Just In
- 34 min ago ബേസ് മോഡലിന് വരെ ഗംഭീര മൈലേജും ഉഗ്രൻ സേഫ്റ്റിയും; 9 പേർക്ക് അടിച്ച്പൊളിച്ച് പോവാൻ ബൊലേറോ നിയോ പ്ലസ്
- 1 hr ago 25 തികഞ്ഞ 'ധൂം' ബൈക്കിന്റെ സ്പെഷ്യല്‍ എഡിഷനുമായി സുസുക്കി! വാങ്ങാന്‍ എസ്യുവിയുടെ വിലയാകും
- 13 hrs ago ടൊയോട്ട ഇനി ചന്ദ്രനിലേക്കോ, നാസയുമായി കൈകോർത്ത് ബ്രാൻഡ്
- 16 hrs ago ഇതൊരു ബൂം ചിക്കാ വാവ മൊമെന്റ്; കേരളത്തിന് ആദ്യമായി ഡബിൾ ഡക്കർ ട്രെയിൻ
Don't Miss
- Sports T20 World Cup 2024: വീണ്ടുമൊരു ലോകകപ്പ് കളിക്കാന്‍ ഡിക്കെ റെഡി! ധോണിയോ? തുറന്നു പറഞ്ഞ് രോഹിത്
- Movies ആ സിനിമ കണ്ട് അന്ന് അമ്മ വിളിച്ചു; കരച്ചില് വരുന്നെന്ന് പറഞ്ഞു; അന്ന് ഞാന്‍ ചിന്തിച്ചു: നയന്‍താര
- Technology 'അഴിച്ചുവിട്ട' മുതലിനെ ഏറ്റുവാങ്ങാൻ സമയമായി! നേരേ ഫ്ലിപ്പ്കാർട്ടിലേക്ക് വിട്ടോ, ദേ ഇത് വാങ്ങിക്കോ
- Lifestyle നിസ്സാര കാര്യത്തിന് പിണങ്ങുന്ന പങ്കാളി, ബ്രേക്ക് അപ്പ് ആകാതെ ബന്ധം കാക്കാന്‍ 7 കാര്യം
- Finance റെക്കോർഡ് വിലയിൽ നിന്നും താഴോട്ടിറങ്ങി സ്വർണം, ഇന്ന് കുറഞ്ഞത് 240 രൂപ, ആഭരണം വാങ്ങാൻ 58,000 നൽകണം
- News ട്രെന്‍ഡ് മാറി സ്വര്‍ണ വിപണി; സ്വര്‍ണ വില താഴുന്നു; അല്‍പ്പം കാത്തിരിക്കാം... ഇന്ന് നേരിയ കുറവ് മാത്രം
- Travel മധുര, ശ്രീരംഗം, തഞ്ചാവൂർ; ഒറ്റദിവസ യാത്ര, ചെലവ് വെറും 1000 രൂപ! പോയാലോ
സിഎന്‍ജിയിലും കരുത്ത് കാട്ടാന്‍ ടാറ്റ ടിയാഗൊ, ടിഗോര്‍; പരീക്ഷണ ചിത്രം പുറത്ത്
ആള്‍ട്രോസ് ടര്‍ബോ പെട്രോള്‍, സഫാരി എസ്യുവി എന്നിവ പുറത്തിറക്കിയ ശേഷം ടിയാഗൊ, ടിഗോര്‍ ശ്രേണിയിലേക്ക് പുതിയ വേരിയന്റുകള്‍ ചേര്‍ക്കാനുള്ള ഒരുക്കത്തിലാണ് ടാറ്റ മോട്ടോര്‍സ്.
ആഭ്യന്തര നിര്‍മ്മാതാക്കളായ ടാറ്റ നിലവില്‍ അതിന്റെ ജനപ്രിയ ഹാച്ച്ബാക്കിന്റെയും സബ് കോംപാക്ട് സെഡാന്റെയും സിഎന്‍ജി പതിപ്പുകളാകും വൈകാതെ അവതരിപ്പിക്കുക. സിഎന്‍ജിയില്‍ പ്രവര്‍ത്തിക്കുന്ന ടിയാഗൊയുടെയും ടിഗോറിന്റെയും പരീക്ഷണയോട്ടം കമ്പനി ഇതിനകം ആരംഭിച്ചു.
ലോണാവാലയ്ക്കടുത്തുള്ള സിഎന്‍ജി ഫില്ലിംഗ് സ്റ്റേഷനില്‍ രണ്ട് മോഡലുകളും നിര്‍ത്തിയിട്ടിരിക്കുന്നതിന്റെ ചിത്രങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. സിഎന്‍ജി പതിപ്പുകള്‍ ഈ വര്‍ഷാവസാനം രാജ്യത്ത് വിപണിയിലെത്താന്‍ സാധ്യതയുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
MOST READ: പോളോ, വെന്റോ മോഡലുകള്‍ക്ക് ടര്‍ബോ പതിപ്പ് സമ്മാനിച്ച് ഫോക്സ്വാഗണ്
ചിത്രങ്ങളില്‍ കാണുന്നത് പോലെ, രണ്ട് സിഎന്‍ജി മോഡലുകളും പൂര്‍ണമായും മറച്ചിരിക്കുന്നത് കാണാന്‍ സാധിക്കും. എന്നിരുന്നാലും, ചിത്രങ്ങളെ സൂക്ഷ്മമായി പരിശോധിച്ചാല്‍ രണ്ട് വാഹനങ്ങളും ഫെയ്സ്ലിഫ്റ്റ് ചെയ്ത മോഡലിനെ അടിസ്ഥാനമാക്കിയുള്ളതാണെന്ന് വ്യക്തം.
അതിനാല്‍, അളവുകളിലോ ഡിസൈന്‍ ഫ്രണ്ടിലോ എന്തെങ്കിലും മാറ്റങ്ങള്‍ കാണുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നില്ല. ടിയാഗൊ സിഎന്‍ജി പുതിയ മള്‍ട്ടി-സ്പോക്ക് അലോയ് വീലുകള്‍ ഉള്‍ക്കൊള്ളുന്ന ഒരു മിഡ്-ട്രിം വേരിയന്റായി കാണപ്പെടുന്നു.
MOST READ: കാത്തിരിപ്പുകള്‍ക്ക് വിരാമമിട്ട് റെനോ; കൈഗറിനെ അവതരിപ്പിച്ചു, വില വിവരങ്ങള്‍ ഇങ്ങനെ
അതേസമയം ടിഗോര്‍ പ്രോട്ടോടൈപ്പ് ലോ-വേരിയന്റാണ്, കാരണം സ്റ്റീല്‍ റിംസ് ആണ് വാഹനത്തിന് ലഭിക്കുന്നത്. ഫ്രണ്ട് ഗ്രില്‍, പ്രൊജക്ടര്‍ ഹെഡലാമ്പുകള്, എല്‍ഇഡി ഡിആര്‍എല്‍, ഫോഗ് ലാമ്പുകള്‍, ഷാര്‍ക്ക് ഫിന് ആന്റിന, എല്‍ഇഡി ഹൈ മൗണ്ട് സ്റ്റോപ്പ് ലാമ്പ്, എല്‍ഇഡി ടെയില്‍ലൈറ്റുകള്‍ എന്നിവയില്‍ ട്രൈ-ആരോ തീം കാറുകള്‍ തുടര്‍ന്നും ലഭിക്കും.
ഈ ചിത്രങ്ങളില്‍ അകത്തളം വ്യക്തമല്ലെങ്കിലും, നിലവിലുള്ള മോഡലുകള്‍ക്ക് സമാനമായി ക്യാബിന് തുടരുമെന്ന് പ്രതീക്ഷിക്കുന്നു.
MOST READ: പുത്തൻ എൻഡവറിന് വൈൽഡ്ട്രാക്ക് X വേരിയന്റും സമ്മാനിക്കാൻ ഒരുങ്ങി ഫോർഡ്
ടിയാഗൊ, ടിഗോര്‍ ഫെയ്സ്ലിഫ്റ്റ് മോഡലുകള്‍ 2020 ജനുവരിയില്‍ 1.2 ലിറ്റര്‍ പെട്രോള്‍ എഞ്ചിന് ഉപയോഗിച്ചാണ് പുറത്തിറക്കിയത്. ബിഎസ് VI മലിനീകരണ മാനദണ്ഡങ്ങള്‍ കാരണം ടാറ്റ മോട്ടോര്‍സ് 1.5 ലിറ്റര്‍ ചെറിയ റിവോട്ടോര്‍ക്ക് ത്രീ സിലിണ്ടര്‍ ഡീസല്‍ എഞ്ചിന്റെ ഉത്പാദനം നിര്‍ത്തുകയും ചെയ്തു.
യാന്ത്രികമായി, വാഹനത്തില്‍ എന്തെങ്കിലും മാറ്റങ്ങള്‍ കാണുമെന്ന് പ്രതീക്ഷിക്കുന്നില്ല. നിലവില്‍ 1.2 ലിറ്റര്‍ റിവോട്രോണ്‍ പെട്രോള്‍ എഞ്ചിനാണ് ടിയാഗൊ ഹാച്ച്ബാക്കില്‍ വരുന്നത്.
MOST READ: ദീപാവലി സീസണ് മുന്നോടിയായി ഫോക്സ്വാഗൺ ടൈഗൺ വിപണിയിലെത്തും
ഇത് 85 bhp കരുത്തും 113 Nm torque ഉം സൃഷ്ടിക്കുന്നു. ടിഗോര്‍ സബ് കോംപാക്ട് സെഡാനിലും ഇതേ എഞ്ചിന് തന്നെയാണ് ഘടിപ്പിച്ചിരിക്കുന്നത്. രണ്ട് എഞ്ചിനുകളും 5 സ്പീഡ് മാനുവല്‍ അല്ലെങ്കില്‍ 5 സ്പീഡ് ഓട്ടോമേറ്റഡ് മാനുവല്‍ ഗിയര്‍ബോക്സ് (എഎംടി) ഉപയോഗിച്ച് ജോടിയാക്കുന്നു.
എന്നിരുന്നാലും, സിഎന്‍ജി വേരിയന്റുകള്‍ 5 സ്പീഡ് മാനുവല്‍ ട്രാന്സ്മിഷന് ഉപയോഗിച്ച് മാത്രം വാഗ്ദാനം ചെയ്യുകയുള്ളു.
Source: Carandbike