ടിയാഗോ NRG പതിപ്പിനെ തിരികെ കൊണ്ടുവരാനൊരുങ്ങി ടാറ്റ; അവതരണം ഉടനെന്ന് സൂചന

ടിയാഗോ NRG മോഡലിനെ വീണ്ടും അവതരിപ്പിക്കുമെന്ന സൂചന നല്‍കി ആഭ്യന്തര നിര്‍മാതാക്കളായ ടാറ്റ മോട്ടോര്‍സ്. 2020 ജനുവരിയില്‍ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പ് അവതരിപ്പിക്കുന്നതിനു മുമ്പായി ക്രോസ്ഓവര്‍ വേരിയന്റ് കമ്പനി നിര്‍ത്തലാക്കിയിരുന്നു.

ടിയാഗോ NRG പതിപ്പിനെ തിരികെ കെണ്ടുവരാനൊരുങ്ങി ടാറ്റ; അവതരണം ഉടനെന്ന് സൂചന

ഈ പതിപ്പിനെയാണ് കമ്പനി ഇപ്പോള്‍ വീണ്ടും ഓഗസ്റ്റ് 04 ന് വിപണിയില്‍ അവതരിപ്പിച്ചേക്കുമെന്ന റിപ്പോര്‍ട്ടുകള്‍ വരുന്നത്. ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പിലെ സ്‌റ്റൈലിംഗ് ഘടകങ്ങളുമായിട്ടാകും നിര്‍മാതാവ് ഈ പരുക്കന്‍ രൂപത്തിലുള്ള വേരിയന്റ് വീണ്ടും സമാരംഭിക്കുക.

ടിയാഗോ NRG പതിപ്പിനെ തിരികെ കെണ്ടുവരാനൊരുങ്ങി ടാറ്റ; അവതരണം ഉടനെന്ന് സൂചന

പ്രീ-ഫെയ്സ്ലിഫ്റ്റ് ടിയാഗോ NRG-പ്പോലെ, അപ്ഡേറ്റുചെയ്ത മോഡലില്‍ എല്ലായിടത്തും ബോഡി ക്ലാഡിംഗ്, (മിക്കവാറും) ടെയില്‍ഗേറ്റില്‍ ഒരു കറുത്ത പ്ലാസ്റ്റിക് ഘടകം, എസ്‌യുവി പോലെ കാണപ്പെടുന്നതിന് പുതിയ വീല്‍ രൂപകല്‍പ്പന എന്നിവ ഉള്‍പ്പെടുത്തും.

ടിയാഗോ NRG പതിപ്പിനെ തിരികെ കെണ്ടുവരാനൊരുങ്ങി ടാറ്റ; അവതരണം ഉടനെന്ന് സൂചന

കൂടാതെ, ഇത് സ്റ്റാന്‍ഡേര്‍ഡ് മോഡലിനെക്കാള്‍ ഉയര്‍ന്ന വീല്‍ബേസും സ്വന്തമാക്കിയേക്കും. ടിയാഗോയുടെ ഗ്രൗണ്ട് ക്ലിയറന്‍സ് 170 mm ആണ്. അകത്ത്, ക്യാബിന്‍ ലേ ഔട്ട് സാധാരണ ടിയാഗോയ്ക്ക് സമാനമായിരിക്കും, പക്ഷേ എസി വെന്റുകള്‍ക്കും ഗിയര്‍ ലിവറിനും ചുറ്റുമുള്ള ഓറഞ്ച് ഇന്‍സേര്‍ട്ടുകള്‍ അകത്തളത്തെ വ്യത്യസ്തമാക്കും.

ടിയാഗോ NRG പതിപ്പിനെ തിരികെ കെണ്ടുവരാനൊരുങ്ങി ടാറ്റ; അവതരണം ഉടനെന്ന് സൂചന

ടാറ്റ കാറുകളില്‍ കാണുന്നതുപോലെ, തുണികൊണ്ടുള്ള ത്രി-ആരോ രൂപകല്‍പ്പന ഘടകങ്ങള്‍ ഉപയോഗിച്ച് വ്യത്യസ്തമായ അപ്‌ഹോള്‍സ്റ്ററിയും ഇതിന് ലഭിക്കും. അതേസമയം സവിശേഷതകൾ സ്റ്റാന്‍ഡേര്‍ഡ് മോഡലിന് സമാനമായിരിക്കുമെന്ന് വേണം പറയാൻ.

ടിയാഗോ NRG പതിപ്പിനെ തിരികെ കെണ്ടുവരാനൊരുങ്ങി ടാറ്റ; അവതരണം ഉടനെന്ന് സൂചന

ആപ്പിള്‍ കാര്‍പ്ലേയും ആന്‍ഡ്രോയിഡ് ഓട്ടോയുമുള്ള 7.0 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍, സ്റ്റിയറിംഗ് മൗണ്ട് ചെയ്ത ഓഡിയോ നിയന്ത്രണങ്ങള്‍, ഒരു ഹാര്‍മാന്‍ സൗണ്ട് സിസ്റ്റം, റിമോട്ട് ലോക്കിംഗ് / അണ്‍ലോക്കിംഗ് എന്നിവ ഹൈലൈറ്റുകളില്‍ ഉള്‍പ്പെടുന്നു.

ടിയാഗോ NRG പതിപ്പിനെ തിരികെ കെണ്ടുവരാനൊരുങ്ങി ടാറ്റ; അവതരണം ഉടനെന്ന് സൂചന

ഡ്യുവല്‍ എയര്‍ബാഗുകള്‍, ഇബിഡിയുള്ള എബിഎസ്, ക്യാമറയുള്ള റിയര്‍ പാര്‍ക്കിംഗ് സെന്‍സറുകള്‍ എന്നിവ യാത്രക്കാരുടെ സുരക്ഷയ്ക്കായി കാറില്‍ കമ്പനി വാഗ്ദാനം ചെയ്യും. മെക്കാനിക്കല്‍ ഭാഗങ്ങളിലും കമ്പനി മാറ്റങ്ങളൊന്നും വരുത്തുകയില്ല.

ടിയാഗോ NRG പതിപ്പിനെ തിരികെ കെണ്ടുവരാനൊരുങ്ങി ടാറ്റ; അവതരണം ഉടനെന്ന് സൂചന

നിലവിലെ ടിയാഗോ പതിപ്പില്‍ കാണുന്ന 1.2 ലിറ്റര്‍ റിവോട്രോണ്‍ പെട്രോള്‍ എഞ്ചിന്‍ തന്നെയാകും നവീകരണങ്ങളോടെ വിപണിയില്‍ എത്തുന്ന NRG പതിപ്പിനും കരുത്ത് നല്‍കുക.

ടിയാഗോ NRG പതിപ്പിനെ തിരികെ കെണ്ടുവരാനൊരുങ്ങി ടാറ്റ; അവതരണം ഉടനെന്ന് സൂചന

ഈ യൂണിറ്റ് 86 bhp കരുത്തും 113 Nm torque ഉം സൃഷ്ടിക്കും. 5 സ്പീഡ് മാനുവല്‍, AMT എന്നിവ ഉപയോഗിച്ച് ഗിയര്‍ബോക്‌സ് ജോടിയാക്കും. ഡിസൈന്‍ അപ്ഡേറ്റുകള്‍ കണക്കിലെടുക്കുമ്പോള്‍, ഫെയ്‌സ്‌ലിഫ്റ്റ് ടിയാഗോ NRG സ്റ്റാന്‍ഡേര്‍ഡ് മോഡലിനേക്കാള്‍ 28,000 രൂപ അധികം മുടക്കേണ്ടിവരും.

ടിയാഗോ NRG പതിപ്പിനെ തിരികെ കെണ്ടുവരാനൊരുങ്ങി ടാറ്റ; അവതരണം ഉടനെന്ന് സൂചന

വിപണിയില്‍ എത്തിയാല്‍ മോഡലിന് 4.99 ലക്ഷം രൂപ വരെയാണ് എക്‌സ്‌ഷോറൂം വില പ്രതീക്ഷിക്കുന്നത്. മാരുതി സുസുക്കി സെലെറിയോ X -നെതിരെയാകും മോഡല്‍ വിപണിയില്‍ മത്സരിക്കുന്നത്.

Most Read Articles

Malayalam
English summary
Tata Motors Planning To Reintroduce Tiago NRG In India, Find Here All Details. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X