മൈലേജിലും സമ്പന്നൻ; Punch മിനി എസ്‌യുവിയുടെ ഇന്ധനക്ഷമത വെളിപ്പെടുത്തി Tata Motors

ടാറ്റയുടെ കാറുകൾ വിപണിയിൽ എത്തുമ്പോൾ ഉണ്ടാക്കുന്ന ഓളമൊന്നും മറ്റൊരു വാഹനങ്ങൾക്കും കിട്ടാറില്ല. അത്രയേറെ സ്വീകാര്യതയാണ് ടാറ്റ മോട്ടോർസിന്റെ വാഹനങ്ങൾക്ക് ഇന്ന് ഇന്ത്യയിലുള്ളത്. അതുതന്നെയാണ് പഞ്ച് മൈക്രോ എസ്‌യുവിയുടെ അവതരണത്തിലും കാണാനാവുന്നത്.

മൈലേജിലും സമ്പന്നൻ; Punch മിനി എസ്‌യുവിയുടെ ഇന്ധനക്ഷമത വെളിപ്പെടുത്തി Tata Motors

പ്യുവർ, അഡ്വഞ്ചർ, അക്പോസിഫ്ഡ്, ക്രിയേറ്റീവ് എന്നിങ്ങനെ നാല് വേരിയന്റുകളിലായി എത്തിയ പഞ്ച് എസ്‌യുവിക്ക് 5.49 ലക്ഷം രൂപ മുതൽ 9.39 ലക്ഷം രൂപ വരെയാണ് ഇന്ത്യയിലെ എക്സ്ഷോറൂം വില. മോഡലിന്റെ മാനുവൽ വേരിയന്റുകൾക്ക് 5.49 ലക്ഷം മുതൽ 8.79 ലക്ഷം വരെ വിലയുള്ളപ്പോൾ, എഎംടി പതിപ്പുകൾക്ക് 6.99 ലക്ഷം മുതൽ 9.39 ലക്ഷം രൂപ വരെയാണ് വില.

മൈലേജിലും സമ്പന്നൻ; Punch മിനി എസ്‌യുവിയുടെ ഇന്ധനക്ഷമത വെളിപ്പെടുത്തി Tata Motors

ഇക്കാര്യങ്ങളൊക്കെ ഇതിനോടകം പുറത്തുവന്നിട്ടുള്ള കാര്യമാണെങ്കിലും ടാറ്റ പഞ്ചിന്റെ മൈലേജ് കണക്കുകളിലേക്ക് എത്തിനോക്കുന്ന ഉപഭോക്താക്കളും നമുക്കിടയിലുണ്ട്. ഇതിനുള്ള ഉത്തരവും കമ്പനി ഇപ്പോൾ നൽകിയിരിക്കുകയാണ്.

മൈലേജിലും സമ്പന്നൻ; Punch മിനി എസ്‌യുവിയുടെ ഇന്ധനക്ഷമത വെളിപ്പെടുത്തി Tata Motors

1.2 ലിറ്റർ 3 സിലിണ്ടർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ എഞ്ചിനാണ് പഞ്ചിന്റെ ഹൃദയം. 5 സ്പീഡ് മാനുവൽ, എഎംടി ഓട്ടോമാറ്റിക് ഗിയർബോക്സ് ഓപ്ഷനുകളുമായി വരുന്ന മൈക്രോ എസ്‌യുവി പരമാവധി 86 bhp കരുത്തിൽ 113 Nm torque ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. ഇതിന് എഞ്ചിൻ സ്റ്റാർട്ട്/സ്റ്റോപ്പ് പ്രവർത്തനവും ലഭിക്കുന്നുണ്ട്.

മൈലേജിലും സമ്പന്നൻ; Punch മിനി എസ്‌യുവിയുടെ ഇന്ധനക്ഷമത വെളിപ്പെടുത്തി Tata Motors

പുതിയ ടാറ്റ മൈക്രോ എസ്‌യുവിക്ക് 16.5 സെക്കൻഡിൽ 0 മുതൽ 100 കിലോമീറ്റർ വരെ വേഗത കൈവരിക്കാൻ കഴിയും. കാറിന്റെ എഎംടി വേരിയന്റുകൾക്കായി ട്രാക്ഷൻ മോഡുകളും കമ്പനി അവതരിപ്പിച്ചിട്ടുണ്ട്.

പഞ്ച് മിനി എസ്‌യുവിയുടെ മാനുവൽ പതിപ്പിന് ARAI സാക്ഷ്യപ്പെടുത്തിയ 18.97 കിലോമീറ്റർ മൈലേജ് ലഭിക്കുന്നുവെന്നാണ് ടാറ്റ മോട്ടോർസ് ഇപ്പോൾ വെളിപ്പെടുത്തിയിരിക്കുന്നത്. അതേസമയം വാഹനത്തിന്റെ ഓട്ടോമാറ്റിക് മോഡൽ 18.82 കിലോമീറ്റർ ഇന്ധനക്ഷമതയുമാണ് വാഗ്ദാനം ചെയ്യുന്നത്.

മൈലേജിലും സമ്പന്നൻ; Punch മിനി എസ്‌യുവിയുടെ ഇന്ധനക്ഷമത വെളിപ്പെടുത്തി Tata Motors

ഇന്ധനക്ഷമതയെ സംബന്ധിച്ചിടത്തോളം, ടാറ്റ പഞ്ച് പ്രധാന എതിരിളാകളിൽ ഒരാളായ നിസാൻ മാഗ്നൈറ്റിന്റെ 1.0 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ പതിപ്പിന് സമാനമായ മൈലേജ് കണക്കുകളാണ് നൽകുന്നത്. അതിനാൽ തന്നെ സെഗ്മെന്റിൽ ചലനങ്ങൾ സൃഷ്‌ടിക്കാൻ വാഹനത്തിന് സാധിക്കുമെന്നാണ് വിലയിരുത്തൽ.

Tata Punch Maruti Swift Renault Kiger Hyundai Grand i10 NIOS Renault Triber
Engine 1.2 L, 3-cyl, Petrol 1.2 L, 4-cyl, Petrol 1.0 L, 3-cyl, Turbo Petrol 1.2 L, 4-cyl, Petrol 1.0 L, 3-cyl, Petrol
Power 84 BHP / 113 Nm 89 BHP / 113 Nm 99 BHP / 160 Nm 82 BHP / 114 Nm 71 BHP / 96 Nm
Transmission 5-Speed MT

5-Speed AMT

5-Speed MT

5-Speed AMT

5-Speed MT/CVT 5-Speed MT

5-Speed AMT

5-Speed MT/AMT
ARAI Mileage (MT) 18.97 kmpl 23.20 kmpl 20.5 kmpl 20.7 kmpl 19 kmpl
ARAI Mileage (AT) 18.82 kmpl 23.76 kmpl 18.24 kmpl 20.5 kmpl 18.29 kmpl
മൈലേജിലും സമ്പന്നൻ; Punch മിനി എസ്‌യുവിയുടെ ഇന്ധനക്ഷമത വെളിപ്പെടുത്തി Tata Motors

ഇന്ത്യയിലെ ഏറ്റവും സുരക്ഷിതമായ ബജറ്റ് കാർ എന്ന ഖ്യാതിയോടൊപ്പം മികച്ച മൈലേജും ടാറ്റ പഞ്ച് വാഗ്‌ദാനം ചെയ്യുമെന്നത് മികവാണ്. ഗ്ലോബൽ എൻക്യാപ് ക്രാഷ് ടെസ്റ്റിൽ 5-സ്റ്റാർ സുരക്ഷാ റേറ്റിംഗ് സ്വന്തമാക്കിയാണ് പഞ്ച് മൈക്രോ എസ്‌യുവിയുടെ വരവ്. അഡൾട്ട് സെക്യൂരിറ്റി റേറ്റിംഗിൽ 5-സ്റ്റാറും കുട്ടികളുടെ സംരക്ഷണത്തിനായി 4-സ്റ്റാർ റേറ്റിംഗുമാണ് കാർ നേടിയെടുത്തത്.

മൈലേജിലും സമ്പന്നൻ; Punch മിനി എസ്‌യുവിയുടെ ഇന്ധനക്ഷമത വെളിപ്പെടുത്തി Tata Motors

2018 ഡിസംബറിൽ നെക്‌സോണിനും 2020 ജനുവരിയിൽ ആൾട്രോസിനും ശേഷം ടാറ്റയിൽ നിന്നും 5-സ്റ്റാർ സേഫ്റ്റി റേറ്റിംഗ് സ്വന്തമാക്കുന്ന മൂന്നാമത്തെ മോഡലാണ് പഞ്ച്. ഡിസൈനിലേക്ക് നോക്കിയാൽ ടാറ്റ മോട്ടോർസിന്റെ സ്വീകാര്യമായ ഇംപാക്‌ട് 2.0 ഡിസൈൻ ഭാഷ്യത്തെ അടിസ്ഥാനമാക്കിയാണ് പഞ്ചിനെ നിർമിച്ചിരിക്കുന്നത്.

മൈലേജിലും സമ്പന്നൻ; Punch മിനി എസ്‌യുവിയുടെ ഇന്ധനക്ഷമത വെളിപ്പെടുത്തി Tata Motors

ഒറ്റ നോട്ടത്തിൽ ഹാരിയറിന്റെ കുഞ്ഞൻ പതിപ്പാണ് പഞ്ചെന്ന് ആർക്കും മനസിലാകും. 7.0 ഇഞ്ച് സെമി ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, ഓട്ടോമാറ്റിക് പ്രൊജക്ടർ ഹെഡ്‌ലാമ്പുകൾ, എൽഇഡി ഡിആർഎൽ (ഡേടൈം റണ്ണിംഗ് ലാമ്പുകൾ), 16 ഇഞ്ച് ഡയമണ്ട് കട്ട് അലോയ് വീലുകൾ, റെയിൻ സെൻസിംഗ് വൈപ്പറുകൾ, പുഡ്ൾ ലാമ്പുകൾ, റിയർ വൈപ്പർ, വാഷർ എന്നീ സവിശേഷതകളും എസ്‌യുവിയിലുണ്ട്.

മൈലേജിലും സമ്പന്നൻ; Punch മിനി എസ്‌യുവിയുടെ ഇന്ധനക്ഷമത വെളിപ്പെടുത്തി Tata Motors

താഴ്ന്ന വേരിയന്റുകളിൽ 4.0 ഇഞ്ച് ഡിസ്പ്ലേയുള്ള ഓഡിയോ സിസ്റ്റമാണ് ടാറ്റ മോട്ടോർസ് ഒരുക്കിയിരിക്കുന്നത്. ഇതിനൊപ്പം നാല്-സ്പീക്കറുകൾ, മൾട്ടി-ഫംഗ്ഷണൽ സ്റ്റിയറിംഗ് വീൽ, റിമോർട്ട് കീ ലോക്ക്/അൺലോക്ക്, പവർഡ് ORVM, പവർ വിൻഡോകൾ, ഫോളോ മീ ഹോം ഹെഡ്‌ലാമ്പുകൾ, യുഎസ്ബി ചാർജിംഗ് സോക്കറ്റ് എന്നീ പ്രായോഗികതകളും മിനി എസ്‌യുവിക്ക് അവകാശപ്പെടാനുണ്ട്.

മൈലേജിലും സമ്പന്നൻ; Punch മിനി എസ്‌യുവിയുടെ ഇന്ധനക്ഷമത വെളിപ്പെടുത്തി Tata Motors

ഇതുകൂടാതെ ടാറ്റയുടെ iRA കണക്റ്റഡ് കാർ ടെക് സിസ്റ്റം, റിമോട്ട് വെഹിക്കിൾ മോണിറ്ററിംഗ്, ലൈവ് വെഹിക്കിൾ ഡയഗ്നോസ്റ്റിക്സ്, നാവിഗേഷനുള്ള സംയോജിത മാപ്പുകൾ, സുരക്ഷാ അലേർട്ടുകൾ തുടങ്ങി വിവിധ സങ്കേതിക സന്നാഹങ്ങളും ടാറ്റയുടെ പുത്തൻ മോഡല് അവകാശപ്പെടാനുണ്ട്.

മൈലേജിലും സമ്പന്നൻ; Punch മിനി എസ്‌യുവിയുടെ ഇന്ധനക്ഷമത വെളിപ്പെടുത്തി Tata Motors

കാലിപ്സോ റെഡ്, ഓർക്കസ് വൈറ്റ്, മെറ്റിയർ ബ്രോൺസ്, ട്രോപ്പിക്കൽ മിസ്റ്റ്, ആറ്റോമിക് ഓറഞ്ച്, ഡേറ്റോണ ഗ്രേ, ടോർനെഡോ ബ്ലൂ എന്നിങ്ങനെ ഏഴ് കളർ ഓപ്ഷനുകളിലാണ് മിനി എസ്‌യുവി വരുന്നത്. ഇനി വലിപ്പത്തിലേക്ക് നോക്കിയാൽ 3,840 മില്ലീമീറ്റർ നീളവും 1,822 മില്ലീമീറ്റർ വീതിയും 1,635 മില്ലീമീറ്റർ ഉയരവുമാണ് പഞ്ചിനുള്ളത്.

മൈലേജിലും സമ്പന്നൻ; Punch മിനി എസ്‌യുവിയുടെ ഇന്ധനക്ഷമത വെളിപ്പെടുത്തി Tata Motors

2,450 മില്ലീമീറ്റർ വീൽബേസ്, 187 മില്ലീമീറ്റർ ഗ്രൗണ്ട് ക്ലിയറൻസ്, 366 ലിറ്റർ ബൂട്ട് സ്പേസ്, 370 മില്ലീമീറ്റർ വാട്ടർ വേഡിംഗ് ശേഷി തുടങ്ങിയ കാര്യങ്ങളും പഞ്ചിനെ സവിശേഷമാക്കുന്നുണ്ട്.

Most Read Articles

Malayalam
English summary
Tata motors revealed the mileage figures of newly launched punch mini suv
Story first published: Tuesday, October 19, 2021, 15:34 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X