ഇനി മൂന്ന് നിറങ്ങൾ മാത്രം! നെക്സോൺ ഇലക്‌ട്രിക്കിൽ നിന്നും ഈ കളർ ഓപ്ഷൻ പടിയിറങ്ങി

ഇന്ത്യൻ ഇലക്‌ട്രിക് വാഹന രംഗത്തെ സുപ്രധാന മോഡലുകളിൽ ഒന്നാണ് ടാറ്റ നെക്‌സോൺ ഇവി. രാജ്യത്ത് ഇലക്‌ട്രിക് കാറുകളെ ഇത്രയും ജനപ്രിയമാക്കിയ വാഹനം വേറെയില്ലെന്നു തന്നെ പറയാം. സാധാരണക്കാർക്കും ഒരു ഇലക്ട്രിക് എസ്‌യുവി സ്വന്തമാക്കാമെന്ന് തെളിയിച്ച വാഹന നിര്‍മാതാക്കളാണ് ടാറ്റ.

ഇനി മൂന്ന് നിറങ്ങൾ മാത്രം! നെക്സോൺ ഇലക്‌ട്രിക്കിൽ നിന്നും ഈ കളർ ഓപ്ഷൻ പടിയിറങ്ങി

ഇങ്ങനെയൊക്കെ ആണെങ്കിലും വാഹനം ഇത്രയും പ്രിയങ്കരമായി മാറാനും ഒരു കാരണമുണ്ട്. അത് നെക്സോണിന്റെ ഇന്റേണൽ കമ്പഷൻ എഞ്ചിൻ മോഡലിന്റെ പൈതൃകം തന്നെയാണ്. ടാറ്റയുടെ വാഹന നിരയിൽ ഇടക്കിടെ ചെറിയ പരിഷ്ക്കാരങ്ങൾ കമ്പനി നടത്താറുണ്ട്. ചിലത് വേരിയന്റ് നവീകണമാകാം, അല്ലെങ്കിൽ കളർ ചേഞ്ചുകളാകാം.

ഇനി മൂന്ന് നിറങ്ങൾ മാത്രം! നെക്സോൺ ഇലക്‌ട്രിക്കിൽ നിന്നും ഈ കളർ ഓപ്ഷൻ പടിയിറങ്ങി

ദേ ഇപ്പോൾ അങ്ങനൊരു പരിഷ്ക്കാരം ആരുമറിയാതെ നടത്തിയിരിക്കുകയാണ് ടാറ്റ. ജനപ്രിയമായ നെക്‌സോൺ ഇലക്‌ട്രിക്കിൽ നിന്നും ഒരു കളർ ഓപ്ഷൻ പൂർണമായും നിർത്തലാക്കിയിരിക്കുകയാണ് കമ്പനി. ഇവിയുടെ മൂൺലിറ്റ് സിൽവർ പതിപ്പിനെയാണ് ടാറ്റ മോട്ടോർസ് വിവേകപൂർവം ഒഴിവാക്കിയിരിക്കുന്നത്. കമ്പനിയുടെ ഔദ്യോഗിക വെബ്‌സൈറ്റിൽ നിന്നും ബ്രോഷറിൽ നിന്നും നിറം നീക്കം ചെയ്യുകയും ചെയ്‌തിട്ടുണ്ട്.

ഇനി മൂന്ന് നിറങ്ങൾ മാത്രം! നെക്സോൺ ഇലക്‌ട്രിക്കിൽ നിന്നും ഈ കളർ ഓപ്ഷൻ പടിയിറങ്ങി

നെക്‌സോൺ ഇവി ഇനി മുതൽ സിഗ്നേച്ചർ ടീൽ ബ്ലൂ, ഗ്ലേസിയർ വൈറ്റ്, മിഡ്‌നൈറ്റ് ബ്ലാക്ക് കളർ ഓപ്ഷനുകളിൽ മാത്രമായിരിക്കും തെരഞ്ഞെടുക്കാനാവുക. XM, XZ പ്ലസ്, XZ പ്ലസ് ഡാർക്ക് എഡിഷൻ, XZ പ്ലസ് ലക്‌സ്, XZ പ്ലസ് ലക്‌സ് ഡാർക്ക് എഡിഷൻ എന്നീ വേരിയന്റുകളിലാണ് ടാറ്റയുടെ ഇലക്‌ട്രിക് എസ്‌യുവി വിപണിയിൽ എത്തുന്നതും.

ഇനി മൂന്ന് നിറങ്ങൾ മാത്രം! നെക്സോൺ ഇലക്‌ട്രിക്കിൽ നിന്നും ഈ കളർ ഓപ്ഷൻ പടിയിറങ്ങി

രാജ്യത്തെ ഇലക്ട്രിക് വാഹന ശ്രേണിയിൽ വിപ്ലവം സൃഷ്‍ടിച്ചുകൊണ്ട് 2020 ജനുവരിയിലാണ് ടാറ്റ നെക്സോണ്‍ ഇവി ഇന്ത്യന്‍ വിപണിയില്‍ എത്തുന്നത്. അന്നു മുതൽ ഇന്നു വരെ രാജ്യത്ത് ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന ഇലക്‌ട്രിക് പാസഞ്ചർ കാർ എന്ന നേട്ടമാണ് മോഡൽ കൈയ്യടക്കിവെച്ചിരിക്കുന്നത്.

ഇനി മൂന്ന് നിറങ്ങൾ മാത്രം! നെക്സോൺ ഇലക്‌ട്രിക്കിൽ നിന്നും ഈ കളർ ഓപ്ഷൻ പടിയിറങ്ങി

പെട്രോൾ, ഡീസൽ എഞ്ചിനുകൾ കരുത്തേകുന്ന നെക്‌സോണ്‍ നിരത്തുകളില്‍ വന്‍ വിജയം സ്വന്തമാക്കിയതിന് പിന്നാലെയാണ് കോംപാക്‌ട് എസ്‌യുവിയുടെ ഇലക്ട്രിക് പതിപ്പും അവതരിപ്പിക്കുന്നത്. രാജ്യത്തെ ആദ്യത്തെ സബ് 4 മീറ്റർ ഇലക്ട്രിക് എസ്‍യുവി എന്ന ഖ്യാതിയോടെയാണ് ഈ വാഹനം വിപണിയിൽ എത്തിയതും.

ഇനി മൂന്ന് നിറങ്ങൾ മാത്രം! നെക്സോൺ ഇലക്‌ട്രിക്കിൽ നിന്നും ഈ കളർ ഓപ്ഷൻ പടിയിറങ്ങി

കോംപാക്‌ട് രൂപവും മികച്ച റേഞ്ചുമായിരുന്നു കഴിഞ്ഞ വർഷം വിപണിയിൽ എത്തുമ്പോൾ നെക്സോൺ ഇവിക്ക് പറയാനുണ്ടായിരുന്ന മറ്റൊരു മേൻമ. ടാറ്റ സ്വന്തമായി വികസിപ്പിച്ചെടുത്ത സിപ്ട്രോണ്‍ ഇലക്ട്രിക് സാങ്കേതികവിദ്യയെ അടിസ്ഥാനമാക്കിയാണ് നെക്സോണ്‍ ഇവി ഒരുങ്ങിയിരിക്കുന്നത്.

ഇനി മൂന്ന് നിറങ്ങൾ മാത്രം! നെക്സോൺ ഇലക്‌ട്രിക്കിൽ നിന്നും ഈ കളർ ഓപ്ഷൻ പടിയിറങ്ങി

ഡിആർഎല്ലുകളുള്ള പ്രൊജക്ടർ ഹെഡ്‌ലാമ്പുകൾ, 16 ഇഞ്ച് അലോയ് വീലുകൾ, ഏഴ് ഇഞ്ച് ഹർമൻ ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, കൂൾഡ് ഗ്ലോവ്‌ബോക്‌സ്, ഇലക്ട്രിക് സൺറൂഫ്, ലെതറെറ്റ് അപ്‌ഹോൾസ്റ്ററി, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, ഡ്യുവൽ എന്നിവ ഉൾപ്പെടുന്ന ICE വകഭേദത്തിന് സമാനമാണ് നെക്സോൺ ഇവിയുടെ ഫീച്ചർ ഹൈലൈറ്റുകൾ.

ഇനി മൂന്ന് നിറങ്ങൾ മാത്രം! നെക്സോൺ ഇലക്‌ട്രിക്കിൽ നിന്നും ഈ കളർ ഓപ്ഷൻ പടിയിറങ്ങി

അതോടൊപ്പം ഫ്രണ്ട് എയർബാഗുകൾ, ISOFIX ചൈൽഡ്-സീറ്റ് മൗണ്ടുകൾ തുടങ്ങിയ സുരക്ഷാ സജ്ജീകരണങ്ങളും ഇലക്‌ട്രിക് എസ്‌യുവിയിൽ ഇന്ത്യൻ വാഹന നിർമാതാക്കൾ സജ്ജീകരിച്ചിട്ടുണ്ട്. കുറച്ച് മാസങ്ങൾക്ക് മുമ്പ് നെക്‌സോൺ ഇവിയുടെ ഡാർക്ക് എഡിഷൻ പതിപ്പിനെയും അവതരിപ്പിച്ചു. ഒരു മിഡ്‌നൈറ്റ് ബ്ലാക്ക് എക്സ്റ്റീരിയർ കളർ ഓപ്ഷൻ സഹിതം അകത്ത് കറുപ്പ് ഹൈലൈറ്റുകൾക്കൊപ്പമാണ് എസ്‍യുവി അണിയിച്ചൊരുക്കിയിരിക്കുന്നത്.

ഇനി മൂന്ന് നിറങ്ങൾ മാത്രം! നെക്സോൺ ഇലക്‌ട്രിക്കിൽ നിന്നും ഈ കളർ ഓപ്ഷൻ പടിയിറങ്ങി

ഏറ്റവും താങ്ങാനാവുന്ന വിലയിൽ എത്തുന്നു എന്ന കാര്യവും നെക്സോൺ ഇലക്‌ട്രിക് എസ്‌യുവിയെ ഇഷ്‌ടപ്പെടാനുള്ള ഒരു കാരണമാണ്. നിലവിൽ 13.99 ലക്ഷം മുതൽ 16.85 ലക്ഷം രൂപ വരെയാണ് ഇവിയ്ക്ക് ഇന്ത്യയിൽ മുടക്കേണ്ടി വരുന്ന എക്സ്ഷോറൂം വില. 30.2kWh ലിഥിയം-അയൺ ബാറ്ററി പായ്ക്കാണ് വാഹനത്തിന്റെ ഹൃദയ തുടിപ്പ്.

ഇനി മൂന്ന് നിറങ്ങൾ മാത്രം! നെക്സോൺ ഇലക്‌ട്രിക്കിൽ നിന്നും ഈ കളർ ഓപ്ഷൻ പടിയിറങ്ങി

ഇലക്ട്രിക് മോട്ടോറുകളുള്ള ഐപി 67 സര്‍ട്ടിഫൈഡ് ലിഥിയം ബാറ്ററിയ്ക്ക് പരമാവധി 127 bhp കരുത്തിൽ 245 Nm torque ഉത്പാദിപ്പിക്കാൻ പ്രാപ്‌തമാണ്. അതസമയം പൂർണ ചാർജിൽ ടാറ്റ നെക്സോൺ ഇവിക്ക് 312 കിലോമീറ്റർ റേഞ്ചാണ് കമ്പനി അവകാശപ്പെടുന്നത്. യഥാർഥ റോഡ് സാഹചര്യങ്ങളിൽ ഈ റേഞ്ച് കിട്ടുന്നില്ലെന്ന് പല ഉപഭോക്താക്കളും ഇതിനോടകം പരാതി പറഞ്ഞിട്ടുമുണ്ട്.

ഇനി മൂന്ന് നിറങ്ങൾ മാത്രം! നെക്സോൺ ഇലക്‌ട്രിക്കിൽ നിന്നും ഈ കളർ ഓപ്ഷൻ പടിയിറങ്ങി

എസ്‌യുവിയുടെ റേഞ്ചിനെ സംബന്ധിച്ച വിവാദങ്ങൾ തുടരുന്നുണ്ടെങ്കിലും ഇതൊന്നും വിൽപ്പനയെ ഇതുവരെ ബാധിച്ചിട്ടില്ല എന്നതും ശ്രദ്ധേയമാണ്. പ്രതിമാസം മോഡലിന്റെ 500 യൂണിറ്റിലധികമാണ് ടാറ്റ രാജ്യമാകെ നിരത്തിലെത്തിക്കുന്നത്. ഇന്ത്യയിൽ 10,000 യൂണിറ്റ് ഇലക്‌ട്രിക് വാഹന വിൽപ്പനയെന്ന സുപ്രധാന നാഴിക്കല്ലും അടുത്തിടെ ടാറ്റ മറികടന്നിരുന്നു.

ഇനി മൂന്ന് നിറങ്ങൾ മാത്രം! നെക്സോൺ ഇലക്‌ട്രിക്കിൽ നിന്നും ഈ കളർ ഓപ്ഷൻ പടിയിറങ്ങി

നിലവിൽ ഇന്ത്യയിൽ എംജി ZS ഇവി, ഹ്യുണ്ടായി കോന ഇലക്ട്രിക് എന്നിവയുമായാണ് ഈ സെഗ്മെന്റിൽ ടാറ്റ നെക്സോൺ ഇലക്‌ട്രിക് മാറ്റുരയ്ക്കുന്നത്. 136 bhp അതായത് 100 കിലോവാട്ട് കരുത്തുള്ള ഇലക്ട്രിക് മോട്ടോർ ഉപയോഗിച്ച് വാഹനത്തെ പുതുക്കി അവതരിപ്പിക്കാനും ബ്രാൻഡിന് പദ്ധതിയുണ്ട്. എന്നാൽ നിലവിലെ ബാറ്ററി ശേഷി അതേ 30.2 kWh യൂണിറ്റായി തുടരുമെന്നും സൂചനയുണ്ട്.

Most Read Articles

Malayalam
English summary
Tata motors removed the moonlit silver colour option from nexon electric suv
Story first published: Thursday, November 25, 2021, 9:26 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X