കൂടുതൽ പഞ്ചാവാൻ ടാറ്റ; പഞ്ച് മൈക്രോ എസ്‌യുവിക്ക് തുടിപ്പേകാൻ ഡീസൽ എഞ്ചിനും എത്തുന്നു

ബജറ്റ് കാർ സെഗ്മെന്റിൽ നിന്നും ഡീസൽ മോഡലുകൾ പാടെ പിൻമാറിയെങ്കിലും പ്രീമിയം ഹാച്ച്ബാക്ക് നിര മുതൽ ടാറ്റയും ഹ്യുണ്ടായിയും ഓയിൽ ബർണർ വാഹനങ്ങളെ അവതരിപ്പിച്ച് ശ്രദ്ധയാകർഷിക്കുന്നുണ്ട്. മാരുതി പോലുള്ളവർ പടിയിറങ്ങിയെങ്കിലും ഈ മേഖലയിലേക്ക് കൂടുതൽ ഊന്നൽ കൊടുക്കാനാണ് ടാറ്റ മോട്ടോർസിന്റെ പദ്ധതി.

കൂടുതൽ പഞ്ചാവാൻ ടാറ്റ; പഞ്ച് മൈക്രോ എസ്‌യുവിക്ക് തുടിപ്പേകാൻ ഡീസൽ എഞ്ചിനും എത്തുന്നു

അടുത്തിടെ വിപണിയിൽ എത്തി വിപ്ലവം കുറിച്ച ടാറ്റ പഞ്ച് മൈക്രോ എസ്‌യുവിയിലേക്കും ഡീസൽ എഞ്ചിൻ കൊണ്ടുവരാൻ തയാറാടെക്കുകയാണ് ടാറ്റ. ഇതുവരെ ഔദ്യോഗിക വിശദാംശങ്ങളൊന്നും കമ്പനി പുറത്തുവിട്ടിട്ടില്ലെങ്കിലും പഞ്ചിന്റെ ഡീസൽ മോഡൽ പരീക്ഷണ ഘട്ടത്തിലാണെന്നാണ് വാർത്തകൾ.

കൂടുതൽ പഞ്ചാവാൻ ടാറ്റ; പഞ്ച് മൈക്രോ എസ്‌യുവിക്ക് തുടിപ്പേകാൻ ഡീസൽ എഞ്ചിനും എത്തുന്നു

നിലവിൽ, പുതിയ മൈക്രോ എസ്‌യുവി 1.2 ലിറ്റർ, 3 സിലിണ്ടർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ എഞ്ചിനിൽ മാത്രമാണ് വിപണിയിൽ എത്തുന്നത്. 86 bhp കരുത്തിൽ 113 Nm torque ഉത്പാദിപ്പിക്കാൻ ശേഷിയുള്ള ഈ യൂണിറ്റ് ഇന്ധനക്ഷമത വർധിപ്പിക്കുന്ന ഓട്ടോമാറ്റിക് എഞ്ചിൻ സ്റ്റാർട്ട്/സ്റ്റോപ്പ് സവിശേഷതയുമായാണ് നിരത്തിലേക്ക് എത്തുന്നത്.

കൂടുതൽ പഞ്ചാവാൻ ടാറ്റ; പഞ്ച് മൈക്രോ എസ്‌യുവിക്ക് തുടിപ്പേകാൻ ഡീസൽ എഞ്ചിനും എത്തുന്നു

പഞ്ച് മൈക്രോ എസ്‌യുവിക്ക് 5 സ്പീഡ് മാനുവൽ അല്ലെങ്കിൽ എഎംടി ഗിയർബോക്‌സ് ഓപ്ഷനുകളാണ് ടാറ്റ വാഗ്‌ദാനം ചെയ്യുന്നത്. മാനുവൽ പതിപ്പിൽ 18.97 കിലോമീറ്റർ ഓട്ടോമാറ്റിക് വേരിയന്റിൽ 18.82 കിലോമീറ്റർ മൈലേജുമാണ് വാഹനം നൽകുമെന്നാണ് ടാറ്റ അവകാശപ്പെടുന്നത്. പഞ്ച് എഎംടി വേരിയന്റുകൾക്ക് വലിയ ടാറ്റ എസ്‌യുവിക്ക് സമാനമായ ട്രാക്ഷൻ മോഡുകൾ വരെ ലഭ്യമാണ്.

കൂടുതൽ പഞ്ചാവാൻ ടാറ്റ; പഞ്ച് മൈക്രോ എസ്‌യുവിക്ക് തുടിപ്പേകാൻ ഡീസൽ എഞ്ചിനും എത്തുന്നു

പുതിയ ടാറ്റ ചെറു എസ്‌യുവിക്ക് 0 മുതൽ 60 കിലോമീറ്റർ വേഗത 6.5 സെക്കൻഡിലും 0-100 കിലോമീറ്റർ 16.5 സെക്കൻഡിലും കൈയ്യെത്തി പിടിക്കാൻ കഴിവുള്ള യൂണിറ്റാണ്. ഈ എഞ്ചിൻ വളരെ മിതവ്യയമുള്ളതും ദൈനംദിന യാത്രകൾക്ക് മികച്ച പായ്ക്കേജ് ആണെങ്കിലും ചില ആവേശകരമായ പെർഫോമൻസ് പ്രദാനം ചെയ്യുന്ന മിഡ്, ടോപ്പ് റേഞ്ച് ഗ്രണ്ട് ഇതിന് ഇല്ല.

കൂടുതൽ പഞ്ചാവാൻ ടാറ്റ; പഞ്ച് മൈക്രോ എസ്‌യുവിക്ക് തുടിപ്പേകാൻ ഡീസൽ എഞ്ചിനും എത്തുന്നു

അതിനാൽ വരാനിരിക്കുന്ന ഉയർന്ന ടോർഖി ഡീസൽ എഞ്ചിൻ ഈ പ്രശ്നം പരിഹരിക്കുമെന്നാണ് സൂചന. ഒരേ എജൈൽ ലൈറ്റ് ഫ്ലെക്‌സിബിൾ അഡ്വാൻസ്ഡ് (ALFA) ആർക്കിടെക്‌ചർ പ്ലാറ്റ്ഫോമിൽ ഒരുങ്ങിയിരിക്കുന്നതിനാൽ പഞ്ച് ആൾട്രോസിൽ നിന്ന് 1.5 ലിറ്റർ ഡീസൽ യൂണിറ്റ് കടമെടുക്കാനാണ് സാധ്യത.

കൂടുതൽ പഞ്ചാവാൻ ടാറ്റ; പഞ്ച് മൈക്രോ എസ്‌യുവിക്ക് തുടിപ്പേകാൻ ഡീസൽ എഞ്ചിനും എത്തുന്നു

1.5 ലിറ്റർ ഓയിൽ ബർണർ 89 bhp കരുത്തും 200 Nm torque ഉം വികസിപ്പിക്കാൻ ശേഷിയുള്ളതാണ്. അതേസമയം 5 സ്പീഡ് മാനുവൽ ഗിയർബോക്സുമായി മാത്രമാണ് ഈ എഞ്ചിൻ ലഭ്യമാവുക എന്നതൊരു പോരായ്‌മയായി കണ്ടെത്തിയേക്കാം. പഞ്ചിൽ ടർബോ പെട്രോൾ എഞ്ചിൻ കാത്തിരുന്നവർക്ക് സന്തോഷിക്കാവുന്ന കാര്യമാണ് വാഹനത്തിലേക്ക് ഡീസൽ യൂണിറ്റ് എത്തുന്നത്.

കൂടുതൽ പഞ്ചാവാൻ ടാറ്റ; പഞ്ച് മൈക്രോ എസ്‌യുവിക്ക് തുടിപ്പേകാൻ ഡീസൽ എഞ്ചിനും എത്തുന്നു

റിപ്പോർട്ടുകൾ വിശ്വസിക്കാമെങ്കിൽ, അടുത്ത വർഷം തുടക്കത്തിൽ ടാറ്റ പഞ്ചിന് കൂടുതൽ കരുത്തുറ്റതും ടർബോചാർജ്‌ഡ് പെട്രോൾ എഞ്ചിൻ ലഭിച്ചേക്കാം. ടർബോ പതിപ്പ് അക്കംപ്ലീഷ്‌ഡ്, ക്രീയേറ്റീവ് എന്നീ ഉയർന്ന വേരിയന്റുകളിൽ മാത്രമേ കമ്പനി വാഗ്‌ദാനം ചെയ്യുകയുള്ളൂ. ഈ യൂണിറ്റ് പരമാവധി 108 bhp പവറും 140 Nm torque വാഗ്‌ദാനം ചെയ്യുന്ന 1.2 ലിറ്റർ ടർബോ പെട്രോൾ എഞ്ചിനാണ്.

കൂടുതൽ പഞ്ചാവാൻ ടാറ്റ; പഞ്ച് മൈക്രോ എസ്‌യുവിക്ക് തുടിപ്പേകാൻ ഡീസൽ എഞ്ചിനും എത്തുന്നു

ടർബോ പെട്രോൾ എഞ്ചിൻ 5 സ്പീഡ് മാനുവൽ ഗിയർബോക്സിൽ മാത്രമേ ലഭ്യമാകൂ. നെക്‌സോണിന്റെ പെട്രോൾ യൂണിറ്റിന്റെ ചെറുതായി ഡിട്യൂൺ ചെയ്ത പതിപ്പാണിത്. എന്നാൽ ടാറ്റ ആൾട്രോസ് ഐ-ടർബോയ്‌ക്ക് കരുത്ത് പകരുന്ന അതേ ഹൃദയം തന്നെയാണിത്. വരാനിരിക്കുന്ന ടാറ്റ പഞ്ച് ടർബോ പെട്രോൾ നിസാൻ മാഗ്നൈറ്റ്, റെനോ കൈഗർ തുടങ്ങിയ കാറുകളേക്കാൾ ശക്തമായിരിക്കും.

കൂടുതൽ പഞ്ചാവാൻ ടാറ്റ; പഞ്ച് മൈക്രോ എസ്‌യുവിക്ക് തുടിപ്പേകാൻ ഡീസൽ എഞ്ചിനും എത്തുന്നു

നിലവിൽ, പഞ്ച് മൈക്രോ എസ്‌യുവിയുടെ എക്സ്ഷോറൂം വില 5.49 ലക്ഷം മുതൽ 9.09 ലക്ഷം രൂപ വരെയാണ്. മോഡൽ ലൈനപ്പിൽ അഡ്വഞ്ചർ എഎംടി, അകംപ്ലിഷ്ഡ് എഎംടി, ക്രിയേറ്റീവ് എഎംടി എന്നിങ്ങനെ മൂന്ന് ഓട്ടോമാറ്റിക് വേരിയന്റുകളും ഉൾപ്പെടുന്നു. ഇവയുടെ വില യഥാക്രമം 6.99 ലക്ഷം രൂപ, 7.89 ലക്ഷം രൂപ, 9.09 ലക്ഷം രൂപയുമാണ്.

കൂടുതൽ പഞ്ചാവാൻ ടാറ്റ; പഞ്ച് മൈക്രോ എസ്‌യുവിക്ക് തുടിപ്പേകാൻ ഡീസൽ എഞ്ചിനും എത്തുന്നു

റിഥം പായ്ക്ക് (പ്യുവർ, അഡ്വഞ്ചർ ട്രിമ്മുകൾക്ക് മാത്രം), ഡാസിൽ (അകംപ്ലിഷ്ഡ് ട്രിമ്മിന്), ഐആർഎ പാക്കുകൾ (ക്രിയേറ്റീവ് വേരിയന്റിന്) എന്നിങ്ങനെ ചെറിയ എസ്‌യുവിക്കൊപ്പം കസ്റ്റമൈസേഷൻ പായ്ക്കുകളും കമ്പനി അവതരിപ്പിച്ചിട്ടുണ്ട്.

കൂടുതൽ പഞ്ചാവാൻ ടാറ്റ; പഞ്ച് മൈക്രോ എസ്‌യുവിക്ക് തുടിപ്പേകാൻ ഡീസൽ എഞ്ചിനും എത്തുന്നു

കാറിന്റെ മറ്റ് സവിശേഷതകളിലേക്ക് നോക്കിയാൽ ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ, സെമി-ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, ഓട്ടോ ക്ലൈമറ്റ് കൺട്രോൾ, ക്രൂയിസ് കൺട്രോൾ, ഓട്ടോമാറ്റിക് ഹെഡ്‌ലൈറ്റുകൾ, വൈപ്പറുകൾ എന്നിവയ്‌ക്കൊപ്പം പ്രവർത്തനക്ഷമമാക്കിയ 7 ഇഞ്ച് ടച്ച്‌സ്‌ക്രീൻ സിസ്റ്റം പോലുള്ള സവിശേഷതകളോടെയാണ് പഞ്ച് വിൽപ്പനയ്ക്ക് എത്തുന്നത്.

കൂടുതൽ പഞ്ചാവാൻ ടാറ്റ; പഞ്ച് മൈക്രോ എസ്‌യുവിക്ക് തുടിപ്പേകാൻ ഡീസൽ എഞ്ചിനും എത്തുന്നു

സുരക്ഷയുടെ കാര്യത്തിൽ ടാറ്റ പഞ്ചിന് ഡ്യുവൽ ഫ്രണ്ട് എയർബാഗുകൾ, ഇബിഡി ഉള്ള എബിഎസ്, പിൻ പാർക്കിംഗ് ക്യാമറ എന്നിവ ലഭിക്കുന്നു. മഹീന്ദ്ര KUV100, മാരുതി ഇഗ്‌നിസ്, റെനോ കൈഗർ, നിസാൻ മാഗ്‌നൈറ്റ് തുടങ്ങിയ സബ്‌കോംപാക്‌ട് എസ്‌യുവികൾക്കെതിരെയാണ് പഞ്ച് പ്രധാനമായും മത്സരിക്കുന്നത്.

Most Read Articles

Malayalam
English summary
Tata motors planning to launch diesel engine for punch micro suv
Story first published: Tuesday, November 23, 2021, 16:15 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X