വിൽപ്പന വർധിപ്പിക്കണം, തെരഞ്ഞെടുത്ത മോഡലുകൾക്ക് ഓഫറുകളും ആനുകൂല്യങ്ങളുമായി ടാറ്റ

തെരഞ്ഞെടുത്ത മോഡലുകൾക്ക് 2021 മെയ് മാസത്തിൽ ഡിസ്കൗണ്ട് ആനുകൂല്യങ്ങൾ പ്രഖ്യാപിച്ച് ടാറ്റ മോട്ടോർസ്. രാജ്യം കടന്നുപോകുന്ന ദുഷ്‌കരമായ സമയത്ത് വിൽപ്പന വർധിപ്പിക്കുന്നതിനായാണ് കമ്പനി പുതിയ പ്രഖ്യാപനവുമായി രംഗത്തെത്തിയിരിക്കുന്നത്.

വിൽപ്പന വർധിപ്പിക്കണം, തെരഞ്ഞെടുത്ത മോഡലുകൾക്ക് ഓഫറുകളും ആനുകൂല്യങ്ങളുമായി ടാറ്റ

ടാറ്റയുടെ ഏറ്റവും താങ്ങാനാവുന്ന ഓഫറായ ടിയാഗൊ ഹാച്ച്ബാക്കിന് നിലവിൽ 15,000 രൂപയുടെ ക്യാഷ് ഡിസ്കൗണ്ടാണ് ഈ മാസം കമ്പനി ഒരുക്കിയിരിക്കുന്നത്. അതോടൊപ്പം തന്നെ എക്‌സ്‌ചേഞ്ച് ബോണസായി ഉപഭോക്താക്കൾക്ക് 10,000 രൂപയുടെ അധിക കിഴവും സ്വന്തമാക്കാം.

വിൽപ്പന വർധിപ്പിക്കണം, തെരഞ്ഞെടുത്ത മോഡലുകൾക്ക് ഓഫറുകളും ആനുകൂല്യങ്ങളുമായി ടാറ്റ

ഇന്ത്യയിലുടനീളമുള്ള ടാറ്റ ഡീലർഷിപ്പുകൾ വഴി മൊത്തം 30,000 രൂപ വരെ ആനുകൂല്യങ്ങളോടെയാണ് ടിഗോർ കോംപാക്‌ട് സെഡാനിൽ ലഭ്യമാവുക. അതിൽ 15,000 രൂപയുടെ ക്യാഷ് ഡിസ്കൗണ്ട് ഓഫറും എക്‌സ്‌ചേഞ്ച് ബോണസായി 15,000 രൂപയുമാണ് ഉൾപ്പെടുന്നത്.

MOST READ: മഹീന്ദ്ര മോഡലുകൾക്കും വില വർധനവ്, ഇനി കൂടുതൽ മുടക്കേണ്ടത് 48,860 രൂപ വരെ

വിൽപ്പന വർധിപ്പിക്കണം, തെരഞ്ഞെടുത്ത മോഡലുകൾക്ക് ഓഫറുകളും ആനുകൂല്യങ്ങളുമായി ടാറ്റ

ടാറ്റ നെക്‌സോണിന്റെ പെട്രോൾ വേരിയന്റുകളിൽ ഔദ്യോഗിക ഓഫറുകളൊന്നും ലഭ്യമല്ല. ഡീസൽ മോഡലുകളിൽ ക്യാഷ് ഡിസ്കൗണ്ട് ഇല്ല പക്ഷേ എക്സ്ചേഞ്ച് ബോണസായി 15,000 രൂപ ബ്രാൻഡ് വാഗ്ദാനം ചെയ്യുന്നുണ്ട്.

വിൽപ്പന വർധിപ്പിക്കണം, തെരഞ്ഞെടുത്ത മോഡലുകൾക്ക് ഓഫറുകളും ആനുകൂല്യങ്ങളുമായി ടാറ്റ

നെക്‌സോണിന്റെ XZ+ ലക്‌സ് ഇലക്ട്രിക് വേരിയന്റിൽ 15,000 രൂപയുടെ അധിക എക്‌സ്‌ചേഞ്ച് ബോണസ് ലഭ്യമാണ്. XZ പ്ലസിൽ ഇത് 10,000 രൂപയായി ചരുരുങ്ങും. അതേസമയം ഇവിയുടെ XM വകഭേദത്തിൽ ഓഫറുകളൊന്നും ലഭ്യമല്ല.

MOST READ: നെക്‌സ മോഡലുകളിലും ഗംഭീര ഓഫറുകളുമായി മാരുതി സുസുക്കി

വിൽപ്പന വർധിപ്പിക്കണം, തെരഞ്ഞെടുത്ത മോഡലുകൾക്ക് ഓഫറുകളും ആനുകൂല്യങ്ങളുമായി ടാറ്റ

ടാറ്റ ഹാരിയറിന്റെ ക്യാമോ, ഡാർക്ക് എഡിഷൻ മോഡലുകൾ, XZ+, XZA+ വേരിയന്റ് എന്നിവ ഒഴികെയുള്ള എല്ലാ വേരിയന്റുകളിലും 25,000 രൂപയാണ് വാഗ്ദാനം ചെയ്യുന്നത്. തെരഞ്ഞെടുത്ത വേരിയന്റ് പരിഗണിക്കാതെ 40,000 എക്സ്ചേഞ്ച് ബോണസും എസ്‌യുവിയിൽ ലഭ്യമാക്കിയിട്ടുണ്ട്.

വിൽപ്പന വർധിപ്പിക്കണം, തെരഞ്ഞെടുത്ത മോഡലുകൾക്ക് ഓഫറുകളും ആനുകൂല്യങ്ങളുമായി ടാറ്റ

ബ്രാൻഡിന്റെ മുൻനിര മോഡലായ ടാറ്റ സഫാരിയിൽ ഔദ്യോഗിക ഡീലുകളൊന്നും മെയ് മാസത്തിൽ ലഭ്യമല്ല. അതോടൊപ്പം തന്നെ ടാറ്റയുടെ പ്രീമിയം ഹാച്ച്ബാക്കായ ആൾ‌ട്രോസിനെയും ഈ മാസത്തെ ഓഫറിനു കീഴിൽ ലഭ്യമാക്കിയിട്ടില്ല.

MOST READ: പ്രകാശിക്കും എൽഇഡി ബ്രേക്ക് ക്യാലിപ്പർ കൺസെപ്റ്റ് പുറത്തിറക്കി ബ്രെംബോ

വിൽപ്പന വർധിപ്പിക്കണം, തെരഞ്ഞെടുത്ത മോഡലുകൾക്ക് ഓഫറുകളും ആനുകൂല്യങ്ങളുമായി ടാറ്റ

2021 മെയ് എട്ടിന് ശേഷം രാജ്യത്തെ പാസഞ്ചർ വാഹനങ്ങളുടെ വില വർധിപ്പിക്കുന്നതായി ഇന്ത്യൻ വാഹന നിർമാതാക്കളായ ടാറ്റ മോട്ടോർസ് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ഈ വില വർധനവ് ഉപഭോക്താക്കളെ നേരിട്ട് ബാധിക്കാതിരിക്കാൻ ഈ പുതിയ ഓഫറുകളും ഓനുകൂല്യങ്ങളും കമ്പനിയെ സഹായിക്കും.

വിൽപ്പന വർധിപ്പിക്കണം, തെരഞ്ഞെടുത്ത മോഡലുകൾക്ക് ഓഫറുകളും ആനുകൂല്യങ്ങളുമായി ടാറ്റ

കൂടാതെ സി‌എൻ‌ജിയിൽ പ്രവർത്തിക്കുന്ന മോഡലുകളും വിപണിയിൽ അവതരിപ്പിക്കാൻ ടാറ്റ പദ്ധതിയിട്ടിട്ടുണ്ട്. ഈ വർഷം രണ്ടാം പകുതിയിൽ ഇന്ത്യൻ വിപണിയിൽ ടാറ്റയുടെ സിഎൻജി വകഭേദങ്ങൾ വിൽപ്പനയ്ക്ക് എത്തുമെന്ന് പ്രതീക്ഷിക്കാം.

Most Read Articles

Malayalam
English summary
Tata Motors Offering Benefits Worth Up To Rs 65,000. Read in Malayalam
Story first published: Saturday, May 8, 2021, 9:49 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X