ഓട്ടോമാറ്റിക് കാർ കൂടുതൽ താങ്ങാനാവുന്ന വിലയിൽ; ടിയാഗോ XTA AMT അവതരിപ്പിച്ച് ടാറ്റ

ടാറ്റാ മോട്ടോർസ് ടിയാഗോയുടെ പുതിയ ഓട്ടോമാറ്റിക് വേരിയൻറ് ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. പുതിയ XTA AMT വേരിയന്റിന് 5.99 ലക്ഷം രൂപയാണ് എക്സ്‌-ഷോറൂം വില.

ഓട്ടോമാറ്റിക് കാർ കൂടുതൽ താങ്ങാനാവുന്ന വിലയിൽ; ടിയാഗോ XTA AMT അവതരിപ്പിച്ച് ടാറ്റ

പുതിയ വേരിയൻറ് ടിയാഗോ ലൈനപ്പിലെ നാലാമത്തെ ഓട്ടോമാറ്റിക് ഓപ്ഷനായി മാറുന്നു, ഇത് കൂടുതൽ ഉപഭോക്താക്കളെ ആകർഷിക്കാൻ നിർമ്മാതാക്കളെ സഹായിക്കും.

ഓട്ടോമാറ്റിക് കാർ കൂടുതൽ താങ്ങാനാവുന്ന വിലയിൽ; ടിയാഗോ XTA AMT അവതരിപ്പിച്ച് ടാറ്റ

പുതിയ XTA വേരിയൻറ് ഇപ്പോൾ ടാറ്റ ടിയാഗോയുടെ ഏറ്റവും താങ്ങാവുന്ന ഓട്ടോമാറ്റിക് വേരിയന്റായി മാറുന്നു. ഇതിനുമുമ്പ്, ഹാച്ച്ബാക്കിന്റെ ഏറ്റവും പോക്കറ്റ് ഫ്രണ്ട്‌ലി ഓട്ടോമാറ്റിക് വേരിയന്റ് 6.46 ലക്ഷം രൂപ അടിസ്ഥാന വിലയ്ക്ക് എത്തിയിരുന്ന XZA ആയിരുന്നു.

MOST READ: ഫെബ്രുവരി വിൽപ്പനയിൽ വെന്യുവിനെ പിന്നിലാക്കി സബ് കോംപാക്ട് എസ്‌യുവി കിരീടം ചൂടി വിറ്റാര ബ്രെസ

ഓട്ടോമാറ്റിക് കാർ കൂടുതൽ താങ്ങാനാവുന്ന വിലയിൽ; ടിയാഗോ XTA AMT അവതരിപ്പിച്ച് ടാറ്റ

ടാറ്റ കോംപാക്ട് ഹാച്ച് ഇപ്പോഴും 4.85 ലക്ഷം രൂപ പ്രാരംഭ വിലയിൽ ആരംഭിച്ച് ഏറ്റവും ഉയർന്ന ഓട്ടോമാറ്റിക് മോഡലനിന് 6.84 ലക്ഷം രൂപ വരെ ഉയരുന്നു.

ഓട്ടോമാറ്റിക് കാർ കൂടുതൽ താങ്ങാനാവുന്ന വിലയിൽ; ടിയാഗോ XTA AMT അവതരിപ്പിച്ച് ടാറ്റ

ഇത് ടിയാഗോയെ രാജ്യത്തെ ഏറ്റവും താങ്ങാവുന്ന ടാറ്റ ഓഫറാക്കി മാറ്റുന്നു. 1.2 ലിറ്റർ മൂന്ന് സിലിണ്ടർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ എഞ്ചിൻ ഉപയോഗിച്ചാണ് കാർ വാഗ്ദാനം ചെയ്യുന്നത്, ഇത് 86 bhp പരമാവധി കരുത്തും 113 Nm torque ഉം പുറപ്പെടുവിക്കുന്നു.

MOST READ: ഇവി മോട്ടോർസൈക്കിളുകൾക്ക് ആവശ്യക്കാർ ഏറെ; രണ്ടാഴ്ച്ചക്കുള്ളിൽ ആദ്യ ബാച്ച് KM സീരീസ് ബൈക്കുകൾ വിറ്റഴിച്ച കബീര

ഓട്ടോമാറ്റിക് കാർ കൂടുതൽ താങ്ങാനാവുന്ന വിലയിൽ; ടിയാഗോ XTA AMT അവതരിപ്പിച്ച് ടാറ്റ

ട്രാൻസ്മിഷൻ ഓപ്ഷനുകളിൽ അഞ്ച്-സ്പീഡ് മാനുവൽ ഗിയർബോക്സും ഓപ്ഷണൽ അഞ്ച്-സ്പീഡ് AMT -യും ഉൾപ്പെടുന്നു. ടിഗോറിനൊപ്പം ആൾട്രോസിലും വാഗ്ദാനം ചെയ്യുന്ന അതേ എഞ്ചിനാണിത്.

ഓട്ടോമാറ്റിക് കാർ കൂടുതൽ താങ്ങാനാവുന്ന വിലയിൽ; ടിയാഗോ XTA AMT അവതരിപ്പിച്ച് ടാറ്റ

15 ഇഞ്ച് അലോയി വീലുകൾ, ഫ്രണ്ട് ഫോഗ് ലാമ്പുകൾ, വൈപ്പർ വിത്ത് റിയർ ഡിഫോഗർ, ആപ്പിൾ കാർപ്ലേയ്‌ക്കൊപ്പം 7.0 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, ആൻഡ്രോയിഡ് ഓട്ടോ കണക്റ്റിവിറ്റി, ഹർമാനിൽ നിന്നുള്ള എട്ട് സ്പീക്കർ പ്രീമിയം സൗണ്ട് സിസ്റ്റം എന്നിവയുമായി വരുന്നു.

MOST READ: ടി-റോക്ക് എസ്‌യുവിക്കായുള്ള ബുക്കിംഗ് പുനരാരംഭിച്ച് ഫോക്‌സ്‌വാഗൺ, ഡെലിവറി ഏപ്രിലിൽ

ഓട്ടോമാറ്റിക് കാർ കൂടുതൽ താങ്ങാനാവുന്ന വിലയിൽ; ടിയാഗോ XTA AMT അവതരിപ്പിച്ച് ടാറ്റ

കൂടാതെ ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, നാല് പവർ വിൻഡോകൾ, ഒരു ഡിജിറ്റൽ സ്പീഡോ, ഗ്ലോവ്ബോക്സ് കൂളിംഗ് എന്നിവ ഹാച്ച്ബാക്കിനൊപ്പം ലഭ്യമാണ്. കൂടാതെ, AMT വേരിയന്റിന് ഒരു ക്രീപ്പ് ഫംഗ്ഷനും ഒരു ‘സ്‌പോർട്ട്' മോഡുമുണ്ട്.

ഓട്ടോമാറ്റിക് കാർ കൂടുതൽ താങ്ങാനാവുന്ന വിലയിൽ; ടിയാഗോ XTA AMT അവതരിപ്പിച്ച് ടാറ്റ

സുരക്ഷാ ഗ്രൗണ്ടിൽ ടിയാഗോയ്ക്ക് ഡ്യുവൽ ഫ്രന്റൽ എയർബാഗുകൾ, ABS+EBD, റിയർ പാർക്കിംഗ് സെൻസറുകൾ, ഹൈ സ്പീഡ് അലേർട്ട് സിസ്റ്റം, ഫ്രണ്ട് സീറ്റ്ബെൽറ്റ് റിമൈൻഡർ, കോർണർ സ്റ്റെബിലിറ്റി കൺട്രോൾ, റിവേർസ് പാർക്കിംഗ് ക്യാമറ എന്നിവ ലഭിക്കുന്നു.

MOST READ: റാപ്പിഡിന്റെ പിൻഗാമി, പുതിയ പ്രീമിയം സെഡാൻ ഈ വർഷം അവസാനത്തോടെ എത്തും; സ്ഥിരീകരിച്ച് സ്കോഡ

ഓട്ടോമാറ്റിക് കാർ കൂടുതൽ താങ്ങാനാവുന്ന വിലയിൽ; ടിയാഗോ XTA AMT അവതരിപ്പിച്ച് ടാറ്റ

ഗ്ലോബൽ NCAP -യുടെ ക്രാഷ് ടെസ്റ്റുകളിൽ ഹാച്ച്ബാക്ക് ഫോർ-സ്റ്റാർ സുരക്ഷാ റേറ്റിംഗും നേടി, ഇത് മിതമായ നിരക്കിൽ ഇന്ത്യയിലെ ഏറ്റവും സുരക്ഷിതമായ കാറുകളിലൊന്നായി മാറി.

ഓട്ടോമാറ്റിക് കാർ കൂടുതൽ താങ്ങാനാവുന്ന വിലയിൽ; ടിയാഗോ XTA AMT അവതരിപ്പിച്ച് ടാറ്റ

ഇന്ത്യൻ വിപണിയിൽ മാരുതി സുസുക്കി സ്വിഫ്റ്റ്, ഹ്യുണ്ടായി ഗ്രാൻഡ് i10 നിയോസ്, ഫോർഡ് ഫിഗോ എന്നിവയ്‌ക്കെതിരെയാണ് ടാറ്റ ടിയാഗോ മത്സരിക്കുന്നത്.

Most Read Articles

Malayalam
English summary
Tata Motors Launched New XTA AMT Variant For Tiago Hatchback. Read in Malayalam.
Story first published: Thursday, March 4, 2021, 13:57 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X