെക്‌സോൺ എന്നിവയ്ക്കും ഇടയിലാണ്.

ഫൈവ് സ്റ്റാർ സേഫ്റ്റി റേറ്റിംഗോടെ Punch മൈക്രോ എസ്‌യുവി പുറത്തിറക്കി Tata; വില 5.49 ലക്ഷം രൂപ

താൽപ്പര്യമുള്ള ഉപഭോക്താക്കൾക്ക് ചെറു എസ്‌യുവി ഓൺലൈനിലോ അംഗീകൃത ടാറ്റ ഡീലർഷിപ്പ് വഴിയോ 21,000 രൂപ ടോക്കൺ തുക നൽകി ബുക്ക് ചെയ്യാം.

ഫൈവ് സ്റ്റാർ സേഫ്റ്റി റേറ്റിംഗോടെ Punch മൈക്രോ എസ്‌യുവി പുറത്തിറക്കി Tata; വില 5.49 ലക്ഷം രൂപ

ടാറ്റ പഞ്ച് വിലകൾ

പുതിയ മോഡൽ പ്യുവർ, അഡ്വഞ്ചർ, അക്കംപ്ലിഷ്ഡ്, ക്രിയേറ്റീവ് എന്നിങ്ങനെ നാല് വേരിയന്റുകളിൽ നിർമ്മാതാക്കൾ വാഗ്ദാനം ചെയ്യുന്നു. ചെറിയ എസ്‌യുവിയുടെ അടിസ്ഥാന മോഡലിന്റെ വില 5.49 ലക്ഷം രൂപയും ടോപ്പ് എൻഡ് വേരിയന്റിന് 9.09 ലക്ഷം രൂപയുമാണ് എക്സ്-ഷോറൂം വില.

ഫൈവ് സ്റ്റാർ സേഫ്റ്റി റേറ്റിംഗോടെ Punch മൈക്രോ എസ്‌യുവി പുറത്തിറക്കി Tata; വില 5.49 ലക്ഷം രൂപ
Personas Pure Adventure Accomplised Creative
Manual Transmission ₹5,49,000 ₹6,39,000 ₹7,29,000 ₹8,49,000
AMT* Yes Yes Yes
Customization Packs Rhythm ₹35,000 Rhythm ₹35,000 Dazzle ₹45,000 iRA ₹30,000
*AMT Available ₹60,000 Over Manual Transmission

പഞ്ചിനെ കൂടുതൽ ആകർഷകമാക്കാൻ റിഥം, ഡാസിൽ കസ്റ്റമൈസേഷൻ ഓപ്ഷനുകളും ടാറ്റ വാഗ്ദാനം ചെയ്യുന്നു.

ഫൈവ് സ്റ്റാർ സേഫ്റ്റി റേറ്റിംഗോടെ Punch മൈക്രോ എസ്‌യുവി പുറത്തിറക്കി Tata; വില 5.49 ലക്ഷം രൂപ

ഏറ്റവും സുരക്ഷിതമായ മെയ്ഡ് ഇൻ-ഇന്ത്യ കാർ

ഗ്ലോബൽ NCAP ക്രാഷ് ടെസ്റ്റിൽ പുതിയ പഞ്ചിന് ഫൈവ് സ്റ്റാർ റേറ്റിംഗ് ലഭിച്ചു. ഗ്ലോബൽ NCAP -യുടെ ഏറ്റവും പുതിയ #സേഫർകാർ‌ഫോർ ഇന്ത്യ ക്രാഷ് ടെസ്റ്റുകളിൽ മുതിർന്നവർക്കുള്ള സംരക്ഷണത്തിനായി ഫൈവ് സ്റ്റാറുകളും കുട്ടികളുടെ സംരക്ഷണത്തിനായി ഫോർ സ്റ്റാറുളും ലഭിച്ചു.

ഫൈവ് സ്റ്റാർ സേഫ്റ്റി റേറ്റിംഗോടെ Punch മൈക്രോ എസ്‌യുവി പുറത്തിറക്കി Tata; വില 5.49 ലക്ഷം രൂപ

അഡൾട്ട് സേഫ്റ്റിയിൽചെറിയ എസ്‌യുവി പരമാവധി 17 -ൽ 16.45 പോയിന്റുകൾ നേടി. കുട്ടികളുടെ സുരക്ഷയിൽ പരമാവധി 49 പോയിന്റിൽ 40.89 പോയിന്റും പഞ്ച് കൈവരിച്ചു. വാസ്തവത്തിൽ, ഗ്ലോബൽ NCAP അനുസരിച്ച് ഏറ്റവും സുരക്ഷിതമായ ഇന്ത്യൻ നിർമ്മിത കാറാണ് പുതിയ പഞ്ച്.

ഫൈവ് സ്റ്റാർ സേഫ്റ്റി റേറ്റിംഗോടെ Punch മൈക്രോ എസ്‌യുവി പുറത്തിറക്കി Tata; വില 5.49 ലക്ഷം രൂപ

ടാറ്റ പഞ്ച് എഞ്ചിൻ സവിശേഷതകൾ

പുതിയ മൈക്രോ എസ്‌യുവിക്ക് ശക്തി പകരുന്നത് 1.2 ലിറ്റർ മൂന്ന് സിലിണ്ടർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ എഞ്ചിനാണ്. ഇത് ആൾട്രോസ്, ടിഗോർ, ടിയാഗോ എന്നിവയിലും വരുന്നു. ഈ എഞ്ചിൻ 6,000 rpm -ൽ 85 bhp കരുത്തും 3,300 rpm -ൽ 113 Nm പരമാവധി torque ഉം ഉത്പാദിപ്പിക്കും. ട്രാൻസ്മിഷൻ ചോയിസുകളിൽ അഞ്ച് സ്പീഡ് മാനുവൽ, AMT (ഓട്ടോമേറ്റഡ് മാനുവൽ ട്രാൻസ്മിഷൻ) എന്നിവ ഉൾപ്പെടുന്നു.

ഫൈവ് സ്റ്റാർ സേഫ്റ്റി റേറ്റിംഗോടെ Punch മൈക്രോ എസ്‌യുവി പുറത്തിറക്കി Tata; വില 5.49 ലക്ഷം രൂപ

ഇത് ഇക്കോ, സിറ്റി എന്നിങ്ങനെ രണ്ട് ഡ്രൈവിംഗ് മോഡുകൾ വാഗ്ദാനം ചെയ്യുന്നു. കുറഞ്ഞ ട്രാക്ഷൻ പ്രതലങ്ങളിൽ ഡ്രൈവിംഗ് മെച്ചപ്പെടുത്തുന്ന സെഗ്മെന്റ്-ഫസ്റ്റ് 'ട്രാക്ഷൻ-പ്രോ മോഡ്' AMT പതിപ്പിൽ വരുന്നു. ഇതിന് ക്രൂയിസ് കൺട്രോളും ഐഡിൾ സ്റ്റാർട്ട് സ്റ്റോപ്പ് സിസ്റ്റവും ലഭിക്കുന്നു.

ഫൈവ് സ്റ്റാർ സേഫ്റ്റി റേറ്റിംഗോടെ Punch മൈക്രോ എസ്‌യുവി പുറത്തിറക്കി Tata; വില 5.49 ലക്ഷം രൂപ

ടാറ്റ പഞ്ച് എതിരാളികൾ

മാരുതി സുസുക്കി ഇഗ്നിസ്, നിസാൻ മാഗ്നൈറ്റ്, റെനോ കൈഗർ തുടങ്ങിയ ചെറു എസ്‌യുവികൾക്കെതിരെയും സ്വിഫ്റ്റ്, ഗ്രാൻഡ് i10 നിയോസ് എന്നിവയുൾപ്പെടെ B സെഗ്മെന്റ് ഹാച്ച്ബാക്കുകൾക്കെതിരെയും പുതിയ ടാറ്റ പഞ്ച് സബ് കോംപാക്ട് എസ്‌യുവി മത്സരിക്കും.

ഫൈവ് സ്റ്റാർ സേഫ്റ്റി റേറ്റിംഗോടെ Punch മൈക്രോ എസ്‌യുവി പുറത്തിറക്കി Tata; വില 5.49 ലക്ഷം രൂപ

വേരിയന്റ്-വൈസ് ഫീച്ചറുകകൾ

പഞ്ച് പ്യുവർ MT വേരിയന്റ്:

- ഫ്രണ്ട് പവർ വിൻഡോകൾ

- ടിൽറ്റ് അഡ്ജസ്റ്റബിൾ സ്റ്റിയറിംഗ് വീൽ

-15 ഇഞ്ച് സ്റ്റീൽ വീലുകൾ

- ഡ്യുവൽ ഫ്രണ്ട് എയർബാഗുകൾ

- ABS + EBD

- ബ്രേക്ക് സ്വേ കൺട്രോൾ

- സെൻട്രൽ ലോക്കിംഗ്

- സ്പീഡ് അലേർട്ട്

-സീറ്റ് ബെൽറ്റ് റിമൈൻഡർ

പ്യുവർ മോഡലിലെ റിഥം പായ്ക്ക്:

നാല് സ്പീക്കറുകളും മൾട്ടി-ഫംഗ്ഷണൽ സ്റ്റിയറിംഗ് വീലുമുള്ള ഓഡിയോ സിസ്റ്റം എന്നിവ ഇതിൽ ലഭ്യമാണ്.

ഫൈവ് സ്റ്റാർ സേഫ്റ്റി റേറ്റിംഗോടെ Punch മൈക്രോ എസ്‌യുവി പുറത്തിറക്കി Tata; വില 5.49 ലക്ഷം രൂപ

പഞ്ച് അഡ്വഞ്ചർ MT/AMT

- 4.0 ഇഞ്ച് ഡിസ്പ്ലേയുള്ള ഓഡിയോ സിസ്റ്റം

- നാല്-സ്പീക്കറുകൾ

- മൾട്ടി-ഫംഗ്ഷണൽ സ്റ്റിയറിംഗ് വീൽ

- റിമോർട്ട് കീ ലോക്ക്/അൺലോക്ക്

- പവർഡ് ORVM- കൾ

- പവർ വിൻഡോകൾ

- ഫോളോ മീ ഹോം ഹെഡ്‌ലാമ്പുകൾ

- യുഎസ്ബി ചാർജിംഗ് സോക്കറ്റ്

അഡ്വഞ്ചർ മോഡലിലെ റിഥം പായ്ക്ക്

7.0 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയിൻമെന്റ് സിസ്റ്റം, ആപ്പിൾ കാർപ്ലേ & ആൻഡ്രോയിഡ് ഓട്ടോ, റിയർ വ്യൂ ക്യാമറ തുടങ്ങിയവ പായ്ക്കിൽ വരുന്നു.

ഫൈവ് സ്റ്റാർ സേഫ്റ്റി റേറ്റിംഗോടെ Punch മൈക്രോ എസ്‌യുവി പുറത്തിറക്കി Tata; വില 5.49 ലക്ഷം രൂപ

പഞ്ച് അക്കംപ്ലിഷ്ഡ് MT/AMT

- ഹർമൻ-സോഴ്സ്ഡ് 7.0 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയിൻമെന്റ് സിസ്റ്റം

- ആപ്പിൾ കാർപ്ലേ & ആൻഡ്രോയിഡ് ഓട്ടോ

- ഫ്രണ്ട് ഫോഗ് ലാമ്പുകൾ

- റിവേഴ്സ് ക്യാമറ

- കീലെസ് ക്യാമറ

- കീലെസ് എൻട്രി & ഗോ

- ക്രൂയിസ് കൺട്രോൾ

- ഉയരം ക്രമീകരിക്കാവുന്ന ഡ്രൈവർ സീറ്റ്

-ട്രാക്ഷൻ പ്രോ-മോഡ്

-15 ഇഞ്ച് സ്റ്റീൽ വീലുകൾ

അക്കംപ്ലിഷ്ഡ് വേരിയന്റിലെ ഡാസിൽ പായ്ക്ക്

16 ഇഞ്ച് ഡയമണ്ട് കട്ട് അലോയികൾ, പ്രൊജക്ടർ ഹെഡ്‌ലാമ്പുകൾ, എൽഇഡി ഡിആർഎൽ എന്നിവ ഈ പായ്ക്കിൽ വരുന്നു.

ഫൈവ് സ്റ്റാർ സേഫ്റ്റി റേറ്റിംഗോടെ Punch മൈക്രോ എസ്‌യുവി പുറത്തിറക്കി Tata; വില 5.49 ലക്ഷം രൂപ

പഞ്ച് ക്രിയേറ്റീവ് MT/AMT

- പ്രൊജക്ടർ ഹെഡ്‌ലാമ്പുകൾ

- ഓട്ടോമാറ്റിക് ഹെഡ്‌ലാമ്പുകളും വൈപ്പറുകളും

- എൽഇഡി ഡിആർഎല്ലുകൾ

-സെമി-ഡിജിറ്റൽ ഇൻസ്ട്രുമെന്റ് കൺസോൾ

- ക്ലൈമറ്റ് കൺട്രോൾ

- റിയർ വൈപ്പറും വാഷറും

- കൂൾഡ് ഗ്ലൗബോക്സ്

- iRA കണക്റ്റഡ് കാർ ടെക് (ഓപ്ഷണൽ)

ടാറ്റയുടെ iRA കണക്റ്റഡ് കാർ ടെക് സിസ്റ്റം റിമോട്ട് വെഹിക്കിൾ മോണിറ്ററിംഗ്, ലൈവ് വെഹിക്കിൾ ഡയഗ്നോസ്റ്റിക്സ്, നാവിഗേഷനുള്ള സംയോജിത മാപ്പുകൾ, സുരക്ഷാ അലേർട്ടുകൾ തുടങ്ങി വിവിധ സവിശേഷതകൾ വാഗ്ദാനം ചെയ്യുന്നു.

ഫൈവ് സ്റ്റാർ സേഫ്റ്റി റേറ്റിംഗോടെ Punch മൈക്രോ എസ്‌യുവി പുറത്തിറക്കി Tata; വില 5.49 ലക്ഷം രൂപ

അളവുകളും നിറങ്ങളും

അനുപാതത്തിന്റെ അടിസ്ഥാനത്തിൽ, പുതിയ പഞ്ച് 3,827 mm നീളവും 1,742 mm വീതിയും 1,615 mm ഉയരവും, കൂടാതെ 2,445 mm വീൽബേസുമായി വരുന്നു. എസ്‌യുവി 366 ലിറ്റർ ബൂട്ട് സ്പേസ് വാഗ്ദാനം ചെയ്യുന്നു. പുതിയ മോഡലിന് സെഗ്മെന്റിന്റെ ഏറ്റവും മികച്ച 190 mm ഗ്രൗണ്ട് ക്ലിയറൻസാണ് ലഭിക്കുന്നത്. കൂടാതെ വാഹനം 370 mm വാട്ടർ വേഡിംഗ് ശേഷിയും വാഗ്ദാനം ചെയ്യുന്നു.

ഫൈവ് സ്റ്റാർ സേഫ്റ്റി റേറ്റിംഗോടെ Punch മൈക്രോ എസ്‌യുവി പുറത്തിറക്കി Tata; വില 5.49 ലക്ഷം രൂപ

കാലിപ്സോ റെഡ്, ഓർക്കസ് വൈറ്റ്, ഡേറ്റോണ ഗ്രേ, മീറ്റിയോർ ബ്രോൺസ്, ആറ്റോമിക് ഓറഞ്ച്, ടൊർണാഡോ ബ്ലൂ, ട്രോപ്പിക്കൽ മിസ്റ്റ് എന്നിങ്ങനെ ഏഴ് കളർ ഓപ്ഷനുകളിൽ പുതിയ ചെറിയ എസ്‌യുവി ടാറ്റ വാഗ്ദാനം ചെയ്യുന്നു.

Most Read Articles

Malayalam
English summary
Tata motors launched all new punch micro suv in india with 5 star safety at rs 5 49 lakhs
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X