ഒരുകൈ അകലത്തിൽ ഹ്യുണ്ടായി, ഇന്ത്യൻ വാഹന വിപണിയുടെ തലപ്പത്തേക്ക് ടാറ്റ, നവംബറിൽ 38 ശതമാനം വളർച്ച

ഇന്ന് ഒരു കാർ വാങ്ങാൻ പോവുന്നയാളുടെ മനസിലേക്ക് ആദ്യം ഓടിയെത്തുന്ന വാഹന നിർമാണ കമ്പനികളുടെ പേര് മാരുതി സുസുക്കിയെന്നോ, ഹ്യുണ്ടായിയെന്നോ അല്ല. അതിവേഗം ജനഹൃദയങ്ങൾ കീഴടക്കിയ ടാറ്റ മോട്ടോർസിന്റെ പേരാകും അത്. വിൽപ്പന കണക്കുകളിൽ എല്ലാ കമ്പനികളെയും അമ്പരപ്പിക്കുന്ന നേട്ടവുമായാണ് ടാറ്റ ഇപ്പോൾ മുന്നേറുന്നത്.

പോയ മാസം തന്നെ മാരുതി, ഹ്യുണ്ടായി എന്നിവർക്കൊപ്പം കൈയ്യെത്തും ദൂരത്താണ് ടാറ്റ എത്തി നിന്നത്. 2021 നവംബർ മാസത്തെ വിൽപ്പന കണക്കുകളും പുറത്തിറക്കിയതോടെ ഈ അന്തരം കുറഞ്ഞുവരികയാണ്. ടാറ്റ മോട്ടോർസ് അതിവേഗം വിപണി വിഹിതം വർധിപ്പിക്കുമ്പോൾ ഹ്യൂണ്ടായിക്ക് വിൽപ്പനയിൽ കാര്യമായ ഇടിവ് രേഖപ്പെടുത്തുന്നുമുണ്ട്.

ഒരുകൈ അകലത്തിൽ ഹ്യുണ്ടായി, ഇന്ത്യൻ വാഹന വിപണിയുടെ തലപ്പത്തേക്ക് ടാറ്റ, നവംബറിൽ 38 ശതമാനം വളർച്ച

2021 നവംബറിൽ ടാറ്റ മോട്ടോർസിന് 38 ശതമാനത്തിന്റെ മികച്ച വിൽപ്പന വളർച്ചയാണ് ലഭിച്ചിരിക്കുന്നത്. കഴിഞ്ഞ വർഷം ഇതേ മാസത്തിലെ 21,228 യൂണിറ്റുകളിൽ നിന്ന് നവംബറിൽ കമ്പനി 28,027 വാഹനങ്ങൾ വിറ്റു. അങ്ങനെ വാർഷിക വിൽപ്പന വളർച്ച 32 ശതമാനമായാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

ഒരുകൈ അകലത്തിൽ ഹ്യുണ്ടായി, ഇന്ത്യൻ വാഹന വിപണിയുടെ തലപ്പത്തേക്ക് ടാറ്റ, നവംബറിൽ 38 ശതമാനം വളർച്ച

കഴിഞ്ഞ വർഷം ഇതേ കാലയളവിലെ 413 യൂണിറ്റുകളിൽ നിന്ന് നവംബറിൽ 1,751 ഇലക്‌ട്രിക് വാഹനങ്ങൾ ടാറ്റ വിതരണം ചെയ്തതിനാൽ കമ്പനിയുടെ ഇവി വിൽപ്പന 324 ശതമാനവും ഉയരുന്നതിനാണ് രാജ്യം സാക്ഷ്യംവഹിച്ചിരിക്കുന്നത്. ഈ സെഗ്മെന്റിൽ ഏറ്റവും കൂടുതൽ വാഹനങ്ങൾ നിരത്തിലെത്തിക്കുന്നതും കമ്പനി തന്നെയാണ്.

ഒരുകൈ അകലത്തിൽ ഹ്യുണ്ടായി, ഇന്ത്യൻ വാഹന വിപണിയുടെ തലപ്പത്തേക്ക് ടാറ്റ, നവംബറിൽ 38 ശതമാനം വളർച്ച

രാജ്യത്തെ ഇലക്‌ട്രിക് പാസഞ്ചർ വാഹന വിപണിയുടെ വലിപ്പവുമായി താരതമ്യപ്പെടുത്തുമ്പോൾ എണ്ണം ചെറുതാണെങ്കിലും വരും വർഷങ്ങളിൽ ഇലക്ട്രിക് കാർ വിൽപ്പന വർധിക്കുമെന്നു തന്നെയാണ് എല്ലാ കമ്പനികളുടേയും പ്രതീക്ഷ.

ഒരുകൈ അകലത്തിൽ ഹ്യുണ്ടായി, ഇന്ത്യൻ വാഹന വിപണിയുടെ തലപ്പത്തേക്ക് ടാറ്റ, നവംബറിൽ 38 ശതമാനം വളർച്ച

പാസഞ്ചർ വാഹന വിഭാഗത്തിൽ മാത്രമല്ല, വാണിജ്യ, വാഹനങ്ങൾ ഉൾപ്പെടെ ടാറ്റ മോട്ടോർസിന്റെ ആഭ്യന്തര വിൽപ്പനയിൽ മൊത്തം 21 ശതമാനത്തിന്റെ വാർഷിക വളർച്ചയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ടാറ്റയുടെ വാണിജ്യ വിഭാഗം പ്രതിവർഷം 15 ശതമാനം ഉയർച്ചയും കൈപ്പിടിയിലാക്കിയിട്ടുണ്ട്.

ഒരുകൈ അകലത്തിൽ ഹ്യുണ്ടായി, ഇന്ത്യൻ വാഹന വിപണിയുടെ തലപ്പത്തേക്ക് ടാറ്റ, നവംബറിൽ 38 ശതമാനം വളർച്ച

നവംബറിൽ കമ്പനി 32,254 വാണിജ്യ വാഹനങ്ങളാണ് വിറ്റഴിച്ചിരിക്കുന്നത്. കഴിഞ്ഞ വർഷം ഇതേ മാസം 27,982 യൂണിറ്റുകളാണ് ബ്രാൻഡിന് നിരത്തിലെത്തിക്കാൻ സാധിച്ചിരുന്നത്. ഇതേസമയം ഹ്യുണ്ടായി മോട്ടോർ കമ്പനിക്ക് പ്രതിവർഷ കണക്കിൽ 24.18 ശതമാനം ഇടിവാണ് ഉണ്ടായിരിക്കുന്നതും. 2021 നവംബറിൽ കമ്പനി 37,001 യൂണിറ്റുകൾ വിറ്റതായാണ് കണക്ക്.

ഒരുകൈ അകലത്തിൽ ഹ്യുണ്ടായി, ഇന്ത്യൻ വാഹന വിപണിയുടെ തലപ്പത്തേക്ക് ടാറ്റ, നവംബറിൽ 38 ശതമാനം വളർച്ച

കഴിഞ്ഞ വർഷം ഇതേ മാസത്തിൽ 48,800 യൂണിറ്റുകൾ നിരത്തിലെത്തിച്ച കൊറിയൻ ബ്രാൻഡ് ഒക്‌ടോബർ മാസത്തിൽ 37,021 യൂണിറ്റുകളാണ് ഉപഭോക്താക്കൾക്ക് കൈമാറിയത്. ഹ്യുണ്ടായിയും ടാറ്റ മോട്ടോർസും തമ്മിലുള്ള അന്തരം, വിൽപ്പന സംഖ്യ, 8,000 യൂണിറ്റിൽ താഴെയായി കുറഞ്ഞു എന്നതാണ് രസകരമായ കാര്യം.

ഒരുകൈ അകലത്തിൽ ഹ്യുണ്ടായി, ഇന്ത്യൻ വാഹന വിപണിയുടെ തലപ്പത്തേക്ക് ടാറ്റ, നവംബറിൽ 38 ശതമാനം വളർച്ച

പഞ്ച്, ഹാരിയർ, സഫാരി, ആൾട്രോസ്, നെക്‌സോൺ, ടിയാഗോ എന്നിവയുൾപ്പെടെയുള്ള പുതിയ ഇനം കാറുകളുടെ വിജയം ടാറ്റ മോട്ടോർസിന് ഏറെ ഗുണം ചെയ്‌തതാണ് ഈ മുന്നേറ്റത്തിനു പിന്നിലുള്ള യഥാർഥ കാര്യം. കമ്പനിയുടെ മിക്ക കാറുകളും പ്രതിമാസം 5,000 യൂണിറ്റുകളിൽ അധികം വിൽപ്പന നടത്തുന്നു.

ഒരുകൈ അകലത്തിൽ ഹ്യുണ്ടായി, ഇന്ത്യൻ വാഹന വിപണിയുടെ തലപ്പത്തേക്ക് ടാറ്റ, നവംബറിൽ 38 ശതമാനം വളർച്ച

നെക്‌സോൺ കോംപാക്‌ട് എസ്‌യുവിയാണ് ടാറ്റയുടെ നിരയിൽ നിന്നും ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന മോഡൽ എന്നതും ശ്രദ്ധേയമാണ്. നിലവിൽ നെക്‌സോൺ, ടിഗോർ എന്നിവയുടെ ഇലക്‌ട്രിക് പതിപ്പുകളാണ് ടാറ്റയ്ക്കുള്ളത് നെക്‌സോണിന്റെ സെഗ്‌മെന്റിലെ ജനപ്രീതി കണക്കിലെടുക്കുമ്പോൾ കോം‌പാക്‌ട് മോഡൽ ഒരു ഇലക്ട്രിക് വേരിയന്റായി വാഗ്ദാനം ചെയ്യുന്നത് വിപണിയിൽ അതിന്റെ സ്ഥാനം കണ്ടെത്തിയതിൽ അതിശയിക്കാനില്ല.

ഒരുകൈ അകലത്തിൽ ഹ്യുണ്ടായി, ഇന്ത്യൻ വാഹന വിപണിയുടെ തലപ്പത്തേക്ക് ടാറ്റ, നവംബറിൽ 38 ശതമാനം വളർച്ച

ചാർജിംഗ് സ്റ്റേഷനുകൾ സ്ഥാപിക്കുന്നതിന് നിരക്ക് ഈടാക്കിയ ടാറ്റ പവറിൽ നിന്നാണ് ഇവി വിപണിക്കുള്ള പിന്തുണ വരുന്നത്. വരും വര്‍ഷങ്ങളിൽ വിവിധ ബോഡി സ്‌റ്റൈലുകളിലും റേഞ്ച് ശേഷികളിലുമായി 10 പുതിയ ഇവി മോഡലുകൾ നിരത്തിലെത്തിക്കാനാണ് ബ്രാൻഡ് ആസൂത്രണം ചെയ്തിരിക്കുന്നത്.

ഒരുകൈ അകലത്തിൽ ഹ്യുണ്ടായി, ഇന്ത്യൻ വാഹന വിപണിയുടെ തലപ്പത്തേക്ക് ടാറ്റ, നവംബറിൽ 38 ശതമാനം വളർച്ച

ഇതിനു പുറമെ മാരുതി കൈയ്യടക്കി വെച്ചിരിക്കുന്ന സിഎൻജി കാർ വിപണിയും ടാറ്റ ഉന്നംവെച്ചിട്ടുണ്ട്. അതിന്റെ ഫലമായി ടിയാഗോ, ആൾട്രോസ്, ടിഗോർ എന്നിവയുടെ സിഎൻജി മോഡലുകളുടെ പരീക്ഷണയോട്ട ഘട്ടത്തിലാണ് കമ്പനി. അടുത്തിടെ ടാറ്റ മോട്ടോർസ് തങ്ങളുടെ നിരയിലെ തെരഞ്ഞെടുത്ത മോഡലുകളിൽ വില വർധനവ് നടപ്പിലാക്കിയിട്ടുണ്ട്.

ഒരുകൈ അകലത്തിൽ ഹ്യുണ്ടായി, ഇന്ത്യൻ വാഹന വിപണിയുടെ തലപ്പത്തേക്ക് ടാറ്റ, നവംബറിൽ 38 ശതമാനം വളർച്ച

ടിയാഗോ, ടിയാഗോ NRG, ടിഗോർ, ആൾട്രോസ്, നെക്സോൺ എന്നിവയിലാണ് വില പരിഷ്‌കരണം നടപ്പിലാക്കിയിരിക്കുന്നത്. വർധനവ് 400 രൂപ മുതൽ 11,500 രൂപ വരെയാണ്. എന്നാൽ ടാറ്റ സഫാരി, ഹാരിയർ, പഞ്ച്, നെക്‌സോൺ ഇവി എന്നിവ നിലവിലുള്ള എക്‌സ്ഷോറൂം വിലകളിൽ മാറ്റമൊന്നും വരുത്തിയിട്ടില്ല.

Most Read Articles

Malayalam
English summary
Tata motors recorded 38 percent sales growth in 2021 november closing the gap to hyundai
Story first published: Thursday, December 2, 2021, 16:21 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X