സഫാരിയില്‍ പുതിയ മാറ്റങ്ങള്‍ പരീക്ഷിക്കാന്‍ ടാറ്റ; സ്‌പൈ ചിത്രങ്ങള്‍ പുറത്ത്

ടാറ്റ മോട്ടോര്‍സില്‍ നിന്നും ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയ മോഡലാണ് സഫാരി. ഏഴ് സീറ്റര്‍ മിഡ്-സൈസ് എസ്‌യുവിയുടെ വില്‍പ്പന കണക്കുകള്‍ സ്ഥിരമായി നിലകൊള്ളുന്നതിനാല്‍ മാന്യമായ പ്രതികരണമാണ് വാഹനത്തിന് വിപണിയില്‍ ലഭിക്കുന്നത്.

സഫാരിയില്‍ പുതിയ മാറ്റങ്ങള്‍ പരീക്ഷിക്കാന്‍ ടാറ്റ; സ്‌പൈ ചിത്രങ്ങള്‍ പുറത്ത്

കൊവിഡ്-19 മഹാമാരി മൂലം രാജ്യത്തുടനീളം നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടും കഴിഞ്ഞ മാസം ടാറ്റ മോട്ടോര്‍സിന് 1,536 യൂണിറ്റ് എസ്‌യുവി വില്‍ക്കാന്‍ കഴിഞ്ഞു. വില്‍പ്പനയുടെ അളവില്‍ 5 സീറ്റര്‍ മോഡലായ ഹാരിയറിനെ ഒരു ചെറിയ വ്യത്യാസത്തില്‍ മറികടക്കാന്‍ വാഹനത്തിന് കഴിഞ്ഞു.

സഫാരിയില്‍ പുതിയ മാറ്റങ്ങള്‍ പരീക്ഷിക്കാന്‍ ടാറ്റ; സ്‌പൈ ചിത്രങ്ങള്‍ പുറത്ത്

ഏകദേശം നാല് മാസം മുമ്പ് ലോഞ്ച് ചെയ്തിട്ടും, എസ്‌യുവിയുടെ പരീക്ഷണയോട്ടം നിരത്തുകളില്‍ വീണ്ടും സജീവമായിരിക്കുകയാണ്. പുനെയില്‍ പാര്‍ക്ക് ചെയ്തിരിക്കുന്ന പുതിയ പരീക്ഷണ ചിത്രങ്ങളാണ് ഇപ്പോള്‍ ചര്‍ച്ചയ്ക്ക് വഴിവെച്ചിരിക്കുന്നത്.

സഫാരിയില്‍ പുതിയ മാറ്റങ്ങള്‍ പരീക്ഷിക്കാന്‍ ടാറ്റ; സ്‌പൈ ചിത്രങ്ങള്‍ പുറത്ത്

ചിത്രങ്ങളില്‍ വാഹനം പൂര്‍ണമായും മറച്ചിരിക്കുന്നത് കാണാന്‍ സാധിക്കും. എന്നിരുന്നാലും, ബാഹ്യ രൂപകല്‍പ്പനയുടെ കാര്യത്തില്‍ വലിയ മാറ്റങ്ങളൊന്നുമില്ലെന്ന് ഇപ്പോഴും വ്യക്തമാണ്.

സഫാരിയില്‍ പുതിയ മാറ്റങ്ങള്‍ പരീക്ഷിക്കാന്‍ ടാറ്റ; സ്‌പൈ ചിത്രങ്ങള്‍ പുറത്ത്

പുതിയ പവര്‍ട്രെയിന്‍, ട്രാന്‍സ്മിഷന്‍ അല്ലെങ്കില്‍ കൂടുതല്‍ പുതിയ 4x4 ഡ്രൈവ്‌ട്രെയിന്‍ എന്നിവയുടെ പുതിയ പതിപ്പ് ആയിരിക്കാമിതെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. സഫാരി എസ്‌യുവിയുടെ ഈ ആവര്‍ത്തനത്തില്‍ ടാറ്റ, 4WD-യെ ഒരു ഓപ്ഷനായി ഉള്‍പ്പെടുത്തിയിട്ടില്ലെങ്കിലും, ഉപഭോക്താക്കളില്‍ നിന്ന് ആവശ്യം ഉയരുകയാണെങ്കില്‍ ഈ പതിപ്പിനെ അവതരിപ്പിക്കുമെന്നും അറിയിച്ചിരുന്നു.

സഫാരിയില്‍ പുതിയ മാറ്റങ്ങള്‍ പരീക്ഷിക്കാന്‍ ടാറ്റ; സ്‌പൈ ചിത്രങ്ങള്‍ പുറത്ത്

D8 ആര്‍ക്കിടെക്ചറില്‍ നിന്ന് ഉരുത്തിരിഞ്ഞ OMEGARC പ്ലാറ്റ്ഫോമിലാണ് സഫാരി ഒരുങ്ങിയിരിക്കുന്നത്. അതുപോലെ തന്നെ ഹാരിയര്‍ നിരയിലേക്ക് പെട്രോള്‍ എഞ്ചിന്‍ ഓപ്ഷന്‍ അവതരിപ്പിക്കാന്‍ ടാറ്റ പദ്ധതിയിടുന്നതായി നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

സഫാരിയില്‍ പുതിയ മാറ്റങ്ങള്‍ പരീക്ഷിക്കാന്‍ ടാറ്റ; സ്‌പൈ ചിത്രങ്ങള്‍ പുറത്ത്

ഈ സെഗ്മെന്റിലെ മറ്റ് കാര്‍ നിര്‍മ്മാതാക്കള്‍ക്ക് ഒന്നിലധികം എഞ്ചിന്‍ ഓപ്ഷനുകള്‍ വാഗ്ദാനം ചെയ്യുന്നുണ്ട്. ഉദാഹരണത്തിന്, ഹെക്ടര്‍ പ്ലസ് 2.0 ലിറ്റര്‍ ഡീസലും 1.5 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ മോട്ടോറും ഓപ്ഷനുകളായി വാഗ്ദാനം ചെയ്യുന്നു.

സഫാരിയില്‍ പുതിയ മാറ്റങ്ങള്‍ പരീക്ഷിക്കാന്‍ ടാറ്റ; സ്‌പൈ ചിത്രങ്ങള്‍ പുറത്ത്

അതേസമയം, വരാനിരിക്കുന്ന ഹ്യുണ്ടായി അല്‍കാസറില്‍ 2.0 ലിറ്റര്‍ പെട്രോള്‍ യൂണിറ്റും 1.5 ലിറ്റര്‍ ഡീസല്‍ യൂണിറ്റും ഓപ്ഷനുകളായി നല്‍കും. ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന മഹീന്ദ്ര XUV700 ഗ്യാസോലിനും ഓയില്‍ ബര്‍ണര്‍ യൂണിറ്റും നല്‍കും.

സഫാരിയില്‍ പുതിയ മാറ്റങ്ങള്‍ പരീക്ഷിക്കാന്‍ ടാറ്റ; സ്‌പൈ ചിത്രങ്ങള്‍ പുറത്ത്

ഫിയറ്റില്‍ നിന്ന് ഉത്പാദിപ്പിക്കുന്ന 2.0 ലിറ്റര്‍ ക്രയോടെക് ഡീസല്‍ യൂണിറ്റാണ് നിലവില്‍ സഫാരി വാഗ്ദാനം ചെയ്യുന്നത്. ഇത് 168 bhp കരുത്തും 350 Nm torque ഉം ആണ് നല്‍കുന്നത്. ഈ യൂണിറ്റ് 6 സ്പീഡ് മാനുവല്‍ അല്ലെങ്കില്‍ 6 സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ് ഉപയോഗിച്ച് ജോടിയാക്കിയിരിക്കുന്നു.

സഫാരിയില്‍ പുതിയ മാറ്റങ്ങള്‍ പരീക്ഷിക്കാന്‍ ടാറ്റ; സ്‌പൈ ചിത്രങ്ങള്‍ പുറത്ത്

ആറ് വേരിയന്റുകളിലാണ് നിലവില്‍ സഫാരി വില്‍പ്പനയ്ക്ക് എത്തുന്നത്. ഇതിന്റെ പ്രാരംഭ പതിപ്പിന് നിലവില്‍ 14.69 ലക്ഷം രൂപ മുതല്‍ ഉയര്‍ന്ന പതിപ്പിന് 21.45 ലക്ഷം രൂപ വരെയാണ് എക്‌സ്‌ഷോറൂം വില.

Image Courtesy: PARKED IN PUNE

Most Read Articles

Malayalam
English summary
Tata Motors Planning To Introduce New Features In Safari, New Spy Images Out. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X