പട നയിച്ച് Nexon EV; 10,000 യൂണിറ്റ് ഇലക്‌ട്രിക് വാഹനങ്ങൾ നിരത്തിലെത്തിച്ച നേട്ടവുമായി Tata

ഇലക്ട്രിക് ലോകത്തേക്കുള്ള ഇന്ത്യൻ വാഹന വിപണിയുടെ മാറ്റത്തിന് കൂടുതൽ സഹായകരമായ മോഡലാണ് ടാറ്റ നെക്സോൺ ഇവി. രാജ്യത്തെ ആദ്യത്തെ സബ് 4 മീറ്റർ ഇലക്ട്രിക് എസ്‍യുവി എന്ന പേരിലാണ് ഈ വാഹനം വിപണിയിൽ എത്തിയതും.

പട നയിച്ച് Nexon EV; 10,000 യൂണിറ്റ് ഇലക്‌ട്രിക് വാഹനങ്ങൾ നിരത്തിലെത്തിച്ച നേട്ടവുമായി Tata

ചെറിയ രൂപവും മികച്ച റേഞ്ചുമായിരുന്നു കഴിഞ്ഞ വർഷം വിപണിയിൽ എത്തുമ്പോൾ നെക്സോൺ ഇവിക്ക് പറയാനുണ്ടായിരുന്നത്. ഇതിന്റെയൊക്കെ ഫലമായി എസ്‌യുവിയെ ഇരുകൈയും നീട്ടിയാണ് ജനം സ്വീകരിച്ചത്. ഇന്ന് ഇന്ത്യൻ വിപണിയിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന ഇലക്‌ട്രിക് വാഹനം എന്ന കിരീടവും നെക്സോണിന് അവകാശപ്പെടാനുള്ളതാണ്.

പട നയിച്ച് Nexon EV; 10,000 യൂണിറ്റ് ഇലക്‌ട്രിക് വാഹനങ്ങൾ നിരത്തിലെത്തിച്ച നേട്ടവുമായി Tata

ദേ ഇപ്പോൾ സുപ്രധാനമായൊരു നാഴികക്കല്ലും കൂടി താണ്ടിയിരിക്കുകയാണ് ടാറ്റ മോട്ടോർസ്. രാജ്യത്ത് 10,000 യൂണിറ്റ് ഇവി വിൽപ്പന എന്ന വിസ്‌മയകരമായ നേട്ടമാണ് കമ്പനി സ്വന്തമാക്കിയിരിക്കുന്നത്.

പട നയിച്ച് Nexon EV; 10,000 യൂണിറ്റ് ഇലക്‌ട്രിക് വാഹനങ്ങൾ നിരത്തിലെത്തിച്ച നേട്ടവുമായി Tata

ഈ നാഴികക്കല്ല് ഇത്രയും വേഗത്തിൽ പിന്നിടാൻ സഹായിച്ചത് കമ്പനിയുടെ ആദ്യത്തെ ഇലക്‌ട്രിക് മോഡലായ നെക്സോൺ ഇവിയാണ് എന്നതും ശ്രദ്ധേയം. നിലവിൽ സീറോ എമിഷൻ പാസഞ്ചർ വാഹന മേഖലയിൽ 70 ശതമാനത്തിലധികം മാർക്കറ്റ് ഷെയറാണ് ടാറ്റക്കുള്ളത്. കഴിഞ്ഞ മാസം മാത്രം നെക്‌സോൺ ഇവിയുടെ 1,000 യൂണിറ്റ് വിൽപ്പന നടത്താനും കഴിഞ്ഞിരുന്നു.

പട നയിച്ച് Nexon EV; 10,000 യൂണിറ്റ് ഇലക്‌ട്രിക് വാഹനങ്ങൾ നിരത്തിലെത്തിച്ച നേട്ടവുമായി Tata

ടാറ്റ പവർ, ടാറ്റ കെമിക്കൽസ്, ടാറ്റ ഓട്ടോകോമ്പ്, ടാറ്റ മോട്ടോർസ് ഫിനാൻസ്, ക്രോമ തുടങ്ങിയ ടാറ്റ ഗ്രൂപ്പ് കമ്പനികളുടെ സഹായത്തോടെ ടാറ്റ യൂണിസ് എന്ന വിപുലമായ ഇ-മൊബിലിറ്റി ഇക്കോസിസ്റ്റം വഴിയാണ് കമ്പനി ഈ പരിവർത്തനത്തിന് നേതൃത്വം നൽകുന്നത്. ചാർജിംഗ് അടിസ്ഥാന സൗകര്യങ്ങൾക്കായി രാജ്യത്തെ 120 നഗരങ്ങളിൽ 700-ൽ അധികം ചാർജിംഗ് സ്റ്റേഷനുകളും ടാറ്റ പവർ പൂർത്തിയാക്കിയിട്ടുണ്ട്.

പട നയിച്ച് Nexon EV; 10,000 യൂണിറ്റ് ഇലക്‌ട്രിക് വാഹനങ്ങൾ നിരത്തിലെത്തിച്ച നേട്ടവുമായി Tata

നിലവിൽ നെക്സോൺ, ടിഗോർ, എക്സ്പ്രസ്-ടി എന്നീ മോഡലുകളാണ് ടാറ്റയുടെ ഇലക്‌ട്രിക് പാസഞ്ചർ വാഹന നിരയിലുള്ളത്. ടാറ്റയുടെ നിരയിൽ മികച്ച സ്വീകാര്യത നേടിയ പെട്രോൾ നെക്‌സോൺ കോംപാക്‌ട് എസ്‌യുവിയുടെ ഇലക്ട്രിക് വകഭേദമാണ് നെക്സോൺ ഇവി.

പട നയിച്ച് Nexon EV; 10,000 യൂണിറ്റ് ഇലക്‌ട്രിക് വാഹനങ്ങൾ നിരത്തിലെത്തിച്ച നേട്ടവുമായി Tata

XM, XZ+, XZ+ Lux, XZ+ Dark, XZ+ Lux Dark എന്നിങ്ങനെ അഞ്ച് വ്യത്യസ്‌ത വകഭേദങ്ങളിലായാണ് മോഡൽ വിപ്പനയ്ക്ക് എത്തുന്നതും. ഇലക്‌ട്രിക് എസ്‌യുവിക്ക് 13.99 ലക്ഷം മുതൽ 15.99 ലക്ഷം വരെയാണ് എക്സ്ഷോറൂം വില.

പട നയിച്ച് Nexon EV; 10,000 യൂണിറ്റ് ഇലക്‌ട്രിക് വാഹനങ്ങൾ നിരത്തിലെത്തിച്ച നേട്ടവുമായി Tata

74 bhp കരുത്തിൽ 170 Nm torque നൽകുന്ന 26 kWh ബാറ്ററി പായ്ക്കാണ് ടിഗോർ ഇവിക്ക് കമ്പനി സമ്മാനിച്ചിരിക്കുന്നത്. ഈ ഇലക്ട്രിക് സെഡാന്റെ പ്രഖ്യാപിത റേഞ്ച് 306 കിലോമീറ്ററാണ്. നിലവിൽ രാജ്യത്തെ ഏറ്റവും താങ്ങാനാവുന്ന ഇവിയാണ് ഇത്. 12 ലക്ഷം രൂപ മുതലാണ് പുതിയ ടിഗോർ ഇവിയുടെ വില ആരംഭിക്കുന്നത്. ആണ്.

പട നയിച്ച് Nexon EV; 10,000 യൂണിറ്റ് ഇലക്‌ട്രിക് വാഹനങ്ങൾ നിരത്തിലെത്തിച്ച നേട്ടവുമായി Tata

ടാറ്റ മോട്ടോർസ് സ്വന്തമായി വികസിപ്പിച്ചെടുത്ത അതിനൂതനമായ സിപ്ട്രോൺ എന്ന ഇലക്‌ട്രിക് സാങ്കേതികവിദ്യ ഉപയോഗിച്ച് നിർമിച്ച ആദ്യ വാഹനം കൂടിയായിരുന്നു നെക്‌സോൺ ഇവി. IP67 മാനദണ്ഡങ്ങൾ പാലിക്കുന്ന 30.2 kWh ലിഥിയം അയൺ ബാറ്ററിയിൽ നിന്നും കരുത്ത് സ്വീകരിക്കുന്ന പെർമനെന്റ് മാഗ്നെന്റിക് എസി ഇലക്ട്രിക്ക് മോട്ടറാണ് എസ്‌യുവിയുടെ ഹൃദയം.

പട നയിച്ച് Nexon EV; 10,000 യൂണിറ്റ് ഇലക്‌ട്രിക് വാഹനങ്ങൾ നിരത്തിലെത്തിച്ച നേട്ടവുമായി Tata

ഇതിന് പരമാവധി 129 bhp കരുത്തിൽ 245 Nm torque ഉത്പാദിപ്പിക്കാൻ പ്രാപ്‌തമാണ്. വെറും 9.9 സെക്കൻഡിനുള്ളിൽ പൂജ്യത്തിൽ നിന്ന് 100 കിലോമീറ്റർ വേഗത കൈവരിക്കാനും നെക്സോൺ ഇവിക്ക് സാധിക്കും. പരമാവധി 312 കിലോമീറ്റർ റേഞ്ചാണ് വാഹനം അവകാശപ്പെടുന്നത്. എന്നാ യഥാർഥ ഇന്ത്യൻ റോഡ് സാഹചര്യങ്ങളിൽ ഇത് 200-250 കിലോമീറ്ററായി റേഞ്ച് ചരുരുങ്ങിയേക്കാം.

പട നയിച്ച് Nexon EV; 10,000 യൂണിറ്റ് ഇലക്‌ട്രിക് വാഹനങ്ങൾ നിരത്തിലെത്തിച്ച നേട്ടവുമായി Tata

നിലവിൽ നെക്സോണിലെ ഇലക്ട്രിക് മോട്ടോറിന് എട്ട് വർഷത്തെ വാറണ്ടിയാണ് ഇലക്ട്രിക് മോട്ടോറിനും, ബാറ്ററി പാക്കിനും ടാറ്റ മോട്ടോർസ് വാഗ്‌ദാനം ചെയ്യുന്നത്. ഒരു ഹോം ചാര്‍ജര്‍ ഉപയോഗിച്ച് 7 മുതല്‍ 8 മണിക്കൂര്‍ കൊണ്ട് പൂര്‍ണമായും ചാര്‍ജ് ചെയ്യാന്‍ സാധിക്കും. ഡിസി ഫാസ്റ്റ് ചാർജർ ഉപയോഗിച്ച് ഒരു മണിക്കൂർ കൊണ്ട് 80 ശതമാനം വരെ കൈവരിക്കാനും ടാറ്റ നെക്സോൺ ഇവിക്ക് സാധിക്കും.

പട നയിച്ച് Nexon EV; 10,000 യൂണിറ്റ് ഇലക്‌ട്രിക് വാഹനങ്ങൾ നിരത്തിലെത്തിച്ച നേട്ടവുമായി Tata

മെച്ചപ്പെട്ട ഡ്രൈവിംഗ് ശ്രേണിക്കായി റീജനറേറ്റീവ് ബ്രേക്കിംഗ് സാങ്കേതികവിദ്യയും ഇലക്ട്രിക് എസ്‌യുവിയിൽ ടാറ്റ മോട്ടോർസ് ഒരുക്കിയിട്ടുണ്ട്. ആധുനിര സവിശേഷതകളാൽ സമ്പന്നമാണ് നെക്സോൺ ഇവി എന്നതും ആകർഷകമാണ്. വാഹനത്തിൽ 7 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, സെമി-ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, Z കണക്റ്റ് കണക്റ്റ് കാർ ടെക് എന്നിവയെല്ലാം വാഗ്‌ദാനം ചെയ്യുന്നുണ്ട് കമ്പനി.

പട നയിച്ച് Nexon EV; 10,000 യൂണിറ്റ് ഇലക്‌ട്രിക് വാഹനങ്ങൾ നിരത്തിലെത്തിച്ച നേട്ടവുമായി Tata

ഇതുകൂടാതെ ഡൈനാമിക് മാർഗനിർദ്ദേശങ്ങളോടു കൂടിയ റിയർ പാർക്കിംഗ് ക്യാമറ തുടങ്ങി നിരവധി സവിശേഷതകളും ഇലക്‌ട്രിക് കോംപാക്‌ട് എസ്‌യുവിയുടെ ഭാഗമാണ്. ഇലക്ട്രിക് വാഹനങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനായി വിവിധ സംസ്ഥാന സര്‍ക്കാരുകൾ വാഗ്‌ദാനം ചെയ്‌തിരിക്കുന്ന ഫെയിം II ആനുകൂല്യങ്ങളും സബ്‌സിഡികളും ഉപയോഗിച്ച് കൂടുതൽ താങ്ങാവുന്ന വിലയിൽ നെക്സോൺ സ്വന്തമാക്കാനും സാധിക്കും.

പട നയിച്ച് Nexon EV; 10,000 യൂണിറ്റ് ഇലക്‌ട്രിക് വാഹനങ്ങൾ നിരത്തിലെത്തിച്ച നേട്ടവുമായി Tata

നിലവിലെ നെക്സോൺ ഇലക്‌ട്രിക്കിനെ അപേക്ഷിച്ച് അൽപം കൂടി കരുത്തുകൂടിയ വേരിയന്റിനെ കൂടി ശ്രേണിയിലേക്ക് അവതരിപ്പിക്കാനുള്ള പദ്ധതിയും ടാറ്റ മോട്ടോർസിനുണ്ടെന്നാണ് റിപ്പോർട്ട്. 136 bhp അതായത് 100 കിലോവാട്ട് കരുത്തുള്ള ഇലക്ട്രിക് മോട്ടോർ ഉപയോഗിച്ച് Nexon ഇലക്ട്രിക് പരിഷ്ക്കരിച്ചേക്കുമെന്നാണ് സൂചന. എങ്കിലും ബാറ്ററി ശേഷി അതേ 30.2 kWh യൂണിറ്റായി തുടരാനാണ് സാധ്യത.

Most Read Articles

Malayalam
English summary
Tata motors reached 10 000 unit sales milestone for electric vehicles
Story first published: Friday, September 24, 2021, 13:19 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X