കണ്ണഞ്ചിപ്പിക്കും സ്റ്റെലില്‍ Safari ഗോള്‍ഡ് എഡിഷന്‍; പരസ്യവീഡിയോ പങ്കുവെച്ച് Tata

ഈ വര്‍ഷത്തിന്റെ തുടക്കത്തിലാണ് ആഭ്യന്തര നിര്‍മാതാക്കളായ ടാറ്റ മോട്ടോര്‍സ് തങ്ങളുടെ മുന്‍നിര എസ്‌യുവി സഫാരി വിപണിയില്‍ അവതരിപ്പിച്ചത്. വര്‍ഷങ്ങള്‍ക്ക് മുമ്പ് വിപണിയില്‍ നിന്ന് നിര്‍ത്തലാക്കിയ ഐക്കണിക് എസ്‌യുവിയുടെ പേരിലാണ് നിര്‍മാതാവ് ഏഴ് സീറ്റര്‍ മോഡല്‍ തിരികെ എത്തിച്ചിരിക്കുന്നത്.

കണ്ണഞ്ചിപ്പിക്കും സ്റ്റെലില്‍ Safari ഗോള്‍ഡ് എഡിഷന്‍; പരസ്യവീഡിയോ പങ്കുവെച്ച് Tata

അടുത്തിടെ, ഐപിഎല്‍ ക്രിക്കറ്റ് മത്സരങ്ങള്‍ക്ക് മുന്നോടിയായി സഫാരി ഗോള്‍ഡ് എഡിഷന്‍ എന്ന ബാഡ്ജിന് കീഴില്‍ ടാറ്റ സഫാരിയുടെ പ്രത്യേക അല്ലെങ്കില്‍ പ്രീമിയം പതിപ്പ് ടാറ്റ പുറത്തിറക്കിയിരുന്നു. ഇത് സാധാരണ സഫാരിയുടെ കൂടുതല്‍ പ്രീമിയം രൂപത്തിലുള്ള പതിപ്പെന്ന് പറയേണ്ടി വരും. കാഴ്ചയിലും അത് പ്രകടമാണ്.

കണ്ണഞ്ചിപ്പിക്കും സ്റ്റെലില്‍ Safari ഗോള്‍ഡ് എഡിഷന്‍; പരസ്യവീഡിയോ പങ്കുവെച്ച് Tata

ഈ മോഡലിനെ ഉപഭോക്താക്കളിലേക്ക് കൂടുതല്‍ എത്തിക്കുന്നതിന്റെ ഭാഗമായി ഇപ്പോള്‍ ഈ എസ്‌യുവികള്‍ക്കായി ഒരു പുതിയ പരസ്യ വീഡിയോ പുറത്തിറക്കിയിരിക്കുകയാണ് കമ്പനി. ഹ്യുണ്ടായി അല്‍കസാര്‍, എംജി ഹെക്ടര്‍ പ്ലസ്, ഈ സെഗ്മെന്റില്‍ അടുത്തിടെ പുറത്തിറക്കിയ മഹീന്ദ്ര XUV700 തുടങ്ങിയ എസ്‌യുവികളോടാണ് ടാറ്റ സഫാരി മത്സരിക്കുന്നത്.

വീഡിയോ ടാറ്റ മോട്ടോര്‍സ് തങ്ങളുടെ യൂട്യൂബ് ചാനലില്‍ പങ്കുവെയ്ക്കുകയും ചെയ്തിട്ടുണ്ട്. ടാറ്റ സഫാരി ഗോള്‍ഡ് എഡിഷന്‍ രണ്ട് കളര്‍ ഓപ്ഷനുകളില്‍ ലഭ്യമാണ്.

കണ്ണഞ്ചിപ്പിക്കും സ്റ്റെലില്‍ Safari ഗോള്‍ഡ് എഡിഷന്‍; പരസ്യവീഡിയോ പങ്കുവെച്ച് Tata

ബ്ലാക്ക് ഗോള്‍ഡ്, വൈറ്റ് ഗോള്‍ഡ് കളര്‍ ഓപ്ഷനുകളാണ് വാഹനത്തെ സാധാരണ പതിപ്പില്‍ നിന്നും വ്യത്യസ്തമാക്കുന്നത്. സാധാരണ പതിപ്പില്‍ നിന്ന് വ്യത്യസ്തമാക്കാന്‍ ഗോള്‍ഡ് എഡിഷന്‍ സഫാരിയില്‍ കോസ്‌മെറ്റിക് മാറ്റങ്ങള്‍ കമ്പനി നടപ്പാക്കിയിട്ടുണ്ട്.

കണ്ണഞ്ചിപ്പിക്കും സ്റ്റെലില്‍ Safari ഗോള്‍ഡ് എഡിഷന്‍; പരസ്യവീഡിയോ പങ്കുവെച്ച് Tata

പ്രധാന വ്യത്യാസം ചിലയിടങ്ങളിലെ ഗോള്‍ഡ് നിറത്തിലുള്ള ആക്‌സന്റുകളാണ്. ഫ്രണ്ട് ഗ്രില്ലില്‍ ഗോള്‍ഡ് നിറത്തിലുള്ള ട്രൈ-ആരോ ഡിസൈനുകളും ഹെഡ്‌ലാമ്പുകള്‍ക്ക് ചുറ്റും ഗോള്‍ഡ് നിറത്തിലുള്ള നവീകരണങ്ങളും ഗ്രില്ലിന് കീഴില്‍ ഗോള്‍ഡ് നിറത്തിലുള്ള ഹ്യൂമാനിറ്റി ലൈനും എല്‍ഇഡി ഡിആര്‍എല്ലുകളും സഫാരിക്ക് ലഭിക്കുന്നു.

കണ്ണഞ്ചിപ്പിക്കും സ്റ്റെലില്‍ Safari ഗോള്‍ഡ് എഡിഷന്‍; പരസ്യവീഡിയോ പങ്കുവെച്ച് Tata

സൈഡ് പ്രൊഫൈലിലേക്ക് വരുമ്പോള്‍, ഡോര്‍ ഹാന്‍ഡിലുകളില്‍ സാധാരണയായി കാണുന്ന ക്രോം ഗാര്‍ണിഷ് ഇപ്പോള്‍ ഗോള്‍ഡ് തീമില്‍ പൂര്‍ത്തിയായിരിക്കുന്നത് കാണാം. റൂഫ് റെയിലിന് ഗോള്‍ഡന്‍ കളര്‍ ആക്സന്റും ടെയില്‍ഗേറ്റിന് ടാറ്റ ലോഗോയും സഫാരി ലെറ്ററിംഗും മറ്റ് മൈനര്‍ ആക്സന്റുകളും ഗോള്‍ഡ് നിറത്തിലാണ് ഫിനിഷ് ചെയ്തിരിക്കുന്നത്.

കണ്ണഞ്ചിപ്പിക്കും സ്റ്റെലില്‍ Safari ഗോള്‍ഡ് എഡിഷന്‍; പരസ്യവീഡിയോ പങ്കുവെച്ച് Tata

പുറംഭാഗം പോലെ തന്നെ ക്യാബിനിലും ഗോള്‍ഡ് എഡിഷന്‍ തീം വളരെ പ്രകടമായി തന്നെ കാണാം. ക്യാബിന്റെ മൊത്തത്തിലുള്ള ഡിസൈന്‍ അതേപടി തുടരുന്നുണ്ടെങ്കിലും, ടാറ്റ അത് മുമ്പത്തേക്കാള്‍ കൂടുതല്‍ പ്രീമിയം ആക്കുന്നതിനായി ചില മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്.

കണ്ണഞ്ചിപ്പിക്കും സ്റ്റെലില്‍ Safari ഗോള്‍ഡ് എഡിഷന്‍; പരസ്യവീഡിയോ പങ്കുവെച്ച് Tata

എസ്‌യുവിയുടെ ഇന്റീരിയറും സ്ഥലങ്ങളില്‍ ഗോള്‍ഡ് കളര്‍ ആക്സന്റുകള്‍ കാണാന്‍ സാധിക്കുന്നുണ്ട്. ഡാഷ്ബോര്‍ഡിലും എസി വെന്റുകളിലും സ്പീഡോമീറ്റര്‍ കണ്‍സോളിനു ചുറ്റും ഗോള്‍ഡന്‍ ആക്സന്റുകള്‍ കാണാം.

കണ്ണഞ്ചിപ്പിക്കും സ്റ്റെലില്‍ Safari ഗോള്‍ഡ് എഡിഷന്‍; പരസ്യവീഡിയോ പങ്കുവെച്ച് Tata

വെന്റിലേറ്റഡ് സീറ്റ് ഫംഗ്ഷന്‍ സെഗ്മെന്റില്‍ ആദ്യമെന്ന് വേണം പറയാന്‍. കാരണം അതിന്റെ എതിരാളികളാരും രണ്ടാം നിരയില്‍ ഈ സവിശേഷത വാഗ്ദാനം ചെയ്യുന്നില്ല എന്നത് എടുത്തുപറയേണ്ട കാര്യം തന്നെയാണ്.

കണ്ണഞ്ചിപ്പിക്കും സ്റ്റെലില്‍ Safari ഗോള്‍ഡ് എഡിഷന്‍; പരസ്യവീഡിയോ പങ്കുവെച്ച് Tata

ഇത്തരത്തിലുള്ള ചെറിയ മാറ്റങ്ങള്‍ അല്ലാതെ എസ്‌യുവിയില്‍ കാര്യമായ മാറ്റങ്ങളൊന്നും കമ്പനി വരുത്തിയിട്ടില്ല. 18 ഇഞ്ച് ചാര്‍ക്കോള്‍ ബ്ലാക്ക് അലോയ് വീലുകള്‍, പ്രൊജക്ടര്‍ ടൈപ്പ് ഹെഡ്‌ലാമ്പുകള്‍, സെമി-ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, മള്‍ട്ടി-ഫംഗ്ഷന്‍ സ്റ്റിയറിംഗ് വീല്‍, ഓട്ടോ-ഡിമ്മിംഗ് ഐആര്‍വിഎം, ഇലക്ട്രിക്കലി അഡ്ജസ്റ്റ് ചെയ്യാവുന്ന ഡ്രൈവര്‍ സീറ്റ്, പനോരമിക് സണ്‍റൂഫ് തുടങ്ങിയവയാണ് വാഹനത്തിലെ മറ്റ് പ്രധാന ഹൈലൈറ്റുകള്‍.

കണ്ണഞ്ചിപ്പിക്കും സ്റ്റെലില്‍ Safari ഗോള്‍ഡ് എഡിഷന്‍; പരസ്യവീഡിയോ പങ്കുവെച്ച് Tata

ഹാരിയറിന്റെ അതേ എഞ്ചിനാണ് ടാറ്റ സഫാരിക്കും കരുത്തേകുന്നത്. 170 bhp കരുത്തും 350 Nm പീക്ക് ടോര്‍ക്കും സൃഷ്ടിക്കുന്ന 2.0 ലിറ്റര്‍ ഫിയറ്റ് സോഴ്സ് ടര്‍ബോചാര്‍ജ്ഡ് ഡീസല്‍ എഞ്ചിനാണ് എസ്‌യുവിയില്‍ ഉപയോഗിക്കുന്നത്.

കണ്ണഞ്ചിപ്പിക്കും സ്റ്റെലില്‍ Safari ഗോള്‍ഡ് എഡിഷന്‍; പരസ്യവീഡിയോ പങ്കുവെച്ച് Tata

6-സ്പീഡ് മാനുവല്‍, 6-സ്പീഡ് ഓട്ടോമാറ്റിക് ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ യൂണിറ്റിനൊപ്പം ഇത് ജോടിയാക്കുകയും ചെയ്തിട്ടുണ്ട്. സഫാരി ആറ്, ഏഴ് സീറ്റ് കോണ്‍ഫിഗറേഷനുകളിലും വിപണിയില്‍ ലഭ്യമാണ്.

കണ്ണഞ്ചിപ്പിക്കും സ്റ്റെലില്‍ Safari ഗോള്‍ഡ് എഡിഷന്‍; പരസ്യവീഡിയോ പങ്കുവെച്ച് Tata

സുരക്ഷയുടെ കാര്യത്തില്‍, ടാറ്റ സഫാരിക്ക് EBD, 6 എയര്‍ബാഗുകള്‍, ട്രാക്ഷന്‍ കണ്‍ട്രോള്‍, ഹില്‍ ഹോള്‍ഡ് കണ്‍ട്രോള്‍, ഹില്‍ ഹോള്‍ഡ് ഡിസെന്റ്, കോര്‍ണര്‍ സ്റ്റെബിലിറ്റി കണ്‍ട്രോള്‍, ഇലക്ട്രോണിക് സ്റ്റെബിലിറ്റി പ്രോഗ്രാം, റോള്‍ഓവര്‍ മിറ്റിഗേഷന്‍, ESP അടിസ്ഥാനമാക്കിയുള്ള ടെറൈന്‍ റെസ്പോണ്‍സ് മോഡുകള്‍, റിയര്‍ പാര്‍ക്കിംഗ് സെന്‍സറുകള്‍, റിവേഴ്സ് പാര്‍ക്കിംഗ് ക്യാമറ, ഓട്ടോ ഹോള്‍ഡുള്ള ഇലക്ട്രോണിക് പാര്‍ക്കിംഗ് ബ്രേക്ക്, പിന്‍ ഡിസ്‌ക് ബ്രേക്കുകള്‍ എന്നിവയും ലഭിക്കുന്നുണ്ട്.

കണ്ണഞ്ചിപ്പിക്കും സ്റ്റെലില്‍ Safari ഗോള്‍ഡ് എഡിഷന്‍; പരസ്യവീഡിയോ പങ്കുവെച്ച് Tata

വില വിവരങ്ങള്‍ പരിശോധിക്കുകയാണെങ്കില്‍, മാനുവലിന് 21.90 ലക്ഷം രൂപയും ഓട്ടോമാറ്റിക്കിന് 23.17 ലക്ഷം രൂപയുമാണ് എക്‌സ്‌ഷോറൂം വില. ടാറ്റ സഫാരി ഗോള്‍ഡ്, സഫാരിയുടെ ഏറ്റവും വിലയേറിയ പതിപ്പാണ് (സഫാരി അഡ്വഞ്ചറിനേക്കാള്‍ ഏകദേശം 1.2 ലക്ഷം രൂപ കൂടുതല്‍). ഓട്ടോമാറ്റിക്കിന് 28 ലക്ഷം രൂപയ്ക്ക് അടുത്ത് ഓണ്‍റോഡ് വിലയുള്ള ടാറ്റ ഇതുവരെയുള്ള ഏറ്റവും ചെലവേറിയ പാസഞ്ചര്‍ വാഹനം കൂടിയാണിത്.

Most Read Articles

Malayalam
English summary
Tata motors released new tvc for safari gold edition suv find here new changes
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X