പുത്തൻ പ്ലാറ്റ്ഫോം, കൂടുതൽ ഫീച്ചറുകൾ; പുതുതലമുറയിലേക്ക് ചേക്കേറാൻ Tata Nexon കോംപാക്‌ട് എസ്‌യുവിയും

തൊടുന്നതെല്ലാം പൊന്നാക്കുകയാണ് ടാറ്റ മോട്ടോർസ്. ഇന്ത്യൻ വാഹന വിപണിയിൽ വിപ്ലവം തീർത്തു മുന്നേറുന്ന നമ്മുടെ സ്വന്തം ടാറ്റ മോട്ടോർസ് അടുത്തിടെ പുറത്തിറക്കിയ പുതിയ പഞ്ച് മൈക്രോ എസ്‌യുവി വരെ മികച്ച പ്രതികരണത്തോടെ മുന്നേറുകയാണ്.

പുത്തൻ പ്ലാറ്റ്ഫോം, കൂടുതൽ ഫീച്ചറുകൾ; പുതുതലമുറയിലേക്ക് ചേക്കേറാൻ Tata Nexon കോംപാക്‌ട് എസ്‌യുവിയും

പഞ്ചിന് നിലവിൽ ഏകദേശം 6 മാസത്തെ കാത്തിരിപ്പ് കാലയളവാണുള്ളതെന്നാണ് റിപ്പോർട്ടുകൾ. ആൾട്രോസ് ഇവിയും പഞ്ച് അധിഷ്ഠിത മൈക്രോ ഇലക്ട്രിക് എസ്‌യുവിയും ഉൾപ്പെടെ നിരവധി പുതിയ ഇലക്ട്രിക് വാഹനങ്ങളുടെ ഒരു ശ്രേണി അവതരിപ്പിക്കാനും ആഭ്യന്തര വാഹന നിർമാതാക്കൾക്ക് ഇപ്പോൾ പദ്ധതിയുണ്ട്.

പുത്തൻ പ്ലാറ്റ്ഫോം, കൂടുതൽ ഫീച്ചറുകൾ; പുതുതലമുറയിലേക്ക് ചേക്കേറാൻ Tata Nexon കോംപാക്‌ട് എസ്‌യുവിയും

ഇലക്‌ട്രിക് വാഹനങ്ങൾ മാത്രമല്ല, നെക്‌സോണിന്റെയും ടിയാഗോയുടെയും ടിഗോറിന്റെയും പുതുതലമുറ മോഡലുകൾക്കായുള്ള പ്രവർത്തനവും ടാറ്റ മോട്ടോർസ് ആരംഭിച്ചതായാണ് റിപ്പോർട്ടുകൾ. നിലവിലെ മോഡൽ 2017 തുടക്കത്തിൽ അവതരിപ്പിച്ചതിനാൽ അടുത്ത തലമുറ ടാറ്റ നെക്‌സോൺ 2023-ഓടെ അവതരിപ്പിക്കാനാണ് സാധ്യത.

പുത്തൻ പ്ലാറ്റ്ഫോം, കൂടുതൽ ഫീച്ചറുകൾ; പുതുതലമുറയിലേക്ക് ചേക്കേറാൻ Tata Nexon കോംപാക്‌ട് എസ്‌യുവിയും

രണ്ടാംതലമുറ മോഡൽ ഏറ്റവും പുതിയ സ്റ്റൈലിംഗും മികച്ച രീതിയിൽ സജ്ജീകരിച്ച പ്രീമിയം ക്യാബിനും കൂടുതൽ പരിഷ്‌ക്കരിച്ച എഞ്ചിൻ, ഗിയർബോക്‌സ് കോമ്പിനേഷനുകളുമായാകും കളംനിറയുക. ആൽഫാ എന്നറിയപ്പെടുന്ന പുതിയ അജൈൽ ലൈറ്റ് ഫ്ലെക്‌സിബിൾ ആർക്കിടെക്ച്ചർ പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയുള്ളതായിരിക്കും പുതുതലമുറ ടാറ്റ നെക്‌സോൺ എന്നതും ശ്രദ്ധേയമാകും.

പുത്തൻ പ്ലാറ്റ്ഫോം, കൂടുതൽ ഫീച്ചറുകൾ; പുതുതലമുറയിലേക്ക് ചേക്കേറാൻ Tata Nexon കോംപാക്‌ട് എസ്‌യുവിയും

നിലവിൽ ആൾട്രോസ് പ്രീമിയം ഹാച്ച്ബാക്കിനും പുതുതായി ലോഞ്ച് ചെയ്ത പഞ്ചിനും അടിവരയിടുന്ന അതേ പ്ലാറ്റ്ഫോമാണ്. വ്യത്യസ്ത ബോഡി ശൈലികളും പെട്രോൾ, ഡീസൽ, ഹൈബ്രിഡ്, ഇലക്ട്രിക് എന്നിവയുൾപ്പെടെയുള്ള വ്യത്യസ്ത പവർട്രെയിനുകളും ഉൾക്കൊള്ളാൻ ഈ പ്ലാറ്റ്ഫോം പര്യാപ്തമായതിനാലാണ് ഈ രീതിയിലേക്ക് കോംപാക്‌ട് എസ്‌യുവിയെ പരിഷ്ക്കരിക്കുന്നത്.

പുത്തൻ പ്ലാറ്റ്ഫോം, കൂടുതൽ ഫീച്ചറുകൾ; പുതുതലമുറയിലേക്ക് ചേക്കേറാൻ Tata Nexon കോംപാക്‌ട് എസ്‌യുവിയും

പുതിയ നെക്‌സോൺ കോം‌പാക്‌ട് എസ്‌യുവി കൂടുതൽ പരിഷ്‌ക്കരിച്ച എഞ്ചിൻ ഓപ്ഷനുകളോടെയാണ് വാഗ്ദാനം ചെയ്യുകയെന്ന് ടാറ്റ വൃത്തങ്ങൾ സൂചനയും നൽകിയിട്ടുണ്ട്. 1.2 ലിറ്റർ ടർബോചാർജ്ഡ് പെട്രോൾ എഞ്ചിനും 1.5 ലിറ്റർ ടർബോ-ഡീസൽ എഞ്ചിനും ലഭിക്കാനാണ് സാധ്യത തെളിയുന്നതും. എഞ്ചിനുകൾക്ക് ഒരു മൈൽഡ് ഹൈബ്രിഡ് സാങ്കേതികവിദ്യ അവതരിപ്പിക്കാനും കമ്പനി ചിലപ്പോൾ തയാറായേക്കും.

പുത്തൻ പ്ലാറ്റ്ഫോം, കൂടുതൽ ഫീച്ചറുകൾ; പുതുതലമുറയിലേക്ക് ചേക്കേറാൻ Tata Nexon കോംപാക്‌ട് എസ്‌യുവിയും

നിലവിലെ ഉയർന്ന ഇന്ധന വിലയ്ക്കിടെ ഉയർന്ന കാര്യക്ഷമത കൈവരിക്കാൻ നെക്സോണിനെ ഈ സംവിധാനം സഹായിക്കും. കൂടാതെ, ഹൈബ്രിഡ് ടെക് പുതിയ സബ്-4 മീറ്റർ എസ്‌യുവിയെ വരാനിരിക്കുന്ന കർശനമായ കഫേ ചട്ടങ്ങൾക്കും പുതുക്കിയ ബിഎസ്‌-VI മലിനീകരണ മാനദണ്ഡങ്ങൾക്കും അനുസൃതമാക്കാനും കാരണമാവും.

പുത്തൻ പ്ലാറ്റ്ഫോം, കൂടുതൽ ഫീച്ചറുകൾ; പുതുതലമുറയിലേക്ക് ചേക്കേറാൻ Tata Nexon കോംപാക്‌ട് എസ്‌യുവിയും

നിലവിലെ ടാറ്റ നെക്‌സോൺ ഓട്ടോമാറ്റിക് പതിപ്പിൽ ഓട്ടോമേറ്റഡ് മാനുവൽ ട്രാൻസ്മിഷൻ (AMT) ഓപ്‌ഷനോടുകൂടി മാത്രമാണ് വാഗ്ദാനം ചെയ്യുന്നത്. എന്നാൽ അടുത്ത തലമുറ മോഡലിന് ശരിയായ ഓട്ടോമാറ്റിക് ഗിയർബോക്‌സ് ലഭിക്കാൻ സാധ്യതയുണ്ട്. കമ്പനി ഒരു ഡ്യുവൽ ക്ലച്ച് ഓട്ടോമാറ്റിക് ഗിയർബോക്‌സ് വികസിപ്പിച്ചുകൊണ്ടിരിക്കുകയാണെന്ന വാർത്തകളും ഏറെ മുമ്പു തന്നെ പുറത്തുവന്നിട്ടുണ്ട്.

പുത്തൻ പ്ലാറ്റ്ഫോം, കൂടുതൽ ഫീച്ചറുകൾ; പുതുതലമുറയിലേക്ക് ചേക്കേറാൻ Tata Nexon കോംപാക്‌ട് എസ്‌യുവിയും

അത് ആൾട്രോസ്, നെക്സോൺ എന്നിവയ്‌ക്കൊപ്പം ടാറ്റ വാഗ്ദാനം ചെയ്യും. ഏവരും പ്രതീക്ഷിക്കുന്ന പോലെ തന്നെ പുതുതലമുറ ടാറ്റ നെക്‌സോൺ പുതിയ സ്റ്റൈലിംഗ് ഘടകങ്ങളുമായി തന്നെയാകും ഇടംപിടിക്കുക. എന്നിരുന്നാലും, എസ്‌യുവി-കൂപ്പെ പോലുള്ള ഡിസൈൻ ശൈലി നിലനിർത്താൻ മിക്കവാറും സാധ്യതയുണ്ട്. നിലവിൽ പ്രതിമാസം 10,000 വിൽപ്പന നേടുന്നുണ്ടെങ്കിലും എസ്‌യുവിയുടെ പിൻവശത്തെ സ്റ്റൈലിംഗിൽ പലരും സംതൃപ്‌തരല്ല എന്നതും ടാറ്റ പരിഗണിച്ചേക്കും.

പുത്തൻ പ്ലാറ്റ്ഫോം, കൂടുതൽ ഫീച്ചറുകൾ; പുതുതലമുറയിലേക്ക് ചേക്കേറാൻ Tata Nexon കോംപാക്‌ട് എസ്‌യുവിയും

പുതിയ മോഡലിന് മുകളിൽ എൽഇഡി ഡിആർഎല്ലുകളുള്ള എല്ലാ പുതിയ സ്പ്ലിറ്റ് ഹെഡ്‌ലാമ്പ് യൂണിറ്റും താഴത്തെ ബമ്പറിൽ പ്രധാന ഹെഡ്‌ലാമ്പും ലഭിക്കാൻ സാധ്യതയുണ്ട്. ഇതോടൊപ്പം, എസ്‌യുവിക്ക് വലിയ അലോയ്‌ വീലുകൾ, പുതിയ എൽഇഡി ടെയിൽ ലൈറ്റുകൾ, ചരിഞ്ഞ മേൽക്കൂര എന്നിവയും ടാറ്റ സമ്മാനിക്കും.

പുത്തൻ പ്ലാറ്റ്ഫോം, കൂടുതൽ ഫീച്ചറുകൾ; പുതുതലമുറയിലേക്ക് ചേക്കേറാൻ Tata Nexon കോംപാക്‌ട് എസ്‌യുവിയും

വരാനിരിക്കുന്ന ടാറ്റ നെക്‌സോണിന്റെ ഇന്റീരിയറും വലിയ മാറ്റങ്ങൾക്ക് തന്നെയാകും സാക്ഷ്യംവഹിക്കുക. പുതിയ ഡാഷ്‌ബോർഡ് ഡിസൈൻ, വലിയ ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, പുതിയ ഡിജിറ്റൽ ഇൻസ്ട്രുമെന്റ് കൺസോൾ എന്നിവ കോംപാക്‌ട് എസ്‌യുവിയിലേക്ക് ചേക്കേറാൻ സാധ്യതയുണ്ട്. അതോടൊപ്പം ഇൻഫോടെയ്ൻമെന്റ് സിസ്റ്റം വയർലെസ് ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ എന്നിവയെ പിന്തുണയ്ക്കാനും സാധ്യതയുണ്ട്.

പുത്തൻ പ്ലാറ്റ്ഫോം, കൂടുതൽ ഫീച്ചറുകൾ; പുതുതലമുറയിലേക്ക് ചേക്കേറാൻ Tata Nexon കോംപാക്‌ട് എസ്‌യുവിയും

മറ്റ് മാറ്റങ്ങളിൽ വയർലെസ് ചാർജിംഗ്, പുതിയ എസി യൂണിറ്റ്, പുതിയ സ്റ്റിയറിംഗ് വീൽ, കൂൾഡ് ഗ്ലോവ്ബോക്സ് മുതലായവയായിരിക്കും ടാറ്റ മോട്ടോർസ് പരിചയപ്പെടുത്തുക. നെക്സോണിലേക്ക് എയർ പ്യൂരിഫയർ, ആംബിയന്റ് ലൈറ്റിംഗ്, പവർഡ് ORVM-കൾ എന്നിവയും അവതരിപ്പിക്കാനും സാധ്യത തെളിയുന്നുണ്ട്.

പുത്തൻ പ്ലാറ്റ്ഫോം, കൂടുതൽ ഫീച്ചറുകൾ; പുതുതലമുറയിലേക്ക് ചേക്കേറാൻ Tata Nexon കോംപാക്‌ട് എസ്‌യുവിയും

പുതിയ പ്ലാറ്റ്ഫോമായതിനാൽ തന്നെ ടാറ്റ നെക്‌സോൺ ക്യാബിനിനുള്ളിൽ കൂടുതൽ ഇടം നൽകുമെന്നും ഉറപ്പിക്കാം. പുതിയ മോഡൽ ദൈർഘ്യമേറിയ വീൽബേസിലാണ് ഒരുങ്ങുന്നതും. നിലവിലുള്ള മോഡലിനേക്കാൾ വീതിയും ഇതിനുണ്ടാവും. ഇത് രണ്ടാം നിരയിൽ മൂന്ന് പേർക്ക് മികച്ച ഷോൾഡർ സ്പേസും ലെഗ് റൂമും വാഗ്‌ദാനം ചെയ്യും. ഇതോടൊപ്പം നെക്സോണിന്റെ ഇലക്‌ട്രിക് പതിപ്പും കൂടുതൽ മികവോടെ പുതുതലമുറയിലേക്ക് ചേക്കേറും.

Most Read Articles

Malayalam
English summary
Tata motors planning to launch the next generation nexon compact suv in coming years
Story first published: Wednesday, October 27, 2021, 14:49 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X