നോട്ടം മാരുതിയുടെ വില്‍പ്പനയിൽ; Tiago സിഎന്‍ജിയുടെ അവതരണം ഉടന്‍, അനൗദ്യോഗിക ബുക്കിംഗ് ആരംഭിച്ചു

ഇന്ത്യന്‍ വിപണിയില്‍ പുതിയ കാറുകള്‍ പുറത്തിറക്കുന്ന തിരക്കിലാണ് നിര്‍മാതാക്കളായ ടാറ്റ മോട്ടോര്‍സ്. ഏതാനും ദിവസം മുമ്പ്, കമ്പനി ഏറ്റവും പുതിയ പഞ്ച് മൈക്രോ എസ്‌യുവി രാജ്യത്ത് അവതരിപ്പിച്ചു.

നോട്ടം മാരുതിയുടെ വില്‍പ്പനയിൽ; Tiago സിഎന്‍ജിയുടെ അവതരണം ഉടന്‍, അനൗദ്യോഗിക ബുക്കിംഗ് ആരംഭിച്ചു

വലിയ സ്വീകാര്യതയാണ് വാഹനത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നതെന്ന് വേണം പറയാന്‍. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ പുതിയൊരു റിപ്പോര്‍ട്ട് കൂടി പുറത്തുവരുന്നത്. ടാറ്റ, ടിയാഗോയുടെ സിഎന്‍ജി പതിപ്പ് ഉടന്‍ ഇന്ത്യയില്‍ അവതരിപ്പിക്കാന്‍ പദ്ധതിയിടുന്നുവെന്നാണ് റിപ്പോര്‍ട്ട്.

നോട്ടം മാരുതിയുടെ വില്‍പ്പനയിൽ; Tiago സിഎന്‍ജിയുടെ അവതരണം ഉടന്‍, അനൗദ്യോഗിക ബുക്കിംഗ് ആരംഭിച്ചു

ബ്രാന്‍ഡില്‍ നിന്നുള്ള ജനപ്രീയ മോഡലുകളില്‍ ഒന്നാണ് ടിയാഗോ. ഈ പതിപ്പിന് സിഎന്‍ജി മോഡല്‍ സമ്മാനിക്കുമെന്ന് കമ്പനി നേരത്തെ തന്നെ സ്ഥിരീകരിച്ച് രംഗത്തെത്തിയിരുന്നു. വാഹനത്തിന്റെ പരീക്ഷണയോട്ടവും നിരത്തുകളില്‍ സജീവമായിരുന്നു.

നോട്ടം മാരുതിയുടെ വില്‍പ്പനയിൽ; Tiago സിഎന്‍ജിയുടെ അവതരണം ഉടന്‍, അനൗദ്യോഗിക ബുക്കിംഗ് ആരംഭിച്ചു

എന്നാല്‍ ഇനി അധികം വൈകാതെ തന്നെ അവതരണം ഉണ്ടാകുമെന്നാണ് സൂചന. വരാനിരിക്കുന്ന ടാറ്റ ടിയാഗോ സിഎന്‍ജി മോഡല്‍ കാര്‍ നിര്‍മ്മാതാക്കളുടെ വാഹന ശ്രേണിയില്‍ നിന്നുള്ള ആദ്യത്തെ സിഎന്‍ജി കാര്‍ ആയിരിക്കും. കൂടാതെ, ഇതിനായുള്ള അനൗദ്യോഗിക പ്രീ-ബുക്കിംഗുകള്‍ ഇപ്പോള്‍ തെരഞ്ഞെടുത്ത ടാറ്റ ഡീലര്‍ഷിപ്പുകളില്‍ ആരംഭിച്ചുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

നോട്ടം മാരുതിയുടെ വില്‍പ്പനയിൽ; Tiago സിഎന്‍ജിയുടെ അവതരണം ഉടന്‍, അനൗദ്യോഗിക ബുക്കിംഗ് ആരംഭിച്ചു

അതേസമയം ഇന്ത്യയില്‍ ടിയാഗോ സിഎന്‍ജിയുടെ ലോഞ്ച് ടൈംലൈന്‍ സംബന്ധിച്ച് ടാറ്റ ഔദ്യോഗികമായി ഒന്നും തന്നെ വെളിപ്പെടുത്തിയിട്ടില്ല. എന്നിരുന്നാലും, ചില ഡീലര്‍ഷിപ്പ് റിപ്പോര്‍ട്ടുകള്‍ പ്രകാരം, പുതിയ ടാറ്റ ടിയാഗോ സിഎന്‍ജി അടുത്ത മാസം അവസാനമോ ഡിസംബര്‍ ആദ്യമോ രാജ്യത്ത് അവതരിപ്പിക്കും.

നോട്ടം മാരുതിയുടെ വില്‍പ്പനയിൽ; Tiago സിഎന്‍ജിയുടെ അവതരണം ഉടന്‍, അനൗദ്യോഗിക ബുക്കിംഗ് ആരംഭിച്ചു

വാസ്തവത്തില്‍, കമ്പനിയുടെ ചില അംഗീകൃത ഡീലര്‍ഷിപ്പുകളും അതിനായി പ്രീ-ബുക്കിംഗ് സ്വീകരിക്കാന്‍ തുടങ്ങിയിട്ടുണ്ട്. ഡീലര്‍ഷിപ്പിനെ ആശ്രയിച്ച് ഒരാള്‍ക്ക് റീഫണ്ട് ചെയ്യാവുന്ന ടോക്കണ്‍ തുകയായ 11,000-15,000 രൂപ അടച്ച് ടാറ്റ ടിയാഗോ സിഎന്‍ജി മുന്‍കൂട്ടി ബുക്ക് ചെയ്യാം.

നോട്ടം മാരുതിയുടെ വില്‍പ്പനയിൽ; Tiago സിഎന്‍ജിയുടെ അവതരണം ഉടന്‍, അനൗദ്യോഗിക ബുക്കിംഗ് ആരംഭിച്ചു

നിലവില്‍, ടിയാഗോയ്ക്ക് ഒരു ബിഎസ് VI നിലവാരത്തിലുള്ള 1.2 ലിറ്റര്‍ ത്രീ സിലിണ്ടര്‍ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോള്‍ എഞ്ചിനാണ് നല്‍കിയിരിക്കുന്നത്. ഈ മോട്ടോര്‍ 6,000 ആര്‍പിഎമ്മില്‍ 86 bhp കരുത്തും 3,300 ആര്‍പിഎമ്മില്‍ 113 Nm പരമാവധി ടോര്‍ക്കും സൃഷ്ടിക്കുന്നു.

നോട്ടം മാരുതിയുടെ വില്‍പ്പനയിൽ; Tiago സിഎന്‍ജിയുടെ അവതരണം ഉടന്‍, അനൗദ്യോഗിക ബുക്കിംഗ് ആരംഭിച്ചു

എഞ്ചിന്‍ 5 സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സുമായി സ്റ്റാന്‍ഡേര്‍ഡായി ജോടിയാക്കുന്നു. കൂടാതെ ഓപ്ഷണല്‍ 5-സ്പീഡ് AMT-യും ലഭിക്കും. ടാറ്റ ടിയാഗോയുടെ വരാനിരിക്കുന്ന സിഎന്‍ജി പതിപ്പിന് ഈ പെട്രോള്‍ മോട്ടോറിന്റെ ഡീ-ട്യൂണ്‍ പതിപ്പ് ലഭിക്കും കൂടാതെ എഞ്ചിന്‍ 5-സ്പീഡ് മാനുവല്‍ ഗിയര്‍ബോക്സുമായി മാത്രം ജോടിയാക്കും.

നോട്ടം മാരുതിയുടെ വില്‍പ്പനയിൽ; Tiago സിഎന്‍ജിയുടെ അവതരണം ഉടന്‍, അനൗദ്യോഗിക ബുക്കിംഗ് ആരംഭിച്ചു

ടാറ്റ ടിയാഗോയുടെ നിലവിലെ പെട്രോള്‍ പതിപ്പ് XE, XT, XZ, XZ+, XZ+ ഡ്യുവല്‍-ടോണ്‍ എന്നിങ്ങനെ അഞ്ച് വേരിയന്റുകളില്‍ ലഭ്യമാണ്. നിലവില്‍ 4.99 ലക്ഷം മുതല്‍ 7.04 ലക്ഷം രൂപ വരെയാണ് വാഹനത്തിന്റെ എക്‌സ്‌ഷോറൂം വില.

നോട്ടം മാരുതിയുടെ വില്‍പ്പനയിൽ; Tiago സിഎന്‍ജിയുടെ അവതരണം ഉടന്‍, അനൗദ്യോഗിക ബുക്കിംഗ് ആരംഭിച്ചു

ടാറ്റ മോട്ടോര്‍സ് ടിയാഗോയുടെ വരാനിരിക്കുന്ന സിഎന്‍ജി പതിപ്പ് ഈ ഹാച്ച്ബാക്കിന്റെ മിഡ്-സ്‌പെക്ക് XT, XZ വേരിയന്റുകളില്‍ മാത്രമാകും വാഗ്ദാനം ചെയ്യുകയെന്നും റിപ്പോര്‍ട്ടുകളുണ്ട്. പെട്രോള്‍ വേരിയന്റുകളേക്കാള്‍ സിഎന്‍ജി പതിപ്പിന് കമ്പനി 50,000 രൂപ മുതല്‍ 60,000 രൂപ വരെ അധിക വില ഈടാക്കുമെന്ന് പ്രതീക്ഷിക്കാം.

നോട്ടം മാരുതിയുടെ വില്‍പ്പനയിൽ; Tiago സിഎന്‍ജിയുടെ അവതരണം ഉടന്‍, അനൗദ്യോഗിക ബുക്കിംഗ് ആരംഭിച്ചു

പുതിയ ടാറ്റ ടിയാഗോ സിഎന്‍ജി ഹ്യുണ്ടായി ഗ്രാന്‍ഡ് i10 നിയോസ് സിഎന്‍ജി, മാരുതി സുസുക്കി എസ്-പ്രസ്സോ, എസ്-സിഎന്‍ജി മുതലായവയ്ക്ക് എതിരാളിയാകും വിപണിയില്‍ മത്സരിക്കുക. ഫാക്ടറി ഘടിപ്പിച്ച സിഎന്‍ജി കിറ്റ് ഒഴികെ, ടിയാഗോ സിഎന്‍ജിയില്‍ അകത്തും പുറത്തും മറ്റ് മാറ്റങ്ങളൊന്നും പ്രതീക്ഷിക്കുന്നില്ല.

നോട്ടം മാരുതിയുടെ വില്‍പ്പനയിൽ; Tiago സിഎന്‍ജിയുടെ അവതരണം ഉടന്‍, അനൗദ്യോഗിക ബുക്കിംഗ് ആരംഭിച്ചു

ഹാച്ച്ബാക്കിന്റെ നിലവിലെ പെട്രോള്‍ പവര്‍ മോഡലിന് സമാനമായിരിക്കും സിഎന്‍ജി പതിപ്പും. ടിയാഗോയുടെ ഹൈലൈറ്റ് ചെയ്ത ചില സവിശേഷതകളില്‍ 15 ഇഞ്ച് അലോയ് വീലുകള്‍, ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, 7.0 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയ്ഡ് ഓട്ടോ, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍, പവര്‍-ഫോള്‍ഡിംഗ് വിംഗ് മിററുകള്‍ എന്നിവയും ഉള്‍പ്പെടുന്നു.

നോട്ടം മാരുതിയുടെ വില്‍പ്പനയിൽ; Tiago സിഎന്‍ജിയുടെ അവതരണം ഉടന്‍, അനൗദ്യോഗിക ബുക്കിംഗ് ആരംഭിച്ചു

ഇരട്ട എയര്‍ബാഗുകള്‍, (ABS) ആന്റി-ലോക്ക് ബ്രേക്കിംഗ് സിസ്റ്റം വിത്ത് (CSC) കോര്‍ണര്‍ സ്റ്റെബിലിറ്റി കണ്‍ട്രോള്‍ & (EBD) ഇലക്ട്രോണിക് ബ്രേക്ക്‌ഫോഴ്‌സ് ഡിസ്ട്രിബ്യൂഷന്‍, റിയര്‍ പാര്‍ക്കിംഗ് അസിസ്റ്റന്റ് എന്നിങ്ങനെയുള്ള മികച്ച സുരക്ഷ സവിശേഷതകളോടെയാകും സിഎന്‍ജി പതിപ്പും വരുന്നത്.

നോട്ടം മാരുതിയുടെ വില്‍പ്പനയിൽ; Tiago സിഎന്‍ജിയുടെ അവതരണം ഉടന്‍, അനൗദ്യോഗിക ബുക്കിംഗ് ആരംഭിച്ചു

ടിയാഗോയ്ക്ക് പിന്നാലെ ടിഗോറിന്റെയും സിഎന്‍ജി പതിപ്പ് കമ്പനി വിപണിയില്‍ എത്തിച്ചേക്കും. ഇരുമോഡലുകളും ഇന്ത്യന്‍ നിരത്തുകളില്‍ പരീക്ഷണയോട്ടം നടത്തുന്നത് പലതവണ നമ്മള്‍ കാണുകയും ചെയതതാണ്. ഈ രണ്ട് പതിപ്പുകള്‍ മാത്രമാകില്ല, വരും നാളില്‍ ടാറ്റയില്‍ നിന്നുള്ള നിരവധി മോഡലുകള്‍ സിഎന്‍ജി പരിവേഷത്തില്‍ വിപണിയില്‍ എത്തിയേക്കുമെന്ന് വേണം പറയാന്‍. അടുത്ത കാലത്തായി, ആള്‍ട്രോസ് സിഎന്‍ജി പതിപ്പും ഇന്ത്യന്‍ നിരത്തുകളില്‍ പരീക്ഷണയോട്ടം നടത്തുന്നതിന്റെ ചിത്രങ്ങള്‍ പുറത്തുവന്നിരുന്നു.

Most Read Articles

Malayalam
English summary
Tata motors planning to launch tiago cng soon india unofficial bookings started
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X