വിൽപ്പന ഇരട്ടിയാക്കി ടാറ്റ, ഫെബ്രുവരിയിൽ നിരത്തിലെത്തിച്ചത് 27,224 യൂണിറ്റുകൾ

ഫെബ്രുവരി മാസത്തിൽ 27,224 യൂണിറ്റിന്റെ മൊത്ത വിൽപ്പനയുമായി ടാറ്റ മോട്ടോർസ്. 2020 ഫെബ്രുവരിയിൽ വിറ്റ 12,430 യൂണിറ്റുകളിൽ നിന്ന് 119 ശതമാനത്തിന്റെ ഇരട്ടി വളർച്ചയാണ് ഇന്ത്യയുടെ സ്വന്തം ബ്രാൻഡ് രേഖപ്പെടുത്തിയിരിക്കുന്നത്.

വിൽപ്പന ഇരട്ടിയാക്കി ടാറ്റ, ഫെബ്രുവരിയിൽ നിരത്തിലെത്തിച്ചത് 27,224 യൂണിറ്റുകൾ

അടുത്ത കാലത്തായി ടാറ്റയ്ക്ക് ലഭിക്കുന്ന വൻജനപ്രീതിയാണ് ഈ വളർച്ചക്ക് പിന്നിലുള്ള പ്രധാന കാരണം. അതേസമയം പ്രതിമാസ വിൽപ്പന കണക്കിലും 244 കാറുകൾ അധികം വിൽക്കാനും കമ്പനിക്ക് സാധിച്ചു.

വിൽപ്പന ഇരട്ടിയാക്കി ടാറ്റ, ഫെബ്രുവരിയിൽ നിരത്തിലെത്തിച്ചത് 27,224 യൂണിറ്റുകൾ

അതായത് 2020 ജനുവരിയിൽ ടാറ്റ നിരത്തിലെത്തിച്ച 26,980 യൂണിറ്റിനേക്കാൾ മികച്ചതാണെന്ന് സാരം. വാസ്തവത്തിൽ ഈ വർഷത്തിന്റെ ആദ്യ രണ്ട് മാസങ്ങളിലെ വിൽപ്പന 55,000 യൂണിറ്റിന് താഴെയാണ്. വർഷങ്ങളായി കമ്പനി റിപ്പോർട്ട് ചെയ്ത ഏറ്റവും ശക്തമായ തുടക്കമാണിത്.

MOST READ: വിപണിയിൽ പുതുജീവൻ വെച്ച് നിസാൻ; കരുത്തായി കൂട്ടിന് മാഗ്നൈറ്റും

വിൽപ്പന ഇരട്ടിയാക്കി ടാറ്റ, ഫെബ്രുവരിയിൽ നിരത്തിലെത്തിച്ചത് 27,224 യൂണിറ്റുകൾ

ഹാരിയർ എസ്‌യുവിയുടെ ശ്രേണി ശക്തിപ്പെടുത്തുന്നതിനായി ടാറ്റ അടുത്തിടെ ഏഴ് സീറ്റർ പതിപ്പും പുറത്തിറക്കിയിരുന്നു. രണ്ട് പതിറ്റാണ്ടിലേറെക്കാലം വിപണിവാണിരുന്ന സഫാരി എന്ന മോഡൽ തിരികെ കൊണ്ടുവരുന്നതിനും ഈ അവതരണം സാക്ഷ്യംവഹിച്ചു.

വിൽപ്പന ഇരട്ടിയാക്കി ടാറ്റ, ഫെബ്രുവരിയിൽ നിരത്തിലെത്തിച്ചത് 27,224 യൂണിറ്റുകൾ

സമീപ മാസങ്ങളിലെ വിൽപ്പനയിൽ ടാറ്റ തങ്ങളുടെ വിപണി വിഹിതം മെച്ചപ്പെടുത്തുന്നുമുണ്ട് എന്നതും ശ്രദ്ധേയമാണ. കമ്പനി വിപണനം നടത്തുന്ന സെലക്ടീവ് വാഹനങ്ങൾ ഇതിന് കാരണമാകാം. നിലവിൽ കമ്പനിയുടെ നിരയിലുള്ള എല്ലാ കാറുകളും ഒന്നിനൊന്നിന് മികച്ചതാണ്.

MOST READ: പരീക്ഷണയോട്ടം തുടര്‍ന്ന് ടിയാഗൊ, ടിഗോര്‍ സിഎന്‍ജി മോഡലുകള്‍; കൂടുതല്‍ വിവരങ്ങള്‍ ഇതാ

വിൽപ്പന ഇരട്ടിയാക്കി ടാറ്റ, ഫെബ്രുവരിയിൽ നിരത്തിലെത്തിച്ചത് 27,224 യൂണിറ്റുകൾ

സുരക്ഷയും പ്രായോഗികതയും ഒത്തുചേർന്നതോടെ ടാറ്റ വാഹനങ്ങൾ വേഗത്തിൽ ജനപ്രീതിയാർജിക്കുന്നു. അഞ്ച് മോഡലുകൾ അണിനിരക്കുന്ന ടാറ്റ കാറുകളിൽ വിൽപ്പന പ്രധാനമായും ആൾ‌ട്രോസ്, നെക്സോൺ, ടിയാഗോ എന്നിവയിലൂടെയാണ് കൈവരിക്കുന്നത്.

വിൽപ്പന ഇരട്ടിയാക്കി ടാറ്റ, ഫെബ്രുവരിയിൽ നിരത്തിലെത്തിച്ചത് 27,224 യൂണിറ്റുകൾ

ഉത്‌പാദനം മെച്ചപ്പെട്ടതിനാൽ ടാറ്റയ്ക്ക് പ്രവർത്തിക്കുന്ന സെഗ്‌മെന്റുകളിലുടനീളം വളർച്ച നേടാൻ കഴിഞ്ഞു. സെഗ്‌മെന്റുകളെ ആശ്രയിച്ച് വളർച്ച വളരെ മികച്ചതാണ്. അടുത്തതായി ഒരു മൈക്രോ എസ്‌യുവി കൂടി അവതരിപ്പിക്കുന്നതോടെ ടാറ്റയുടെ നില കൂടുതൽ മെച്ചപ്പെടും.

MOST READ: ഫെബ്രുവരി മാസത്തില്‍ 1.64 ലക്ഷം കാറുകള്‍ വിറ്റഴിച്ച് മാരുതി; 8.3 ശതമാനം വര്‍ധനവും

വിൽപ്പന ഇരട്ടിയാക്കി ടാറ്റ, ഫെബ്രുവരിയിൽ നിരത്തിലെത്തിച്ചത് 27,224 യൂണിറ്റുകൾ

രാജ്യമെമ്പാടും പുതിയ സഫാരിയുടെ ഡെലിവറികൾ ആരംഭിച്ചതിനാൽ വരും മാസത്തെ വിൽപ്പന കൂടുതൽ പൊടിപൊടിക്കാമെന്നാണ് ടാറ്റ മോട്ടോർസിന്റെ പ്രതീക്ഷ. ആധുനിക കാലത്തെ ഉപഭോക്താക്കളെ ആകർഷിക്കുന്നതിൽ ഐതിഹാസിക മോഡലിന്റെ പേരുള്ള ആധുനിക എസ്‌യുവിക്ക് കഴിയുമെന്ന ശുഭാപ്തി വിശ്വാസത്തിലാണ് വിപണി.

വിൽപ്പന ഇരട്ടിയാക്കി ടാറ്റ, ഫെബ്രുവരിയിൽ നിരത്തിലെത്തിച്ചത് 27,224 യൂണിറ്റുകൾ

2020 ഓട്ടോ എക്‌സ്‌പോയിൽ HBX കൺസെപ്റ്റായി പരിചയപ്പെടുത്തിയ മോഡലിന് ടൈമെറോ എന്ന പേരു നൽകി ഈ വർഷം ഉത്സവ സീസണോടു കൂടി വിപണിയിൽ അവതരിപ്പിച്ചേക്കും. ടാറ്റ HBX അധിഷ്ഠിത മോഡൽ മാരുതി സുസുക്കി ഇഗ്നിസ്, മഹീന്ദ്ര KUV100 NXT എന്നിവയോടെയാകും മാറ്റുരയ്ക്കുക.

Most Read Articles

Malayalam
English summary
Tata Motors Recorded 27,224 Unit Sales In February 2021. Read in Malayalam
Story first published: Monday, March 1, 2021, 17:48 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X