എയ്സ് ഗോള്‍ഡിന്റെ പുതിയ വേരിയന്റ് അവതരിപ്പിച്ച് ടാറ്റ; വില 3.99 ലക്ഷം രൂപ

ചെറുകിട വാണിജ്യ വാഹന ശ്രേണിയിലേക്ക് പുതിയ എയ്സ് ഗോള്‍ഡിനെ അവതരിപ്പിച്ച് നിര്‍മാതാക്കളായ ടാറ്റ മോട്ടോര്‍സ്. പെട്രോള്‍ CX വേരിയന്റാണ് കമ്പനി അവതരിപ്പിച്ചത്.

എയ്സ് ഗോള്‍ഡിന്റെ പുതിയ വേരിയന്റ് അവതരിപ്പിച്ച് ടാറ്റ; വില 3.99 ലക്ഷം രൂപ

പുതിയ വേരിയന്റിന് 3.99 ലക്ഷം രൂപയാണ് എക്‌സ്‌ഷോറൂം വില. രണ്ട് വേരിയന്റുകളിലാണ് വാഹനം വിപണിയില്‍ എത്തുന്നത്. പ്രാരംഭ പതിപ്പിന് 3.99 ലക്ഷം രൂപ എക്‌സ്‌ഷോറൂം വില വരുമ്പോള്‍ ഉയര്‍ന്ന പതിപ്പിന് 4.10 ലക്ഷം രൂപയാണ് എക്‌സ്‌ഷോറും വില.

എയ്സ് ഗോള്‍ഡിന്റെ പുതിയ വേരിയന്റ് അവതരിപ്പിച്ച് ടാറ്റ; വില 3.99 ലക്ഷം രൂപ

7,500 രൂപയുടെ കുറഞ്ഞ ഇഎംഐയും 90 ശതമാനം വരെ ഓണ്‍-റോഡ് ഫിനാന്‍സും ലഭ്യമാക്കുന്നതിന് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുമായി പങ്കാളിത്തം പ്രഖ്യാപിച്ചതായും കമ്പനി അറിയിച്ചു.

എയ്സ് ഗോള്‍ഡിന്റെ പുതിയ വേരിയന്റ് അവതരിപ്പിച്ച് ടാറ്റ; വില 3.99 ലക്ഷം രൂപ

ടാറ്റ എയ്‌സ് ഗോള്‍ഡ് പെട്രോള്‍ CX വേരിയന്റിന് 2 സിലിണ്ടര്‍ എഞ്ചിനാണ് ലഭിക്കുന്നത്. മൊത്തം വാഹന ഭാരം 1.5 ടണ്ണില്‍ കൂടുതലാണ്. മുമ്പ് കണ്ടതുപോലെ എയ്സ് ഗോള്‍ഡ് പെട്രോള്‍ 694 സിസി എഞ്ചിന്‍ ഉപയോഗിച്ചാണ് കരുത്ത് സൃഷ്ടിക്കുന്നത്. ഈ എഞ്ചിന്‍ നാല് സ്പീഡ് ഗിയര്‍ബോക്‌സുമായി ജോടിയാക്കുന്നു.

എയ്സ് ഗോള്‍ഡിന്റെ പുതിയ വേരിയന്റ് അവതരിപ്പിച്ച് ടാറ്റ; വില 3.99 ലക്ഷം രൂപ

ചെറുകിട വാണിജ്യ വാഹന വിഭാഗത്തില്‍ മികച്ച മോഡലാണ് പുതിയ എയ്സ് ഗോള്‍ഡ് പെട്രോള്‍ CX എന്ന് ടാറ്റ അവകാശപ്പെടുന്നു. പുതിയ എയ്‌സ് ഗോള്‍ഡ് പെട്രോള്‍ CX-ലൂടെ ശ്രേണിയില്‍ മറ്റൊരു നാഴികക്കല്ലാണ് കമ്പനി ലക്ഷ്യമിടുന്നതെന്ന് SCV & PU പ്രൊഡക്റ്റ് ലൈന്‍ വൈസ് പ്രസിഡന്റ് വിനയ് പതക് പറഞ്ഞു.

എയ്സ് ഗോള്‍ഡിന്റെ പുതിയ വേരിയന്റ് അവതരിപ്പിച്ച് ടാറ്റ; വില 3.99 ലക്ഷം രൂപ

23 ലക്ഷത്തിലധികം ഇന്ത്യക്കാര്‍ക്ക് ഉപജീവനമാര്‍ഗം പ്രദാനം ചെയ്ത കരുത്തുറ്റതും വിശ്വസനീയവും വിവിധോദ്ദേശ്യവുമായ വാഹനമായി ടാറ്റ എയ്‌സ് തുടരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

എയ്സ് ഗോള്‍ഡിന്റെ പുതിയ വേരിയന്റ് അവതരിപ്പിച്ച് ടാറ്റ; വില 3.99 ലക്ഷം രൂപ

മറ്റെല്ലാ ടാറ്റ വാണിജ്യ വാഹനങ്ങളെയും പോലെ, പുതിയ എയ്സ് ഗോള്‍ഡ് പെട്രോള്‍ CX-നും 24x7 റോഡ്‌സൈഡ് അസിസ്റ്റ് 15 ദിവസത്തെ ആക്‌സിഡന്റ് റിപ്പയര്‍ ഗ്യാരണ്ടി എന്നിവയും വാഗ്ദാനം ചെയ്യുന്നു.

എയ്സ് ഗോള്‍ഡിന്റെ പുതിയ വേരിയന്റ് അവതരിപ്പിച്ച് ടാറ്റ; വില 3.99 ലക്ഷം രൂപ

എയ്സ് പ്ലാറ്റ്‌ഫോം കഴിഞ്ഞ 16 വര്‍ഷമായി ഗണ്യമായി വികസിച്ചു, അവസാന മൈല്‍ ഗതാഗതത്തില്‍ ഉപഭോക്താക്കള്‍ക്ക് സുരക്ഷിതവും മികച്ചതും വിലപ്പെട്ടതുമായ ഓഫറുകള്‍ എത്തിക്കുന്നതില്‍ കമ്പനി ശ്രദ്ധ കേന്ദ്രീകരിക്കുകയും ചെയ്യുന്നു.

എയ്സ് ഗോള്‍ഡിന്റെ പുതിയ വേരിയന്റ് അവതരിപ്പിച്ച് ടാറ്റ; വില 3.99 ലക്ഷം രൂപ

അതേസമയം അധികം വൈകാതെ ചെറിയ വാണിജ്യ വാഹനങ്ങളുടെ ഇലക്ട്രിക് പതിപ്പുകളെ അവതരിപ്പിക്കുമെന്നും കമ്പനി അറിയിച്ചിട്ടുണ്ട്. ഇലക്ട്രിക്, ഹൈബ്രിഡ് വാഹന സാങ്കേതികവിദ്യയുടെ ഉല്‍പ്പാദനം പ്രോത്സാഹിപ്പിക്കുന്നതിനായി കേന്ദ്രം വിവിധ പദ്ധതികള്‍ ആസൂത്രണം ചെയ്തിട്ടുണ്ടെന്നും കമ്പനി വ്യക്തമാക്കി.

Most Read Articles

Malayalam
English summary
Tata Motors Launched New Ace Gold Petrol CX, Find Here Price, Engine, Feature Details. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X