ലോക പുരുഷദിനത്തില്‍ ആദരവുമായി Tata; വീഡിയോ കാണാം

ഇന്ന് നവംബര്‍ 19! ലോക പുരുഷദിനം (International Men's Day) ആഘോഷിക്കുകയാണ്. ലോകത്തിനും സമൂഹത്തിനും കുടുംബത്തിനും പുരുഷന്മാര്‍ നല്‍കുന്ന മൂല്യങ്ങളെ ആദരിക്കുകയുമാണ് ഇന്നേ ദിനംകൊണ്ട് ഉദ്ദേശിക്കുന്നത്.

ലോക പുരുഷദിനത്തില്‍ ആദരവുമായി Tata; വീഡിയോ കാണാം

ഈ ദിനത്തിന്റെ ഭാഗമായി ടാറ്റ മോട്ടോര്‍സ് സഫാരിയുടെ പുതിയ പരസ്യം പുറത്തിറക്കിയിരിക്കുകയാണ്. ലോക പുരുഷ ദിനം നവംബര്‍ 19 ന് ആഘോഷിക്കുന്നു, ഈ സുദിനത്തില്‍ സഫാരിയുടെ ഈ പരസ്യം പുരുഷന്മാര്‍ക്ക് സമര്‍പ്പിക്കുന്നുവെന്നും കമ്പനി അറിയിച്ചു.

ലോക പുരുഷദിനത്തില്‍ ആദരവുമായി Tata; വീഡിയോ കാണാം

പരസ്യ വീഡിയോയില്‍, സഫാരിയില്‍ ഓഫ്-റോഡിംഗ് ചെയ്യുന്ന പുരുഷന്മാരെ കാണാന്‍ സാധിക്കും. അത് അവരുടെ കഠിനവും പരുഷവുമായ സ്വഭാവം കാണിക്കുന്നുവെന്നാണ് കമ്പനി പരസ്യത്തിലൂടെ അത്ഥര്‍മാക്കുന്നത്. പിന്നെ അവരുടെ വികാര വശം കാണിക്കുന്ന പാചകം ചെയ്ത് വീട് വൃത്തിയാക്കുന്നതും നാം കാണുന്നു.

ലോക പുരുഷദിനത്തില്‍ ആദരവുമായി Tata; വീഡിയോ കാണാം

''കഠിനവും പരുഷവുമായ കാര്യങ്ങള്‍ പോലും അവര്‍ ചെയ്യുന്നു. അവര്‍ എന്തിനും ഏതിനും മാനേജര്‍മാരാണ്, ചിലര്‍ക്ക് അവരാണ് എല്ലാം. നമുക്ക് സ്റ്റീരിയോടൈപ്പ് തകര്‍ത്ത് നിങ്ങളുടെ ജീവിതം വീണ്ടെടുക്കാമെന്നും വീഡിയോയിലൂടെ ടാറ്റ പറഞ്ഞുവെയ്ക്കുന്നു.

ലോക പുരുഷദിനത്തില്‍ ആദരവുമായി Tata; വീഡിയോ കാണാം

വാഹനപ്രേമികള്‍ എല്ലാം നേഞ്ചിലേറ്റിയ ഒരു മോഡലാണ് ടാറ്റയില്‍ നിന്നുള്ള സഫാരി. ഏറെ നാളുകള്‍ക്ക് ശേഷം സഫാരി നെയിം പ്ലെയിറ്റ് വീണ്ടും വിപണിയില്‍ എത്തിച്ചിരിക്കുകയാണ് നിര്‍മാതാക്കള്‍. പുതിയ സഫാരിക്ക് ഓള്‍-വീല്‍ ഡ്രൈവ് പവര്‍ട്രെയിന്‍ നല്‍കിയിട്ടില്ല. ഇതൊരു റിയര്‍-വീല്‍ ഡ്രൈവ് എസ്‌യുവി പോലുമല്ല, ഫ്രണ്ട് വീല്‍ ഡ്രൈവ് പവര്‍ട്രെയിനായി മാത്രമാണ് ടാറ്റ സഫാരി വാഗ്ദാനം ചെയ്യുന്നത്.

ലോക പുരുഷദിനത്തില്‍ ആദരവുമായി Tata; വീഡിയോ കാണാം

എസ്‌യുവി ആദ്യമായി പുറത്തിറക്കിയപ്പോള്‍ ഇത് ധാരാളം വാഹന പ്രേമികളെ നിരാശരാക്കി. എന്നിരുന്നാലും, ഇപ്പോള്‍ വില്‍പ്പന സാവധാനത്തില്‍ വര്‍ധിക്കുകയും ഓള്‍-വീല്‍ ഡ്രൈവ് ആവശ്യമില്ലെന്ന് ആളുകള്‍ മനസ്സിലാക്കുകയും ചെയ്തുവെന്നാണ് കമ്പനി അഭിപ്രായപ്പെടുന്നത്.

ലോക പുരുഷദിനത്തില്‍ ആദരവുമായി Tata; വീഡിയോ കാണാം

സഫാരിയുടെ ഏറ്റവും വലിയ എതിരാളിയായ മഹീന്ദ്ര XUV700 അതിന്റെ ടോപ്പ് എന്‍ഡ് ട്രിം ഉള്ള ഓള്‍-വീല്‍ ഡ്രൈവ് സിസ്റ്റം വാഗ്ദാനം ചെയ്യുന്നതിനാല്‍ ടാറ്റ ഒരു ഓള്‍-വീല്‍-ഡ്രൈവ് പവര്‍ട്രെയിന്‍ വാഗ്ദാനം ചെയ്താല്‍ നന്നായിരുന്നു എന്ന് പറയുന്നവരും ചുരുക്കമല്ല.

ഹാരിയറില്‍ ഉപയോഗിക്കുന്ന OMEGARC പ്ലാറ്റ്ഫോമിനെ അടിസ്ഥാനമാക്കിയുള്ളതാണ് സഫാരി. ലാന്‍ഡ് റോവറിന്റെ D8 പ്ലാറ്റ്ഫോമില്‍ നിന്നാണ് OMEGARC പ്ലാറ്റ്ഫോം ഉരുത്തിരിഞ്ഞത്. ഇക്കാരണത്താല്‍, രണ്ട് എസ്‌യുവികളുടെയും റൈഡ് നിലവാരം അസാധാരണമാണ്. ഇത് അല്‍പ്പം ദൃഢമായ വശത്താണ്, എന്നാല്‍ ഹൈവേകളില്‍ ട്രിപ്പിള്‍ അക്ക വേഗതയില്‍ പ്രവര്‍ത്തിക്കുമ്പോള്‍ അത് എസ്‌യുവികള്‍ക്ക് മികച്ച അനുഭവം നല്‍കുന്നു.

ലോക പുരുഷദിനത്തില്‍ ആദരവുമായി Tata; വീഡിയോ കാണാം

ഫിയറ്റില്‍ നിന്ന് ലഭിക്കുന്ന ഡീസല്‍ എഞ്ചിനിലാണ് സഫാരി വാഗ്ദാനം ചെയ്യുന്നത്. എംജി ഹെക്ടര്‍, ടാറ്റ ഹാരിയര്‍, ജീപ്പ് കോമ്പസ് എന്നിവയിലും ഇതേ എഞ്ചിന്‍ തന്നെയാണ് ഉപയോഗിച്ചിരിക്കുന്നത്. 2.0 ലിറ്റര്‍ യൂണിറ്റാണ് ടാറ്റ കൈറോടെക് എന്ന് വിളിക്കുന്നത്.

ലോക പുരുഷദിനത്തില്‍ ആദരവുമായി Tata; വീഡിയോ കാണാം

എഞ്ചിന്‍ പരമാവധി 170 bhp പവറും 350 Nm പീക്ക് ടോര്‍ക്കും ഉത്പാദിപ്പിക്കുന്നു. 6-സ്പീഡ് മാനുവല്‍ ഗിയര്‍ബോക്സ് അല്ലെങ്കില്‍ 6-സ്പീഡ് ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനാണ് ഇത് വാഗ്ദാനം ചെയ്യുന്നത്.

ലോക പുരുഷദിനത്തില്‍ ആദരവുമായി Tata; വീഡിയോ കാണാം

OMEGARC പ്ലാറ്റ്ഫോം ഓള്‍-വീല്‍ ഡ്രൈവ് പവര്‍ട്രെയിനിനെ പിന്തുണയ്ക്കുന്നുവെന്ന് ടാറ്റ പറഞ്ഞു. അതിനാല്‍, ഭാവിയില്‍ ഒരു AWD സഫാരി ലഭിക്കാനുള്ള സാധ്യതയുണ്ടെന്നാണ് ഇത് വ്യക്തമാക്കുന്നത്. എന്നിരുന്നാലും, ഇപ്പോള്‍ കമ്പനി ഇത് സംബന്ധിച്ച് ഒന്നും സ്ഥിരീകരിച്ചിട്ടില്ല. സഫാരി, ഹാരിയര്‍ എന്നിവയ്ക്കൊപ്പം ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍ എഞ്ചിനും വിപണി പ്രതീക്ഷിക്കുന്നു.

ലോക പുരുഷദിനത്തില്‍ ആദരവുമായി Tata; വീഡിയോ കാണാം

വില വിവരങ്ങള്‍ പരിശോധിക്കുകയാണെങ്കില്‍, ടാറ്റ സഫാരിയുടെ വില ആരംഭിക്കുന്നത് 14.99 ലക്ഷം രൂപ എക്സ്ഷോറൂം വിലയിലാണ്. ഉയര്‍ന്ന പതിപ്പിനായി 23.17 ലക്ഷം രൂപ വരെ എക്സ്‌ഷോറൂം വിലയായി നല്‍കണം. മഹീന്ദ്ര XUV700, ഹ്യുണ്ടായി അല്‍കസാര്‍, എംജി ഹെക്ടര്‍ പ്ലസ് എന്നിവയ്ക്കെതിരെയാണ് സഫാരി വിപണിയില്‍ മത്സരിക്കുന്നത്.

ലോക പുരുഷദിനത്തില്‍ ആദരവുമായി Tata; വീഡിയോ കാണാം

XE, XM, XT, XT+, XZ, XZ+ എന്നിങ്ങനെ ആറ് വേരിയന്റുകളിലാണ് സഫാരി വാഗ്ദാനം ചെയ്യുന്നത്. സഫാരി 7 സീറ്റര്‍ എസ്‌യുവിയായോ 6 സീറ്ററായോ ലഭിക്കും. 6-സീറ്റര്‍ പതിപ്പില്‍ രണ്ടാം നിരയില്‍ ക്യാപ്റ്റന്‍ സീറ്റുകളാകും വാഗ്ദാനം ചെയ്യുക.

ലോക പുരുഷദിനത്തില്‍ ആദരവുമായി Tata; വീഡിയോ കാണാം

ഒരു അഡ്വഞ്ചര്‍ പേഴ്‌സണ എഡിഷനും ഇതിനൊപ്പം കമ്പനി അവതരിപ്പിച്ചിട്ടുണ്ട്. അത് ചില കോസ്‌മെറ്റിക് മാറ്റങ്ങളോടെ XZ+ വേരിയന്റിനൊപ്പം ലഭ്യമാണ്. പുതിയ ടോപ്പ് എന്‍ഡ് വേരിയന്റായ സഫാരിയുടെ ഗോള്‍ഡ് എഡിഷനും ടാറ്റ അടുത്തിടെ പുറത്തിറക്കി. ഇത് XZ+ വേരിയന്റിനൊപ്പം മാത്രമാണ് വാഗ്ദാനം ചെയ്യുന്നത്.

ലോക പുരുഷദിനത്തില്‍ ആദരവുമായി Tata; വീഡിയോ കാണാം

മാനുവല്‍, ഓട്ടോമാറ്റിക് വേരിയന്റുകളില്‍ രണ്ട് എക്സ്‌ക്ലൂസീവ് നിറങ്ങളില്‍ സ്പെഷ്യല്‍ എഡിഷന്‍ എസ്‌യുവി ലഭ്യമാകും. കോസ്‌മെറ്റിക് മാറ്റങ്ങള്‍ ഒഴിച്ച് നിര്‍ത്തായാല്‍ ഫീച്ചറുകളിലും ഡിസൈനിലും മാങ്ങള്‍ ഒന്നും ഇല്ലെന്ന് വേണം പറയാന്‍.

ലോക പുരുഷദിനത്തില്‍ ആദരവുമായി Tata; വീഡിയോ കാണാം

രാജ്യത്ത് ഈ വര്‍ഷം ആദ്യം കൊവിഡ് -19 നിയന്ത്രണങ്ങള്‍ ഉണ്ടായിരുന്നിട്ടും ബ്രാന്‍ഡിന്റെ മുന്‍നിര മോഡലായ സഫാരിക്ക് വിപണിയില്‍ മികച്ച സ്വീകാര്യതയാണ് ലഭിക്കുന്നത്. ഉല്‍പ്പാദനവും മികച്ച രീതിയില്‍ മുന്നോട്ട് പോകുന്നു. സഫാരി നാമം സമ്പന്നമായ ഒരു പൈതൃകം വഹിക്കുകയും ചെയ്യുന്നു.

Most Read Articles

Malayalam
English summary
Tata motors revealed new safari suv video for international men s day
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X