Safari-യുടെ ഗോള്‍ഡ് എഡിഷന്‍ പതിപ്പിനെ അവതരിപ്പിച്ച് Tata; വില 21.89 ലക്ഷം രൂപ

ഉത്സവ സീസണിന് മുന്നോടിയായി, ജനപ്രീയ മോഡലായ സഫാരിക്ക് പുതിയൊരു പതിപ്പ് സമ്മാനിച്ച് ആഭ്യന്തര നിര്‍മാതാക്കളായ ടാറ്റ മോട്ടോര്‍സ്. സഫാരി ഗോള്‍ഡ് എഡിഷന്‍ എന്ന് പേരിട്ടിരിക്കുന്ന മോഡലിന് 21.89 ലക്ഷം രൂപയാണ് എക്‌സ്‌ഷോറൂം വില.

Safari-യുടെ ഗോള്‍ഡ് എഡിഷന്‍ പതിപ്പിനെ അവതരിപ്പിച്ച് Tata; വില 21.89 ലക്ഷം രൂപ

ടാറ്റ സഫാരി ഗോള്‍ഡ് എഡിഷന്‍ ഉയര്‍ന്ന നിലവാരമുള്ളതും ഹൈടെക് സവിശേഷതകളുമായാണ് വരുന്നതെന്ന് വാഹന നിര്‍മ്മാതാവ് അവകാശപ്പെടുന്നു. വരാനിരിക്കുന്ന ഉത്സവ സീസണിന് തൊട്ടുമുമ്പ് സമാരംഭിച്ച സഫാരി ഗോള്‍ഡ് എഡിഷന്‍ വൈറ്റ് ഗോള്‍ഡ്, ബ്ലാക്ക് ഗോള്‍ഡ് എന്നിങ്ങനെ രണ്ട് വ്യത്യസ്ത കളര്‍ ഓപ്ഷനുകളില്‍ ലഭ്യമാണ്.

Safari-യുടെ ഗോള്‍ഡ് എഡിഷന്‍ പതിപ്പിനെ അവതരിപ്പിച്ച് Tata; വില 21.89 ലക്ഷം രൂപ

ബ്ലാക്ക് ആന്‍ഡ് വൈറ്റ് കോണ്‍ട്രാസ്റ്റ് ഉള്ള ഫ്രോസ്റ്റ് വൈറ്റ് ബോഡി പെയിന്റില്‍ നിന്നാണ് വൈറ്റ് ഗോള്‍ഡ് ഉരുത്തിരിഞ്ഞത്. ബ്ലാക്ക് റൂഫുള്ള സവിശേഷമായ ഡ്യുവല്‍-ടോണ്‍ രൂപം ആദ്യകാഴ്ചയില്‍ തന്നെ ആരെയും മയക്കുകയും ചെയ്യുന്നു.

Safari-യുടെ ഗോള്‍ഡ് എഡിഷന്‍ പതിപ്പിനെ അവതരിപ്പിച്ച് Tata; വില 21.89 ലക്ഷം രൂപ

ഗോള്‍ഡ് ആക്‌സന്റുകളുള്ള തിളങ്ങുന്ന മോണ്ട് ബ്ലാങ്ക് മാര്‍ബിള്‍ ഫിനിഷ് മിഡ് പാഡാണ് ഇതിന്റെ മറ്റൊരു പ്രധാന സവിശേഷത. ബ്ലാക്ക് ഗോള്‍ഡ്, കോഫി ബീന്‍ പ്രചോദിപ്പിച്ച ബ്ലാക്ക് എക്സ്റ്റീരിയറില്‍ പുറംഭാഗത്ത് തിളങ്ങുന്ന ഗോള്‍ഡന്‍ ആക്‌സന്റുകളും കാണാന്‍ സാധിക്കും.

Safari-യുടെ ഗോള്‍ഡ് എഡിഷന്‍ പതിപ്പിനെ അവതരിപ്പിച്ച് Tata; വില 21.89 ലക്ഷം രൂപ

ഡാര്‍ക്ക് മാര്‍ബിള്‍ ഫിനിഷ് മിഡ് പാഡും ക്യാബിന്‍ മുഴുവന്‍ ഗോള്‍ഡ് നിറവും വിഷ്വല്‍ അപ്പീല്‍ ഉയര്‍ത്തുന്നു. ആദ്യത്തേതും രണ്ടാമത്തേതുമായ വരികള്‍ക്ക് വെന്റിലേഷന്‍ നല്‍കുന്ന വൈറ്റ് ഡയമണ്ട് ക്വിലേറ്റഡ് ലെതര്‍ സീറ്റുകളാണ് മറ്റ് ഇന്റീരിയര്‍ ഹൈലൈറ്റുകള്‍.

Safari-യുടെ ഗോള്‍ഡ് എഡിഷന്‍ പതിപ്പിനെ അവതരിപ്പിച്ച് Tata; വില 21.89 ലക്ഷം രൂപ

നിലവില്‍ റോയല്‍ ബ്ലൂ, ട്രോപ്പിക്കല്‍ മിസ്റ്റ് (പുതിയത്), ഡെയ്ടോണ ഗ്രേ, ഓര്‍ക്കസ് വൈറ്റ്, ട്രോപ്പിക്കല്‍ മിസ്റ്റ് അഡ്വഞ്ചര്‍ എന്നിവയുടെ കളര്‍ ഓപ്ഷനുകളില്‍ കാണപ്പെടുന്ന ടാറ്റ സഫാരി എസ്‌യുവിക്ക് ഒരു പുതിയ ഗോള്‍ഡ് പതിപ്പിനൊപ്പം 'മിഡാസ് ടച്ച്' ലഭിക്കുന്നു. ഈ പുതിയ പതിപ്പ് നിലവിലുള്ള സഫാരി വേരിയന്റുകള്‍ക്ക് മുകളിലാണ് ഇടംപിടിക്കുക. സഫാരി അഡ്വഞ്ചര്‍ ട്രിമിനേക്കാള്‍ കൂടുതല്‍ ചെലവേറിയതാണ് ഇതെന്നും കമ്പനി അറിയിച്ചു.

Safari-യുടെ ഗോള്‍ഡ് എഡിഷന്‍ പതിപ്പിനെ അവതരിപ്പിച്ച് Tata; വില 21.89 ലക്ഷം രൂപ

സഫാരി ഗോള്‍ഡ് എഡിഷന്‍ മാനുവലിന് 21.89 ലക്ഷം രൂപയും ഓട്ടോമാറ്റിക്കിന് 23.18 ലക്ഷം രൂപയുമാണ് എക്‌സ്‌ഷോറൂം വില. താരതമ്യപ്പെടുത്തുമ്പോള്‍, XZ+ ADV ട്രിമിന് 20.59 ലക്ഷം രൂപയും XZA+ ADV ട്രിമിന് 22.02 ലക്ഷം രൂപയുമാണ് എക്‌സ്‌ഷോറും വില. നിലവിലുള്ള സഫാരി ടോപ്പ് ട്രിമ്മുകളേക്കാള്‍ 1.3 ലക്ഷം രൂപയാണ് ഉഫഭോക്താക്കള്‍ ഗോള്‍ഡ് എഡിഷനായി അധികം മുടക്കേണ്ടത്.

Safari-യുടെ ഗോള്‍ഡ് എഡിഷന്‍ പതിപ്പിനെ അവതരിപ്പിച്ച് Tata; വില 21.89 ലക്ഷം രൂപ

2021 യുഎഇയില്‍ നടക്കുന്ന ഐപിഎല്ലിലും സഫാരി ഗോള്‍ഡ് എഡിഷന്‍ പ്രദര്‍ശിപ്പിക്കുമെന്ന് കമ്പനി അറിയിച്ചിട്ടുണ്ട്. ഐപിഎല്ലിന്റെ മുന്‍ സീസണില്‍, ടാറ്റ ആള്‍ട്രോസ് ആയിരുന്നു ക്രിക്കറ്റ് ടൂര്‍ണമെന്റിന്റെ ഔദ്യോഗിക പങ്കാളി.

Safari-യുടെ ഗോള്‍ഡ് എഡിഷന്‍ പതിപ്പിനെ അവതരിപ്പിച്ച് Tata; വില 21.89 ലക്ഷം രൂപ

ഇപ്പോള്‍ ഈ പങ്കാളിത്തം വിപുലീകരിക്കുന്നതിന്റെ ഭാഗമായി ഇത്തവണ 2021 ഐപിഎല്ലിന്റെ ഔദ്യോഗിക പങ്കാളി ടാറ്റ സഫാരിയാണ്. ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് (IPL) മത്സരങ്ങള്‍ യുഎഇയില്‍ സെപ്റ്റംബര്‍ 19 മുതല്‍ 2021 ഒക്ടോബര്‍ 15 വരെയാണ് നടക്കുന്നത്. ഈ അവസരത്തിലാകും സഫാരി ഗോള്‍ഡ് എഡിഷന്‍ പതിപ്പിനെയും പ്രദര്‍ശിപ്പിക്കുക.

Safari-യുടെ ഗോള്‍ഡ് എഡിഷന്‍ പതിപ്പിനെ അവതരിപ്പിച്ച് Tata; വില 21.89 ലക്ഷം രൂപ

പുതിയ സഫാരി ഗോള്‍ഡ് എഡിഷനെക്കുറിച്ച് പറയുകയാണെങ്കില്‍, പുറമേ ഉള്ള പോലെ അകത്തളത്തിലും കാര്യമായ മാറ്റങ്ങള്‍ കാണാന്‍ സാധിക്കും.

Safari-യുടെ ഗോള്‍ഡ് എഡിഷന്‍ പതിപ്പിനെ അവതരിപ്പിച്ച് Tata; വില 21.89 ലക്ഷം രൂപ

ഒയിസ്റ്റര്‍ വൈറ്റ് ഡയമണ്ട് ക്വില്‍റ്റഡ് ലെതര്‍ സീറ്റുകള്‍, 1, 2 വരികളില്‍ വെന്റിലേഷന്‍ നല്‍കുന്ന വയര്‍ലെസ് ചാര്‍ജര്‍, എയര്‍ പ്യൂരിഫയര്‍, ആന്‍ഡ്രോയിഡ് ഓട്ടോ, ആപ്പിള്‍ കാര്‍പ്ലേ എന്നിവ ഉള്‍പ്പെടുത്തി ഇന്റീരിയറുകള്‍ കൂടുതല്‍ മെച്ചപ്പെടുത്തി.

Safari-യുടെ ഗോള്‍ഡ് എഡിഷന്‍ പതിപ്പിനെ അവതരിപ്പിച്ച് Tata; വില 21.89 ലക്ഷം രൂപ

അതേസമയം നിലവിലുള്ള മോഡലില്‍ കാണുന്നതു പോലെ തന്നെ മറ്റ് സവിശേഷതകളും വാഹനത്തില്‍ കമ്പനി ഉള്‍പ്പെടുത്തിയിട്ടുണ്ട്. 8.8 ഇഞ്ച് ഫ്‌ലോട്ടിംഗ് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റവും അഡ്വാന്‍സ്ഡ് ഇഎസ്പിയും 14 പ്രവര്‍ത്തനക്ഷമതയും ബോസ് മോഡും സഫാരിയുടെ സുഖസൗകര്യങ്ങള്‍ വര്‍ധിപ്പിക്കുമെന്നാണ് കമ്പനി വ്യക്തമാക്കുന്നത്.

Safari-യുടെ ഗോള്‍ഡ് എഡിഷന്‍ പതിപ്പിനെ അവതരിപ്പിച്ച് Tata; വില 21.89 ലക്ഷം രൂപ

2021 സഫാരി ഗോള്‍ഡ് എഡിഷന്‍ വാഹന നിര്‍മ്മാതാക്കളായ ഇംപാക്റ്റ് 2.0 ഡിസൈന്‍ ഭാഷയും OMEGARC ആര്‍ക്കിടെക്ചറും ലാന്‍ഡ് റോവറില്‍ നിന്നുള്ള D8 പ്ലാറ്റ്‌ഫോമും മുന്നോട്ട് കൊണ്ടുപോകും. സുരക്ഷ ഉപകരണങ്ങളില്‍ ക്രൂയിസ് കണ്‍ട്രോള്‍, 6 എയര്‍ബാഗുകള്‍, കോര്‍ണറിംഗ് സ്റ്റെബിലിറ്റി കണ്‍ട്രോള്‍, റിവേഴ്‌സ് ക്യാമറ എന്നിവയും ഉള്‍പ്പെടുന്നു.

Safari-യുടെ ഗോള്‍ഡ് എഡിഷന്‍ പതിപ്പിനെ അവതരിപ്പിച്ച് Tata; വില 21.89 ലക്ഷം രൂപ

സഫാരി ഗോള്‍ഡ് എഡിഷനെ സംബന്ധിച്ചിടത്തോളം മെക്കാനിക്കല്‍ ഫീച്ചറുകളില്‍ ഒരു മാറ്റവും ഉണ്ടാകില്ല. 2.0 ലിറ്റര്‍ ഫോര്‍ സിലിണ്ടര്‍ ടര്‍ബോചാര്‍ജ്ഡ് ഡീസല്‍ എഞ്ചിന്‍ തന്നെയാകും വാഹനത്തിന് കരുത്ത് നല്‍കുക.

Safari-യുടെ ഗോള്‍ഡ് എഡിഷന്‍ പതിപ്പിനെ അവതരിപ്പിച്ച് Tata; വില 21.89 ലക്ഷം രൂപ

ഈ യൂണിറ്റ് 3,750 rpm-ല്‍ 170 bhp കരുത്തും 1,750-2,500 rpm-ല്‍ 350 Nm പരമാവധി ടോര്‍ക്കും വാഗ്ദാനം ചെയ്യുന്നത് തുടരും. എഞ്ചിന്‍ 6 സ്പീഡ് മാനുവല്‍, 6 സ്പീഡ് ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ എന്നിവയുമായി ബന്ധിപ്പിച്ചിരിക്കുന്നു. എംജി ഹെക്ടര്‍ പ്ലസ്, ഹ്യുണ്ടായി അല്‍കസാര്‍, വിപണിയില്‍ എത്താനിരിക്കുന്ന മഹീന്ദ്ര XUV700 എന്നിവയ്‌ക്കെതിരെയാകും മത്സരിക്കുക.

Safari-യുടെ ഗോള്‍ഡ് എഡിഷന്‍ പതിപ്പിനെ അവതരിപ്പിച്ച് Tata; വില 21.89 ലക്ഷം രൂപ

''തങ്ങളുടെ പുതിയ ഫോറെവര്‍ തത്വശാസ്ത്രത്തിന് അനുസൃതമായി, സഫാരി #ഗോള്‍ഡ് ഒരു ദര്‍ശനമാണെന്നാണ് സഫാരി ഗോള്‍ഡ് എഡിഷന്റെ ഉദ്ഘാടന ചടങ്ങില്‍ സംസാരിച്ച ടാറ്റ മോട്ടോര്‍സ്, മാര്‍ക്കറ്റിംഗ്, പാസഞ്ചര്‍, ഇലക്ട്രിക് വെഹിക്കിള്‍സ് ബിസിനസ് യൂണിറ്റ് മേധാവി വിവേക് ശ്രീവത്സ പറഞ്ഞത്.

Safari-യുടെ ഗോള്‍ഡ് എഡിഷന്‍ പതിപ്പിനെ അവതരിപ്പിച്ച് Tata; വില 21.89 ലക്ഷം രൂപ

എക്സ്റ്റീരിയറുകളിലും ഇന്റീരിയറുകളിലും മികച്ച ഡിസൈന്‍ ഘടകങ്ങളുടെ സമൃദ്ധമായ മിശ്രിതം ചേര്‍ത്തിരിക്കുന്നതിനാല്‍, ഈ പ്രത്യേക പതിപ്പ് ലൈന്‍ സവിശേഷതകളുടെ മുകളില്‍ സജ്ജീകരിച്ചിരിക്കുന്നു, ഇത് ആയാസരഹിതമായ ഡ്രൈവിംഗ് അനുഭവത്തിന് ആശ്വാസവും താല്‍പ്പര്യവും വര്‍ധിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Safari-യുടെ ഗോള്‍ഡ് എഡിഷന്‍ പതിപ്പിനെ അവതരിപ്പിച്ച് Tata; വില 21.89 ലക്ഷം രൂപ

ഈ വര്‍ഷം ആദ്യമാണ് മൂന്ന് വരികളുള്ള സഫാരി എസ്‌യുവി ടാറ്റ പുറത്തിറക്കിയത്. ഇത് ഉപഭോക്താക്കള്‍ക്കിടയില്‍ മികച്ച സ്വീകാര്യത നേടിയെന്നും കമ്പനി അഭിപ്രായപ്പെടുന്നു. വിപണിയില്‍ എത്തി അഞ്ച് മാസങ്ങള്‍ പിന്നിടുമ്പോള്‍ മോഡലിന്റെ 10,000 യൂണിറ്റ് വിറ്റഴിക്കാന്‍ സാധിച്ചെന്നും കമ്പനി അറിയിച്ചു.

Most Read Articles

Malayalam
English summary
Tata motors launched safari gold edition model in india price features changes details here
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X