കൂടുതൽ സ്പോർട്ടിയായി ടിയാഗോ; 2021 NRG പതിപ്പിന്റെ ടീസർ പങ്കുവെച്ച് ടാറ്റ

ടിയാഗോ NRG -യുടെ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പ് പുറത്തിറക്കാനുള്ള ഒരുക്കത്തിലാണ് ടാറ്റ മോട്ടോർസ്. രണ്ടാം തലമുറയിലെ ജനപ്രിയ അഞ്ച് സീറ്റർ ഹാച്ച്ബാക്കിന്റെ സ്പോർട്ടി റെൻഡറാണിത്. ഓഗസ്റ്റ് 4 -ന് ടാറ്റ 2021 ടിയാഗോ NRG വിപണിയിലെത്തും.

കൂടുതൽ സ്പോർട്ടിയായി ടിയാഗോ; 2021 NRG പതിപ്പിന്റെ ടീസർ പങ്കുവെച്ച് ടാറ്റ

രണ്ടാം തലമുറയിൽ കാർ എങ്ങനെയിരിക്കുമെന്നതിനെക്കുറിച്ച് ടാറ്റ മോട്ടോർസ് ടീസറിൽ കൂടുതൽ ഒന്നും നൽകിയില്ലെങ്കിലും, ജനപ്രിയ ഹാച്ച്ബാക്കിന്റെ കടുപ്പമേറിയതും സ്‌പോർട്ടിയുമായി അവതാരമായിരിക്കും ഇത് എന്ന് കമ്പനി വ്യക്തമാക്കി.

കൂടുതൽ സ്പോർട്ടിയായി ടിയാഗോ; 2021 NRG പതിപ്പിന്റെ ടീസർ പങ്കുവെച്ച് ടാറ്റ

സ്പോർട്ടി ഡിസൈനുള്ള ടാറ്റ ടിയാഗോ NRG അഞ്ച് സീറ്റർ ഹാച്ച്ബാക്ക് 2018 -ലാണ് ആദ്യമായി ഇന്ത്യയിൽ അവതരിപ്പിച്ചതെങ്കിലും ടിയാഗോ ഫെയ്‌സ്‌ലിഫ്റ്റ് ആരംഭിച്ചതിന് ശേഷം കഴിഞ്ഞ വർഷം ഇത് നിർത്തലാക്കിയിരുന്നു.

കൂടുതൽ സ്പോർട്ടിയായി ടിയാഗോ; 2021 NRG പതിപ്പിന്റെ ടീസർ പങ്കുവെച്ച് ടാറ്റ

ടാറ്റ ടിയാഗോ NRG -യുടെ പഴയ പതിപ്പിൽ വശങ്ങളിൽ ബ്ലാക്ക് പ്ലാസ്റ്റിക് ക്ലാഡിംഗ്, വീൽ ആർച്ചുകൾ, റൂഫ് റെയിലുകൾ എന്നിങ്ങനെ നിരവധി സ്പോർട്ടി ആക്‌സന്റുകളുണ്ടായിരുന്നു. സാധാരണ ടിയാഗോ മോഡലുകളേക്കാൾ കൂടുതൽ ഗ്രൗണ്ട് ക്ലിയറൻസും ഇതിനുണ്ടായിരുന്നു.

കൂടുതൽ സ്പോർട്ടിയായി ടിയാഗോ; 2021 NRG പതിപ്പിന്റെ ടീസർ പങ്കുവെച്ച് ടാറ്റ

എസി വെന്റുകൾക്കും ഗിയർ ലിവറിനും ചുറ്റും ഓറഞ്ച് ആക്സന്റുകളുള്ള ഇന്റീരിയർ കൂടുതൽ പ്രീമിയമായിരുന്നു. നാവിഗേഷനോടുകൂടിയ 5.0 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സംവിധാനമായിരുന്നു ഇതിൽ വന്നിരുന്നത്.

കൂടുതൽ സ്പോർട്ടിയായി ടിയാഗോ; 2021 NRG പതിപ്പിന്റെ ടീസർ പങ്കുവെച്ച് ടാറ്റ

ഡിസൈൻ ഘടകങ്ങളെയും സവിശേഷതകളെയും സംബന്ധിച്ചിടത്തോളം ടിയാഗോ NRG -യുടെ പുതിയ പതിപ്പിന് മുമ്പത്തെ മോഡലിനെക്കാൾ കൂടുതൽ ഘടകങ്ങൾ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

കൂടുതൽ സ്പോർട്ടിയായി ടിയാഗോ; 2021 NRG പതിപ്പിന്റെ ടീസർ പങ്കുവെച്ച് ടാറ്റ

പുതിയ 14 ഇഞ്ച് അലോയി വീലുകൾക്കൊപ്പം പുനർരൂപകൽപ്പന ചെയ്ത ബമ്പറും ഇതിലുണ്ടാവാൻ സാധ്യതയുണ്ട്. വശങ്ങളിൽ ബ്ലാക്ക് പ്ലാസ്റ്റിക് ക്ലാഡിംഗുകൾ, വീൽ ആർച്ചുകൾ, ടെയിൽഗേറ്റ് എന്നിവ കാണാൻ സാധ്യതയുണ്ട്.

കൂടുതൽ സ്പോർട്ടിയായി ടിയാഗോ; 2021 NRG പതിപ്പിന്റെ ടീസർ പങ്കുവെച്ച് ടാറ്റ

ഉള്ളിൽ, പുതിയ ടിയാഗോ NRG ഓൾ-ബ്ലാക്ക് തീം ഉപയോഗിച്ച് കൂടുതൽ പ്രീമിയമാകാൻ സാധ്യതയുണ്ട്, നിലവിലുള്ള ടിയാഗോ മോഡലിൽ നിന്ന് പുതിയ ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ എന്നിവയും ഇതിൽ ലഭ്യമാകാൻ സാധ്യതയുണ്ട്.

കൂടുതൽ സ്പോർട്ടിയായി ടിയാഗോ; 2021 NRG പതിപ്പിന്റെ ടീസർ പങ്കുവെച്ച് ടാറ്റ

1.2 ലിറ്റർ പെട്രോളും 1.05 ലിറ്റർ ഡീസൽ എഞ്ചിനുമാണ് മുൻ തലമുറ ടിയാഗോ NRG -ൽ വന്നിരുന്നത്. പെട്രോൾ യൂണിറ്റ് 84 bhp കരുത്തും 114 Nm പീക്ക് torque ഉം ഉത്പാദിപ്പിക്കുന്നു. ഡീസൽ യൂണിറ്റ് 69 bhp കരുത്തും 140 Nm torque ഉം പുറപ്പെടുവിക്കുന്നു.

കൂടുതൽ സ്പോർട്ടിയായി ടിയാഗോ; 2021 NRG പതിപ്പിന്റെ ടീസർ പങ്കുവെച്ച് ടാറ്റ

ടിയാഗോ NRG -ക്ക് അഞ്ച് സ്പീഡ് മാനുവൽ ട്രാൻസ്മിഷൻ സ്റ്റാൻഡേർഡായി ലഭിക്കുന്നു. പുതിയ അവതാരത്തിൽ, ടിയാഗോ NRG -ക്ക് 1.2 ലിറ്റർ പെട്രോൾ യൂണിറ്റ് മാത്രമേ ലഭിക്കുകയുള്ളൂ. എന്നിരുന്നാലും, സാധാരണ അഞ്ച് സ്പീഡ് മാനുവൽ ട്രാൻസ്മിഷന് പുറമെ AMT ഗിയർ‌ബോക്സ് ലഭിക്കാൻ സാധ്യതയുണ്ട്.

കൂടുതൽ സ്പോർട്ടിയായി ടിയാഗോ; 2021 NRG പതിപ്പിന്റെ ടീസർ പങ്കുവെച്ച് ടാറ്റ

ടാറ്റ ടിയാഗോ NRG ലിറ്ററിന് 24 മുതൽ 27 കിലോമീറ്റർ വരെ ഇന്ധനക്ഷമത വാഗ്ദാനം ചെയ്യുന്നു. എന്നാൽ പുതിയ തലമുറയിലും ഇത് സമാനമായി തുടരുമോ എന്ന് കാണേണ്ടതുണ്ട്.

കൂടുതൽ സ്പോർട്ടിയായി ടിയാഗോ; 2021 NRG പതിപ്പിന്റെ ടീസർ പങ്കുവെച്ച് ടാറ്റ

സുരക്ഷാ സവിശേഷതകളെ സംബന്ധിച്ചിടത്തോളം, പുതിയ ടിയാഗോ NRG -ക്ക് സമാനമായ ഡ്യുവൽ എയർബാഗുകൾ, ABS (ആന്റി-ലോക്ക് ബ്രേക്കിംഗ് സിസ്റ്റം) + EBD, റിയർ പാർക്കിംഗ് സെൻസറുകൾ എന്നിവ സ്റ്റാൻഡേർഡായി ലഭിക്കാൻ സാധ്യതയുണ്ട്.

കൂടുതൽ സ്പോർട്ടിയായി ടിയാഗോ; 2021 NRG പതിപ്പിന്റെ ടീസർ പങ്കുവെച്ച് ടാറ്റ

ടാറ്റ ടിയാഗോ NRG -യുടെ പഴയ പതിപ്പിന്റെ എക്സ്-ഷോറൂം വില 5.5 ലക്ഷം രൂപയിൽ തുടങ്ങി 6.32 ലക്ഷം രൂപ വരെയായിരുന്നു. 2021 ടാറ്റ ടിയാഗോ NRG -യുടെ എക്സ്-ഷോറൂം വില 6.50 ലക്ഷത്തിനും 7.0 ലക്ഷത്തിനും ഇടയിലാണ് പ്രതീക്ഷിക്കുന്നത്.

Most Read Articles

Malayalam
English summary
Tata Motors Shared New Teaser Of 2021 Tiago NRG Ahead Of Launch. Read in Malayalam.
Story first published: Tuesday, July 27, 2021, 18:23 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X