ഔദ്യോഗിക ഗാനത്തോടെ Punch -ന്റെ പുത്തൻ TVC പങ്കുവെച്ച് Tata

ടാറ്റ മോട്ടോർസ് ഈയിടെ 5.49 ലക്ഷം രൂപ എക്സ്-ഷോറൂം വിലയിൽ പഞ്ച് മൈക്രോ എസ്‌യുവി പുറത്തിറക്കി. ബുക്കിംഗിലെ ഡാറ്റ വെളിപ്പെടുത്താതെ, ടാറ്റ തങ്ങൾക്ക് പഞ്ചിൽ ഇതുവരെ ഏറ്റവും കൂടുതൽ ബുക്കിംഗ് ലഭിച്ചതായി പരാമർശിച്ചു.

ഔദ്യോഗിക ഗാനത്തോടെ Punch -ന്റെ പുത്തൻ TVC പങ്കുവെച്ച് Tata

പഞ്ചിന് ഒരു ഔദ്യോഗിക ഗാനത്തോടെ ടാറ്റ ഇപ്പോൾ ഒരു പുതിയ പ്രമോഷണൽ വീഡിയോ പുറത്തിറക്കിയിരിക്കുകയാണ്. പുതിയ ടാറ്റ പഞ്ച് TVC വാഹനത്തെ വിവിധ ഭൂപ്രദേശങ്ങളിലും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലും കാണിക്കുന്നു.

ഔദ്യോഗിക ഗാനത്തോടെ Punch -ന്റെ പുത്തൻ TVC പങ്കുവെച്ച് Tata

ഈ വിഭാഗത്തിലെ ഏറ്റവും കഴിവുള്ള വാഹനമാണ് ഏറ്റവും പുതിയ ടാറ്റ പഞ്ച്. പഞ്ച് മാരുതി സുസുക്കി ഇഗ്നിസ്, മഹീന്ദ്ര KUV100 NXT എന്നീ സബ്-കോംപാക്റ്റ് മൈക്രോ എസ്‌യുവികളുമായി ഇന്ത്യൻ വിപണിയിൽ മത്സരിക്കുന്നു.

ഔദ്യോഗിക ഗാനത്തോടെ Punch -ന്റെ പുത്തൻ TVC പങ്കുവെച്ച് Tata

ഒരു പുതിയ എസ്‌യുവി സ്വന്തമാക്കാൻ ആഗ്രഹിക്കുന്നതും, എന്നാൽ വാഹനത്തിന് വലിയ തുക ചെലവഴിക്കാൻ ആഗ്രഹിക്കാത്ത അല്ലെങ്കിൽ വലിയ ബജറ്റ് ഇല്ലാത്ത യുവാക്കളെയാണ് പുതിയ ടാറ്റ പഞ്ച് ലക്ഷ്യമിടുന്നത്. ടാറ്റ പഞ്ച് രൂപകൽപ്പന ചെയ്തിരിക്കുന്നത് കഴിയുന്നത്ര ഒരു എസ്‌യുവി മോഡലിൽ ആണ്.

ഔദ്യോഗിക ഗാനത്തോടെ Punch -ന്റെ പുത്തൻ TVC പങ്കുവെച്ച് Tata

ചുറ്റിലും ബോഡി ക്ലാഡിംഗ് ഉള്ള ഒരു മസ്കുലാർ ലുക്ക് വാഹനത്തിന് ലഭിക്കുന്നു. ഹാരിയറിൽ നിന്നും സഫാരിയിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട മുൻവശത്തെ രൂപകൽപ്പന തീർച്ചയായും വാഹനത്തിന്റെ റോഡ് പ്രസൻസ് ഗംഭീരമാക്കുന്നു.

ഔദ്യോഗിക ഗാനത്തോടെ Punch -ന്റെ പുത്തൻ TVC പങ്കുവെച്ച് Tata

ഈ വിഭാഗത്തിലെ ഏറ്റവും വലിയ കാർ കൂടിയാണിത്. എന്നിരുന്നാലും, ടാറ്റ പഞ്ചിന്റെ ഉയരം KUV100 -നേക്കാൾ കുറവാണ്. എന്നാൽ മൊത്തത്തിൽ, പഞ്ച് റോഡുകളിൽ വേറിട്ടുനിൽക്കുന്നു.

ഔദ്യോഗിക ഗാനത്തോടെ Punch -ന്റെ പുത്തൻ TVC പങ്കുവെച്ച് Tata

ഇന്ത്യൻ വിപണിയിൽ ആൾട്രോസിന് അടിവരയിടുന്ന ALFA-ARC (Agile, Light, Flexible & Advanced) പ്ലാറ്റ്ഫോമിനെ അടിസ്ഥാനമാക്കിയുള്ളതാണ് ടാറ്റ പഞ്ച്. ടാറ്റ ആൾട്രോസിനെപ്പോലെ, ടാറ്റ പഞ്ചിനും ഗ്ലോബൽ NCAP -ൽ നിന്നുള്ള ഫൈവ് സ്റ്റാർ ക്രാഷ് സുരക്ഷാ റേറ്റിംഗും ലഭിക്കുന്നു. മുതിർന്നവർക്കുള്ള സുരക്ഷാ റേറ്റിംഗിൽ ടാറ്റ പഞ്ച് 17 -ൽ 16.45 പോയിന്റ് നേടി. കുട്ടികളുടെ സുരക്ഷയ്ക്കായി, പഞ്ച് 49 -ൽ 40.89 പോയിന്റുകളും കരസ്ഥമാക്കി.

ഔദ്യോഗിക ഗാനത്തോടെ Punch -ന്റെ പുത്തൻ TVC പങ്കുവെച്ച് Tata

താരതമ്യപ്പെടുത്തുമ്പോൾ, ടാറ്റ ആൾട്രോസ് മുതിർന്നവരുടെ സുരക്ഷാ റേറ്റിംഗിൽ 17 -ൽ 16.13 പോയിന്റും കുട്ടികളുടെ സുരക്ഷാ റേറ്റിംഗിൽ 49 -ൽ 29 പോയിന്റും നേടി. മറുവശത്ത് മഹീന്ദ്ര XUV300 17 -ൽ 16.42 ഉം 49 -ൽ 37.44 പോയിന്റുകളും കൈവരിക്കുന്നു, അതേസമയം ടാറ്റ നെക്സോൺ യഥാക്രമം മുതിർന്നവരുടെയും കുട്ടികളുടെയും സുരക്ഷാ റേറ്റിംഗിൽ 16.06, 25 പോയിന്റുകളും നേടി.

ഔദ്യോഗിക ഗാനത്തോടെ Punch -ന്റെ പുത്തൻ TVC പങ്കുവെച്ച് Tata

ടാറ്റ ആൾട്രോസിനു സമാനമായ ഒരു ഡാഷ്‌ബോർഡ് പുതിയ പുഞ്ചിന് ലഭിക്കുന്നു. പ്രൈമറി നിറങ്ങളായി ബ്ലാക്കും വൈറ്റുമുള്ള ഒരു ഡ്യുവൽ-ടോൺ തീം ഇതിന് ലഭിക്കുന്നു. ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ എന്നിവയുള്ള ടച്ച്‌സ്‌ക്രീൻ ഇൻഫോടെയിൻമെന്റ് സിസ്റ്റം, മൾട്ടി-ഫംഗ്ഷണൽ ബട്ടണുകളുള്ള ഒരു ഫ്ലാറ്റ്-ബോട്ടം സ്റ്റിയറിംഗ് വീൽ, ഒരു ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ സിസ്റ്റം, ഒരു പുഷ്-ബട്ടൺ എഞ്ചിൻ സ്റ്റാർട്ട്/സ്റ്റോപ്പ്, ഫാബ്രിക് അപ്ഹോൾസ്റ്ററി, മറ്റ് നിരവധി സവിശേഷതകൾ എന്നിവ ലഭിക്കുന്നു. കൂടാതെ പുതിയ പഞ്ചിന് 90 ഡിഗ്രി തുറക്കുന്ന ഡോറുകളും സ്റ്റാൻഡേർഡായി ലഭിക്കുന്നു.

ഔദ്യോഗിക ഗാനത്തോടെ Punch -ന്റെ പുത്തൻ TVC പങ്കുവെച്ച് Tata

ഓൾ ന്യൂ ടാറ്റ പഞ്ചിൽ പെട്രോൾ എഞ്ചിൻ മാത്രമേ ലഭ്യമാകൂ. 1.2 ലിറ്റർ മൂന്ന് സിലിണ്ടർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ എഞ്ചിൻ 86 bhp പരമാവധി കരുത്തും 113 Nm പരമാവധി torque ഉം സൃഷ്ടിക്കും.

ഔദ്യോഗിക ഗാനത്തോടെ Punch -ന്റെ പുത്തൻ TVC പങ്കുവെച്ച് Tata

ടാറ്റ ഒരു മാനുവലും AMT ഓട്ടോമാറ്റിക്ക് ഗിയർബോക്സും വാഹനത്തിന് നൽകും. പരുക്കൻ ഭൂപ്രദേശങ്ങളിലൂടെയും തടസ്സങ്ങളിലൂടെയും പഞ്ച് കടന്നുപോകാൻ അനുവദിക്കുന്ന പ്രോ-ട്രാക്ഷൻ മോഡ് പോലുള്ള സവിശേഷതകൾ ടാറ്റ വാഹനത്തിൽ കൂട്ടിച്ചേർത്തിട്ടുണ്ട്.

പഞ്ച് പ്യുവർ, അഡ്വഞ്ചർ, അക്കംപ്ലിഷ്ഡ്, ക്രിയേറ്റീവ് എന്നിങ്ങനെ നാല് വേരിയന്റുകളിൽ പഞ്ച് ടാറ്റ വാഗ്ദാനം ചെയ്യുന്നു. ഇവയ്ക്ക് എക്സ്ട്രാ ഫിറ്റിംഗ് പായ്ക്കുകളും ലഭ്യമാണ്. 21,000 രൂപ ടോക്കൺ തുകയ്ക്ക് വാഹനം ഓൺലൈനിലോ, ഡീലർഷിപ്പ് വഴിയോ ബുക്ക് ചെയ്യാനാകും.

ഔദ്യോഗിക ഗാനത്തോടെ Punch -ന്റെ പുത്തൻ TVC പങ്കുവെച്ച് Tata

ഓർക്കസ് വൈറ്റ്, അറ്റോമിക് ഓറഞ്ച്, ഡേറ്റോണ ഗ്രേ, കാലിപ്സോ റെഡ്, മീറ്റിയോർ ബ്രോൺസ്, ടൊർണാഡോ ബ്ലൂ, ട്രോപ്പിക്കൽ മിസ്റ്റ് എന്നിങ്ങനെ ഏഴ് കളർ ഓപ്ഷനുകളിൽ ചെറു എസ്‌യുവി ടാറ്റ വാഗ്ദാനം ചെയ്യുന്നു.

Most Read Articles

Malayalam
English summary
Tata motors shares new tvc of punch micro suv with official anthem
Story first published: Wednesday, October 20, 2021, 14:02 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X