'ടാറ്റ സഫാരി' എസ്‌യുവികളുടെ അവസാന വാക്ക്; ട്രിബ്യൂട്ട് വീഡിയോ കാണാം

എസ്‌യുവി എന്നതിന്റെ അവസാനവാക്കായിരുന്നു ടാറ്റ സഫാരിയുടേത്. 1998-ൽ വിപണിയിൽ എത്തുമ്പോൾ 'ലൈഫ് സ്റ്റൈൽ എസ്‌യുവി' എന്ന ആശയം ഇന്ത്യാക്കാർക്ക് പരിചയപ്പെടുത്തി കൊടുത്തതും ഈ കേമൻ തന്നെയായിരുന്നു.

'ടാറ്റ സഫാരി'എസ്‌യുവികളുടെ അവസാന വാക്ക്; ട്രിബ്യൂട്ട് വീഡിയോ കാണാം

വലിപ്പം, റോഡ് പ്രെസൻസ്, വിശാലമായ ഇന്റീരിയർ, ഉയരത്തിലുള്ള ഡ്രൈവിംഗ് പൊസിഷൻ, ടെയിൽ ഗേറ്റിൽ സ്ഥാപിച്ചിരിക്കുന്ന സ്പെയർ വീലുകൾ എന്ന് വേണ്ട ഒരു ഇന്ത്യൻ ഉപഭോക്താവ് എസ്‌യുവിയിൽ പ്രതീക്ഷിക്കുന്നതെല്ലാം നിറഞ്ഞുനിന്ന വാഹനമായിരുന്നു സഫാരി.

'ടാറ്റ സഫാരി'എസ്‌യുവികളുടെ അവസാന വാക്ക്; ട്രിബ്യൂട്ട് വീഡിയോ കാണാം

2019-ൽ ഉത്‌പാദനം നിർത്തിയപ്പോഴും ഇപ്പോഴും വാഹന പ്രേമികൾക്കിടിയിൽ സഫാരിക്കുള്ളത് ഒരു പ്രത്യേക സ്ഥാനം തന്നെയാണ്. രണ്ട് പതിറ്റാണ്ടിലേറെ നീണ്ടു നിന്ന സേവനത്തിനു ശേഷം നിരത്തൊഴിഞ്ഞപ്പോൾ ഏവരും വല്ലാണ്ട് മിസ് ചെയ്യുന്നുണ്ട് എസ്‌യുവിയെ.

MOST READ: ദിവസേന 1000 ബുക്കിംഗുകൾ; ഇന്ത്യൻ വിപണിയിൽ ഹിറ്റായി നിസാൻ മാഗ്നൈറ്റ്

നമ്മൾ മാത്രമല്ല നിർമാതാക്കളായ ടാറ്റ വരെ ഈ ഇതിഹാസത്തിനെ ഇപ്പോഴും ഓർമിക്കുന്നുണ്ട്. അതിന്റെ ഭാഗമായി എസ്‌യുവിയെക്കുറിച്ചുള്ള മികച്ചതെല്ലാം വിവരിക്കുന്ന ഒരു പുതിയ വീഡിയോ പുറത്തിറക്കിയിരിക്കുകയാണ്.

'ടാറ്റ സഫാരി'എസ്‌യുവികളുടെ അവസാന വാക്ക്; ട്രിബ്യൂട്ട് വീഡിയോ കാണാം

ഏത് ഭൂപ്രദേശത്തെയും മെരുക്കാനുള്ള കഴിവുകളുള്ള പരുക്കൻ സ്വഭാവത്തിന് പേരുകേട്ടതാണ് ടാറ്റ സഫാരിയുടേത്. നഗര റോഡുകളിൽ വളരെ ലളിതമായി കാണപ്പെടുമ്പോൾ വാഹനത്തിന് ധാരാളം ഓഫ്-റോഡിംഗ് കഴിവുകളുണ്ടായിരുന്നുവെന്നതാണ് ശ്രദ്ധേയം.

MOST READ: വരാനിരിക്കുന്ന ആൾട്രോസ് ഇവിയെക്കുറിച്ച് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

'ടാറ്റ സഫാരി'എസ്‌യുവികളുടെ അവസാന വാക്ക്; ട്രിബ്യൂട്ട് വീഡിയോ കാണാം

മണൽ, ചെളി, പാറക്കെട്ടുകൾ, ഉയരത്തിലുള്ള സ്ഥലങ്ങൾ എന്നിവപോലുള്ള അതിശക്തമായ അന്തരീക്ഷങ്ങളെ സഫാരിക്ക് എത്ര എളുപ്പത്തിൽ കീഴടക്കാനാകുമെന്ന് വാഹന പ്രേമികൾ ഇപ്പോഴും ഓർക്കുന്നു. ഈ കാരണങ്ങളാലാണ് സഫാരിയെ ബീസ്റ്റ് എന്ന് വിളിക്കുന്നതും.

'ടാറ്റ സഫാരി'എസ്‌യുവികളുടെ അവസാന വാക്ക്; ട്രിബ്യൂട്ട് വീഡിയോ കാണാം

1998 മുതൽ വർഷങ്ങളായി ടാറ്റ സഫാരിക്ക് നിരവധി പരിഷ്ക്കരണങ്ങളും ലഭിച്ചു. 2012-ൽ സമാരംഭിച്ച സ്റ്റോം എഡിഷനാണ് ഇതിന്റെ അവസാന ആവർത്തനം. 2.2 ലിറ്റർ, 16-വാൽവ് DOHC ഡീസൽ എഞ്ചിൻ ഉപയോഗിച്ചാണ് ടാറ്റ സഫാരി സ്റ്റോം വാഗ്‌ദാനം ചെയ്‌തത്.

MOST READ: 2021-ൽ ഇന്ത്യയിൽ പുതിയ ചെറു കാർ അവതരിപ്പിക്കാനൊരുങ്ങി ടൊയോട്ട

'ടാറ്റ സഫാരി'എസ്‌യുവികളുടെ അവസാന വാക്ക്; ട്രിബ്യൂട്ട് വീഡിയോ കാണാം

LX, EX വേരിയന്റുകളിൽ എത്തുന്ന എസ്‌യുവി 4000 rpm-ൽ പരമാവധി 148 bhp കരുത്തും 1500-3000 rpm-ൽ 320 Nm torque ഉം ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതായിരുന്നു. അതേസമയം ടോപ്പ്-എൻഡ് VX, VX 4×4 വേരിയന്റുകളിൽ ഇത് 154 bhp പവറും 400 Nm torque ഉം ആയി ഉയരും.

'ടാറ്റ സഫാരി'എസ്‌യുവികളുടെ അവസാന വാക്ക്; ട്രിബ്യൂട്ട് വീഡിയോ കാണാം

LX, EX വേരിയന്റുകളിൽ അഞ്ച് സ്പീഡ് മാനുവൽ ഗിയർബോക്സ് ഉണ്ടായിരുന്നപ്പോൾ VX, VX 4×4 വേരിയന്റുകളിൽ ആറ് സ്പീഡ് മാനുവൽ ഗിയർബോക്സായിരുന്നു വാഗ്ദാനം ചെയ്‌തിരുന്നത്.

MOST READ: എല്ലാവരും വില കൂട്ടിയപ്പോൾ ഫോർഡ് വില കുറച്ചു; 2021 ഇക്കോസ്പോർട്ട് വിപണിയിൽ

'ടാറ്റ സഫാരി'എസ്‌യുവികളുടെ അവസാന വാക്ക്; ട്രിബ്യൂട്ട് വീഡിയോ കാണാം

സവിശേഷതകളുടെ കാര്യത്തിൽ സഫാരി സ്റ്റോം മൾട്ടി-ഫംഗ്ഷൻ സ്റ്റിയറിംഗ് വീൽ, റിയർ എസി വെന്റുകൾ, ഇലക്ട്രിക്കായി മടക്കാവുന്നതും ഹീറ്റഡ് ഒ‌ആർ‌വി‌എമ്മുകൾ, ഹർമാൻ 6 സ്പീക്കർ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം എന്നിവയും ടാറ്റ അണിനിരത്തി.

'ടാറ്റ സഫാരി'എസ്‌യുവികളുടെ അവസാന വാക്ക്; ട്രിബ്യൂട്ട് വീഡിയോ കാണാം

സുരക്ഷാ സവിശേഷതകളിൽ ഡ്യുവൽ എയർബാഗുകൾ, ഇബിഡിയുള്ള എബിഎസ്, അൾട്രാസോണിക് റിവേഴ്സ് പാർക്കിംഗ് സിസ്റ്റം, സൈഡ് ഇംപാക്ട് ബാറുകൾ, എഞ്ചിൻ ഇമോബിലൈസർ, ഡോർ ഓപ്പൺ വാർണിംഗ്, സീറ്റ് ബെൽറ്റ് റിമൈൻഡർ എന്നിവയും കമ്പനി നൽകി.

'ടാറ്റ സഫാരി'എസ്‌യുവികളുടെ അവസാന വാക്ക്; ട്രിബ്യൂട്ട് വീഡിയോ കാണാം

കഴിഞ്ഞ വർഷം നടന്ന ഓട്ടോ എക്‌സ്‌പോയിൽ ടാറ്റ മോട്ടോർസ് ഹെക്‌സ സഫാരി എഡിഷൻ കൺസെപ്റ്റ് പ്രദർശിപ്പിച്ചിരുന്നു. കമ്പനി പ്ലാന്റിനടുത്ത് ഹെക്സയുടെ പരീക്ഷണയോട്ടവും നടത്തിയിരുന്നു. ഹെക്സ സഫാരി എഡിഷൻ ഉടൻ വിപണിയിൽ എത്താനാണ് സാധ്യത.

Most Read Articles

Malayalam
English summary
Tata Motors Remembers Safari SUV Ahead of Gravitas Global Debut. Read in Malayalam
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X