ഇത് അഭിമാന നിമിഷം; ടിഗായൊയുടെ 3.25 ലക്ഷം യൂണിറ്റുകള്‍ നിരത്തിലെത്തിച്ച് ടാറ്റ

ആഭ്യന്തര നിര്‍മ്മാതാക്കളായ ടാറ്റയില്‍ നിന്നുള്ള ജനപ്രീയ മോഡലാണ് ടിയാഗൊ. നാളിതുവരെ 3.25 ലക്ഷം യൂണിറ്റുകള്‍ നിരത്തിലെത്തിച്ചെന്ന് വ്യക്തമാക്കിയിരിക്കുകയാണ് ഇപ്പോള്‍ കമ്പനി.

ഇത് അഭിമാന നിമിഷം; ടിഗായൊയുടെ 3.25 ലക്ഷം യൂണിറ്റുകള്‍ നിരത്തിലെത്തിച്ച് ടാറ്റ

2016-ല്‍ അവതരിപ്പിച്ച മോഡലില്‍ നിരവധി മാറ്റങ്ങളും അപ്‌ഡേറ്റുകളും കമ്പനി അവതരിപ്പിച്ചു. 2020-ലാണ് വാഹനത്തിന് ഏറ്റവും വലിയ നവീകരണം ലഭിച്ചത്. എഞ്ചിനിലും ഡിസൈനിലും അടിമുടി മാറ്റങ്ങളോടെയാണ് പോയ വര്‍ഷം മോഡലിനെ അവതരിപ്പിക്കുന്നത്.

ഇത് അഭിമാന നിമിഷം; ടിഗായൊയുടെ 3.25 ലക്ഷം യൂണിറ്റുകള്‍ നിരത്തിലെത്തിച്ച് ടാറ്റ

കഴിഞ്ഞ ദിവസം XTA എന്നൊരു AMT വേരിയന്റും കമ്പനി അവതരിപ്പിച്ചു. ഹാച്ച്ബാക്കിന്റെ XT ട്രിം അടിസ്ഥാനമാക്കി വരുന്ന ടിയാഗൊ ലിമിറ്റഡ് പതിപ്പും ജനുവരിയില്‍ ആഭ്യന്തര വാഹന നിര്‍മാതാവ് അവതരിപ്പിച്ചു.

MOST READ: ഇന്ന് ബുക്ക് ചെയ്താൽ 2022 ഡെലിവറി ലഭിച്ചേക്കാം; പുതിയ മഹീന്ദ്ര ഥാറിനായി 10 മാസം വരെ കാത്തിരിക്കണം

ഇത് അഭിമാന നിമിഷം; ടിഗായൊയുടെ 3.25 ലക്ഷം യൂണിറ്റുകള്‍ നിരത്തിലെത്തിച്ച് ടാറ്റ

1.2 ലിറ്റര്‍ നാച്ചുറലി ആസ്പിരേറ്റഡ് പെട്രോള്‍ എഞ്ചിനാണ് ടിയാഗൊയുടെ കരുത്ത്. ഈ യൂണിറ്റ് 84 bhp പരമാവധി കരുത്തും 113 Nm torque ഉം ഉത്പാദിപ്പിക്കുന്നു. എഞ്ചിന്‍ 5 സ്പീഡ് മാനുവല്‍, എഎംടി ഗിയര്‍ബോക്‌സ് യൂണിറ്റുമായി ജോടിയാക്കുന്നു.

ഇത് അഭിമാന നിമിഷം; ടിഗായൊയുടെ 3.25 ലക്ഷം യൂണിറ്റുകള്‍ നിരത്തിലെത്തിച്ച് ടാറ്റ

ഇന്ത്യയില്‍ താങ്ങാനാവുന്ന ഹാച്ച്ബാക്ക് ശ്രേണിയില്‍ വാങ്ങുന്ന ഏറ്റവും സുരക്ഷിതമായ കാറുകളിലൊന്നാണിത്. കഴിഞ്ഞ വര്‍ഷം ഗ്ലോബല്‍ എന്‍സിഎപി ഇതിന് 4-സ്റ്റാര്‍ സുരക്ഷാ റേറ്റിംഗ് ലഭിക്കുകയും ചെയ്തിരുന്നു.

MOST READ: ലൈസന്‍സടക്കം എല്ലാ സേവനങ്ങളും ഇനി വിരല്‍ത്തുമ്പില്‍; ഓണ്‍ലൈനില്‍ പുതുക്കുന്നത് ഇങ്ങനെ

ഇത് അഭിമാന നിമിഷം; ടിഗായൊയുടെ 3.25 ലക്ഷം യൂണിറ്റുകള്‍ നിരത്തിലെത്തിച്ച് ടാറ്റ

7.0 ഇഞ്ച് ഇന്‍ഫോടെയ്ന്‍മെന്റ് ടച്ച്‌സ്‌ക്രീന്‍, 15 ഇഞ്ച് അലോയ് വീലുകള്‍, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍, ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് കസ്റ്റര്‍ തുടങ്ങി നിരവധി സവിശേഷതകളോടെയാണ് വാഹനം വരുന്നത്, ഇത് 3.25 ലക്ഷം ഉപഭോക്താക്കളെ തെരഞ്ഞെടുത്തതില്‍ സന്തോഷമുണ്ടെന്നും ടാറ്റ മോട്ടോര്‍സ് പത്രക്കുറിപ്പില്‍ പറഞ്ഞു.

ഇത് അഭിമാന നിമിഷം; ടിഗായൊയുടെ 3.25 ലക്ഷം യൂണിറ്റുകള്‍ നിരത്തിലെത്തിച്ച് ടാറ്റ

ടിയാഗോ ഹാച്ച്ബാക്കിന്റെ XTA വേരിയന്റ്ാണ് നിലവില്‍ ഇന്ത്യന്‍ വിപണിയില്‍ പുതിയ പതിപ്പ്. 5.99 ലക്ഷം രൂപയാണ് ഈ പതിപ്പിന്റെ എക്സ്ഷോറൂം വില. പേര് സൂചിപ്പിക്കുന്നത് പോലെ, ടിയാഗൊ ഹാച്ച്ബാക്കിന്റെ നിരയിലെ XT വേരിയന്റിന്റെ എഎംടി സജ്ജീകരിച്ച പതിപ്പാണ് പുതിയ വേരിയന്റ്.

MOST READ: മാറ്റേകാൻ ഇനി റൈഡിംഗ് മോഡുകളും; പുതുക്കിയ അപ്പാച്ചെ RTR 200 4V സിംഗിൾ-ചാനൽ എ‌ബി‌എസ് പതിപ്പുമായി ടിവിഎസ്

ഇത് അഭിമാന നിമിഷം; ടിഗായൊയുടെ 3.25 ലക്ഷം യൂണിറ്റുകള്‍ നിരത്തിലെത്തിച്ച് ടാറ്റ

പുതിയ XTA വേരിയന്റ് കൂട്ടിച്ചേര്‍ത്തതോടെ ടാറ്റ ടിയാഗൊ ഇപ്പോള്‍ എഎംടി ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ് മൊത്തം നാല് ട്രിം ലെവലുകള്‍ വാഗ്ദാനം ചെയ്യുന്നു, ഇത് അവരുടെ ഉപഭോക്താക്കള്‍ക്കുള്ള ഓപ്ഷനുകള്‍ കൂടുതല്‍ വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു.

ഇത് അഭിമാന നിമിഷം; ടിഗായൊയുടെ 3.25 ലക്ഷം യൂണിറ്റുകള്‍ നിരത്തിലെത്തിച്ച് ടാറ്റ

പുതിയ പതിപ്പ് XTA വേരിയന്റും 'XT' ട്രിമിന്റെ അതേ സവിശേഷതകളും ഫീച്ചറുകളും മുന്നോട്ട് കൊണ്ടുപോകും. ഫോര്‍ഡ് ഫിഗൊ, മാരുതി സുസുക്കി സ്വിഫ്റ്റ്, ഡാറ്റസന്‍ ഗോ എന്നിവരാണ് വിപണിയില്‍ എതിരാളികള്‍.

Most Read Articles

Malayalam
English summary
Tata Motors Sold Over 3.25 Lakh Units Of Tiago Since Launch, Find Here More Details. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X